എന്റെ മോളുടെ ദോഷം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും മറ്റും പറഞ്ഞു പയ്യന്റെ വീട്ടുകാർ ഞങ്ങളെ കുറ്റപ്പെടുത്തി.. എന്നാൽ ഇതൊന്നും എന്റെ മോള് അറിഞ്ഞില്ല.. അവൾക്ക് വലിയ പരിക്ക് ഒന്നും ഉണ്ടായിട്ടില്ല .. പയ്യന്റെ ചോര തെറിച്ചത് എന്റെ മോളുടെ മുഖത്തു ആയിരുന്നു..
കൈക്കും കാലിനും ചെറിയ പരിക്കുകൾ മാത്രം.. എന്നാൽ ബോധം തിരിച്ചു കിട്ടാൻ ദിവസങ്ങൾ എടുത്തു.. എന്നിട്ടും അവൾ ആരെയും തിരിച്ചറിഞ്ഞില്ല.. ചിരിച്ചില്ല കരഞ്ഞില്ല അവളുടെ കഴുത്തിൽ താലി കെട്ടിയ പയ്യനെ കുറച്ചു അന്വേഷിച്ചില്ല..
വീഴുമ്പോൾ തല ഇടിച്ചതിനാലാവാം എന്ന് ഡോക്ടർമാർ പറഞ്ഞു. കുറെ ചികിത്സകൾ നടത്തി.ഒടുവിൽ വീട്ടിലേക്ക് വന്നു.. അതിനിടയിൽ ഒരു ദിവസം മോളെ കെട്ടിയ പൈയ്യന്റെ അമ്മ വന്നു അവളുടെ കഴുത്തിൽ നിന്നും അവൻ കെട്ടിയ താലി ബലമായി പൊട്ടിച്ചു കളഞ്ഞു. ആ സമയം മാത്രം എന്റെ മോൾ ആ താലിയിൽ പിടിച്ചിരുന്നു..
പിന്നെ എന്റെ മോൾ ആരോടും ഒന്നും മിണ്ടാറില്ല ചിരിക്കാറില്ല കരയാറില്ല, ശരിക്കും ഉറങ്ങാറില്ല ഭക്ഷണം അവളുടെ അമ്മ വായിൽ വെച്ച് കൊടുക്കണം എന്തെങ്കിലും കഴിക്കാൻ.. അതും ഇപ്പോൾ മോളുടെ ഏട്ടൻ വരും മോളെ കൊണ്ടുപോകാൻ അപ്പോൾ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഏട്ടൻ കൊണ്ടുപോകില്ല.. എന്നൊക്കെ പറയണം.. എന്നാൽ ആണ് എന്തെങ്കിലും കഴിക്കുക.. കുളിക്കാനും ഇതു തന്നെയാണ്.. കുളിക്കാൻ പറഞ്ഞാൽ ” ഏട്ടൻ വരും ഏട്ടൻ എന്നെ കുളിപ്പിക്കും ” എന്നാണ് എന്റെ മോള് പറയാറ്. ഏട്ടൻ വരുന്നതിന് മുൻപേ കുളിച്ചാൽ മാത്രമേ ഏട്ടൻ മോളെ കൂട്ടുകയുള്ളു എന്ന് പറയണം ഒന്ന് കുളിക്കാൻ.. പിന്നെ ആരും വീട്ടിൽ വരുന്നത് ഇഷ്ട്ടം അല്ലാതായി..
ഇടക്ക് ഏട്ടൻ ഏട്ടൻ.. എന്ന് മാത്രം പറയും… ഏട്ടൻ വരും ഏട്ടൻ വരും എന്നെ കൊണ്ടുപോകും.. അങ്ങനെ പലതും പറയും..
ഇടക്ക് ചോദിക്കും ഏട്ടൻ എന്താ എന്നെ കാണാൻ വരാതെ? എന്നെ കൊണ്ടുപോകാൻ വരാതെ? എന്നൊക്കെ. അപ്പോൾ ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു പറ്റിച്ചാണ് ഞങ്ങൾ… ” അങ്ങനെ ഓരോന്ന് പറഞ്ഞു രാമേട്ടൻ കരഞ്ഞു. പിന്നെയും പറഞ്ഞു.
ഡോക്ടർമാരെ കാണിച്ചിട്ടൊന്നും ഒരു മാറ്റവും ഉണ്ടായില്ല .. ആക്സിഡന്റെ നടന്നപ്പോൾ ഉള്ള ഷോക്ക് ആണെന്നും.. അത് പതിയെ മാറും എന്നും പറഞ്ഞു..
ചിലർ പറഞ്ഞു എന്റെ മോൾക്ക് ഭ്രാന്ത് ആണെന്ന്.. ചിലർ പറയും ഭ്രാന്താശുപത്രിയിൽ കൊണ്ടുപോയി കിടത്തിയാൽ മാറും എന്ന് …. ബാലു… എന്റെ മോൾക്ക് ഭ്രാന്ത് ഒന്നും ഇല്ലെടാ… അവൾക്ക് ആ പയ്യനെ വലിയ ഇഷ്ട്ടം ആയിരുന്നു.. അവൻ പോയത് അവൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. അത്രയേ ഉള്ളൂ..
ഇപ്പോൾ ബാലു ആണ് ആ പയ്യൻ എന്നാ മോള് കരുതുന്നത്.. അതാ ബാലുനെ.. അല്ലാതെ എന്റെ മോൾക്ക് ഒന്നും ഇല്ല.. ബാലു കണ്ടില്ലേ എന്റെ മോളെ ബാലു പറ അവൾക്ക് എന്തെങ്കിലും ഉണ്ടോ.. ഒന്നും ഇല്ല… എന്റെ മോൾക് ഒന്നും ഇല്ല..
അന്ന് ആ ബൈക്ക് അപകടം നടന്നപ്പോൾ.. അപ്പുനെ കൊണ്ട് ചെന്നാക്കാൻ ബാലു വീട്ടിൽ വന്നില്ലേ ഒരു പക്ഷെ അന്നുമുതൽ ആയിരിക്കണം മോളുടെ ഉള്ളിൽ ബാലു കയറിയത്. ശരിക്കും പറഞ്ഞാൽ അന്ന് മുതൽ അവൾക്ക് ചെറിയ മാറ്റം ഉണ്ട്….. അത് എന്താണെന്ന് ഇപ്പോൾ ആണ് മനസ്സിൽ ആയത്.. പറ ബാലു ഞാൻ എന്താ ചെയ്യേണ്ടത്..? ഇതുവരെ ആരോടും എന്റെ മോള് ഒന്നും ഇങ്ങനെ പറഞ്ഞിട്ടില്ല.. ആരെയും നോക്കാറും ഇല്ല.. വീട്ടിൽ നിന്ന് പുറത്തു ഇറങ്ങാറും ഇല്ല.. അവളുടെ ഏട്ടൻ അവളെ കൊണ്ടുപോകാൻ വരും അത് മാത്രമാണ് അവളുടെ ചിന്ത. ബാലു നാട്ടിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ എന്റെ മോള് കരുതിക്കാണും അവളുടെ ഏട്ടൻ അവളെ കൂട്ടാതെ പോകുകയാണെന്ന്… അതാ അവൾ ഇങ്ങനെയൊക്കെ പെരുമാറിയത്.
അതും പറഞ്ഞു രാമേട്ടൻ പൊട്ടിക്കരഞ്ഞു.
എല്ലാം കേട്ട ഞാൻ രാമേട്ടനോട് പറഞ്ഞു.
“രാമേട്ടാ നമ്മുടെ ഉള്ളിലുള്ള ഒരുവിധം മുറിവ് എല്ലാം സ്നേഹം കൊണ്ട് മാറും.. എന്നാൽ മുറിവ് ഉണ്ടായത് തന്നെ സ്നേഹം കൊണ്ടാണെങ്കിലോ? അതാ ഇപ്പോൾ മോൾക്ക് സംഭവിച്ചത്.. അത് പതിയെ മാറും.. എന്നാൽ അത് ഇങ്ങനെ വീട്ടിൽ അടച്ചു പൂട്ടിയപോലെ ഇരുന്നാൽ മാറില്ല.. അതിന് പുറംലോകം കാണണം..
