എന്റെ ശബ്ദം കുറച്ച് ഉയർന്നിരുന്നു…. ക്ലാസിലെ എല്ലാവരും ഞങ്ങളെ തന്നെ നോക്കുകയായിരുന്നു. സോറിടാ അങ്ങൾ നിർത്തി…. വിജിൽ ആണ്…….. പിന്നെ ആണ് ക്ലാസ് ഞാൻ ശ്രദ്ധിച്ചത്…… ഒരു കിടിലൻ ആമ്പിയൻസ്……… സിനിമകളിൽ ഒക്കെ കാണുമ്പോലെ ഒന്ന്….”’ നല്ല വലുപ്പമുള്ള മുറി….. കുറച്ച് കുട്ടികൾ പുറത്തേക്ക് ജനലിലൂടെ നോക്കിയാൽ താഴെ ഗ്രൗണ്ടിലെ കാഴ്ച്ചകൾ മരംചുറ്റിപ്രണയം……. നീളമേറിയ വരന്തകൾ…… അവിടെ കൂട്ടം കൂടി നിക്കുന്ന കൂറേ പേർ……. എല്ലാവരും വന്ന് പരിചയപ്പെട്ടു……. അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസിലായത് … ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും മാറി മാറി ഇരിക്കാറില്ലാ എന്ന് ….. കോളേജ് ഫുൾ അങ്ങനെ അല്ലാട്ടോ….. പൂരോഗമന ചിന്താശീലനായ ഞങ്ങളുടെ ക്ലാസ് സാർ സന്തോഷ് സർ ന്റെ ഒരു ആശയം ആണ്……. ഈ ഒന്നിച്ചിരിക്കുന്ന പരുപാടി എന്തായാലും സങ്കതി കൊള്ളാം………. അപ്പോഴേക്കും ക്ലാസിലേക്ക് സാറ് വന്നിരുന്നു ………. സാറ് വന്നതോടെ എല്ലാവരും അവരുടെ സിറ്റിലേക്ക് കയറി ഇരുന്നു ……..പിന്നെയും എന്റെ നമ്പർമാർ എനിക്കിട്ട് പണുതു …….. അണുവിനേ ഞാൻ ഒന്ന് നോക്കി അവൻ പരിചയമേ ഇല്ലാത്ത ഭാവം…. അപ്പോഴേക്കും സാറും എന്നെ കണ്ടിരുന്നു ….. ഇരിക്കാൻ സീറ്റിനായി ചുറ്റും നോക്കുന്ന എന്നെ സാർ ഉറക്കെ വിളിച്ചു….. കാർത്തിക്ക് ……… താൻ എന്താ അവിടെ നോക്കണേ ……….? അത് എനിക്ക് ഒരു ഞെട്ടൽ ആയിരുന്നു …..എന്റെ പേര് …….. പുള്ളിക്ക് എങ്ങനെ അറിയാം …….. സംശയം വച്ചു കൊണ്ട് നിക്കണ ശീലം ഇല്ലാത്തോണ്ട് ഞാൻ സാറിനോട് ചോതിച്ച് ….. സാറിന് …. എങ്ങനെ എന്റെ പേര് ……… എന്റെ ക്ലാസിലെ അവസാനത്തെ രണ്ട് അംഗത്തിൽ ഒന്നല്ലെ താൻ അപ്പോ അറിയാതെ ഇരിക്കോ?……… അല്ല തനിക്ക് സീറ്റല്ലേ വേണ്ടത് ……… ഇങ്ങോട്ട് പോര്….. ഇവിടെ തന്നെ കാത്ത് രണ്ട് ദിവസമായി …… അവസാന ത്തതിന് മുമ്പത്തെ അംഗം ഉണ്ട് ……… അതാരാ……..? ദേ ഇരിക്കുന്നത് ……. ഫ്രണ്ട് ബെഞ്ചിൽ ഒറ്റയ്ക്ക് ഇരിക്കുന്ന ഒരു പെൺകുട്ടിയെ… ചൂണ്ടി സാർ പറഞ്ഞു ………. ദേ ഇത് തന്നെ താൻ ഇങ്ങോട്ട് പോരെ….. വേണ്ട സാർ ഫ്രണ്ട് ബെഞ്ച് എനിക്ക് ഇഷ്ടല്ലാ……. ഞാൻ ഇവിടെ എവിടേലും ഇരിക്കാം…… താനിങ്ങ പോരടോ …… അവിടെ എല്ലാവരും സെറ്റാണ്….. താനിവിടെ വന്ന് ഇയാൾക്ക് ഒരു കമ്പിനി കൊടുക്ക് …… ഞാൻ അവള നോക്കി ……. താഴേക്ക് നോക്കി ഇരിക്കുവാണ് അവൾ……. ഞാൻ അടുത്തിരുന്നപ്പോഴെ അവൾ അവളുടെ ബാഗുകൊണ്ട് ഒരു വേലി ഉണ്ടാക്കിയിരുന്നു….. കാണാനൊക്കെ കൊള്ളാം ……… ഒരു അമ്പലവാസി ആണ് എന്ന് ഒറ്റനോട്ടത്തിൽ മനസിലാവും ……… അവളുടെ മുടിയിൽ ചൂടിയിരിക്കുന്ന തുളസി കതിരും ……. നെറ്റിയിലെ ചന്ദന കുറിയും അതിന് ഉദാഹരണം തന്നെ…… വാലിട്ടെഴുതിയ ചെറിയ
പേടമാൻ കണ്ണുകൾ ……… നീളമുള്ള മുക്ക് …….. അതിൽ ചുവന്ന കല്ലുള്ള മൂക്കുത്തി. പിന്നെ ചുണ്ട് …… നീളമുള്ള കഴുത്ത് ……… അതിൽ നേരിയ ഒരു മാല ……… സ്വർണം ആണെന്ന് തോനുന്നു…. ചുരിദാർ ആണ് വേഷം …….. കരിനീല ടോപ്പും വെള്ള ലെഗിൻസും……. വെള്ള ഷാളും ……… അപ്പോഴാ ഞാൻ എന്റെ ഷർട്ട് നീല ആണല്ലോ എന്ന് ഓർത്തത് ……. മെലിഞ്ഞ അത്യാവശ്യം കാണാൻ …… അല്ല ആരും നോക്കി പോകുന്ന ഒരു കൊച്ചു സുന്ദരി തന്നെ ആണ് അവൾ ……. പക്ഷേ മിണ്ടില്ലാന്നാ തോനുന്നേ…. അങ്ങനെ എന്തോ
അലോചിച്ചിരുന്ന എന്നെ ഉണർത്തിയത് സാറിന്റെ ശബ്ദം തന്നെ ……. എന്റെ ദേവസേനെ ………. താൻ പേടിക്കണ്ട …….. കാർത്തിക്ക് നിന്നെ പിടിച്ച് തിന്നില്ലാ……… പിന്നെ നിങ്ങളുടെ പേരു തമ്മിൽ ചെറിയ റിലേഷൻ ഉണ്ട് …. കാർത്തികേയന്റെ … ഭഗവാൻ …….. പുള്ളിടെ ആദ്യ ഭാര്യയുടെ പേരാണ് ദേവസേനാ ……….. ക്ലാസിൽ മുഴുവൻ അടക്കിപിടിച്ച് ഒരു ചിരി തുടങ്ങി….. എനിക്ക് അത് ഇഷ്ടപ്പെട്ടില്ല….. ഒരു ചിരിയോടെ തന്നെ ഞാൻ സാറിനോട് ചോതിച്ച് …….. സാറ് എന്നെ ആക്കീതാണോ ………. ഒരു ചിരിയായിരുന്നു സാറിന്റെ മറുപടി…… ഞാൻ പിന്നെയും പറഞ്ഞു …….. നിങ്ങൾ എന്ത് പറഞ്ഞാലും എനിക്ക് ഒന്നല്ലാ ……… ഇവൾ ഇങ്ങനെ മൂങ്ങയെപോലെ ഇരിക്കുന്നിടത്തോളം ……… എടോ തന്നോട് ഒരു കാര്യം താൻ ആദ്യമല്ലേ … ഇവിടെ ………. റാഗിങ് കാണും പ്രശ്നം ഒന്നും ഉണ്ടാകരുത്. ഇല്ലാ സാർ…… അതിന് ഇനിയും സമയം ഉണ്ടല്ലോ ………. നിന്റെ നാക്കാണ് നിന്റെ ആയുധം …….. അതില്ലെങ്കിൽ നീ എന്ത് ചെയ്തേനെ ……. സാറിന്റെയും അതല്ലേ……..? എന്റെ ഇശ്വാരാ എന്നെ കാത്തോളണേ ……….. ക്ലാസിൽ ഒരു കൂട്ടചിരി ആയിരുന്നു………. മതി…. മതി. ക്ലാസ് തുടങ്ങാം …….. പിന്നീട് അങ്ങോട്ട് സമയം പോയതെ അറിഞ്ഞില്ല….. ഉച്ചയ്ക്ക് എല്ലാവരും ഒന്നിച്ച് തന്നെ ഭക്ഷണം കഴിച്ചു……പിന്നെ എല്ലാവരും പുറത്ത് വരാന്തയിൽ നിന്ന് സംസാരിക്കകയായിരുന്നു …… അറപ്പോഴാണ് അമ്മു താഴെ നിന്ന് എന്നെ ആരോ കൈ കാട്ടി വിളിക്കുന്നത് കണ്ടത്…… അവൾ എന്നോട് പറഞ്ഞു…… ഞാൻ താഴേക്ക് പോകാൻ നേരം എബിൻ പറഞ്ഞു ടാ….. അലമ്പിന്റെ ടീം ആണ് പ്രശ്നം ഒന്നു വേണ്ടാ……… ആടാ ഒന്നിനും ഇല്ലാ……. ഞാൻ താഴെ ചെന്നപ്പോൾ മൂന്നുപേർ….. ഒരാളെ ഞാൻ കണ്ടിട്ടുണ്ട് …. രാവിലെ കാറിൽ …….. ഞാൻ ഭവ്യതയോടെ ചോതിച്ചു…….. എന്താ ചേട്ടാ വിളിച്ചത്….. നിനക്ക് കാരണം അറിയണോ …… സ്സ്വല്പ്പം കലിപ്പിലാണ് അതിലൊരുത്തൻ ചോതിച്ചത് …….. ഞാൻ ചെറുചിരിയോടെ പറഞ്ഞു …… ഇല്ലെങ്കിലും കുഴപ്പമില്ലാ …….. കാറിൽ കണ്ട ആള് ദേഷ്യത്തോടെ നോക്കി…..എന്നിട്ട് …..നീ എന്തിനാ എന്റെ പെണ്ണിന്റെ കയ്യിൽ പിടിച്ചത്…….. ഞാനോ…… എപ്പോ……… ടാ… പ : കളിക്കാതെ കാര്യം പറ……. അയാൾ എന്റെ ഷർട്ടിൽ കുത്തി പിടിച്ചിരുന്നു….. സോറി…. രാവിലെ അറിയാതെ പറ്റിയതാണ് ….. ഇപ്പോ നീ ഓർത്തോ ……… സോറി പറഞ്ഞില്ലേ ചേട്ടാ……. ആ…..നീ പേടിച്ചോ…… ചേട്ടൻ ഒരു നമ്പർ ഇട്ടതല്ലെ……നീ ഒരു കാര്യം ചെയ്യ ഈ കത്ത് അവൾക്ക് കൊടുക്കണം …… ഇത് ഇവിടെ തരാൻ പറഞ്ഞു എന്ന് മാത്രം പറഞ്ഞാ മതി അവൾക്ക് അറിയാം ……… പിന്നേ ഇത് റാഗിങ് ആയി
