അച്ചായൻ പറഞ്ഞ കഥ…… ടീച്ചർ രാത്രിയിലെ അഥിതി 15

” ഇതാണ് ആ പറഞ്ഞ വീട്.. ടീച്ചർ ഇറങ്ങിയാട്ടെ. ” ഓട്ടോക്കാരൻ പറഞ്ഞു.

 

ടീച്ചർ കവറുകളും എടുത്ത് ഇറങ്ങി. ഓട്ടോക്കാരൻ തിരിച്ചുപോയി.

 

ടീച്ചർ ആ വീടിന്റെ ഗേറ്റ് പിടിച്ചുനിന്നു.

 

അപ്പോഴേക്കും പുതിയ മെസ്സേജ് വന്നു

 

“ടീച്ചറോട് അനാവശ്യ ചോദ്യങ്ങൾ ഒന്നും പാടില്ല എന്ന് പറഞ്ഞതല്ലേ ? പിന്നെയും എന്തിനാണ് അയാളോട് ചോദ്യങ്ങൾ ചോദിച്ചത്. ശരി വീട്ടിലേക്ക് കയറിക്കോളൂ.. വീടിന്റെ ഉമ്മറത്തുള്ള ചെടിച്ചട്ടിയുടെ അടിയിൽ താക്കോൽ ഉണ്ട്. അതെടുത്ത് തുറന്നു കയറിക്കോ. ”

 

ടീച്ചർ നടന്നു ഉമ്മറത്തേക്ക് കയറി. ചെടിച്ചട്ടിയുടെ അടിയിൽനിന്ന് താക്കോൽ എടുത്തു. വാതിൽ തുറന്നു. അകത്തു കയറി. അവിടെ മുഴുവൻ നോക്കി.. ഒരു മൂലയിൽ ആയി മരത്തടി കൊണ്ട് ഉണ്ടാക്കിയ സോഫ കണ്ടു അതിനടുത്തു ചെറിയ മേശയുണ്ട്. വേറെ ഒന്നും ആ മുറിയിൽ ഉണ്ടായിരുന്നില്ല. അവിടെ നിന്നും വേറെ മൂന്നു മുറികളുടെ വാതിൽ കണ്ടു. ഒരു വാതിലിൽ പച്ചകളറിൽ ശരിയുടെ ചിഹ്നം വരച്ചു വെച്ചിട്ടുണ്ട് മറ്റേതിൽ തെറ്റും..

 

ടീച്ചർ കൈയിലെ കവർ മേശയിൽ വെച്ച് സോഫയിൽ ഇരുന്നു. കുറച്ചു സമയം മുഖം പൊത്തി കരഞ്ഞു..

 

അപ്പോഴേക്കും ഫോണിൽ മെസ്സേജ് വന്നു.

 

“ടീച്ചർ എങ്ങനെ ഉണ്ട് വീട്.. ഇനി മുതൽ ടീച്ചർക്ക്‌ താമസിക്കാൻ ഉള്ള വീട് ആണ്. ടീച്ചർ ഇവിടെ ഇരുന്നു കരഞ്ഞത് കൊണ്ട് ഒരു കാര്യവും ഇല്ല. ഞാൻ പറയുന്നത് കേട്ട് നല്ല കുട്ടിയായി കഴിഞ്ഞോ…”

 

മോനെ…. ഞാൻ എന്ത് ചെയ്തിട്ടാ നീ ഇങ്ങനെ എന്ന് ഞാൻ ചോദിക്കുന്നില്ല.. നീ ആരാ എന്താ എന്നും ചോദിക്കുന്നില്ല.. പക്ഷെ നിനക്ക് എന്താ വേണ്ടത് ? ഞാൻ തരാം.. എന്നെ ഉപദ്രവിക്കരുത്..

 

കുറച്ചു സമയം കഴിഞ്ഞു വീണ്ടും മെസ്സേജ് വന്നു.

 

“ടീച്ചർ എനിക്ക് എന്ത് തരും.. ടീച്ചറുടെ ശരീരമോ? അതോ കുറേ പണമോ?. അതല്ലാതെ വേറെ എന്ത് തരും? ടീച്ചർക്ക് തരാൻ പറ്റുമോ? എനിക്ക് നഷ്ടപ്പെട്ട എന്റെ ജീവിതം? എന്റെ കുടുംബം? എന്റെ അച്ഛനെയും അമ്മയേയും? ഞങ്ങളുടെ മാനം? പറ്റുമോ? പിന്നെ ടീച്ചറെ ഉപദ്രവിക്കാൻ ആണെങ്കിൽ ടീച്ചർ എന്റെ മുന്നിൽ തുണിയുരിഞ്ഞു കിടന്ന സമയം എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാമായിരുന്നു..

 

ടീച്ചറെ കയറിപിടിച്ചു എന്ന പേരിൽ അല്ലേ ഞാൻ ആദ്യം ജയിലിൽ പോയത്.. അന്ന് ചെയ്യാത്ത തെറ്റ് എനിക്ക് ചെയ്യാമായിരുന്നു.. അത് മുഴുവനും വീഡിയോ എടുത്തു ഇന്റർ നെറ്റിൽ ഇടമായിരുന്നു… അതുപോലെഉള്ള വീഡിയോ എടുക്കുന്നവർക്ക് വേണമെങ്കിൽ ടീച്ചറെ നല്ല പൈസക്ക് വിൽക്കാമായിരുന്നു.. ഇത്രയും സുന്ദരിയായ ടീച്ചറെ കൊടുത്താൽ ലക്ഷങ്ങൾ കിട്ടും… എന്നിട്ട് ഞാൻ അങ്ങനെ വല്ലതും ചെയ്‌തോ..

 

മുഷിഞ്ഞത് മാറാൻ നല്ല പുതിയ ഡ്രസ്സ്‌ തന്നു..താമസിക്കാൻ വീട് തന്നു. ഇനി വിശപ്പ് മാറാൻ ഭക്ഷണം വേണം അല്ലേ? ടീച്ചർക്ക് ഇഷ്ട്ടപെട്ട ചപ്പാത്തിയും ചിക്കനും ഇപ്പോൾ എത്തും.. ടീച്ചർ ആ വാതിൽ തുറന്നു നോക്ക്.. അത് ഇപ്പോൾ അവിടെ എത്തിക്കാണും.

 

ടീച്ചർ എഴുനേറ്റ് വാതിൽക്കൽ പോയി . പുറത്തേക്ക് നോക്കി.. അതേ ഓട്ടോക്കാരൻ വരുന്നു. കൈയിൽ ഒരു കവറുണ്ട്. തലയിൽ തൊപ്പി വെച്ചിട്ടുണ്ട്.

 

ഇവൻ തന്നെ യാണോ ഇതൊക്കെ ചെയ്യുന്നത്.. ടീച്ചർക്ക്‌ സംശയം ആയി . ഈ ഓട്ടോക്കാരൻ ആണോ അവൻ.. എന്തായിരുന്നു അവന്റെ പേര്.. ആ പേര് പോലും ഞാൻ മറന്നു പോയിരുന്നു..അന്ന് കുറച്ചു നാൾ കഴിഞ്ഞതിനു ശേഷം അവനെ കുറച്ചു ഓർത്തില്ല.. തന്റെ തെറ്റാണ്. താൻ ഒരിക്കലും അന്ന് അതിനു കൂട്ട് നിൽക്കാൻ പാടില്ലായിരുന്നു. പക്ഷെ പറ്റിപ്പോയി ഇനി എന്ത് ചെയ്യാൻ പറ്റും.

 

“ഇതെന്താ ടീച്ചറെ വാതിൽക്കൽ നിന്ന് സ്വപ്നം കാണുകയാണോ ? ” ഓട്ടോക്കാരന്റെ ശബ്ദം കേട്ട് ടീച്ചർ ചിന്തയിൽ നിന്നും ഉണർന്നു.

 

“ടീച്ചർക്ക്‌ ഭക്ഷണം വാങ്ങി തരാൻ പറഞ്ഞിരുന്നു.. അത് വാങ്ങാൻ പോയതാ.. ചിക്കൻ ഫ്രൈ കിട്ടാൻ വൈകി… അല്ലെങ്കിലും ഇത്രയും രാവിലെ ഏത് ഹോട്ടൽ ആണ് ചിക്കൻ ഫ്രൈ ഉണ്ടാക്കുന്നത്. പിന്നെ ഒരു സ്ഥലത്ത് നിന്ന് കിട്ടി..ഇന്നാ ടീച്ചർ..” ഓട്ടോക്കാരൻ ടീച്ചർക്ക്‌ നേരെ കവർ നീട്ടി.. ടീച്ചർ അത് വാങ്ങി. എന്നിട്ട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *