അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 4 11

 

മുൻപ് ഒരു ദിവസം ഞാൻ ഹരിയേട്ടന്റെ വീട്ടിൽ പോയതായിരുന്നു. അപ്പോൾ.

 

“ഡാ ബാലു നീ ഇങ്ങ് വന്നേ ഒരു സ്ഥലംവരെ പോകാൻ ഉണ്ട്.”

 

“എവിടെയാണ്? അന്ന് പോയപോലെ കുപ്പി വാങ്ങാൻ ആണോ?”

 

ഇടക്ക് എന്നേയും കൂട്ടിയാണ് കുപ്പി വാങ്ങാൻ പോകാറ്..

 

“അല്ലേടാ ഇത് എന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ ആണ്.. ഒറ്റയ്ക്ക് പോകാൻ ഒരു മടി. നീ വാ നമുക്ക് വേഗം വരാം ”

 

അങ്ങനെ ഞങ്ങൾ ഹരിയേട്ടന്റെ സുഹൃത്തിന്റെ വീട്ടിൽ എത്തി. ഞങ്ങളെ കാത്തു എന്നപോലെ അവിടെ കുറച്ചു പേര് ഉണ്ടായിരുന്നു.

 

ഞങ്ങളെ കണ്ട ഉടനെ അവർ അകത്തേക്ക് ക്ഷണിച്ചു..

 

അതിൽ ഒരാൾ ചോദിച്ചു..

 

“അല്ല നിങ്ങൾ രണ്ടുപേര് മാത്രമേ ഉള്ളോ? മൂന്നു നാല് പേര് വരും എന്നാ ഞങ്ങൾ പ്രതീക്ഷിച്ചത്.?”

 

“അത് ഞങ്ങൾ പെട്ടന്ന് വന്നത്കൊണ്ട് ആരെയും കൂട്ടാൻ പറ്റിയില്ല.” ഹരിയേട്ടൻ പറഞ്ഞു.

 

ഞാൻ ഹരിയേട്ടന്റെ ചെവിയിൽ ചോദിച്ചു..

 

“ഹരിയേട്ടാ വീട് മാറിയെന്ന തോന്നുന്നേ.. അല്ലെങ്കിൽ ഇവർക്ക് ആള് മാറി.. ”

 

“നീ ഒന്ന് മിണ്ടാതിരി. ഞാൻ പറഞ്ഞോളാം.” ഹരിയേട്ടൻ എന്നോട് പറഞ്ഞു.

 

“എന്താണ് ഒരു സംസാരം.. വീട് പിടിച്ചില്ലെന്നുണ്ടോ? ” അയാൾ ചോദിച്ചു.

 

“വീട് പിടിച്ചോ എന്ന് ചോദിക്കാൻ ഹരിയേട്ടൻ ഈ വീട് വാങ്ങാൻ വന്നതാണോ? ” ഞാൻ വീണ്ടും ഹരിയേട്ടന്റെ ചെവിയിൽ ചോദിച്ചു.

 

ഹരിയേട്ടൻ എന്നെ നോക്കി. ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.

 

“അപ്പോൾ ഒരു ചായ കുടിച്ചാലോ? കൂട്ടത്തിൽ ഞങ്ങളുടെ കുട്ടിയെ കാണുകയും ചെയ്യാലോ? “കൂട്ടത്തിൽ ഉള്ള മറ്റൊരാൾ പറഞ്ഞു.

 

അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. ഇത് എന്റെ നെഞ്ചത്തേക്ക് ഇറക്കുന്ന കത്തിയാണെന്ന്. ഞാൻ ഹരിയേട്ടനെ നോക്കി എന്നാൽ അങ്ങേര് എന്നെ മൈൻഡ് ചെയ്തില്ല.

 

അങ്ങനെ പെൺകുട്ടി ചായയുമായി വന്നു ആദ്യം ഹരിയേട്ടന് നേരെ നീട്ടി. ഹരിയേട്ടൻ ചായ എടുത്തു. പെൺകുട്ടി ഹരിയേട്ടനെ നോക്കി ചിരിച്ചു.. ഹരിയേട്ടനും ചിരിച്ചു.

 

പിന്നെ എന്റെ നേരെ ചായ നീട്ടി. ഞാൻ ചായ എടുത്തു. പക്ഷെ ഞാൻ പെണ്ണിനെ നോക്കിയില്ല.

 

അപ്പോൾ അയാൾ പറഞ്ഞു.

 

” പെൺകുട്ടിയോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം.. ”

 

പെട്ടന്ന് ഞാൻ കയറി പറഞ്ഞു

 

.” ഏട്ടൻ അങ്ങനെ പെൺകുട്ടികളോട് അധികം സംസാരിക്കാറില്ല.. ഏട്ടന്റെ കൂടെ ഏട്ടന് വേണ്ടി പെണ്ണ് കാണാൻ പോയാൽ ഞാനാണ് സംസാരിക്കാറ്.. അതുകൊണ്ട് ഞാൻ സംസാരിച്ചോളാം കുറച്ചു മാറി നിന്ന് സംസാരിക്കുന്നത്കൊണ്ട് വിരോധം ഉണ്ടോ?

ഹരിയേട്ടൻ എന്നെ നോക്കി.

 

” ഏയ്‌!! എന്ത് വിരോധം. അതിനെന്താ ആ മുറിയിൽ പോയി സംസാരിച്ചോളൂ. ” അയാൾ പറഞ്ഞു.

 

ഞാൻ അയാൾ കാണിച്ചു തന്ന മുറിയിലേക്ക് പോയി. കൂടെ ആ പെൺ കുട്ടിയും വന്നു. ഞാൻ പറഞ്ഞു.

 

“എന്റെ പൊന്നു പെങ്ങളെ .. എന്നോട് ക്ഷമിക്കണം.. ഹരിയേട്ടൻ അല്ല ഞാനാണ് പയ്യൻ.. പക്ഷെ ഇങ്ങനെ ഒരു കാര്യത്തിനാണ് വന്നതെന്ന് എനിക്കറിയില്ല. അങ്ങനെ വിവാഹം കഴിക്കാൻ ഉള്ള ഒരു ചിന്തയും എന്റെ മനസ്സിൽ ഇല്ല.. അതുകൊണ്ട് എങ്ങനെ എങ്കിലും ഈ വിവാഹം മുടക്കണം. ”

 

“അതിന് ഹരിയേട്ടനെ എനിക്ക് മുൻപേ അറിയാം… എന്റെ ഏട്ടന്റെ കൂട്ടുകാരൻ ആണ്.. ഏട്ടൻ നാട്ടിൽ ഇല്ല. ഏട്ടൻ ഇന്നലെയാ വിളിച്ചു പറഞ്ഞത് . ഹരിയേട്ടൻ ആരെയോ പെണ്ണ് കാണാൻ കൊണ്ട് വരുന്നുണ്ടെന്ന്. ഹരിയേട്ടനെ ഇവിടെ അങ്ങനെ ആർക്കും അറിയില്ല. എനിക്കെ അറിയൂ. അതാണ് ഞാൻ ഹരിയേട്ടനോട് ചിരിച്ചത്…. എന്നെ ഇഷ്ട്ടം ആയില്ലെങ്കിൽ അത് പറഞ്ഞാൽ മതി. ഏട്ടനെ എനിക്ക് ഇഷ്ട്ടം ആയി… ”

 

“അതിന് എന്നെ മുൻപ് കണ്ടിട്ടുണ്ടോ? ”

 

“ഹരിയേട്ടൻ എന്റെ ഏട്ടന് ഏട്ടന്റെ ഫോട്ടോ അയച്ചു കൊടുത്തിരുന്നു. ഏട്ടൻ എനിക്കും. അതുകൊണ്ട് എനിക്ക് ആളെ മനസ്സിലായി. എനിക്ക് ഇഷ്ടവും ആയി”

 

“അങ്ങനെ ആണോ കാര്യം? എനിക്ക് ഇഷ്ട്ടം ആയോ ? ഇല്ലേ? എന്നല്ല.. പെണ്ണ് കാണാൻ ആണ് ഇവിടെ വരുന്നത് എന്ന് എന്നോട് പറഞ്ഞത് പോലും ഇല്ല.. എനിക്ക് വിവാഹം കഴിക്കാൻ താല്പര്യം ഇല്ല… അതുകൊണ്ട് അങ്ങനെ ഒരു കാര്യത്തെക്കുറിച്ചു ഞാൻ ചിന്തിച്ചിട്ടില്ല.. അതുകൊണ്ടാ.. പെങ്ങൾ എന്നെ ഇഷ്ട്ടം ആയില്ല എന്ന് പറഞ്ഞാൽ മതി..എന്നോട് ദേഷ്യം തോന്നരുത്..”

Leave a Reply

Your email address will not be published. Required fields are marked *