“എന്താ ഇയാളുടെ പേര്.. ? ”
“അനി…
എന്താ ടീച്ചറെ ചോദിച്ചത്? ”
“ഏയ്!! ഒന്നും ഇല്ല. ഇവിടെ അടുത്താണോ വീട്..? ”
“വീട് കുറച്ചു ദൂരെയാ.. ?”
“വീട്ടിൽ ആരൊക്കെയുണ്ട്? ”
“അങ്ങനെ ആരും ഇല്ല.. സത്യം പറയാലോ ടീച്ചറെ ഒരു നാറി എന്നെ ചതിച്ചു.. അതുകൊണ്ട് കുറച്ചു നാൾ ജയിലിൽ ആയി. അതുകഴിഞ്ഞു ഇപ്പോൾ ഓട്ടോ ഓടിച്ചു ജീവിക്കുന്നു… അയ്യോ ടീച്ചറെ!! ടീച്ചറോട് ഒന്നും പറയരുത് എന്നാ എനിക്ക് കിട്ടിയ നിർദേശം.. ഞാൻ പോട്ടെ.. ഇതുപോലെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വരാം ”
“എന്തിനാ മോനെ എന്നോട് ഇങ്ങനെ ചെയ്യുന്നത്.. നീ അല്ലേ അവൻ? പറ നീ അല്ലേ സുമേഷ് ? ”
“അയ്യോ!! ടീച്ചറെ ഞാൻ അനിയാ അനി. മുഴുവൻ പേര് അനിലൻ . ഈ ടീച്ചർക്ക് വട്ടാണെന്ന് തോനുന്നു..”
“എന്റെ മോനെ നീ എന്നെ വട്ട് പിടിപ്പിക്കല്ലേ ”
അപ്പോൾ ടീച്ചറുടെ ഫോണിൽ മെസ്സേജ് വന്നു.
ടീച്ചർ ഞെട്ടി.
“ടീച്ചർ മതി ഷോ നിർത്ത്.. അവനെ വെറുതെ വിട് ” അതായിരുന്നു മെസ്സേജ്..
ഓട്ടോക്കാരൻ തിരിച്ചു പോയി..ടീച്ചർ വാതിൽ ചാരി.. ടീച്ചർ ആ മുറി മുഴുവനും നോക്കി അവിടെ പല സ്ഥലത്തും ക്യാമറ കണ്ടു.. അതിനോടായി ടീച്ചർ ചോദിച്ചു.
“ഓഹ്!!! നീ ഇതിൽ കൂടെ എല്ലാം കാണുന്നുണ്ടല്ലേ ? എന്നാ നിന്റെ ശരിക്കും പേരെന്താ.. അതെങ്കിലും പറ..”
കുറച്ചു കഴിഞ്ഞു വീണ്ടും മെസ്സേജ് വന്നു.
“എന്റെ പേരാണോ ടീച്ചർക്ക് അറിയേണ്ടത് ? അത് ടീച്ചർ കണ്ടുപിടിക്ക് വലിയ ടീച്ചർ അല്ലെ ? ഒരുപാട് കുട്ടികളെ ചോദ്യങ്ങൾകൊണ്ട് വെള്ളം കുടിപ്പിച്ച ടീച്ചർ… അങ്ങനെയുള്ള ടീച്ചർ എന്റെ പേര് കണ്ടുപിടിച്ചാട്ടെ… ഞാൻ ഒരു ക്ലൂ തരാം.. ഞാൻ ടീച്ചറുടെ ചുറ്റും ഉണ്ട് ടീച്ചർ എന്നെ ശ്വസിക്കുന്നുണ്ട് അതിൽ ഉണ്ട് ഞാൻ.. കണ്ടു പിടിക്ക്..എന്നിട്ടും കിട്ടിയില്ലല്ലേൽ ആ ഫാൻ ഒന്ന് ഓൺ ചെയ്താൽ കിട്ടും. അതിന് മുൻപ് ആ ഫുഡ് കഴിച്ചോ.. ഇന്ന് ഇനി വേറെ ഫുഡ് ഒന്നും കിട്ടില്ല. അതുകൊണ്ട് അത് മുഴുവനും കഴിച്ചോ.”
വിശപ്പ് സഹിക്കാൻ കഴിയാത്തത്കൊണ്ട് ടീച്ചർ ഫുഡ് കഴിച്ചു. അതിൽ ഉള്ള വെള്ളവും കുടിച്ചു.. എന്നിട്ട് അവിടെ തന്നെ ഇരുന്നു.. കുറച്ചു സമയം കഴിഞ്ഞു വീണ്ടും മെസ്സേജ് വന്നു.
“ടീച്ചർക്ക് ക്ഷീണം തോന്നുന്നുണ്ടോ? ഉണ്ടങ്കിൽ.. ആ തെറ്റിൽ കയറിക്കോ ആ മുറിയിൽ കയറി കുറച്ചു സമയം കിടന്നോ കിടന്നു വിശ്രമിക്ക്.. എന്നിട്ട് അടുത്ത പണി ഉള്ളതാ. ”
ടീച്ചർ തെറ്റിന്റെ ചിഹ്നം ഉള്ള മുറിയിയുടെ വാതിൽ തുറന്നു.. അവിടെ കണ്ട കട്ടിലിൽ കയറി കിടന്നുകൊണ്ട് ചിന്തിക്കാൻ തുടങ്ങി.
ഫാൻ, കാറ്റ്, കാറ്റോ? അങ്ങനയൊരു പേരോ? അനിലൻ എന്നല്ലേ ഓട്ടോകാരൻ പേര് പറഞ്ഞത്..? അനിലൻ എന്ന് പറഞ്ഞാൽ കാറ്റ് തന്നെ.. പക്ഷെ അവനാണെങ്കിൽ എന്നോട് എന്തിനിങ്ങനെ?. എന്നെ കൊല്ലാൻ ആണെങ്കിൽ അവന് എന്നെ കൊന്നുകൂടെ . ഞാൻ അവനെ തടയുക പോലും ഇല്ലല്ലോ? എന്നിട്ടും എന്തിനാണ് അവൻ ഇങ്ങനെ എന്നോട് പെരുമാറുന്നത്. പക്ഷെ അവൻ ആണെങ്കിൽ എങ്ങനെ അവനോട് സംസാരിക്കുമ്പോൾ മെസ്സേജ് വന്നു..
“എന്താണ് ടീച്ചർ എന്റെ പേര് കിട്ടിയോ? കിട്ടിയാലും ഇല്ലെങ്കിലും ടീച്ചർക്ക് ഒരു പണിയുണ്ട് .. പുറത്ത് ഒരു കവർ വെച്ചിട്ടുണ്ട് അതെടുത്തു ഉടുത്തു റെഡിയാക്കണം.. നമുക്ക് ഒരു സ്ഥലം വരെ പോകാൻ ഉണ്ട്.. നമുക്ക് ഒരു സിനിമയൊക്കെ കണ്ടിട്ട് വരാം വേഗം റെഡിയാക്.”
ടീച്ചർ എഴുനേറ്റ് പുറത്തേക്ക് പോയി. പുറത്തുകണ്ട കവർ എടുത്തു നോക്കി.
അതിലും ഒരു സാരി ആയിരുന്നു. അത് എടുത്തു നോക്കി വളരെ നേരിയ ഒരു സാരി. അത് ഉടുത്താൽ തന്റെ വയറെല്ലാം നന്നായി കാണും .. ഇത് ഉടുത്ത് എങ്ങനെ പുറത്ത് പോകും. അതിന്റെ ബ്ലൗസും എടുത്തു നോക്കി. നല്ല ഇറക്കം ഉള്ള ബ്ലൗസ് .. പുറത്ത് ഒന്നോ രണ്ടോ ചരടുകൾ കൂട്ടികെട്ടിയ പോലെ മാത്രം.. തന്റെ പുറം മുഴുവനും കാണാം.
