അപ്പോഴേക്കും പവിത്ര ജീപ്പിന്റെ താക്കോലും ആയി വന്നു.. പവി ജീപ്പ് സ്റ്റാർട്ടാക്കി .. പവിത്ര ടീച്ചറെ പിടിച്ചു സീറ്റിൽ കൊണ്ടുപോയി ഇരുത്തി…
എന്നിട്ട് പറഞ്ഞു..
“ഒന്ന് കറങ്ങിയിട്ട് വരുമ്പോഴേക്കും ഈ സങ്കടം മുഴുവനും മാറണം.. ഇനിയും കരഞ്ഞു കരഞ്ഞു സമയം കളയരുത്. ജീവിതം കുറച്ചേ ഉള്ളൂ അത് മുഴുവനും ആസ്വദിക്കുക. ഇത് ഒരു ഹണിമൂൺ യാത്ര ആയിട്ട് കൂട്ടിക്കോ. ”
പവിയും ടീച്ചറും നേരെ തോട്ടത്തിലേക്ക് പോയി. തോട്ടം എന്ന് പറഞ്ഞാൽ കുരുമുളകും, അടക്കയും, തേങ്ങയും, ഏലവും, കാപ്പിയും , എല്ലാം കൃഷിചെയ്യുന്ന സ്ഥലം ആണ് അതിന്റെ നടുക്കായി. ഒരു ഓഫീസ് കെട്ടിടം ഉണ്ട്. പവി ടീച്ചറെയും കൊണ്ട് അവിടെയൊക്കെ നടന്നു കാണിച്ചു..
അപ്പോഴാണ് ഫോണിൽ വീണ്ടും മെസ്സേജ് വന്നത്.
അണ്ണാ, അണ്ണി മണിയറ ഒരുങ്ങികഴിഞ്ഞു.. വേഗം വാ.
അവർ തിരിച്ചു വീട്ടിലേക്ക് വന്നു.
കുളിച്ചു ഫ്രഷ് ആയി. പുതിയൊരു ശരിയാണ് ടീച്ചർ ഉടുത്തത്.. അത് എടുത്തു കൊടുത്തത് പവിത്രയാണ്..
“ഇത്രയേറെ എന്നെ സ്നേഹിക്കുന്ന എന്റെ പവിത്ര കുട്ടിക്ക് എന്താ ഈ നാത്തൂൻ പകരം തരേണ്ടത്.. ? ”
“എനിക്ക് വേണ്ടത് അമ്മ പറഞ്ഞത് തന്നെയാ… എന്റെ ഏട്ടന്റെ കുഞ്ഞിനെ എനിക്ക് എന്റെ നാത്തൂൻ തരണം.. എന്നും എന്റെ ഏട്ടന്റെ കൂടെ കാണണം. സ്നേഹത്തോടെ സന്തോഷത്തോടെ എന്റെ ഏട്ടനും നാത്തൂനും കഴിയുന്നത് എനിക്ക് കാണണം.. ഇന്നാ പാല് ഇതുകൊണ്ട് എന്റെ നാത്തൂൻ മണിയറയിലേക്ക് ചെല്ല്..”
ടീച്ചറുടെ കൈയിൽ പാൽ ഗ്ലാസ് കൊടുത്തു പവിത്ര പറഞ്ഞു.
നാണത്തോടെ പാലും വാങ്ങി. ടീച്ചർ മണിയറയിലേക്ക് നടന്നു. അകത്തു കയറി വാതിൽ അടച്ച ശേഷം പാലുമായി പവിയുടെ അടുത്ത് എത്തി
. പവി ആ പാല് വാങ്ങി മേശയിൽ വെച്ചു കൊണ്ട് ടീച്ചറോട് ചോദിച്ചു.
“ടീച്ചറെ നമുക്ക് ആ വീഡിയോ ഒന്നുകൂടെ കണ്ടാലോ.? ടീച്ചറുടെ ഷോ… അതിൽ എനിക്ക് എന്താല്ലാമോ തരാംഎന്ന് പറഞ്ഞിരുന്നു. ”
“പവി പ്ലീസ് ഡാ അത് എന്നെ ഓർമിപ്പിക്കല്ലേ? എനിക്ക് എന്തോപോലെ ആകും. നാണമാകും..”
പവി ടീച്ചറെ പിടിച്ചു അടുത്ത് ഇരുത്തി.. എന്നിട്ട് ചോദിച്ചു.
“അന്ന് ഈ നാണമൊന്നും കണ്ടില്ലല്ലോ? ഇപ്പോൾ രണ്ടു പെഗ്ഗ് അടിക്കണം എന്ന് തോന്നുന്നുണ്ടോ? ”
“ഇല്ല ഒരിക്കലും ഇല്ല.. ഇന്ന് മറ്റെന്തിനെക്കാളും ഈ സ്നേഹം ആണ് എന്റെ ലഹരി.. ഇത് മതി എനിക്ക്.. ആ വീഡിയോ ഇപ്പോഴും ഉണ്ടോ ? എന്തിനാ അങ്ങനെ ഒരു വീഡിയോ? ”
“അങ്ങനെ ഒരു വീഡിയോ എന്റെ കൈയിൽ ഇല്ലായിരുന്നെങ്കിൽ ടീച്ചർ ഇന്ന് ഇവിടെ എന്റെ ഭാര്യ ആയിട്ട് ഇരിക്കുമായിരുന്നോ? ”
“പവി എന്നെ ടീച്ചർ എന്ന് വിളിക്കല്ലേ എന്നെ പ്രിയ എന്ന് വിളിക്ക്.. പിന്നെ എനിക്ക് അത് അറിയില്ല പവി… എന്റെ പവിയാണ് ഇത് എന്ന് എനിക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നെങ്കിൽ … ഈ സ്നേഹം അറിയാൻ സാധിച്ചിരുന്നെങ്കിൽ … എനിക്ക് വേണ്ടി ജീവിതം നശിപ്പിച്ച എന്റെ പവിക്ക് വേണ്ടി ഞാൻ എന്തും ചെയ്യും. അതിന് ഒരു വീഡിയോ ആവശ്യം ഇല്ല.. ”
“ഞാൻ ഉണ്ടാകും എന്നും എന്റെ ഈ സുന്ദരിയുടെ കൂടെ. എനിക്ക് വേണം ഈ ടീച്ചറേ. ടീച്ചർ ആയി അല്ല എന്റെ ഭാര്യ ആയി.. ടീച്ചറെ അപ്പോൾ നമുക്ക് തുടങ്ങാം.. നമ്മുടെ ആദ്യ രാത്രി. ”
“മ് തുടങ്ങാം.” നാണത്തോടെ ടീച്ചർ പറഞ്ഞു
പവി പാൽ ഗ്ലാസ് എടുത്ത് പകുതി കുടിച്ചു.. ബാക്കി ടീച്ചർക്ക് കൊടുത്തു. ടീച്ചർ അതു വാങ്ങി കുടിച്ചിട്ട് ഗ്ലാസ് മേശയിൽ വെച്ചു. പവി ടീച്ചറെ കെട്ടിപിടിച്ചു. ചുണ്ടിൽ ഉമ്മ വെച്ചു.
“ടീച്ചറെ ഈ കണക്ക് ഞാൻ പഠിച്ചിട്ടില്ല.. ടീച്ചർ ഈ ഹോം വർക്ക് എന്നും തന്നാൽ.. കൂടെ ഇരുന്ന് പഠിപ്പിച്ചാൽ ഞാൻ വേഗം പഠിച്ചോളും. പിന്നെ ഞാൻ നന്നായി ഹോം വർക്ക് ചെയ്‌തോളും.”
“പ്ലീസ് പവി എന്നെ ടീച്ചറെ എന്ന് വിളിക്കല്ലേ ? പ്രിയ എന്ന് വിളിക്ക്..?”
