അതും വാതിലിൽ ആരോ മുട്ടുന്നത് കേട്ട്. ടീച്ചർ വാതിൽ തുറന്നു നോക്കി. അത് അനി ആയിരുന്നു. തലയിലും കൈയ്യിലും കെട്ട് ഉണ്ട്..
“ഇത് എന്തുപറ്റി പറ്റി അനി?” ടീച്ചർ ചോദിച്ചു.
“ഇന്നലെ രാത്രിയിൽ ഞാൻ ഇങ്ങോട്ട് വരാൻ ഇറങ്ങിയതാ. അപ്പോൾ കുറച്ചു പേര് എന്നെ തടഞ്ഞു. എന്നോട് ടീച്ചറുടെ കാര്യത്തിൽ ഇടപെടരുത് എന്ന് പറഞ്ഞു തല്ലി.. പറഞ്ഞത് മാത്രമേ അനുസരിക്കാവൂ എന്ന് പറഞ്ഞു.
ഇല്ല .. ഇനി നിങ്ങൾ പറഞ്ഞത് ഞാൻ കേൾക്കില്ല ഞാൻ ടീച്ചറുടെ കൂടെ തന്നെ കാണും എന്ന് പറഞ്ഞു..
അപ്പോൾ അവർ ചോദിച്ചു.. നീ എന്താ ടീച്ചറെ കെട്ടാൻ പോവുകയാണോ എന്ന്.. ഞാൻ പറഞ്ഞു അതേ ഞാൻ ടീച്ചറെ കെട്ടാൻ പോവുകയാ . ഞങ്ങൾ തമ്മിൽ പ്രേമത്തിൽ ആണെന്ന്. അപ്പോൾ അവർ എന്നെ തല്ലി.. ഒടുവിൽ ആരോ എന്നെ ആശുപത്രിയിൽ ആക്കി. അവിടുന്ന് വരുന്ന വഴിയാ.. ടീച്ചറെ അവർ എന്തെങ്കിലും ചെയ്തു കാണുമോ എന്ന പേടിയായിരുന്നു എനിക്ക്.”
“അനി നീ എന്തിനാ അങ്ങനെയൊക്കെ പറഞ്ഞത്.. നിന്നോട് ആരാ അങ്ങനെയൊക്കെ പറയാൻ പറഞ്ഞത്? ”
“എനിക്ക് ടീച്ചറെ ഇഷ്ട്ടം ആയത്കൊണ്ട് പറഞ്ഞു.. ആരോടും പറയും. ടീച്ചറെ ഒന്നും ചെയ്യാൻ ഞാൻ ആരെയും വിടില്ല. എനിക്ക് ഇഷ്ട്ടം ആണ് ടീച്ചറെ”
“അനീ”
“അതേ ടീച്ചറെ എനിക്ക് ഒരുപാട് ഇഷ്ട്ടം അയി ടീച്ചറെ.. ആർക്കും ഞാൻ ടീച്ചറെ വിട്ട് കൊടുക്കില്ല എനിക്ക് വേണം… ടീച്ചർക്ക് എന്റെ കൂടെ വന്നൂടെ ? ഞാൻ നോക്കാം പൊന്നുപോലെ?”
“അനീ നീ വേണ്ടാത്തത് ഒന്നും പറയേണ്ട. ഞാൻ കുറച്ചു കഴിഞ്ഞ് ഇവിടെ നിന്ന് പോകും .. എന്റെ വീട്ടിലേക്ക്.. അനി നീ തിരിച്ചു പോയിക്കോ.. അതാ നിനക്ക് നല്ലത്.. അല്ലെങ്കിൽ ആരെങ്കിലും നിന്നെ വല്ലതും ചെയ്യും.. എന്തിനാ വെറുതെ എനിക്ക് വേണ്ടി തല്ല് മേടിക്കുന്നത്”
“എനിക്ക് ടീച്ചറെ ഇഷ്ട്ടം ആയത് കൊണ്ട്.. ആരൊക്കെ എന്നെ തല്ലിയാലും കൊന്നാലും എനിക്ക് പ്രശ്നം അല്ല… ടീച്ചർക്ക് വേണ്ടി ഞാൻ എന്റെ ജീവൻ കൊടുക്കും. ”
“അനി അങ്ങനെ ഒന്നും വേണ്ട.. അനി പോയിക്കോ . എന്നെക്കുറിച്ചു അനി ഓർക്കേണ്ട.. എന്തിനാ വെറുതെ അനിയുടെ ജീവൻ അപകടത്തിൽ ആക്കുന്നത്. ഇനി നമ്മൾ തമ്മിൽ കാണില്ല . ശരി അനി പൊയ്ക്കോളൂ”
അതും പറഞ്ഞു ടീച്ചർ തിരിച്ചു അകത്തേക്ക് പോയി.
കുറച്ചു കഴിയുമ്പോഴേക്കും പുതിയ മെസ്സേജ് വന്നു.
” ഇങ്ങനെ വേണം ടീച്ചർ ആയാൽ. ഇത് ഞാനും ടീച്ചറും തമ്മിൽ ഉള്ള കളിയാ. അതിനിടയിൽ ഒരു മൂന്നാമൻ അത് വേണ്ട കേട്ടല്ലോ? നമ്മൾ മാത്രം ഉള്ള ഒരു ലോകം അത് മതി. പക വീട്ടാൻ ആയാലും.. പരസ്പരം ഉള്ള് തുറന്ന് സ്നേഹിക്കാൻ ആയാലും. ”
“ശരി…. ശരി… എനിക്ക് സമ്മതം ആണ്. ഞാൻ വരാം എവിടെ വേണമെങ്കിലും .. ഇനി ഇതിന്റെ പേരിൽ ആരെയും ഉപദ്രവിക്കരുത്. എന്നെ എന്ത് വേണമെങ്കിലും ചെയ്യ്‌തോ.. എത്ര വേണമെങ്കിലും. എത്രനാൾ വേണമെങ്കിലും..”
കുറച്ചു കഴിഞ്ഞു വീണ്ടും മെസ്സേജ് വന്നു.
“ആരെയാ ടീച്ചറെ ഞാൻ ഉപദ്രവിച്ചത്? ആ ഓട്ടോക്കാരനെയോ ? അത് നന്നായി .. ടീച്ചറെ ഞാൻ ഒന്നും ചെയ്തതല്ല. ഒരു കാര്യവും ഇല്ലാതെ അവൻ ടീച്ചറെ കാണണം എന്ന് പറഞ്ഞു വന്നാൽ പിന്നെ ഞാൻ എന്ത് ചെയ്യാനാ.. ടീച്ചർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ പിന്നെ ആരോട് പ്രതികാരം ചോദിക്കും. അതാ.. പിന്നെ! പെട്ടന്ന് ഇറങ്ങിക്കോ . ഇവിടെ നിന്ന് ഇറങ്ങി കുറച്ചു നടന്നാൽ ബസ്സ് സ്റ്റോപ്പ് ആണ് അവിടെ ബസ്സ് നിർത്തും അതിൽ കയറിയാൽ മതി. മാറാനുള്ള ഡ്രസ്സ് പുറത്ത് വെച്ചിട്ടുണ്ട് .”
ടീച്ചർ പുറത്ത് ഇറങ്ങി നോക്കി അവിടെ കണ്ട കവർ എടുത്തു അകത്തേക്ക് പോയി. അതിൽ കണ്ട ഡ്രെസ്സ് എടുത്തു നോക്കി. അതൊരു ചൂരിദാർ ആയിരുന്നു. അതിൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
ടീച്ചർ വേഗം കുളിച്ചു വേഷം മാറി. അപ്പോൾ പുതിയ മെസ്സേജ് വന്നു.
“ടീച്ചറെ സൂപ്പർ ആയിട്ടുണ്ട്.. എന്നാൽ ഇറങ്ങിക്കോ.. അവിടെ നിന്നും എന്തെങ്കിലും എടുക്കണം എന്നുണ്ടെങ്കിൽ എടുത്തോ.. ബസ്സ് ഇപ്പോൾ വരും.”
