ടീച്ചർ എഴുന്നേറ്റു.. എന്നാൽ ഇതുവരെ ഇല്ലാത്ത ഒരു പേടി ടീച്ചർക്ക് ഉണ്ടായി. ടീച്ചർ മെല്ലെ നടന്നു അടുത്ത മുറിയിൽ കയറി അവിടെ ജനലിൽ പിടിച്ചുകൊണ്ട് കറുത്ത കോട്ടിട്ടുകൊണ്ട് ഒരാൾ നിൽക്കുന്നു. നിറയെ മുടിയുള്ള ഒരാൾ. അയാളുടെ പിറകുവശം മാത്രമേ ടീച്ചർ കണ്ടുള്ളൂ..
ടീച്ചർ അടുത്ത് എത്തിയിട്ടും അയാൾ തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ ടീച്ചർ വിളിച്ചു
” പവി”
അയാൾ തിരിഞ്ഞു നോക്കി എന്നാൽ അത് ഒരു പെണ്ണായിരുന്നു. എങ്കിലും ആ മുഖം അത് എവിടെയോ കണ്ടത് പോലെ ടീച്ചർക്ക് തോന്നി.
“ടീച്ചർ പ്രതീക്ഷിച്ച ആൾ ഞാൻ അല്ല.. ദേ അവിടെ ഇരിക്കുന്ന ആൾ ആണ്. അങ്ങോട്ട് ചെന്നോളൂ ” ആ പെണ്ണ് പറഞ്ഞു.
ടീച്ചർ അവൾ കാണിച്ചു കൊടുത്ത ദിക്കിലേക്ക് നോക്കി അങ്ങോട്ട് നടന്നു.
അവിടെ ഒരു കസേരയിൽ മുഖം കുനിച്ചു ഒരാൾ ഇരിക്കുന്നുണ്ട്. തലയിൽ ഒരു വട്ടതൊപ്പിയും ഉണ്ട്. അതുപോലെ കറുത്ത ഒരു കോട്ടും. ടീച്ചർ അയാളുടെ അടുത്ത് എത്തി വിളിച്ചു.
“പവി ”
അയാൾ എഴുനേറ്റ് ടീച്ചറെ നോക്കി. എന്നിട്ട് തൊപ്പിയെടുത്തു മാറ്റി. കട്ട താടിയും അതുപോലെ മുടിയും ഉള്ള ഒരാൾ.. ടീച്ചർ ആദ്യം സംശയിച്ചത് അനിയെ ആയിരുന്നു. അനിയും എപ്പോഴും തൊപ്പി വെക്കുമായിരുന്നു.. താടിയും ഇല്ല. മുടി പട്ടാളക്കാരെ പോലെ
വെട്ടിയിട്ടുണ്ടായിരുന്നു.
“സുമേഷ് നീ നീയാണോ ഇതുവരെ എന്നെ? ” അതും പറഞ്ഞു ടീച്ചർ അടിക്കാനായി കൈ വീശി എന്നാൽ അടിച്ചില്ല.
“അയ്യോ!!! ടീച്ചറെ ഞാൻ സുമേഷ് അല്ല.. ടീച്ചർ ഇപ്പോൾ വിളിച്ചില്ലേ പവി എന്ന് അതേ ഞാൻ പവിയാണ് പവി. ‘പവനദേവൻ’.. ഇനിയും മനസ്സിൽ ആയില്ലേ? ഒന്നുകൂടെ കാണിച്ചു തരാം അപ്പോൾ മനസ്സിലാകും”
അയാൾ താടിയും മുടിയും എടുത്തു മാറ്റി.. വിഗ് ആയിരുന്നു അത് രണ്ടും. അതിന്റെ കൂടെ ആ കറുത്ത കോട്ടും അഴിച്ചു മാറ്റി.
“ഇപ്പോൾ മനസ്സിലായോ ഞാൻ ആരാണെന്ന്.? ”
“അനി നീ.. ”
“ടീച്ചർ ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്ക്. ആദ്യം പവി പിന്നെ സുമേഷ് ഇപ്പോൾ അനി.. ” അതും പറഞ്ഞു
തന്നെ അടിക്കാനായി ഓങ്ങിയ കൈയിൽ പിടിച്ചു തന്റെ മുഖത്തു അടിച്ചു…
“വർഷങ്ങൾക്കു ശേഷം കാണാൻ വന്ന വിദ്യാർത്ഥിക്ക് ടീച്ചർ കൊണ്ടുവന്ന സമ്മാനം അല്ലെ.. ഇത് അത് ഞാൻ സ്വീകരിച്ചു. ” അയാൾ പറഞ്ഞു.
“പവി മോനെ ടീച്ചറോട് ക്ഷമിക്കെടാ.. ടീച്ചർ കാരണം മോന് ഒരുപാട് വേദന ഉണ്ടായി എന്നറിയാം. ഒന്നും മനപ്പൂർവം അല്ല. ടീച്ചറുടെ ഗതികേട് കൊണ്ടാണ്.. എന്റെ മോൻ ടീച്ചറോട് ക്ഷമിക്കെടാ. ”
ടീച്ചർ പവിയെ കെട്ടിപിടിച്ചു. കരഞ്ഞു.. പവി തന്റെ കൈകൊണ്ട് അടിപ്പിച്ച കവിളിൽ ഉമ്മ വെച്ചു..
“എന്റെ ടീച്ചറെ നശിപ്പിച്ചല്ലോ… ഞാൻ ചുണ്ടിൽ ആണ് പ്രതീക്ഷിച്ചത്. ആ ഉമ്മ . എനിക്ക് എന്റെ ടീച്ചർ തരുന്ന ആദ്യ ഉമ്മ.” ”
“അണ്ണാ, അണ്ണി… വാങ്കോ വന്ത് സാപിടുഖോ……. അതേ പോലീസ്കാർ പിടിച്ചു കൊണ്ടുപോയി തല്ലിച്ചതച്ച ശരീരം ആണ് ടീച്ചറെ ഒന്ന് പതിയെ കെട്ടിപിടിക്കു ” പവിയും ടീച്ചറും തിരിഞ്ഞു നോക്കി.
“ടീച്ചർക്ക് ആളെ മനസ്സിലായികാണില്ല. എന്റെ അനിയത്തി ആണ് പവിത്ര.. ടീച്ചർക്ക് രാത്രിയിൽ ചായ എടുത്തു തന്ന ആൾ. ആ ചായ കുടിച്ച ടീച്ചർ മയങ്ങി വീണത്.. നല്ല സ്പെഷ്യൽ വാറ്റ് ചായ … ഇപ്പോൾ എന്താ അവൾ വിളിച്ചത് എന്ന് മനസ്സിലായോ ടീച്ചർക്ക്? ഇല്ലെങ്കിൽ എല്ലാം വഴിയേ മനസ്സിലാകും. ” പവി ടീച്ചറെ തന്നോട് തീർത്തു പിടിച്ചു അടുത്ത മുറിയിലേക്ക് നടന്നു.. എന്നിട്ട് ചോദിച്ചു.
“ടീച്ചർക്ക് വിശക്കുന്നുണ്ടാവില്ലേ ഭക്ഷണം കഴിച്ചിട്ട് ബാക്കി.. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉള്ളതാ… അല്ല ടീച്ചറെ അനിയെ വിളിക്കുന്നില്ലേ ചായ കുടിക്കാൻ ”
“ടീച്ചർ പെട്ടന്ന് തിരിഞ്ഞു. അ… ” എന്നിട്ട് നിർത്തി പവിയുടെ കവിളിൽ വിരലുകൊണ്ട് പതിയെ കുത്തി.
അടുത്ത മുറിയിൽ കയറിയ ടീച്ചർ ഞെട്ടിപ്പോയി.. അവിടെ വലിയൊരു സോഫയിൽ രണ്ടു പേര് ഇരിക്കുന്നുണ്ടായിരുന്നു.. ഒരു സ്ത്രീയും ഒരു പുരുഷനും.
