അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 4 11

 

“നീ ചോദിച്ചോ… നിനക്ക് എന്താ അറിയേണ്ടത്? ” ഞാൻ പറഞ്ഞു.

 

“നിനക്ക് ഈ ശാരീരിക സുഖം അറിയണം എന്ന് ഇതുവരെ തോന്നിയിട്ടില്ലേ? പച്ച മലയാളത്തിൽ ചോദിച്ചാൽ.. ഒരു പെണിനെ കണ്ടിട്ടും അവളെ കളിക്കാൻ ആഗ്രഹം തോന്നിയിട്ടില്ലേ? ശാലു ചോദിച്ചു.

 

“ഉണ്ടെടി പക്ഷെ… നി എന്റെ പെങ്ങൾ ആയിപ്പോയില്ലേ… അല്ലെങ്കിൽ ഒരു കൈ നോക്കായിരുന്നു… പെങ്ങളെ എങ്ങനെയാ കളിക്കുന്നെ?.”

 

“ഡാ … പോടാ അവിടുന്ന്.. ശരിക്കും പറ.. അങ്ങനെ ഒന്നും ഇതുവരെ തോന്നിയിട്ടില്ലേ? ”

 

“ഇല്ലെടി… എനിക്ക് അങ്ങനെ എന്തെങ്കിലും തോന്നണമെങ്കിൽ .. അവരോട് ആദ്യം സ്നേഹം തോന്നണം. പിന്നെ അത് പ്രണയമാകണം… ഇവൾ ആണ് എന്റെ ജീവന്റെ പാതി എന്ന് തോന്നണം.. ഇനി അങ്ങനെ തോന്നിയാൽ അവൾ എന്നേയും സ്നേഹിക്കണം.. എല്ലാം എനിക്ക് അവൾ തരണം. ഓരോ നിമിഷവും പ്രണയം കൂടി കൂടി വന്നു വേണം കാമം ഉണ്ടാകാൻ.. അത് ചിലപ്പോൾ ഒരു നിമിഷം കൊണ്ടോ ഒരു ദിവസം കൊണ്ടോ ഉണ്ടാകണം എന്നില്ല.. ആയിക്കൂടെന്നും ഇല്ല.. പ്രണയം ഇല്ലാത്ത കാമം ജീവനില്ലാത്ത ശരീരം പോലെ ആണ്.. ആ ശരീരം മാത്രം കിട്ടിയിട്ട് എന്തിനാ.. എന്നെങ്കിലും ഒരു പെണ്ണോട് എനിക്ക് അങ്ങനെ തോന്നിയാൽ.. അവൾ എന്റെ ആകണം.. അങ്ങനെ ഞാൻ ഇതുവരെ ആരെയും കണ്ടിട്ടില്ല.. കണ്ടാൽ അപ്പോൾ നോക്കാം.. ”

 

“നീ നല്ലവനാ നിനക്ക് നല്ലൊരു പെണ്ണ് എവിടെയോ ഉണ്ട്… അവൾ നിന്റെ മുന്നിൽ വരും.. എന്റെ മനസ്സിൽ അങ്ങനെ പറയുന്നു.. എനിക്ക് നിന്നോട് ഇപ്പോൾ ഒരുപാട് ഇഷ്ട്ടം തോന്നുന്നു.. നിന്റെ കൂടപ്പിറക്കാൻ കഴിഞ്ഞില്ല പോട്ടെ!!. ഞാൻ ആദ്യം നിന്നെക്കണ്ടിരുന്നെങ്കിൽ!!! എനിക്ക് അതിനും കഴിഞ്ഞില്ല.. . നിന്റെ കൂടെ പിറക്കാൻ പറ്റിയാൽ പോലും അത് എന്റെ ഭാഗ്യം ആയിരുന്നു..? ”

 

“എന്നാലും നീ എന്റെ പെങ്ങൾ തന്നെ അല്ലേടി..അതിന് ഒരു വയറിൽ തന്നെ പിറക്കണം എന്നുണ്ടോ? അങ്ങനെ അല്ലേ ഞാൻ നിന്നെ കണ്ടിട്ടുള്ളൂ.. പിന്നെ എന്താ..”

 

 

“ശരി വേഗം ഡ്രെസ്സ് എടുത്തിട്ട് പോകാം.. നിനക്ക് നാട്ടിൽ പോകേണ്ടതല്ലേ? ”

 

അങ്ങനെ എല്ലാവർക്കും ഉള്ള ഡ്രെസ്സ് എടുത്തു. ചേച്ചിയെ സോപ്പിട്ടാലേ ചേച്ചി നാട്ടിൽ പോകാൻ അനുവദിക്കൂ.. അല്ലെങ്കിൽ വിട്ടില്ല. അതും കൂടെയാണ് ഈ ഡ്രെസ്സ് എടുക്കൽ.. പുറത്തിറങ്ങി കുറച്ചു ചോക്ലേറ്റും വാങ്ങി ഞങ്ങൾ അച്ചായന്റെ വീട്ടിൽ എത്തി.. അപ്പോഴേക്കും അച്ചായനും ചേച്ചിയും അന്നമോളും കുർബാന കഴിഞ്ഞ് വീട്ടിൽ എത്തിയെ ഉള്ളൂ.

 

എന്നെ കണ്ട ഉടനെ ചേച്ചി മുഖം വീർപ്പിച്ചു കാണിച്ചു . അന്നമോളും.

 

“ഇവനെ എവിടുന്ന് കിട്ടി ? കുറേ നാളായല്ലോ ഇതു വഴി വന്നിട്ട്…. ഹരിയെവിടെ? ” അച്ചായൻ ചോദിച്ചു.

 

“ഹരിക്ക്‌ എവിടുന്നോ കളഞ്ഞു കിട്ടിയതാ. എന്നിട്ട് നേരെ വീട്ടിൽ കൂട്ടികൊണ്ട് വന്നു.. അച്ചായാ. ഇവൻ ഇങ്ങോട്ട് വരുന്നെന്ന് പറഞ്ഞപ്പോൾ ഞാനും ഇവന്റെ കൂടെ ഇങ്ങ് വന്നു.. ഹരി ഇപ്പോൾ വരും..” ശാലു പറഞ്ഞു.

 

“ഡാ നിന്റെ ബൈക്ക് എവിടെ ? ഇത് ഹരിയുടെ അല്ലേ?.. നിന്റെ ബൈക്ക് വീണ്ടും ആ പയ്യന് കൊടുത്തിട്ട് എവിടേലും കൊണ്ടുപോയി ഇടിച്ചോ? ”

 

“ഇല്ല .. അച്ചായാ ഞാൻ ബൈക്ക് എടുത്തില്ല. ബൈക്ക് വീട്ടിൽ ഉണ്ട്.. ബസ്സിനാ വന്നത്.. വരുന്ന വഴിയിൽ ഹരിയേട്ടനെ കണ്ടു.. നേരെ അവിടേക്ക് പോയി.” ഞാൻ പറഞ്ഞു..

 

“അല്ല!!! ഇതെന്താ ശാലു കുറേ കവർ ഉണ്ടല്ലോ? ഇതെന്താ വല്ല വിശേഷവും ഉണ്ടോ? ” അച്ചായൻ ചോദിച്ചു.

 

“എനിക്ക് അറിയില്ല അച്ചായാ ഇതെല്ലാം ഇവൻ വാങ്ങിയതാ. എല്ലാവർക്കും എടുത്തിട്ടുണ്ട്.. ” ശാലു പറഞ്ഞു..

 

“ഇവിടെ ആർക്കും ഒന്നും വേണ്ട.. അവൻ എല്ലാവർക്കും എടുത്തിട്ടുണ്ട് പോലും. ഇങ്ങോട്ട് വരാൻ ഇവന് നേരം ഇല്ല.. കാണണ്ട എനിക്ക് നിന്നെ…. എത്ര നാളായെടാ നീ ഇവിടെ വന്നിട്ട് “? ചേച്ചി ദേഷ്യവും സങ്കടവും ഒരു പോലെ വന്നു പറഞ്ഞു.

 

“എന്റെ ചേച്ചി കഴിഞ്ഞ ആഴിച്ചയല്ലേ ഞാൻ വരാതിരുന്നിട്ടുള്ളു..? അതിന് മുൻപ് എപ്പോഴും വരാറില്ലേ ?” ഞാൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *