അച്ചായൻ പറഞ്ഞ കഥ…… ടീച്ചർ രാത്രിയിലെ അഥിതി 15

 

“ടീച്ചർക്ക് മനസ്സിലായോ ഇവരെ,… എന്റെ അച്ഛനും അമ്മയും ആണ്. ടീച്ചർ പറഞ്ഞില്ലേ ആരുടെ മുന്നിൽ വേണമെങ്കിലും തെറ്റ് ഏറ്റു പറയാം എന്ന് എന്ത് ശിക്ഷയും സ്വീകരിക്കാം എന്ന്. ഇവിടെ ഇവരുടെ മുന്നിൽ മാത്രം ഏറ്റുപറഞ്ഞാൽ മതി . ഈ പവി. ടീച്ചറെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന്.. എനിക്ക് ഈ ലോകത്ത് ഈ സത്യം വേറെ ആരെയും ബോധിപ്പിക്കാൻ ഇല്ല. ”

 

ടീച്ചർ ഓടിച്ചെന്നു അവരുടെ കാലിൽ കെട്ടിപിടിച്ചു കരഞ്ഞു.. എന്നിട്ട് പറഞ്ഞു.

 

“അമ്മേ അച്ഛാ പവി പാവമാ.. അവൻ ഒരു തെറ്റും ചെയ്തിട്ടില്ല.. എല്ലാം എന്റെ തെറ്റാ.. എന്റെ മാത്രം.. പവിയെ വെറുക്കരുത് .. അവനെ അവിശ്വസിക്കരുത്.. അവൻ പാവമാ.. എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോ…. എന്ത് ശിക്ഷ വേണമെങ്കിലും എനിക്ക് തന്നോ ”

 

അവർ ടീച്ചറെ എഴുനേൽപ്പിച്ചു.. ആ അമ്മ ടീച്ചറുടെ കവിളിൽ തല്ലി.

 

എന്നിട്ട് കെട്ടിപിടിച്ചു. അതിന് ശേഷം പറഞ്ഞു..

 

” മോളെ ഇപ്പോൾ ഞാൻ തല്ലിയത്. എന്റെ മോനെ കള്ളകേസിൽ കുടുക്കിയതിനു അല്ല. ആ കുറ്റം അവൻ സ്വയം ഏറ്റതാ… എന്തിനാണെന്ന് അറിയാമോ? അവന് ഒരുപാട് ഇഷ്ട്ടം ഉള്ള അവന്റെ ടീച്ചർക്ക് ഒന്നും പറ്റാത്തിരിക്കാൻ.. ടീച്ചറുടെ കുടുംബം കുട്ടികൾ ആർക്കും ഒന്നും സംഭവിക്കാതിരിക്കാൻ എല്ലാം അവൻ സ്വയം ഏറ്റു… കോടതിയിൽപോലും അവൻ കുറ്റം ഏറ്റുപറഞ്ഞു.. എന്നാൽ ടീച്ചറെങ്കിലും ഞങ്ങളോടെങ്കിലും സത്യം പറഞ്ഞിരുന്നെങ്കിൽ .. ഞങ്ങൾ ഞങ്ങളുടെ മകനെ വെറുക്കില്ലായിരുന്നു. അതിനാ അതിന് മാത്രമാ മോളെ ഞാൻ തല്ലിയത്. ”

 

“സാരമില്ല അമ്മേ അമ്മ ഇനിയും ഇനിയും തല്ലിക്കോ… തല്ലിക്കൊന്നോ.. എനിക്ക് സങ്കടം ഇല്ല.. എന്നാൽ എന്റെ പവിയെ വെറുക്കാതിരുന്നാൽ മതി.. എനിക്ക് എന്ത് ശിക്ഷ വേണമെങ്കിലും തന്നോ.. ”

 

ഞാൻ ശിക്ഷിക്കുന്നുണ്ട്..

 

“അത് ഇനിയുള്ള കാലം മുഴുവനും ഞങ്ങളുടെ മകനെ പരിചരിച്ചു അവന് വേണ്ടതെല്ലാം ചെയ്തു കൊടുക്കണം.. മാത്രമല്ല .. അടുത്ത ഒരു വർഷത്തിനുള്ളിൽ.. ഞങ്ങളുടെ പേരക്കുട്ടിയെ മോള് ഞങ്ങൾക്ക് തരണം… സമ്മതിച്ചോ? ”

 

“അമ്മേ…ഞാൻ ഞാൻ… എനിക്ക് അതിനുള്ള അർഹത ഒന്നും ഇല്ല… ഞാൻ ഇവിടെ ഒരു അടിമയെ പോലെ കഴിഞ്ഞോളാം.. എന്നാലും… ”

 

“ഒരു എന്നാലും ഇല്ല… ഞങ്ങളുടെ മോന് മോളെ ഒരുപാട് ഇഷ്ട്ടം ആണ്.. ഞങ്ങൾക്കും.. ”

 

“അയ്യടാ !! എനിക്ക് ഇഷ്ട്ടം ഒന്നും അല്ല.. ഞാനേ ഞാൻ നാത്തൂൻ പോര് എടുക്കും. അത് എന്റെ അവകാശം ആണ്.. ” പവിത്ര പറഞ്ഞു.

 

“മോളെ അത് ഇങ്ങ് എടുക്ക്.. ” അമ്മ പറഞ്ഞു..

 

പവിത്ര സ്വർണനൂലിൽ കസവു നെയ്യ്ത വെള്ള സാരിയും മറ്റും അമ്മയുടെ കൈയിൽ കൊടുത്തു.. അമ്മ അത് ടീച്ചറുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു

 

” വേഗം ഒരുങ്ങി വാ വിവാഹത്തിനുള്ള എല്ലാ ഒരുക്കവും കഴിഞ്ഞതാ. മോള് ഫ്രഷ് ആയി വന്നു വലതും കഴിച്ചിട്ട് വേഗം റെഡിയായി വാ…. മോളെ പവിത്രേ.. നിന്റെ ഏട്ടത്തിയമ്മയക്ക്‌ നീ തന്നെ നിന്റെ ഏട്ടന്റെ മുറി കാണിച്ചു കൊടുക്ക് ”

 

“വാ നാത്തൂനേ.. എന്റെ നാത്തൂന് ഞാൻ കാണിച്ചു തരാം ഏട്ടന്റെ മുറി ”

 

പവിത്ര ടീച്ചറുടെ കൈ പിടിച്ചു നടന്നു. ആ സമയം അവിടെ നിന്ന പവിയെ ടീച്ചർ നോക്കി. പവിയുടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു..

 

മുറിയിൽ എത്തിയ പവിത്ര പറഞ്ഞു..

 

“എന്റെ ഏട്ടൻ പാവമാ വെറും പാവം. എന്റെ ഏട്ടനെ വേദനിപ്പിക്കരുത്. എന്നും സ്നേഹത്തോടെ എന്റെ ഏട്ടന്റെ കൂടെ കഴിഞ്ഞോണം.. ”

 

“മോളെ പവിത്രേ എനിക്ക് അതിനുള്ള അർഹത ഒന്നും ഇല്ല.. ഒന്നും ഇല്ലെങ്കിലും ഞാൻ പവിയുടെ ടീച്ചർ ആയിരുന്നില്ലേ? ഞാൻ കാരണം അല്ലേ അവൻ… ആ

ഞാൻ എങ്ങനെയാ പവിയുടെ ”

 

“അതേ അതേ മിണ്ടാതെ നിന്നോ അല്ലെങ്കിലേ മോന്തകിട്ടു ഞാൻ ഒരു കുത്ത് തരും… എന്റെ ഏട്ടന് ഈ സുന്ദിരിക്കോതയെ മതി.. ഏട്ടന് അത്രക്ക് ഇഷ്ട്ടം ആണ് ടീച്ചറെ… മാത്രമല്ല എന്റെ ഏട്ടനെ ഇനിയുള്ള കാലം മുഴുവനും തൈലവും കുഴമ്പും തേച്ചു കുളിപ്പിക്കേണ്ട ഉത്തരവാദിത്വം ടീച്ചർക്ക്‌ മാത്രം ഉള്ളതാ.. അങ്ങനെ എന്റെ ഏട്ടനെ പോലീസ്കാർ… ” അതും പറഞ്ഞു പവിത്ര കരഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *