അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 4 11

 

“രാമേട്ടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ രാമേട്ടൻ കേൾക്കുമോ? രാമേട്ടൻ എന്റെ നാട്ടിലെ ഒരു അമ്പലത്തിൽ പോകണം എന്ന് പറഞ്ഞില്ലേ.. വാ നമുക്ക് എല്ലാവർക്കും കൂടെ പോകാം. ”

“എങ്ങനെയാ ബാലു ഞാൻ ഇങ്ങനെയുള്ള മോളേയും കൂട്ടിയിട്ടു ഇത്രയും ദൂരം വരുന്നത്..”

 

“അത് സാരമില്ല.. ഞാൻ ഇല്ലേ കൂടെ.. ഇത് ചിലപ്പോൾ ഒരു മാറ്റം ആയിരിക്കും. ഞാൻ പറഞ്ഞിട്ടില്ലേ? എന്റെ ചേച്ചിയാണ് ഇന്നുള്ള എന്റെ ജീവിതം ഇങ്ങനെ മാറ്റി തന്നത്.. അതുപോലെ ഞാൻ കാരണം ചിന്നൂന്റെ അസുഖം മാറിയാൽ ഈ ജീവിതം കൊണ്ട് ഞാൻ നേടുന്ന വലിയ പുണ്ണ്യം ആയിരിക്കും. രാമേട്ടന് സമാധാനമായി കഴിയുകയും ചെയ്യാം.. ഈ യാത്ര അതിനുള്ള തുടക്കം ആണെങ്കിലോ? ”

.

“എന്നാലും ബാലു അത് ശരിയാകുമോ ? ഞാൻ പറഞ്ഞില്ലേ… ഇതുവരെ ആരോടും എന്റെ മോൾ ഇങ്ങനെ പെരുമാറിയിട്ടില്ല.. ഇത് എന്താണെന്ന് അറിയില്ല ബാലുനെ അവൾ ഇങ്ങനെ കാണാൻ കാരണം എന്ന്. അങ്ങനെയുള്ള മോളേയും കൊണ്ട്. അവൾ എപ്പോൾ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ കഴിയില്ല..”

 

“ഒന്നും ഉണ്ടാകില്ല.. രാമേട്ടന് എന്നെ വിശ്വാസം ആണെങ്കിൽ മാത്രം മതി.. അവൾ എന്തെങ്കിലും അബദ്ധം കാണിച്ചാൽ.. പിന്നെ നമുക്ക് രണ്ടാൾക്കും ഈ ജന്മം സമാധാനം കിട്ടുമോ?.

 

“എനിക്ക് ബാലുനെ വിശ്വാസം ആണ്.. ഞാൻ ഇപ്പോൾ എന്ത് വേണം എന്നാ ബാലു പറയുന്നത്..?”

 

“രാമേട്ടൻ വീട്ടിൽ പോയിട്ട് അപ്പുനോട് ഇങ്ങോട്ട് വരാൻ പറ. എന്നിട്ട് പോകാനുള്ള ഒരുക്കങ്ങൾ ചെയ്‌തോ. ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ പോയിട്ട് ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ട് വരാം.. ”

 

രാമേട്ടൻ വീട്ടിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് അപ്പു വന്നു..

 

“ഏട്ടൻ വിളിച്ചെന്നു പറഞ്ഞു. അച്ഛൻ… എവിടെയോ പോകാനുണ്ടെന്ന് . ” അപ്പു പറഞ്ഞു.

 

“അപ്പു വാ നമുക്ക് റെയിൽവേ സ്റ്റേഷൻ വരെ ഒന്ന് പോയിട്ട് വരാം . ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ട് വരാം.. ” ഞാൻ പറഞ്ഞു.

 

“അപ്പോൾ ഏട്ടൻ ടിക്കറ്റ് എടുത്തില്ലേ ? ” അപ്പു പറഞ്ഞു.

 

“ഇല്ല.. ഞാൻ ആ സമയം എടുക്കാം എന്നാ കരുതിയത്.. ഇത് ഇപ്പോൾ അങ്ങനെ അല്ലല്ലോ? നമ്മൾ എല്ലാവരും പോകുമ്പോൾ ടിക്കറ്റ് ബുക്ക്‌ ചെയ്തു തന്നെ പോകണം.. പിന്നെ സീറ്റ് കിട്ടിയില്ലെങ്കിലോ? ”

 

“നമ്മൾ എല്ലാവരുമോ? എവിടേക്ക്? ”

 

“എന്റെ നാട്ടിലേക്ക്.. എന്താ അപ്പു വരുന്നില്ലേ ?”

 

“അയ്യോ ഏട്ടാ എനിക്ക് മറ്റന്നാൾ പരീക്ഷ ഉണ്ട്. അപ്പോൾ ഞാൻ എങ്ങനെ? ”

 

“അതിനെന്താ ഇന്ന് രാത്രിയിൽ പോയാൽ നാളെ രാവിലെ അവിടെ എത്തും. നാളെ വൈകുന്നേരം അവിടുന്ന് കയറിയാൽ മറ്റന്നാൾ പുലർച്ചെ ഇവിടെ എത്തും. എന്നിട്ട് പരീക്ഷക്ക്‌ പോകാലോ?”

 

“അപ്പോൾ ഒരുദിവസത്തേക്ക് ആണോ ഏട്ടൻ പോകുന്നത്..? ”

 

“ഏയ്‌ അല്ല!. ഞാൻ ഒന്ന് രണ്ടു ദിവസം കഴിഞ്ഞേ വരൂ.. അതുകൊണ്ട് അപ്പു കൂടെ വേണം. ”

 

“അപ്പോൾ ചേച്ചി? ചേച്ചിയെ ? ചേച്ചി നേരത്തെ പറഞ്ഞത്?”

 

“ചേച്ചിയേയും കൂട്ടും .. കുറച്ചു കാലം ആയില്ലേ ചേച്ചി പുറംലോകം ഒക്കെ കണ്ടിട്ട്. അതൊക്കെ ഒന്ന് കാണുമ്പോൾ എല്ലാം നോർമൽ ആകും.. അപ്പോൾ ചേച്ചി നേരത്തെ പറഞ്ഞത് എല്ലാം മാറും മറക്കും.. നമുക്ക് എല്ലാം പോസറ്റീവ് ആയിട്ട് എടുക്കാം. ”

 

“എന്നാൽ ഫോണിൽ ടിക്കറ്റ് ബുക്ക്‌ ചെയ്താൽ പോരെ? ”

 

“പോര… നേരിട്ട് പോകണം.. എനിക്ക് ഒന്ന് രണ്ടു സാധനം വാങ്ങാനും ഉണ്ട്..”

 

ഞങ്ങൾ ടിക്കറ്റ് എടുക്കാൻ പോയി. രാത്രി ഏഴരക്കാണ് ട്രെയിൻ. ടിക്കറ്റ് കൺഫോം ആണ്.. ഡ്രെസ്സ് എടുക്കാൻ ഉള്ള ബാഗും വേറെ ഒന്ന് രണ്ടു സാധനങ്ങളും വാങ്ങി ഞങ്ങൾ മടങ്ങി.

.

തിരിച്ചു എത്തിയപ്പോൾ അപ്പു ചോദിച്ചു.

 

“എങ്ങനെയാ ഏട്ടാ ഇവിടുന്ന് റെയിൽവേ സ്റ്റേഷൻ വരെ പോകുന്നേ. കാർ വേണ്ടിവരുമോ?”

 

“വേണ്ട കാർ വന്നാൽ ആളുകൾ ശ്രദ്ധിച്ചെന്ന് വരും.. നമുക്ക് അഞ്ചരക്കുള്ള ബസ്സിൽ പോകാം … ബസ്സ് ആകുമ്പോൾ സാദാരണ യാത്ര അത്രയേ കരുതൂ. നിങ്ങൾ മുന്നിലൂടെ കയറിയാൽ മതി.. നിങ്ങൾ കയറിയ ശേഷം പിന്നിലൂടെ ഞാൻ കയറിക്കൊള്ളാം… ഞാൻ അവിടെ ബസ്സ് സ്റ്റോപ്പിൽ ഉണ്ടാകും.. സമയം ആകുമ്പോൾ നിങ്ങൾ വന്നാൽ മതി.”

Leave a Reply

Your email address will not be published. Required fields are marked *