അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 4 11

 

“അനുസരിക്കും… ഏട്ടൻ പറയുന്നത് മാത്രമേ ഞാൻ അനുസരിക്കൂ. ഞാൻ പോയി റെഡിയാകാം.. പക്ഷെ ഏട്ടൻ എന്നെ കൂട്ടാതെ പോയാൽ ഞാൻ ചാകും… എന്റെ ശവമേ ഏട്ടൻ പിന്നെ കാണു.”

അതും പറഞ്ഞു എന്റെ മുഖം പിടിച്ചു താഴ്ത്തി എന്റെ മുഖത്തും ചുണ്ടിലും ഉമ്മ വെച്ചിട്ട് അവൾ അകത്തേക്ക് പോയി.. ഞാൻ തരിച്ചു നിന്നു പോയി. രാമേട്ടൻ അവിടെ തന്നെ ഇരുന്ന് കരഞ്ഞു.

 

ഞാൻ രാമേട്ടന്റെ അടുത്തേക്ക് പോയി . രാമേട്ടനെ പിടിച്ചു എഴുനേൽപ്പിച്ചു. രാമേട്ടൻ എന്നെ കെട്ടിപിടിച്ചു കരഞ്ഞു. ഞാൻ രാമേട്ടനേയും കൂട്ടി നടന്നു. ഞാൻ താമസിക്കുന്ന വീട്ടിലേക്ക്.

 

“രാമേട്ടാ.. ആരാ എന്താ എങ്ങനെയാ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല.. രാമേട്ടന് താല്പര്യം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി.. പക്ഷെ ഇപ്പോൾ ഞാൻ എന്ത് ചെയ്യണം.. അവൾ ചിന്നു പറഞ്ഞതും കേട്ട് ഞാൻ നാട്ടിലേക്ക് പോയാൽ എനിക്ക് സമാധാനം കിട്ടില്ല.. അവൾ പറഞ്ഞത് പോലെ എന്തെങ്കിലും ചെയ്താൽ എന്റെ ജീവിതകാലം മുഴുവൻ സമാധാനം പോകാൻ അത് മതി.” ഞാൻ പറഞ്ഞു

 

” ഞാൻ എന്താ പറയേണ്ടത്… എനിക്ക് അറിയില്ല ബാലു.. അത് എന്റെ മോളാ… എന്റെ പൊന്നുമോൾ. പക്ഷെ പാവം അവൾ..

ഞാൻ പറയാം ആരോടെങ്കിലും പറഞ്ഞാൽ ഇത്തിരി ആശ്വാസം കിട്ടും.. എന്റെ മോൾ ഇതുവരെ ആരോടും ഇങ്ങനെ പെരുമാറിയിട്ടില്ല. കഴിഞ്ഞ മൂന്നു വർഷം ആയി അവൾ പുറത്ത് ഇറങ്ങിയിട്ട്.. അതിനു മുൻപ് എന്റെ മോൾ…………. ഈശ്വരാ രാ രാ രാ…….

 

ചിന്നുവിന്റെ കഥ..

 

ചിന്മയി അതാണ് എന്റെ മോളുടെ പേര്… ചിന്നു എന്ന് വിളിക്കും. അവൾ നന്നായി പഠിക്കും.. പാട്ട് പാടും ഡാൻസ് കളിക്കും.. എല്ലാവരോടും നന്നായി പെരുമാറും…നല്ല അറിവും ബോധവും ഉള്ള കുട്ടി. ഞങ്ങൾ മറ്റൊരു നാട്ടിൽ നിന്നും ഇവിടെ വന്നു താമസിക്കുന്നതാണ്. അവിടെ ഒരു ചേച്ചി ഉണ്ടെന്നല്ലാതെ വേറെ ബന്ധുക്കൾ ഒന്നും ഇല്ല. അങ്ങനെയിരിക്കെ

 

 

ഒരു ദിവസം ഒരാൾ എന്റെ കടയിൽ വന്നു.. എന്റെ മോളുടെ കോളേജിലെ സാർ ആണെന്ന് പറഞ്ഞ വന്നത്..

 

ഞാൻ കരുതിയത് കോളേജിലെ എന്തെങ്കിലും ആവശ്യത്തിന് വന്നതാവും എന്നായിരുന്നു. എന്നാൽ എന്റെ മോളെ വിവാഹം ചെയ്യണം എന്ന് പറഞ്ഞാണ് വന്നത്. കണ്ടാൽ നല്ല ഒരു ചെറുപ്പക്കാരൻ.. പക്ഷെ ഇങ്ങനെ ഒരാൾ വന്നു പറഞ്ഞാൽ ഉടനെ കല്യാണം നടത്താൻ പറയുമോ..?

 

കുടുംബകാരെയും കൂട്ടി പെണ്ണ് കാണാൻ വരാൻ പറഞ്ഞു.. മോൾക്ക് ഇഷ്ട്ടം ആണെങ്കിൽ നടത്താം എന്ന് പറഞ്ഞു. ഏതോ ഒരു വലിയ കുടുംബത്തിൽ ഉള്ള പയ്യൻ ആയിരുന്നു.

 

ഞാൻ മോളോട് ചോദിച്ചു.. അവൾക്ക് എതിർപ്പ് ഒന്നും ഇല്ല. അങ്ങനെ പയ്യന്റെ വീട്ടുകാർ വന്നു. പെണ്ണിനെ കണ്ടു ഇഷ്ട്ടം ആയി. പക്ഷെ ജാതകം ചേർച്ച കുറവാണ്.. സ്ഥലം മോശം.. സാമ്പത്തീകം മോശം… സ്ത്രീധനം .. അങ്ങനെ പല പ്രശ്നങ്ങൾ അവർ പറഞ്ഞു..

 

ഞാൻ പറഞ്ഞു..

 

“വലിയൊരു തുകയൊന്നും സ്ത്രീധനം തരാൻ എനിക്ക് കഴിയില്ല.. ഉള്ളത് മോളുടെ കൈയിലും കഴുത്തിലും ആയി ഇട്ടു കൊടുക്കും. അതിൽ കൂടുതൽ ഒന്നും എനിക്ക് ഇപ്പോൾ ചെയ്യാൻ കഴിയില്ല. വീട് പണി കഴിഞ്ഞപ്പോൾ തന്നെ ഏതാണ്ട് കീശ കാലിയായി.”

 

അവർ താല്പര്യം ഇല്ലാതെ തിരിച്ചു പോയി. പിന്നെ കുറച്ചു ദിവസത്തിന് ശേഷം പയ്യൻ പയ്യന്റെ അളിയനേയും കൂട്ടികൊണ്ട് വന്നു. കാര്യങ്ങൾ ഏതാണ്ട് ഉറപ്പയെന്നും.. സ്ത്രീധനം ഒന്നും വേണ്ടന്നും

പെണ്ണിനെ മാത്രം മതിയെന്നും പറഞ്ഞു പോയി..

 

പിന്നെ ചെറിയ രീതിയിൽ കല്യാണ നിശ്ചയം നടന്നു.. മൂന്നു മാസം കഴിഞ്ഞു കല്യാണം നടത്താൻ തീരുമാനം ആയി. അതോടെ അവർ കൂടുതൽ കാണാനും സ്നേഹിക്കാനും തുടങ്ങി.

 

കല്യാണം നടത്താൻ നിശ്ചയിച്ചത് കുറച്ചു ദൂരെയുള്ള ഒരു കല്യാണ മണ്ഡപത്തിൽ വെച്ചാണ്. അവിടെയെത്തി.. കല്യാണം നടന്നു.. പയ്യന്റെ വീട്ടുകാർ അപ്പോഴും വലിയ താല്പര്യം കാണിച്ചിരുന്നില്ല..

 

എന്നാൽ കല്യാണം കഴിഞ്ഞു എന്തോ ഫോട്ടോ എടുക്കാൻ ആണെന്ന് പറഞ്ഞു. ബൈക്ക് ഓടിച്ചുകൊണ്ട് പോയതാ.. പിന്നെ എന്താ സംഭവിച്ചതെന്ന് എനിക്ക് ഇപ്പോഴും അറിഞ്ഞൂടാ.. ചോരയിൽ കുളിച്ചു കിടക്കുന്ന രണ്ടുപേരെയും എടുത്തു വണ്ടിയിൽ കയറ്റുന്നതാണ് പിന്നെ ഞാൻ കണ്ടത്. നേരെ അടുത്തുള്ള ഹോസ്പിറ്റലിൽ പോയി.. അവിടെ എത്തുന്നതിനു മുൻപേ ആ പയ്യൻ എന്റെ മോളെ വിട്ട് പോയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *