ടീച്ചറെ കൊല്ലാൻ ആയിരുന്നു എന്റെ ആദ്യത്തെ പ്ലാൻ.. പിന്നെ ടീച്ചർ പറയുന്നത് കേട്ട്.. വേണ്ടന്ന് വെച്ചു .. പക്ഷെ ടീച്ചർ കാണിച്ച ഷോ ഇല്ലേ ? അത് സൂപ്പർ. ഞാൻ ടീച്ചറുടെ ഫാൻ ആയി.
ഇതൊക്കെ കണ്ടു പേടിച്ചു ടീച്ചർ ആത്മഹത്യയെ കുറച്ചു ഒന്നും ചിന്തിക്കേണ്ട.. അങ്ങനെ വല്ലതും നടന്നാൽ അറിയാലോ ടീച്ചർ ഇപ്പോൾ കണ്ട വീഡിയോ നാട്ടുകാർ മുഴുവനും കാണും. കൂടാതെ ടീച്ചറുടെ മക്കളും മറ്റു ബന്ധുക്കൾ സഹപ്രവർത്തകർ എല്ലാവരും കാണും.. ടീച്ചർ മാത്രം അല്ല ടീച്ചറുടെ മക്കൾ അടക്കം നാറും .. അതുകൊണ്ട് ഞാൻ പറയുന്നത് കേട്ട് നല്ല കുട്ടിയായി പോയി കുളിച്ചു വാ.
ടീച്ചർ അവിടെയുള്ള കുളിമുറിയിൽ കയറി പൊട്ടിക്കരഞ്ഞു. കുറച്ചു സമയം കരഞ്ഞ ശേഷം കുളിച്ചു വേഷം മാറി പുറത്തേക്ക് വന്നു..
ആ സമയം ഫോണിൽ ഒരു മെസ്സേജ് വന്നു.. അത് ഒരു വോയിസ് മെസ്സേജ് ആയിരുന്നു ഏതിൽ വന്നു എന്ന് ടീച്ചർക്ക് മനസ്സിലായില്ല. ടീച്ചർ വോയിസ് മെസ്സേജ് ഓൺ ചെയ്തു.
ടീച്ചറെ ശരിക്കും കേട്ടോ.. ഇനി കിട്ടുന്ന മെസ്സേജ് ഒരു തവണ മാത്രമേ കേൾക്കാൻ പറ്റു.. അതുകൊണ്ട് ശരിക്കും ശ്രദ്ധിച്ചു കേൾക്കണം.. കുളിച്ചു വേഷം മാറി വന്നപ്പോൾ നല്ല സുന്ദരി ആയിട്ടുണ്ട്.. ഇപ്പോഴും എന്നെ കെട്ടാൻ ഇഷ്ട്ടം ആണോ ടീച്ചർക്ക് . ഞാൻ റെഡിയാ… ടീച്ചർ സുന്ദരി ആണ്.
വോയിസ് കേട്ട് ടീച്ചർ ഞെട്ടി ചുറ്റും നോക്കി. എന്നാൽ ആരെയും കണ്ടില്ല..
അപ്പോൾ അടുത്ത മെസ്സേജ് വന്നു.
ടീച്ചറെ ചുറ്റും നോക്കി സമയം കളയേണ്ട.. ഞാൻ അദൃശ്യനാണ് ടീച്ചർക്ക് അങ്ങനെയൊന്നും എന്നെ കണ്ടെത്താൻ കഴിയില്ല. അതിന് ഇപ്പോൾ ശ്രമിക്കുകയും വേണ്ട.. നല്ല കുട്ടിയായി വേഗം അവിടെ നിന്നും ഇറങ്ങിക്കോ. പിന്നെ അവിടെ ഒന്നും വെച്ച് മറന്നു പോകേണ്ട.
ടീച്ചർ അഴിച്ചിട്ട ഡ്രസ്സ് അടക്കം എല്ലാം എടുത്തു ആ കവറിലിട്ട് റൂമിൽ നിന്നും പുറത്തിറങ്ങി. അപ്പോൾ അവിടെ ഉള്ള റൂം കണ്ട് ടീച്ചർ വീണ്ടും ഞെട്ടി. അതൊരു സ്റ്റാഫ് റൂം ആയിരുന്നു. അപ്പോഴാണ് ടീച്ചർക്ക് മനസ്സിലായത് . അത് മുൻപ് ടീച്ചർ പഠിപ്പിച്ച സ്കൂളിലെ അതേ സ്റ്റാഫ് റൂം ആയിരുന്നു എന്ന്.. അവിടെ വെച്ചാണ് അന്ന് ആ പയ്യനെ കള്ള കേസിൽ കുടുക്കിയത്.
അപ്പോൾ വീണ്ടും ഒരു വോയിസ് മെസ്സേജ് വന്നു. ടീച്ചർ അത് ഓൺ ചെയ്തു.
ടീച്ചറെ ടീച്ചർക്ക് പോകാനുള്ള വണ്ടി പുറത്ത് കാത്തു നിൽക്കുന്നുണ്ട്. ടീച്ചർ പോകേണ്ട സ്ഥലത്ത് അവർ കൃത്യമായി കൊണ്ടുവിടും. മറ്റു ചോദ്യങ്ങളൊന്നും ചോദിക്കേണ്ട.
ടീച്ചർ നടന്നു ആ സ്കൂളിന് പുറത്തേക്ക് ഇറങ്ങി അവിടെ ഒരു ഓട്ടോ കിടക്കുന്നുണ്ടായിരുന്നു. ടീച്ചർ വരുന്നത് കണ്ട ഉടനെ ഓട്ടോക്കാരൻ ചോദിച്ചു..
” ടീച്ചർ അല്ലേ..? ടീച്ചറെ കൊണ്ടു വിടണം എന്ന് പറഞ്ഞ് എന്നോട് ഇവിടെ വരാൻ പറഞ്ഞതാണ്.. വന്നിട്ട് ഇപ്പോൾ കുറച്ചു സമയമായി. ടീച്ചർ കയറിയാട്ടെ.. എനിക്ക് സമയമില്ല. വേറെ ഓട്ടം ഉണ്ട്. ”
ടീച്ചർ മടിച്ചെങ്കിലും ഓട്ടോയിൽ കയറി..എന്നിട്ട് ചോദിച്ചു..
” ആരാണ് നിങ്ങളോട് എന്നെ കൊണ്ടുവിടാൻ പറഞ്ഞത്? ”
” അപ്പോൾ അത് ടീച്ചർക്ക് അറിയില്ലേ? ഇന്നലെ എന്റെ വണ്ടിയിൽ ഒരു പേപ്പറിൽ എല്ലാം കൃത്യമായി എഴുതിയിട്ടുണ്ടായിരുന്നു,. ഇവിടെ വരണമെന്നും ടീച്ചറെ കൊണ്ടു വിടണം എന്നും. ”
” എവിടെ കൊണ്ടുവിടാൻ ആണ് പറഞ്ഞത്.?”
“ടീച്ചറുടെ വീട്ടിൽ. വീടിന്റെ അഡ്രസ്സും തന്നിട്ടുണ്ടായിരുന്നു. ടീച്ചറിന്റെ ഭർത്താവ് ആണെന്നാ അതിൽ പറഞ്ഞത്. കൂലിയും അതിൽ വെച്ചിട്ടുണ്ടായിരുന്നു. ”
“എന്നിട്ട് ആ കത്ത് എവിടെ? ”
ഓട്ടോക്കാരൻ ഒരു പേപ്പർ എടുത്തു കാണിച്ചു. അതൊരു പ്രിന്റഡ് പേപ്പർ ആയിരുന്നു. അതിൽ ഓട്ടോക്കാരൻ പറഞ്ഞതുപോലെ എല്ലാം ടൈപ്പ് ചെയ്തിട്ടുണ്ടായിരുന്നു.
കുറച്ചു ദൂരം പോയ ശേഷം ഒരു വീടിനു മുന്നിൽ ഓട്ടോ നിർത്തി..
