ടീച്ചർ പവിത്രയെ കെട്ടിപിടിച്ചു. എന്നിട്ട് പവിത്രയുടെ കവിളിൽ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.
“എന്നെ പറ്റി എന്റെ നാത്തൂന് എന്തൊക്കെ അറിയാം എന്ന് എനിക്കറിയില്ല. എന്നാലും നാത്തൂന്റെ ഏട്ടനോട് വലിയൊരു തെറ്റ് ചെയ്ത എന്നെ ഇങ്ങനെ സ്നേഹിക്കാൻ.. ഇവിടെ എല്ലാവർക്കും കഴിയുന്നില്ലേ… ഇതിൽ കൂടുതൽ എനിക്ക് എന്താ വേണ്ടത്.. ഈ സ്നേഹം എന്നും ഉണ്ടായാൽ മതി.. ഞാൻ എന്നും നാത്തൂന്റെ നല്ല നാത്തൂൻ ആയി കഴിഞ്ഞോളാം. ”
പവിത്ര ടീച്ചറുടെ കവിളിൽ ഉമ്മ വെച്ചു
. എന്നിട്ട് ചോദിച്ചു.
.
“നാത്തൂന് ഇനിയും ടീച്ചർ ജോലിക്ക് പോകണം എന്നുണ്ടോ ? ഉണ്ടെങ്കിൽ ഞാൻ ഏട്ടനോട് പറയാം… ഞാൻ പറഞ്ഞാൽ ഏട്ടൻ എതിര് പറയില്ല. ”
“ഇല്ല … എനിക്ക് അങ്ങനെ ഒരു ആഗ്രഹവും ഇനി ഇല്ല. നാത്തൂന്റെ ഏട്ടന്റെ നല്ല ഭാര്യ ആയി വിധിയുണ്ടെങ്കിൽ..ഏട്ടന്റെ കുഞ്ഞുങ്ങളുടെ നല്ല അമ്മയായി കഴിയാൻ.. നല്ല മരുമകളായി നല്ല നാത്തൂൻ ആയി കഴിയാൻ ആണ് എനിക്കിഷ്ട്ടം.”
“എന്നാലേ എന്റെ നാത്തൂൻ ഇവിടെ ഇരുന്നോ.. കെട്ട്യോനെ ഞാൻ ഇപ്പോൾ പറഞ്ഞയക്കാം”
കുറച്ചു സമയം കഴിഞ്ഞു പവി റൂമിൽ വന്നു. വാതിൽ ചാരി.. ടീച്ചറുടെ അടുത്ത് പോയി ഇരുന്നു.. എന്നിട്ട് ടീച്ചറുടെ വലതു കൈ എടുത്തു ഉള്ളം കൈ തന്റെ ഇടതു കയ്യിൽ വെച്ചു .. എന്നിട്ട് ചോദിച്ചു.
“എന്നോട് ദേഷ്യം ഉണ്ടോ ടീച്ചർക്ക്.. പഠിപ്പിച്ച കുട്ടിയുടെ ഭാര്യ ആകേണ്ടി വന്നതിൽ എന്നോട് ദേഷ്യം ഉണ്ടോ?.
“എനിക്കോ ദേഷ്യമോ? എന്റെ ഭാഗ്യം ആയിട്ടാ ഞാൻ ഇത് ഞാൻ കാണുന്നത്… എന്നെ പറ്റി എല്ലാം അറിഞ്ഞിട്ടും. ഞാൻ കാരണം എന്റെ പവിയുടെ നല്ലൊരു ജീവിതം നശിച്ചു പോയിട്ടും. ഒരുപാട് വേദന അനുഭവിച്ചിട്ടും. എനിക്ക് ഇങ്ങനെ ഒരു സ്ഥാനം തന്നില്ലേ.. ഈ താലി എനിക്ക് കെട്ടിത്തന്നില്ലേ? ഞാൻ എന്റെ പവിക്ക് നല്ലത് ഒന്നും തന്നിട്ടില്ല എന്നിട്ടും എന്നെ സ്നേഹിക്കാൻ എന്റെ പവിക്ക് കഴിയുന്നില്ലേ. എന്നിട്ടും ഞാൻ എന്തിനാ പവിയോട് ദേഷ്യം കാണിക്കുന്നത്… ഈ കഴിഞ്ഞ ഒന്ന് രണ്ടു ദിവസം ശരിക്കും എന്താ നടന്നത് എന്നറിയാൻ ഒരു കൗതുകം. അത്രയേ ഉള്ളൂ… എന്നെ ഭാര്യ ആക്കാൻ ആഗ്രഹിച്ച എന്റെ പവി എന്നെ സ്നേഹിക്കുന്ന എന്റെ പവി എന്തിനാണ് എന്നെ കൊണ്ട് അങ്ങേയൊക്കെ ചെയ്യിച്ചത് അറിയാൻ ആഗ്രഹം. അത്രയേ ഉള്ളൂ..”
“അതോ ഞാൻ ജയിലിൽ പോയപ്പോൾ എന്നേക്കാൾ അപമാനം നേരിട്ടത് എന്റെ അച്ഛനും അമ്മയ്ക്കും.. അന്ന് ചെറിയ കുട്ടിയായ എന്റെ പവിത്ര മോൾക്കും ആണ്..
അന്ന് അവൾ കരഞ്ഞതിനു കണക്കില്ല .. കൂട്ടുകാർ ഓരോന്ന് പറഞ്ഞു ഒരുപാട് കളിയാക്കി.. അവളെ ഒരുപാട് വിഷമിപ്പിച്ചു. അതുകാരണം അവളുടെ പഠിപ്പ് തന്നെ ഇല്ലാതായി. ഒടുവിൽ അവർക്ക് ആ നാട് തന്നെ വിട്ട് ഒരുപാട് ദൂരെ ആരും അറിയാത്ത, ഭാഷ അറിയാത്ത നാട്ടിൽ പോയി ജീവിക്കേണ്ടി വന്നു… സർക്കാർ ജോലിക്കാരൻ ആയ അച്ഛൻ എല്ലാം ഉപേക്ഷിച്ചു വെറും കൂലിപ്പണിക്കാരൻ ആയി തുച്ഛമായ പൈസക്ക് ജോലി ചെയ്തു.
അവിടെ തുടർന്നു പഠിച്ച അവൾ ഇന്ന് ഇലക്ട്രോണിക്സ് സയൻസിൽ മാസ്റ്റർ ഡിഗ്രിയോടെ എഞ്ചിനീയർ ഹെഡ് ആണ്. അതോടപ്പം നല്ല തയ്യൽ കാരിയും.. എന്റെ ടീച്ചറുടെ ബ്ലൗസ് ആളെവെടുത്തു തയ്ച്ചത് അവളാണ്..” പവി ചിരിച്ചുകൊണ്ട് പറഞ്ഞു.
അയ്യേ!! എന്ന് പറഞ്ഞു നാണിച്ചു ടീച്ചർ പവിയുടെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു. പവി ടീച്ചറുടെ മുടിയിൽകൂടെ തഴുകി..
“അന്ന് ഞാൻ കാണിച്ചു കൂട്ടിയതും പറഞ്ഞതും എല്ലാം അവൾ കണ്ടോ? എങ്കിൽ ഞാൻ എങ്ങനെ അവളുടെ മുഖത്തു നോക്കും”
“അതിനെന്താ.. അവൾ ടീച്ചറുടെ മുഖത്തു നോക്കുന്നില്ലേ? ”
“എന്നാലും… എനിക്ക് എന്തോ പോലെ എന്നെ പറ്റി എന്ത് കരുതും. ”
“ഒരു മോശവും കരുതിയിട്ടില്ല… അതല്ലേ എന്റെ പെണ്ണായിട്ട് ടീച്ചർ ഇവിടെ എന്റെ അടുത്ത് ഇരിക്കുന്നത്.. അവൾ ടീച്ചർ പറഞ്ഞതിന്റെ നല്ലവശം മാത്രമേ എടുത്തിട്ടുള്ളൂ.. പക്ഷെ ടീച്ചർ എന്നോട് ചോദിച്ചില്ലേ എനിക്ക് ഒരു സാധനം ഉണ്ടോ എന്ന് അത് എനിക്ക് വിഷമം ആയി.”
