അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 4 11

 

“വേണ്ട ഹരിയേട്ടാ .. ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളും. ” ഞാൻ പറഞ്ഞു.

 

അവിടെ നിന്നും ബസ്സ് കയറി ഞാൻ താമസിക്കുന്ന സ്ഥലത്തു ഇറങ്ങി.. അപ്പോൾ സമയം ഒന്നര ആയതേ ഉള്ളൂ.. കുറച്ചു സമയം ഉറങ്ങാം ഞാൻ കരുതി. പതിവില്ലാതെ രാമേട്ടൻ കട നേരത്തെ അടച്ചോ.. സാധാരണ ഞായറാഴ്ച്ച രണ്ടു മണിക്ക് ആണ് രാമേട്ടൻ കട അടക്കാറ്. ഇന്ന് എന്ത് പറ്റിയാവോ? എന്തായാലും നാട്ടിൽ പോകുന്നത് ഒന്ന് പറഞ്ഞേക്കാം ഞാൻ കരുതി. ഞാൻ നേരെ വീട്ടിൽ പോയി ചേച്ചി തന്ന കവർ അവിടെ വെച്ച് രാമേട്ടന്റെ വീട്ടിലേക്ക് പോയി. രാമേട്ടൻ അവിടെ ഉണ്ടായിരുന്നു. അപ്പുവും.

 

“ഇന്ന് നേരത്തെ കട അടച്ചോ? ” അവിടെ എത്തിയപ്പോൾ ഞാൻ ചോദിച്ചു.

 

” ആ അടച്ചു.. ഇന്നെന്തോ നേരത്തെ അടക്കാം എന്ന് തോന്നി. ഇന്ന് രാവിലെ ബാലുനെ കണ്ടില്ലല്ലോ… എവിടെ പോയതാ..? വാ ഭക്ഷണം കഴിക്കാം.. ” രാമേട്ടൻ പറഞ്ഞു.

 

“ഏയ്‌!! ഇല്ല ഞാൻ കഴിച്ചു.. ഞാൻ ഇന്ന് നാട്ടിൽ പോകുകയാ.. അതൊന്ന് പറയാം എന്ന് കരുതിയാണ് ഇവിടെ വന്നത്.. ” ഞാൻ പറഞ്ഞു.

 

“ആണോ!!!? എന്നാ മടക്കം..? ” രാമേട്ടൻ ചോദിച്ചു.

 

“അത് തീരുമാനിച്ചിട്ടില്ല.. അവിടെ എത്തിയിട്ട് തീരുമാനിക്കാം. എന്നാ ഞാൻ ഇറങ്ങട്ടെ .. കുറച്ചു പണിയുണ്ട്.” അതും പറഞ്ഞു ഞാൻ അവിടെ നിന്ന് ഇറങ്ങി നടന്നു.. പെട്ടന്ന് പുറകിൽ നിന്ന് ഒരു വിളികേട്ടു. ഒരു പെണ്ണിന്റെ ശബ്ദം.

 

“ഏട്ടാ ”

 

ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി..

 

അപ്പോഴേക്കും അവൾ ഓടിവന്നു എന്നെ കെട്ടിപിടിച്ചു. എന്റെ കഴുതുവരെ മാത്രം ഉയരം ഉള്ള ഒരു പെണ്ണ്.. ഞാൻ ഇതുവരെ കാണാത്ത പെണ്ണ്.. എന്നെ ഏട്ടാ എന്ന് വിളിച്ചു എന്നെ കെട്ടിപിടിച്ചു നിൽക്കുന്നു.

 

” എന്നെ കൂട്ടാതെ ഏട്ടൻ പോകുവാണോ? എത്ര നാളായി ഞാൻ കാത്തു നിക്കുന്നു.. എനിക്ക് ഇനിയും വയ്യ ഇവിടെ ഇങ്ങനെ കാത്ത് നിൽക്കാൻ.. എന്നേയും കൂടെ കൊണ്ടു പോ ഏട്ടാ.. ” അവൾ പറഞ്ഞു..

 

ഞാൻ ആകെ ഷോക്ക് ഏറ്റ പോലെ നിന്നു പോയി.. ഈ പെണ്ണ് എന്തൊക്കെയാ വിളിച്ചു പറയുന്നത്.. അവളേയും കൂട്ടി ഞാൻ പോകണം പോലും.. എവിടെ പോകാൻ..? കാത്ത് നിൽക്കുന്നു പോലും. ആരെ കാത്തു നിൽക്കാൻ?.

 

“മോളെ ചിന്നൂ.. എന്താ നീ കാണിക്കുന്നേ..?. മോള് ഇങ്ങ് വന്നേ .. അത് വേറെ ആരോ ആണ്.. മോളുടെ ഏട്ടൻ അല്ല….” രാമേട്ടൻ പറഞ്ഞു.

 

സുശീലേച്ചി കരഞ്ഞു.. കൊണ്ട് അവളെ വിളിച്ചു..

 

“മോളെ ചിന്നൂ.. ചിന്നൂ..”

 

“മോളെ ചിന്നു…. മോള് വിട്.. ഇത് മോളുടെ ഏട്ടൻ അല്ല.. അത് വേറെ ആരോ ആണ്. ”

 

“കുറേ നാളായി എന്നെ പറഞ്ഞു പറ്റിക്കുന്നു. രണ്ടും കൂടെ.. എന്റെ ഏട്ടനെ കണ്ടാൽ എനിക്ക് അറിയില്ലേ?? എന്റെ കഴുത്തിൽ താലി കെട്ടിയ എന്റെ ഏട്ടനെ..? പോ അങ്ങോട്ട് എന്നെ തൊടണ്ട…. ഞാൻ ഏട്ടന്റെയാ.. ഞാൻ ഏട്ടന്റെ കൂടെ പോകും.. എന്റെ താലി എവിടെ? എന്റെ താലി…. ഏട്ടാ ഇവര്! ഏട്ടൻ എന്റെ കഴുത്തിൽ കെട്ടിയ താലി പൊട്ടിച്ചെടുത്തു…എനിക്ക് വേറെ താലി കെട്ടിതരണേ..”

 

അവൾ പറഞ്ഞു…. അല്ല ചിന്നു.. പറഞ്ഞു.. ചിന്നു എന്നാണ് അവളുടെ പേര്. പക്ഷെ അവൾ എന്തെല്ലാം ആണ് വിളിച്ചു പറഞ്ഞത്.. ഞാൻ താലി കെട്ടിയെന്നോ? എപ്പോൾ കെട്ടി..? ആ താലി ഇവര് പൊട്ടിച്ചെന്ന്… അപ്പോൾ രാമേട്ടനും സുശീലേച്ചിയും കൂടെ ചിന്നൂന്റെ താലി പൊട്ടിച്ചു എന്നോ? ഈ പെണ്ണ് എന്താ പറയുന്നേ? ഈ പെണ്ണിന് വല്ല വട്ടും ഉണ്ടോ? അല്ല അതിനു ഇവൾ ആരാണ്? ഇത് രാമേട്ടന്റെ മകൾ ആണോ? അതോ വേറെ വല്ലവരും ആണോ?

 

“അയ്യോ”

എന്ന് നിലവിളിച്ചുകൊണ്ട് സുശീലേച്ചി താഴെ വീഴുന്നത് കണ്ടാണ് എന്റെ ചിന്തകൾ മുറിഞ്ഞത്.

 

“പോ.. എന്നെ തൊടണ്ടാ എന്ന് പറഞ്ഞതല്ലേ ? ഞാൻ എന്റെ ഏട്ടനെ കെട്ടിപിടിക്കുന്നതിൽ നിങ്ങൾക്ക് എന്താ തള്ളേ? ഇത് എന്റെ ഭർത്താവ് ആണ്.. എന്റെ കഴുത്തിൽ താലി കെട്ടിയ എന്റെ ഏട്ടൻ.. ഏട്ടാ എന്നേയും കൂടെ കൊണ്ടുപോ ഏട്ടാ… ഇല്ലെങ്കിൽ ഞാൻ ചത്ത്‌ കളയും.. ഏട്ടന്റെ ചിന്നു ഉറപ്പായും ചത്തു കളയും. ഏട്ടൻ എന്നെ ഇന്ന് കൊണ്ടുപോകും നാളെ കൊണ്ടുപോകും എന്ന് പറഞ്ഞു രണ്ടും കൂടെ കുറെ ആയി എന്നെ പറ്റിക്കുന്നു..”

Leave a Reply

Your email address will not be published. Required fields are marked *