“ഏയ്! ഇല്ല. എനിക്ക് ഇപ്പോൾ ഏട്ടനോട് ഇഷ്ട്ടം കൂടുകയേ ചെയ്തിട്ടുള്ളൂ.. വിവാഹത്തെ കുറിച്ച് മാറി ചിന്തിച്ചാൽ ആ സമയം എന്നെ ഓർത്താൽ മതി.. അതികം വൈകിയില്ലെങ്കിൽ ആ സമയം എന്നെ പിടിച്ചു കെട്ടിച്ചില്ലെങ്കിൽ.. ഞാൻ ഇവിടെ തന്നെ ഉണ്ടാകും. ”
“എനിക്ക് വേണ്ടി കാത്ത് നിൽക്കേണ്ട.. നല്ലത് വന്നാൽ സമ്മതിച്ചേക്ക്.. ഞാൻ ഹരിയേട്ടന് ഒരു പണി കൊടുക്കട്ടെ.”
അതും പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി.. ഞാൻ പറഞ്ഞു.
“ഞങ്ങൾ തമ്മിൽ സംസാരിച്ചു. കുട്ടിക്ക് ഹരിയേട്ടനെ ഇഷ്ട്ടം ആയി.
ഹരിയേട്ടനെ നിങ്ങൾക്ക് ഇഷ്ട്ടം ആയെങ്കിൽ അറിയിച്ചാൽ മതി… ഏട്ടന് എന്തായാലും കുട്ടിയെ ഇഷ്ട്ടം ആകും.. അല്ല …. ആയി എന്ന് കൂട്ടിക്കോ. അപ്പോൾ ബാക്കി കാര്യങ്ങൾ ഞാൻ ഏട്ടന്റെ ഭാര്യയോട് സംസാരിച്ചിട്ട് അറിയിക്കാം.. ”
അങ്ങനെ പറഞ്ഞു ഞാൻ ഇറങ്ങി നടന്നു. ഹരിയേട്ടൻ എന്റെ പിന്നാലെയും. വേഗം അവിടെ നിന്ന് ഇറങ്ങി.
“ചേച്ചി പറഞ്ഞിട്ടാ നിന്നെയും കൊണ്ട് ഞാൻ ഇവിടെ വന്നത്.. ഇത് നടക്കും നൂറ് ശതമാനം ഉറപ്പ് ആയിരുന്നു.. ആ പെണ്ണിന് നിന്നെ ഇഷ്ട്ടം ആയെന്ന് പറഞ്ഞത് കൊണ്ടാണ്.. എന്നിട്ടിപ്പോ ഞാൻ കെട്ടേണ്ടി വന്നേനെ.. ഇനി ആര് പറഞ്ഞാലും നിന്നെയും കൊണ്ട് ഈ പണിക്ക് ഞാൻ വരില്ല.”
അന്ന് അങ്ങനെ നടന്നതിനു ശേഷം പിന്നെ ഇങ്ങനെയുള്ള ഒരു കാര്യത്തിനും എന്നെ ഹരിയേട്ടൻ എന്നെ കൊണ്ടുപോയിട്ടില്ല.
ഞങ്ങൾ ഹരിയുടെ വീട്ടിൽ എത്തി .
ഞങ്ങളെ കണ്ടയുടനെ നിത്യമോൾ പറഞ്ഞു..
“ഞങ്ങൾ അങ്കിൾനോട് പിണക്കമാ.. എത്ര നാളായി ഞങ്ങളെ കാണാൻ വന്നിട്ട്.. ഞങ്ങളെ പുറത്തൊക്കെ ചുറ്റാൻ കൊണ്ടുപോയിട്ട്.. അതുകൊണ്ട് ഞങ്ങൾ പിണക്കമാ. ”
“ആണോ? ശരി. അങ്കിൾ രണ്ടുപേരെയും ചുറ്റാൻ കൊണ്ട് പോകാം. ..
ഹരിയേട്ടാ ആ ബൈക്കിന്റെ കീ ഒന്ന് തന്നെ. ഇവരുടെ പിണക്കം മാറ്റിയിട്ട് വരാം” ഞാൻ പറഞ്ഞു.
“അതേ അവര് മാത്രം അല്ല ഞാനും പിണക്കത്തിലാ. എന്നേയും ചുറ്റാൻ കൊണ്ട് പോകുമോ?” ശാലു ചോദിച്ചു..
“ഞാൻ ചുറ്റാൻ കൊണ്ടുപോയാൽ .. ആ സമയം ഹരിയേട്ടൻ വേറെ കെട്ടാൻ പോകും. അതാ ഞാൻ ശാലുനെ ചുറ്റാൻ കൊണ്ടുപോകാതെ. എന്തിനാ വേറെ ഒരു പെണ്ണിനെ കൂടെ ഉപദ്രവിക്കുന്നെ?”
“ഡാ..ഡാ രണ്ടും കൂടെ എന്റെ നെഞ്ചത്തോട്ടു കേറണ്ട.. ഡാ ബാലു എന്റെ ഈ മൂത്ത കുട്ടിയേകൂടി നീ ഒന്ന് കറങ്ങാൻ കൊണ്ട് പോയേ… ഞാൻ ഇത്തിരി നേരം ഞാൻ സമാധാനമായി ഇരിക്കട്ടെ.” ഹരിയേട്ടൻ പറഞ്ഞു.
“അങ്ങനെ എന്റെ മോൻ ഇപ്പോൾ സമാധാനമായി ഇരിക്കേണ്ട.. ബാലു നീ ഇവരേയും കൂട്ടി ചുറ്റാൻ പോയി വരുമ്പോഴേക്കും ഞാൻ ചായ എടുത്തു വെക്കാം..” ശാലു പറഞ്ഞു..
“ഞങ്ങൾ അച്ചായന്റെ വീട്ടിൽ പോയിട്ടേ വരൂ. അതുവരെ നിങ്ങൾ ഇവിടെ ഇരുന്നു ചുറ്റി കളിക്ക്..” ഞാൻ പറഞ്ഞു.
“ഡാ എന്നാൽ എന്തേലും കുടിച്ചിട്ട് പോകാം. നീ ഇവിടെ ഇരി ഞാൻ ഇപ്പോൾ എടുക്കാം.. നിത്യേ നീ പോയി കുഞ്ഞൂസിന്റെ ഉടുപ്പ് മാറ്റികൊടുത്തേ. ” ശാലു പറഞ്ഞു എന്നിട്ട് അടുക്കളയിലേക്ക് പോയി..
“അവൾക്ക് മനസ്സിലായിക്കാണും . അവളേയും കൊണ്ട് നീ ചുറ്റാൻ പോയാൽ ആ സമയം ഞാൻ രണ്ടു പെഗ്ഗ് അടിക്കുമെന്ന്.. അതാ … അതിനെന്താ ബുദ്ധി എന്നറിയാമോ?.” ഹരിയേട്ടൻ പറഞ്ഞു.
ഞാൻ ചിരിച്ചു..
“നീ ചിരിച്ചോ.. കെട്ടാതിരിക്കുന്നതാണ് മോനെ നല്ലത്.. നിന്റെ ആ തീരുമാനം ആണ് മോനെ നല്ലത്.. ഞാനൊക്കെ പെട്ടു പോയി.. ” ഹരിയേട്ടൻ പറഞ്ഞു..
“എന്ത് പെട്ടു പോയെന്ന്… ഞാനല്ലേ പെട്ടു പോയത്… പെട്ടുപോയി പോലും എന്നെ കൊണ്ട് ഒന്നും പറയിക്കേണ്ട.” ജ്യൂസ് ആയി വന്ന ശാലു പറഞ്ഞു.
” എടി നീ എന്ത് അറിഞ്ഞിട്ടാണ് പറയുന്നത്. ഇവൻ നാട്ടിൽ പോകുകയാണെന്നു .. ഇവൻ അങ്ങനെ പോയാൽ ഞാൻ പെട്ടുപോകും അതാ പറഞ്ഞത്.. അല്ലാതെ….” ഹരിയേട്ടൻ പറഞ്ഞു.
“ആണോടാ ബാലു ? ഹരി പറയുന്നത് സത്യമാണോ? ” ശാലു ചോദിച്ചു.
