എന്നാൽ ടീച്ചർ ഒന്നും എടുത്തില്ല .. ഇന്നലെ ബാക്കി വന്ന പൈസ പിന്നെ മൊബൈലും എടുത്തു നടന്നു. ബസ്സ് സ്റ്റോപ്പിൽ എത്തുമ്പോഴേക്കും ബസ്സ് വന്നു. ടീച്ചർ ബസ്സിന് കൈ കാണിച്ചു. ബസ്സ് നിർത്തി. ടീച്ചർ ബസ്സിൽ കയറി. പതിനൊന്നു മണിയോടെ ടീച്ചർ നാട്ടിൽ എത്തി. എന്നാൽ ടീച്ചർ ഇറങ്ങിയ ബസ്സിൽനിന്നും അനിയും ഇറങ്ങി.
“ടീച്ചറെ തനിയെ വിടാൻ എനിക്ക് മനസ്സിലായിരുന്നു. അതാ ഞാനും പിറകെ വന്നത്. ടീച്ചറെ വിശക്കുന്നില്ലേ എന്തെങ്കിലും കഴിക്കേണ്ടേ..? ” ടീച്ചറെ കണ്ട ഉടനെ അനി പറഞ്ഞു.
“എന്തിനാ അനി നീ എന്റെ പിറകെ നടക്കുന്നത്.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ പിറകെ വരരുത് എന്ന്. എന്നിട്ടും നീ എന്തിനാ എന്റെ പിറകെ വരുന്നത്? ”
“എനിക്ക് ടീച്ചറെ ഇഷ്ട്ടം ആയത് കൊണ്ടല്ലേ ഞാൻ പിറകെ വരുന്നത്.? ടീച്ചർക്ക് അത് എന്താ മനസ്സിലാകാത്തത്? ”
“ഞാൻ എങ്ങനെ വരും എപ്പോൾ വരും എന്ന് വരും ഒന്നും എനിക്കറിയില്ല… ഇനി വരുമോ എന്നും അറിയില്ല. അങ്ങനെ ഒരു കാര്യത്തിനാണ് ഞാൻ പോകുന്നത്. അതുകൊണ്ട് നീ നിന്റെ കാര്യം നോക്കി പോകാൻ നോക്ക്. ”
“ഇല്ല ടീച്ചറെ .. ടീച്ചർക്ക് ശല്ല്യം ആണെങ്കിൽ ഞാൻ വരുന്നില്ല. പക്ഷെ ഞാൻ വരും അത് ടീച്ചറെ ശല്ല്യം ചെയ്യാൻ അല്ല.. ടീച്ചറുടെ സുരക്ഷയ്ക്ക്.. ടീച്ചർ വാ നമുക്ക് എന്തെങ്കിലും കഴിക്കാം. ”
ടീച്ചർ പിന്നെ ഒന്നും പറഞ്ഞില്ല. അവർ നേരെ പോയത് അടുത്തുള്ള ഹോട്ടലിൽ ആണ്. അവിടെനിന്നും ഭക്ഷണം കഴിച്ചു. സ്കൂളിലേക്ക് പോയി. രാജികത്തു എഴുതികൊടുത്തു. അതിന് ശേഷം അതിന്റെ പേപ്പർ വർക്കുകൾ നടത്തി ടീച്ചറുടെ വീട്ടിലേക്ക് പോയി.. ടീച്ചർ സ്കൂളിൽ നിന്നും ഇറങ്ങുമ്പോൾ കരഞ്ഞു..
അപ്പോൾ പുതിയ മെസ്സേജ് വന്നു..
“എന്തിനാ ടീച്ചറെ കരയുന്നത്… എല്ലാം നല്ലതിനാണ് എന്ന് കരുതുക.. ഇന്ന് രാത്രിയിൽ ഉള്ള ബസ്സ് കയറിയാൽ നാളെ രാവിലെ ഇവിടെ എത്താം. അതോടെ നമ്മുടെ ഈ കളി അവസാനിക്കും.. എന്നിട്ട് നമുക്ക് മാന്യമായി പിരിയാം എന്റെ കൈയിലുള്ള ടീച്ചറുടെ വീഡിയോ ഞാൻ ടീച്ചർക്ക് തരാം.. അതുമായി ടീച്ചർക്ക് പോകാം. സമ്മതം ആണെങ്കിൽ ഇന്ന് രാത്രിയിൽ ഉള്ള ബസ്സിന് കയറാൻ തയ്യാറായി വരിക.. അല്ലെങ്കിൽ t v യിൽ വാർത്ത കണ്ടിരുന്നോ അതിൽ കാണാം ബാക്കി.”
ടീച്ചർ വീട്ടിലേക്ക് പോയി ഒന്ന് കിടന്നുറങ്ങി .. രാത്രിയിലുള്ള ബസ്സിൽ കയറി എവിടെയെന്നോ എന്തെന്നോ എല്ലാം കൃത്യമായി മെസ്സേജ് വന്നുകൊണ്ടിരുന്നു.
പുലർച്ചെ അവിടെ ബസ്സ് ഇറങ്ങി. അപ്പോഴും അനി കൂടെ ഉണ്ടായിരുന്നു.. അധികവും തമിഴ് സംസാരിക്കുന്ന ഒരു നാട് ഉൾനാടൻ പ്രദേശം.. അവരോട് വഴി ചോദിച്ചു എത്തിയത് ഒരു വലിയ ഗെയ്റ്റിനു മുന്നിൽ. അനി കൂടെ തന്നെ ഉണ്ടായിരുന്നു.
“ടീച്ചറെ .. ടീച്ചർ ഇവിടെ നിൽക്ക് ഞാൻ പോയി അന്വേഷിക്കാം.. ‘ അനി പറഞ്ഞു.
എങ്കിലും ആനിയുടെ കൂടെ ടീച്ചറും നടന്നു..അനി ബെൽ അടിച്ചു ഒരു സ്ത്രീ വന്നു വാതിൽ തുറന്നു. അനി അവരോട് എന്തൊക്കെയോ ചോദിച്ചു. ടീച്ചറെ പുറത്ത് നിർത്തി അനി അകത്തേക്ക് കയറിപ്പോയി..
കുറച്ചു കഴിഞ്ഞു അനിയുടെ കരച്ചിൽ കേട്ട് ടീച്ചർ അകത്തേക്ക് ഓടികയറി.. അവിടെ ജനലിൽ അനിയെ കെട്ടിയിട്ടതാണ് ടീച്ചർ കാണുന്നത്.. അപ്പോൾ ടീച്ചറുടെ ഫോണിൽ മെസ്സേജ് വന്നു..
“ടീച്ചറെ ഞാൻ മുൻപേ പറഞ്ഞില്ലേ ഇവനെ ഒഴിവാക്കി ഒറ്റയ്ക്ക് വരണം എന്ന്. ടീച്ചർ അത് കേട്ടില്ല.. അതിന്റെ ശിക്ഷ അവൻ അനുഭവിക്കട്ടെ.. ടീച്ചർ നേരെ കാണുന്ന അടുത്ത മുറിയിലേക്ക് പോകാം. അവിടെ ഇരിക്കുക.. സമയം ആയാൽ കാണാം. ”
ടീച്ചർ അനിയെ നോക്കി.. ആനിയുടെ രണ്ടു കൈയും ജനലിൽ കെട്ടിയിട്ടിരിക്കുന്നു .. ടീച്ചർ അടുത്ത മുറിയിലേക്ക് നടന്നു. അവിടെയുള്ള കേസേരയിൽ ഇരുന്നു. ചുറ്റും നോക്കി.. കുറച്ചു സമയം ഇരുന്നു. അപ്പോൾ പുതിയ മെസ്സേജ് വന്നു..
” ടീച്ചർ ഇനിയും കാത്തിരിക്കേണ്ട നേരെ കാണുന്ന അടുത്ത മുറിയിൽ കയറുക. ടീച്ചർക്ക് കാണേണ്ട ആൾ അവിടെ ഉണ്ട്.’ ”
