സ്നേഹസാന്ദ്രം 2അടിപൊളി  

ദേവു ഇവന്റെ കാലിന് മാത്രം അല്ലാ….. തലക്കും എന്തോ പറ്റിട്ടുണ്ട്….നീ

സാന്ദ്രയോട് ഒന്ന് ചോദിക്ക്…. എന്താ പറ്റിയെ എന്ന്… പണ്ടാരം പെട്ടലോ….. അവൾ എല്ലാം പറയോ…..? അപ്പോഴേക്കും ദേവും അവളും അകത്തേക്കു വന്നു…… എന്താ മോളെ പറ്റിയത്…… ഏട്ടൻ അവളോട് ചോദിച്ചു…… അവൾ ഒരു കള്ള ചിരിയോടെ എന്നെ നോക്കി……. എന്നിട്ട് പറഞ്ഞു… അത് ഒന്ന് ബാത്‌റൂമിൽ വീണത് ആണ്….. ആഹാ അത്രേ ഒള്ളൂ…… എനിക്ക് അപ്പോഴാ സമാധാനം അയ്യേ അവൾ ഒന്നും പറഞ്ഞില്ലാലോ…… നിങ്ങൾക് ആർക്കും ഒന്നും തിന്നാൻ വേണ്ടേ…….? അമ്മയുടെ വക ചോദ്യം….. ആരെയാ ഉദേശിച്ചേ എന്ന് മനസിലായി….. പുന്നാര മോൻ വന്നാലോ…….. ഏട്ടൻ അമ്മയെ കളിയാക്കി… ഒന്ന് പോയെ…… നീ ചെല്ല് അമ്മ എടുത്ത് വച്ചിട്ടുണ്ട്….. മോളെ നീയും ചെല്ല്…… ഏട്ടത്തി ആണ് അത് പറഞ്ഞത് അപ്പോ നിങ്ങളോ……..? ഞങ്ങൾ എല്ലാരും കഴിച്ചു…. നിങ്ങൾ ചെല്ല്……. ഞാനും സാന്ദ്രയും അകത്തേക്കു കേറിയതും ദേവു പുറകിൽനിന്ന് വിളിച്ചു പറഞ്ഞു….. ഏട്ടാ നിക്ക് ഞാനും വന്ന്…….. എടാ വിജയ് ഇവൾക്ക് വിശപ്പിന്റെ അസുഖം ഇണ്ടട്ടോ…. പറഞ്ഞില്ലാന്നു വേണ്ടാ….. ഏട്ടൻ ദേവൂനെ കളിയാക്കി…… ഏട്ടന്റെ പുറത്ത് ഒരു വിക്കും വിക്കി അവൾ എന്റെ അടുത്തേക് വന്നു…… പിന്നേ എല്ലാരും ഇരുന്ന് ഫുഡ് കഴിച്ചു…… പിന്നേ ദേവു അവളുടെ പ്ലാൻ അങ്ങ് നടപ്പാക്കി….. എല്ലാവരുമായിട്ട് പുറത്തൊക്കെ പോയി കറങ്ങി….. രാത്രി ആണ് വീട്ടിൽ എത്തിയത്….. ഈ കുറച്ച് സമയംകൊണ്ട് തന്നേ ഞാൻ സാന്ദ്രയും ആയ്യി അടുത്തിരുന്നു…… അന്ന് രാത്രി.,.. സാന്ദ്ര അന്നത്തെ കാര്യങ്ങൾ എല്ലാം ഓർക്കുകയായിരുന്നു….. എന്നാലും….. ആരുടെ കാര്യം ആണ് ജ്യോതി ചേച്ചിയും കാർത്തിയും പറഞ് കൊണ്ടിരുന്നത്….. എന്താണ് കാർത്തിക്കിന് പറ്റിയത്……. ഒരു പ്രേണയത്തിന്റെ പേരിൽ ഇങ്ങനെ എല്ലാം ഉപേക്ഷിച്ചു പോകാൻ……. എന്തായിരിക്കും നടന്നിട്ടുണ്ടാവുക….. ദേവൂന്നോട് ചോദിക്കാൻ വച്ചാൽ അവൾ ഒന്നും പറയില്ല……… അവൾ എന്നോട് പറയാത്ത ഒന്നേ ഒന്നോളൂ അത് അവളുടെ ഈ ഏട്ടനെ കുറിച്ചാണ്….. എന്താണേലും നല്ല ഒരു മനസ് ഉള്ള ആളാണ്….. നല്ല സ്വാഭാവവും……. അല്ലെങ്കിൽ എന്നെ പോലെ ഒരു പെണ്ണ് അടുത്ത ഇടപഴകുമ്പോൾ അത് തെറ്റായി കാണുകയും… അവസരം മുതലെടുക്കുന്നവരും ആണ് ഇന്ന്. എന്നാൽ ഇയാൾ ഒഴിഞ്ഞു മാറി…… ചേ….. ഞാൻ എന്തിനാ അയാളെ കുറിച് ആലോചിക്കുന്നേ…… സ്വാപനം പോലെ നടക്കാൻ ഇനി ഒരു വഴിയും ഇല്ലാ…… എവിടെയോ എനിക്ക് കാർത്തിയിൽ എന്റെ ആദിയെ ഫീൽ ചെയ്തു…… പക്ഷേ…..ആദിക് പകരം ആരും വേണ്ടാ…….. ഞാൻ സ്വാന്തമാകണം എന്ന് ആഗ്രഹിച്ചത് എല്ലാം എനിക്ക് നഷ്ടപ്പെട്ടിട്ടെ ഒള്ളു…. വേണ്ടാ ഒന്നും…. ഇനി അച്ഛനും അമ്മയും പറയുംപോലെ തന്നേ……. എല്ലാം അറിഞ്ഞുകൊണ്ട് എന്നെ സ്വാകരിക്കാൻ വരുന്ന ആളല്ലേ…… അപ്പോ അയാളെ അങ്ങ് സ്നേഹിക്കാൻ ശീലിക്കുക….. ഇതിന് മുന്നേ വന്നത് എല്ലാം രാകേഷ് മുടക്കി…… ഇനി

അയാൾക് മുടക്കാൻ കാരണം ഒന്നുമില്ല….. ഇന്നലെ അയാൾ വിളിച് അനങ്ങനെ ഒക്കെ പറഞ്ഞപ്പോൾ തന്നേ എനിക്ക് അറിയർന്നു….. പുതിയ ആലോചന വന്നിട്ടുണ്ട് എന്ന്…

ദേവു ഇന്ന് അമ്മ അവളോട് പറഞ്ഞത് എല്ലാം കേട്ടപ്പോ പുറത്തി ആയ്യി….. അവസാനം ദേ വിളിച്ചപ്പോ അമ്മേടെ ഓർഡർ നാളെ തന്നേ വീട്ടിലേക് പോരാൻ……. ഇത്തവണ എങ്കിലും അച്ഛൻ വരുന്നവരുടെ മുന്നിൽ നാണംകെടല്ലേ……… എനിക്ക് വേണ്ടി ഒരുപാട് സഹിക്കണ്ട് പാവം….. ഇനി ഒരു അഭാമാനം അച്ഛൻ താങ്ങാൻ വയ്യ…… ചിലപ്പോൾ അതാകും അച്ഛൻ എല്ലാം ആദ്യമേ പറഞ്ഞത്…… രാകേഷ് ഇനി എന്താണാവോ ചെയ്യാൻ പോണേ……..? എന്തായാലും എന്റെ ഇവിടുത്തെ ദിവസങ്ങൾ കഴിയാറായി…… ഇനി ഒരു തിരിച്ച് വരവ് വേണ്ടാ…. അമ്മയോട് ഒരു ആഴ്ച കഴിഞ്ഞ് വരാം എന്ന് പറയാം….. അത്രയും നാൾ എനിക്ക് ഇവിടെ നിക്കാലോ…… എന്റെ സ്വാതന്ത്ര്യത്തിന്റെ അവസാന നാളുകൾ…… പയ്യെ അവൾ ഉറക്കത്തിലേക് പോയി….. ദിവസങ്ങൾ കടന്നു പോയി….. ഓരോ ദിവസവും അവൾ അവനെ അടുത്തറിയാൻ ശ്രെമിക്കുവായിരുന്നു….. ആവർക്കിടയിലെ അകലം മാറി അവർ നല്ല ഫ്രണ്ട്‌സ് ആയി മാറിയിരുന്നു……. അവൾ നാട്ടിലേക്കു പോകുന്ന അന്ന്……. കാർത്തിക്……… കാർത്തിക്………. ആടോ….. എന്താ പറഞ്ഞോ………….? അവന് ഉറക്കെ വിളിച്ചു പറഞ് താഴേക്കു ചെന്നു ഞാൻ ഇന്ന് നാട്ടിലേക്കു പോവാ….. എന്നെ ഒന്ന് സ്റ്റേഷൻ വരെ ആകാവോ……? അയ്യേ ഇതാണോ…… താൻ പറഞ്ഞില്ലേലും തന്റെ കൂടെ വരാൻ നിക്കുവർന്ന് ഞാൻ….. ഓ… എപ്പോഴാ പോവണ്ടേ……..? ഉച്ചയ്ക്ക് 2 മണിക്കാണ് ട്രെയിൻ…. അപ്പോ 1 മണിക്ക് പോകാം….. ഞാൻ ഏട്ടന്റെ കയ്യിന്നു ബൈക്ക് വാങ്ങിട്ടു വരാം….. ആ ചെല്ല്….. ആടോ ഇപോ വരാം….. അതെന്നാ….? കഴിക്കുന്നില്ലേ അവിടെന്നു…..? ഏയ്യ് ഇന്ന് കൂടി അല്ലേ തന്റെ അവിഞ്ഞ ഫുഡ്‌ കിട്ടു…. ഇന്ന് ഇവിടുന്നു തന്നേ…… അവൾ അവനെ തല്ലാൻ ആയ്യി കയ്യ് ഓങ്ങി എങ്കിലും അവൻ ഓടി കളഞ്ഞു…… നിന്നെ ഞാൻ എടുത്തോളാം……… ഓ പിന്നേ…… അവന് പുറത്തേക് ഇറങ്ങി നടന്നു…… ദേ ട്രെയിൻ വന്നു……….. കാർത്തിക് നീ എന്നെ മിസ്സ്‌ ചെയോ……..? നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ……… ? എടാ ഞാൻ കല്യാണം വിളിക്കാം…… വരോണോട്ടോ……. വിളിചില്ലേലും വരും……. അപ്പോ പറ എന്താ ഇനി നിൻറെ പ്ലാൻ…… അനങ്ങനെ ഒന്നുല്ലാ…… ചിലസ്ഥലങ്ങളിൽ പോണം എന്നുണ്ട് പക്ഷേ…….? എവിടെ……? നീനോട് പറയണം എന്ന് ഞാൻ കരുതിതാ സമയം കിട്ടില്ല….. ഇനി ഒരിക്കൽ പറയാം….. അപ്പോ ശെരി….. I missu????? അവൾ അനങ്ങനെ യാത്ര പറഞ്ഞു….. രണ്ടാഴ്കൾക്ക് ശേഷം.. നാളെ….. എന്റെ കല്യാണം…….

Updated: July 29, 2026 — 9:52 pm

Leave a Reply

Your email address will not be published. Required fields are marked *