“അതേ…. കുറേ കാലം ആയില്ലേ നാട്ടിൽ പോയിട്ട്… ” ഞാൻ പറഞ്ഞു.
” നാട്ടിൽ പോയാൽ ഞങ്ങളെയൊക്കെ മറക്കുമോ? ഇവിടെ അടുത്ത് ആയിട്ട് പോലും നിനക്ക് ഒന്ന് ഇവിടെ വരാൻ തോന്നുന്നില്ലല്ലോ … നീ എന്തിനാ ഒറ്റക്ക് ഒരു വീട്ടിൽ പോയി താമസിക്കുന്നത്. നിനക്ക് ചേച്ചിയുടെ അവിടേയും ഇവിടെയും ആയിട്ട് നിന്നൂടെ.. ”
“എന്നിട്ടു വേണം ഇനി നാട്ടുകാര് ഓരോന്ന് പറഞ്ഞുണ്ടാക്കാൻ.. ” ഞാൻ പറഞ്ഞു.
“പറയുന്നവർ പറയെട്ടെടാ… അതിന് എനിക്കും ശാലുനും ഇല്ലാത്ത എന്ത് പ്രശ്നം ആണ് നിനക്ക്. ” ഹരിയേട്ടൻ ചോദിച്ചു.
“എനിക്ക് ഒന്നും ഇല്ല.. ഇന്ന് എന്നെ സ്നേഹിക്കുന്ന നിങ്ങളും .. എന്റെ ഈ കുഞ്ഞിമക്കളും എന്നെ വെറുക്കാതിരിക്കാൻ.. അങ്ങനെ ഒന്നുണ്ടായാൽ എനിക്ക് അത് സഹിക്കാൻ ആകില്ല. ഇന്ന് അവർക്ക് അതൊന്നും മനസ്സിലാവില്ല.. എന്നാൽ നാളെ ആരെങ്കിലും അവരോട് എന്തെങ്കിലും ചോദിച്ചാൽ അവർക്ക് അത് വിഷമം ആകില്ലേ? ”
“ഡാ നീ എന്റെ മക്കളെ കുറച്ചു അങ്ങനെ ആണോ കരുതിയത്.. അങ്ങനെ ആരെങ്കിലും ചോദിച്ചാൽ അതിനുള്ള മറുപടി അവർ അന്നേരം പറഞ്ഞോളും.. അതോർത്തു നീ വരാതിരിക്കരുത്.. നിനക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വന്നു താമസിക്കാം. ”
അപ്പോഴേക്കും നിത്യ മോളും കുഞ്ഞൂസും അവിടെ വന്നു.
“പോകാം അങ്കിൾ ” നിത്യമോൾ ചോദിച്ചു.
“ആ ശരി പോകാം.. ” ഞാൻ പറഞ്ഞു.
“ഡാ നീ ഇവളെയും കൂട്ടിക്കോ.. ഞാൻ വന്നേക്കാം.. പറയുന്നവർ പറയെട്ടെ.. ” ശാലുവിനെ ചൂണ്ടികാണിച്ചുകൊണ്ട് ഹരി പറഞ്ഞു..
“ബാലു നീ നിക്കെടാ ഞാൻ ഈ വേഷം മാറട്ടെ. ഞാനും വരുന്നു…. ഹരി ഞാൻ പോയെന്ന് കരുതി കുപ്പിയും കൊണ്ട് ഇരുന്നാൽ ഉണ്ടല്ലോ!! എന്റെ വിധം മാറും. പറഞ്ഞേക്കാം ” അതും പറഞ്ഞു ശാലു വേഷം മാറാൻ പോയി. ഒരു ചൂരിദാർ ഉടുത്തു വന്നു.
ഞാൻ ബൈക്ക് സ്റ്റാർട്ട് ആക്കി കുഞ്ഞൂസിനെ എടുത്തു മുന്നിൽ ഇരുത്തി. പിറകിൽ നിത്യമോളും അതിനു പിറകിൽ രണ്ടുവശവും കാലിട്ട് ശാലുവും ഇരുന്നു. കുറച്ചു ദൂരം പോയി. ഞാൻ ഒരു തുണികടയുടെ മുന്നിൽ കൊണ്ടുപോയി നിർത്തി.
“എന്തിനാടാ ഇവിടെ നിർത്തിയത്..” ശാലു ചോദിച്ചു.
“ഞാൻ മക്കൾക്ക് എന്തെങ്കിലും എടുത്തു കൊടുത്തിട്ട് കുറച്ചായി.. വാ എന്തെങ്കിലും എടുക്കാം..” ഞാൻ പറഞ്ഞു.
“ഡാ മക്കൾക്കെ ഉള്ളൂ ഞങ്ങക്കൊന്നും ഇല്ലേ?” ശാലു ചോദിച്ചു.
“ഇല്ല.. മക്കൾക്കെ ഉള്ളൂ. അല്ലേ കുഞ്ഞൂസേ ? ” ഞാൻ ചോദിച്ചു.
“അതേ..” കുഞ്ഞൂസ് പറഞ്ഞു.
“അവൾ ഇപ്പോൾ കുഞ്ഞൂസൊന്നും അല്ല .. ഇവൾ ഇപ്പോൾ വല്ല്യോസായി . അല്ലേടി കുറമ്പി..” ശാലു പറഞ്ഞു.
“കുഞ്ഞൂസ് എത്ര വലുതായാലും കുഞ്ഞൂസ് എന്നും കുഞ്ഞൂസ് തന്നെയാ.” ഞാൻ പറഞ്ഞു..
“പിന്നെ !! മൂന്നാല് കൊല്ലം കഴിഞ്ഞു രണ്ടിനെയും പിടിച്ചു കെട്ടിക്കണം.. എന്നിട്ട് വേണം എനിക്കും ഹരിക്കും ഒന്ന് ചുറ്റിയടിക്കാൻ” ശാലു പറഞ്ഞു.
ഞങ്ങൾ അവിടെ കയറി. അന്നമോൾക്കും നിത്യമോൾക്കും കുഞ്ഞൂസിനും ഉള്ള ഡ്രെസ്സ് എടുത്തു.
“ഡി ശാലു നിനക്കെന്താ വേണ്ടത്? സാരിയോ അതോ ചൂരിദാർ ആണോ.. അല്ലങ്കിൽ മിഡിയും ടോപ്പും എടുക്കാം അല്ലേ?” ഞാൻ ചോദിച്ചു.
“പോടാ അവിടുന്ന്… എനിക്കൊന്നും വേണ്ട.. ഞാൻ ചുമ്മാ പറഞ്ഞതാ.” ശാലു പറഞ്ഞു.
“അതുപോര.. വാ നമുക്ക് ചേച്ചിക്കും നിനക്കും ഓരോ സാരി വാങ്ങാം. പിന്നെ അച്ചായനും ഹരിക്കും ഓരോ ടീഷർട്ടും.” ഞാൻ പറഞ്ഞു.
“നീ എന്താ കല്യാണം വല്ലതും കഴിക്കാൻ പോകുന്നോ എല്ലാവർക്കും ഡ്രെസ്സ് എടുക്കാൻ. ” ശാലു ചോദിച്ചു.
“ആ ഉണ്ട്.. എന്റെ ശാലു കല്യാണം കഴിച്ചില്ലെങ്കിൽ എന്താ പ്രശ്നം..? ” ഞാൻ ചോദിച്ചു.
“ഡാ ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചോട്ടെ? ഞാൻ ഇങ്ങനെ ചോദിച്ച കാര്യം ആരും അറിയരുത്. നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയത് കൊണ്ട് ചോദിക്കുകയാ.. ” ആരും കേൾക്കാതെ ശാലു ചോദിച്ചു.
