അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 4 11

 

“ദേ ഒന്ന് വെച്ചു തന്നാലുണ്ടല്ലോ? വലിയ ചെക്കനായി എന്നൊന്നും ഞാൻ നോക്കില്ല.. ഒരു പെണ്ണൊക്കെ കെട്ടിയിട്ട അങ്ങനെ പോയി താമസിക്കുന്നത് എന്നാണെങ്കിൽ സാരമില്ല… ഇത് ഒറ്റയ്ക്ക്.. എന്നിട്ടോ എല്ലാ ആഴ്ചയും ഇവിടെ വന്നു നിന്നോണം എന്ന് പറഞ്ഞിട്ട് ഇപ്പോൾ അതും ഹേ ഹേ.. ഇപ്പോൾ എന്താ ഇങ്ങോട്ട് എഴുനെള്ളാൻ തോന്നിപ്പോയത്?” ചേച്ചി ചോദിച്ചു.

 

“ചേച്ചി ഇവന് നാട്ടിൽ ഒന്ന് പോകണം പോലും. അതിനു അച്ചായേന്റെയും ചേച്ചിയുടെയും സമ്മതം വാങ്ങാൻ വന്നതാ.. ” ശാലു പറഞ്ഞു..

 

“ശരിയാണോ അങ്കിളെ.. അങ്കിൾ ഞങ്ങളെ വിട്ട് പോകുവാന്നോ?” അതുവരെ മിണ്ടാതിരുന്ന അന്നമോൾ ചോദിച്ചു..

 

” അങ്ങനെ അങ്കിളിന് പോകാൻ പറ്റുമോ? അങ്ങനെ പോകാൻ അങ്കിളിന് ആരാ ഉള്ളത്.. അങ്കിൾ പോയിട്ട് വേഗം വരും. ” ഞാൻ പറഞ്ഞു.

 

“എന്ന് പോകാൻ ആണ്? ” അച്ചായൻ ചോദിച്ചു.

 

“ഇന്ന് തന്നെ .. അച്ചായൻ രണ്ടുമൂന്നു ദിവസത്തെ ലീവ് തരണം.. ഞാൻ വേഗം പോയിട്ട് വരും.. ” ഞാൻ പറഞ്ഞു.

 

“ഉം.. ശരി പോയിട്ട് വാ.. കുറേ ആയില്ലേ പോയിട്ട്… പോയിട്ട് വേഗം വന്നേക്കണം. ” അച്ചായൻ പറഞ്ഞു

 

“എവിടെ പോകാൻ…? ഇവൻ എവിടേയും പോകുന്നില്ല.. ഞാൻ സമ്മതിക്കില്ല..” ചേച്ചി പറഞ്ഞു.

 

കുറച്ചു സമയം കഴിഞ്ഞു ഹരിയേട്ടനും അവിടെ വന്നു.

ഒടുവിൽ ഓരോന്ന് പറഞ്ഞു ചേച്ചിയെ സമ്മതിപ്പിച്ചു. പിന്നെ ഭക്ഷണം കഴിച്ചേ ചേച്ചി അവിടുന്ന് വിട്ടുള്ളു.. പോകാൻ നേരം.. ചേച്ചി എന്റെ പോക്കറ്റിൽ കുറച്ചു പൈസ എടുത്തു വെച്ചു തന്നു..

 

“എന്തിനാ ചേച്ചിയിത്. എന്റെ കൈയിൽ ഉണ്ടല്ലോ?? പിന്നെന്തിനാ വെറുതെ..” ഞാൻ ചോദിച്ചു.

 

“ഇത് ചേച്ചിയുടെ ഒരു സന്തോഷത്തിന് ആണ്.. പിന്നെ ഒരു കാര്യം വെറുതെ ഇതുപോലെ ഓരോന്ന് വാങ്ങിച്ചു വന്നാൽ ഉണ്ടല്ലോ? ഞങ്ങൾക്ക് വേണ്ടതെല്ലാം ഇവിടെ ഉണ്ട്.. വെറുതെ മോൻ ഓരോന്ന് മേടിച്ചു പൈസ കളയേണ്ട.. ആ പോകല്ല നിൽക്ക്. ” അതും പറഞ്ഞു ചേച്ചി അകത്തേക്ക് പോയി..

 

അതേ സമയം അച്ചായനും എനിക്ക് കുറച്ചു പൈസ പോക്കറ്റിൽ വെച്ചു തന്നു..

 

“എന്തിനാ അച്ചായാ… ചേച്ചിയും തന്നു.. ഇപ്പോൾ അച്ചായനും..” ഞാൻ പറഞ്ഞു..

 

“അത് ചേച്ചിയുടെ സന്തോഷം ഇത് അച്ചായന്റെ സന്തോഷം. കുറേ നാള് കൂടിയിട്ട് പോകുന്നതല്ലേ.. പോകുന്ന വഴിയിൽ എന്തെങ്കിലും ആവശ്യം വന്നാലോ?” അച്ചായൻ പറഞ്ഞു.

 

അപ്പോഴേക്കും ചേച്ചി ഒരു കവറുമായിട്ട് വന്നു.. എന്നിട്ട് പറഞ്ഞു.

 

“ഇന്നാ ഇത് നിനക്ക് വാങ്ങിയതാ.. പോകുമ്പോൾ ഇതും ഉടുത്തു നാട്ടിൽ പോയാൽ മതി. ”

 

പിന്നെ എന്നെ കെട്ടിപിടിച്ചിട്ട് പറഞ്ഞു..

 

” മോനെ പോയിട്ട് വരണേടാ… ചേച്ചിക്ക് മോനെ എന്നും കാണണം.. നീ എന്റെ അനിയൻ മാത്രം അല്ല എന്റെ മോൻ കൂടെയാ.”

 

“ഞാൻ വരും ചേച്ചി.. എനിക്ക് നിങ്ങൾ അല്ലാതെ വേറെ ആരാ ഉള്ളത്.. ഞാൻ പോയിട്ട് വരും. ”

 

അന്നമോളും, നിത്യമോളും, കുഞ്ഞൂസും എന്നെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു.

 

“ഡാ ഹരി നീ ഇവന്റെ കൂടെ പോകില്ലേ റെയിൽവേ സ്റ്റേഷൻ വരെ..? ” അച്ചായൻ ചോദിച്ചു.

 

“അതൊന്നും വേണ്ട അച്ചായാ ഞാൻ പോയിക്കോളാം.. ഞാൻ അവിടെ വീട്ടിൽ പോയിട്ട് നേരെ നാട്ടിലേക്ക് പോകും..” ഞാൻ പറഞ്ഞു..

 

“എത്രമണിക്ക് ആണ് ട്രെയിൻ.. ഏതാ ട്രെയിൻ?.” അച്ചായൻ ചോദിച്ചു.

 

“സ്പെഷ്യൽ ട്രെയിൻ ഉണ്ട്.. പോകുന്ന വഴിയിൽ ടിക്കറ്റ് എടുക്കാം.” ഞാൻ പറഞ്ഞു.

 

“അവിടെ എത്തിയിട്ട് വിളിക്കണേ മോനേ… മറക്കരുത്. ” ചേച്ചി പറഞ്ഞു.

 

“വിളിക്കാം ചേച്ചി.. ഞാൻ മറക്കില്ല.” ഞാൻ പറഞ്ഞു.

 

ശാലുവും അച്ചായനും എന്നെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു. എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങിയ എന്നെയുംകൊണ്ട് ഹരിയേട്ടൻ ബസ്സ് സ്റ്റാൻഡിൽ ചെന്നു.

 

“ഡാ എന്തെങ്കിലും ആവശ്യം വന്നാൽ ഉടനെ വിളിക്കണം.. കേട്ടല്ലോ ? ട്രെയിൻ കയറ്റാൻ ഞാൻ വരണോ ..?” ഹരിയേട്ടൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *