”മാത്യു… ഇത്.. ഇയാൾ.. സാം.. നിനക്കെങ്ങനെ.. അറിയാം…?”
അയാൾ വിക്കി വിക്കി ചോദിച്ചു. അയാളുടെ മുഖം വിളറി വെളുത്തു.
”അൽവിഷ്.. എന്താ സംഭവിച്ചത്..?!
ഇത്രയും നല്ല രീതിയിൽ നടന്നുകൊണ്ടിരുന്ന താൻ എന്താ ഇങ്ങനെ..?!
എവിടെ.. ഈ വീട്ടിൽ ആരും ഇല്ലേ..?!!
തന്റെ ഭാര്യ എവിടെ..?!!”
മാത്യുവിന്റെ ശബ്ദം ഉയർന്നു. അയാൾ അല്പം ചൂടായിത്തന്നെ തുടർന്നു.
“എന്താടാ നിനക്ക് പറ്റിയത്? എല്ലാം ഒന്ന് തുറന്നു പറ!”
അൽവിഷ് തന്റെ ദയനീയാവസ്ഥയ്ക്ക് പിന്നിലെ ആ വലിയ സത്യം വെളിപ്പെടുത്താൻ തുടങ്ങുകയായിരുന്നു. ആ വലിയ വീടിന്റെ നിശബ്ദതയിൽ അയാളുടെ വിറയ്ക്കുന്ന ശബ്ദം മാത്രം മുഴങ്ങിക്കേട്ടു…
അൽവിഷ് സോഫയിലേക്ക് തളർന്നിരുന്നു. അയാളുടെ തൊണ്ടയിടറി.
“മാത്യു.. ഞാൻ… പറയാം……അത്…………… അത്….പിന്നെ………………………..!!”
(തുടരും…
എന്ന് എഴുതാൻ അതിയായ ആഗ്രഹം ഉണ്ട് എങ്കിലും പറയട്ടെ,
ഈ സുതാര്യമായ തടവറ എന്ന കഥ ഞാൻ എഴുതി ഇതുവരെ എട്ടു പാർട്ടുകൾ പോസ്റ്റ് ചെയ്തു കഴിഞ്ഞിട്ടും ഈ കഥ വായിച്ചു അഭിപ്രായം കമന്റ് ചെയ്ത് അറിയിക്കുന്നത് വിരലിലെന്നാവുന്നവർ പോലും ഇല്ലാ എന്ന കാര്യം എനിക്ക് ഒരേ സമയം നിരാശയും നാണക്കേടും ഉണ്ടാക്കുന്നു..
ഈ കഥ വായിക്കുന്ന നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് തുടർന്ന് എഴുതാനുള്ള ഊർജ്ജം എന്നിരിക്കെ ഇങ്ങനെ വായിക്കാനും അഭിപ്രായം രേഖപ്പെടുത്താനും ആൾക്കാറില്ലാതെ ഈ കഥ തുടർന്ന് കൊണ്ടുപോവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.. അതുകൊണ്ട് തന്നെ ഞാൻ ഒരു കാര്യം തീരുമാനിച്ചിരിക്കുകയാണ്.. ഈ കഥ ഇതുവരെ വായിക്കുന്ന ഒരു ചുരുങ്ങിയത് അൻപത് പേരുടെയെങ്കിലും പോസിറ്റീവ് റെസ്പോൺസ് ഈ 8 ആം ഭാഗത്തിന്റെ കമെന്റ് സെക്ഷനിൽ ലഭിച്ചാൽ മാത്രമേ ഞാൻ അടുത്തഭാഗം എഴുതാൻ തുടങ്ങുകയുള്ളൂ…. അതുവരേയ്ക്കും അനിവാര്യമായ ഒരു ഇടവേള എടുക്കുന്നു..
ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ.)
