കുളി കഴിഞ്ഞ് ഈർപ്പം മാറാത്ത മുടിയുമായി ഇറങ്ങി വന്ന നതാഷ കാണുന്നത്, താൻ നേരത്തെ എറിഞ്ഞ ഷഡ്ഢിയും കയ്യിൽ പിടിച്ചു ഏതോ ലോകത്തെന്ന പോലെ ആലോചിച്ചിരിക്കുന്ന സാമിനെയാണ്.
”എന്റെ ദൈവമേ… ഇതെനിയും വിട്ടില്ലേ… ശേ!”
അവൾ ഒരു ചിരിയോടെ അവന്റെ അടുത്തേക്ക് നീങ്ങി ആ ഷഡ്ഢി പിടിച്ചു വാങ്ങി ദൂരേക്ക് എറിഞ്ഞു.
അപ്പോഴാണ് സാം ശരിക്കും ബോധത്തിലേക്ക് വന്നത്.
അയാളുടെ മനസ്സിൽ എപ്പോഴോ അമലയുടെ ഓർമ്മകൾ ചേക്കേറിയിരുന്നു.
നതാഷയുടെ ഓരോ ചലനത്തിലും താൻ അമലയെ തിരയുകയാണോ എന്ന് അയാൾ ഭയന്നു.
”വരുന്നോ എന്റെ കൂടെ?”
ബാഗിൽ നിന്നും ഒരു സാരി കയ്യിലെടുത്ത് നതാഷ ചോദിച്ചു.
”എങ്ങോട്ടാ മാഡം അതിരാവിലെ തന്നെ?”
സാം പതുക്കെ എഴുന്നേറ്റു.
”എപ്പോഴും ഇങ്ങനെ ഇവിടെ ബെഡിൽ കിടന്നാൽ പോരല്ലോ. ഞാൻ ഇന്നലെ പറഞ്ഞ കാര്യം നോക്കുവാ.”
”ഇന്നലെ പറഞ്ഞ കാര്യമോ? എന്ത് കാര്യം?”
സാമിന്റെ മുഖത്ത് ആശ്ചര്യം തെളിഞ്ഞു.
”ഓർമ്മയില്ലേ? ടൗണിൽ ഒരു കടമുറി റെന്റിന് എടുക്കേണ്ട കാര്യം. കൗൺസിലിംഗ് ചെക്കപ്പ് ഒക്കെ ചെയ്യാൻ ഒരു റൂം. പേഷ്യന്റ്സിന് എന്നെ കാണാൻ വരാനൊരു സ്ഥലം. അത്ര തന്നെ.”
”ഓഹ്… അത്…” സാം ഒന്ന് ആലോചിച്ചു.
”എന്താ വരുന്നോ?”
”ഓ… നോക്കട്ടെ.” സാം ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. നതാഷയുടെ കണ്ണുകൾ പെട്ടെന്ന് ഡ്രോയിംഗ് ബോർഡിലേക്ക് നീങ്ങി.
”ഇന്നലെ വരച്ച ചിത്രം എവിടെ? കാണുന്നില്ലല്ലോ…”
അവൾ മുറിയിലാകെ കണ്ണോടിച്ചു. അത് സാം രഹസ്യ അറയിൽ ഒളിപ്പിച്ചത് അവൾ അറിഞ്ഞിരുന്നില്ല.
”ഓഹ് അതോ… അതൊക്കെ ഞാൻ കീറിക്കളഞ്ഞു.”
സാം ലാഘവത്തോടെ പറഞ്ഞു.
”അയ്യോ! അതെന്തിനാ?”
”നീയല്ലേ പറഞ്ഞത് നിന്നെപ്പോലെ ഇല്ലായിരുന്നു എന്ന്…”
”അത് ശരിയാ. പക്ഷെ കാണാൻ നല്ല രസം ഉണ്ടായിരുന്നല്ലോ. ഏതോ പഴയ സിനിമ നടി പോലെ. എന്താടാ… നിന്റെ പണ്ടത്തെ കാമുകി വല്ലതും ആണോ?”
നതാഷ തമാശയ്ക്ക് ചോദിച്ചതാണെങ്കിലും ആ ചോദ്യം ഒരു വെടിയുണ്ട പോലെ സാമിന്റെ നെഞ്ചിൽ തറച്ചു. അയാൾ ഒന്ന് പിടഞ്ഞു.
”അല്ല… നീ ഒന്ന് മെലിഞ്ഞാൽ എങ്ങനെ ഉണ്ടാകും എന്നോർത്ത് വരച്ചതാ.”
അയാൾ കള്ളം പറഞ്ഞു ഒപ്പിച്ചു.
”അപ്പൊ ഞാൻ തടിച്ചിയാണെന്നാണോ? എടാ…!”
അവൾ തല തോർത്തിക്കൊണ്ടിരുന്ന തോർത്തെടുത്ത് സാമിന്റെ നേർക്ക് എറിഞ്ഞു.
സാം അത് പിടിച്ചെടുത്ത് അവൾക്ക് നേരെ പാഞ്ഞടുത്തു.
അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് ആ തോർത്ത് കൊണ്ട് ബലമായി കെട്ടാൻ നോക്കി.
“അയ്യോ… വേണ്ട… എനിക്ക് പോകാനുള്ളതാ!”
അവൾ ചിരിച്ചു കൊണ്ട് തടയാൻ ശ്രമിച്ചു.
അയാൾ അവളെ കൂടുതൽ ചേർത്തുപിടിച്ചു ബെഡിലേക്ക് ഇട്ടു.
വർഷങ്ങൾക്ക് മുൻപ് അമലയോടൊപ്പം അവസാനിച്ചു എന്ന് കരുതിയ പ്രണയത്തിന്റെ ആ പഴയ നിമിഷങ്ങൾ നതാഷയിലൂടെ തിരിച്ചു വരികയാണെന്ന് അയാൾക്ക് തോന്നി.
ആ അറിവ് അയാളെ വല്ലാതെ തളർത്തിക്കളഞ്ഞു.
ഒരു നിമിഷം എന്തോ ആലോചിച്ചു അയാൾ നിശ്ചലനായി നിന്നതും നതാഷ അയാളെ തള്ളിമാറ്റി.
”എപ്പോഴും കിടക്കയിൽ കിടന്നാൽ ശരിയാവില്ല മോനെ!”
അവൾ ചിരിച്ചു കൊണ്ട് ഡ്രസ്സുമായി അടുത്ത മുറിയിലേക്ക് ഓടി.
നതാഷ പോയ വഴിയിലേക്ക് നോക്കി നിൽക്കുമ്പോൾ സാമിന്റെ മുഖത്തെ ചിരി മാഞ്ഞു.
താൻ മാത്യുവിനോട് പക വീട്ടാൻ ഉപയോഗിക്കുന്ന ഈ സ്ത്രീ, തന്റെ ഉള്ളിലെ മരവിച്ച പ്രണയത്തെ വീണ്ടും തൊട്ടുണർത്തുകയാണോ?
ഡ്രസ്സ് മാറിവന്ന നാതാഷാ തന്റെ കാറിന്റെ കീ സാമിന് നേരെ നീട്ടി..
സാം കാർ സ്റ്റാർട്ട് ചെയ്തു.
അരികിൽ നതാഷ അതീവ സുന്ദരിയായി ഇരിക്കുന്നു. ഒരു ഇളം നീല നിറത്തിലുള്ള സാരിയിൽ അവൾ കൂടുതൽ പ്രസന്നയായി തോന്നി.
