അഞ്ചന ചേച്ചി – 8അടിപൊളി  

എന്നിട്ട് അവളെ കെട്ടിപിടിച്ചു കൊണ്ട്‌ അവളുടെ ചെവിയില്‍ എന്റെ ചുണ്ട് ചേര്‍ത്തു ഞാൻ കിടന്നു.

“പിന്നേ ഇവിടത്തെ നമ്മുടെ പ്രശ്നങ്ങൾ ഒക്കെ എല്ലാ ന്യൂസ് ചാനലിലുകളിലും വന്നു, അല്ലേ?” ഞാൻ ചോദിച്ചതും അവള്‍ മൂളി. “നമ്മുടെ വക്കീല്‍ കാര്യങ്ങൾ എല്ലാം മൂവ് ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ പ്രശ്നങ്ങൾ നടന്നത് ഇപ്പൊ ലോകം മുഴുവനും അറിഞ്ഞു കഴിഞ്ഞു. ശെരിക്കും അത് ഗുണമാണ് ചെയ്തത്. ഇപ്പൊ ഞാനും പ്രഷോബ് ചേട്ടനും നാട്ടില്‍ നേരിട്ട് പോകാതെ തന്നെ, മറ്റൊരു മാനദണ്ഡങ്ങളും ഇല്ലാതെ തന്നെ… പ്രതേക പരിഗണനയിൽ മാക്സിമം രണ്ടാരാഴ്ച കൊണ്ട്‌ ഞങ്ങളുടെ ഡിവേർസ് ശരിയായി കിട്ടുമെന്ന് വക്കീല്‍ ഉറപ്പ് തന്നിട്ടുണ്ട്.” അഞ്ചന പറഞ്ഞത് കേട്ട് എന്റെ ഹൃദയത്തിൽ അനുഭവപ്പെട്ടു കൊണ്ടിരുന്ന വലിഞ്ഞു മുറുകൽ മാറി. ഇതുവരെ ഇല്ലായിരുന്ന എന്തോ ഒരു സ്വാതന്ത്രം എന്റെ ഹൃദയത്തിന് കിട്ടിയത് പോലെ ഫീൽ ചെയ്തു. മനസ്സിനും ശരീരത്തിനും ഭാരം കുറഞ്ഞ് ഞാൻ പറന്നു നടക്കുന്നത് പോലെ തോന്നി.

എല്ലാ ഭയവും വേദനകളും മാറി എന്റെ ഹൃദയം അതിന്റെ യഥാര്‍ത്ഥ ഗതിയിലേ താളത്തിലേക്ക് മടങ്ങിയിരുന്നു.

“സത്യമാണോ പറഞ്ഞത്..?!” അവളെ മുറുകെ കെട്ടിപിടിച്ച് ഉരുണ്ട് അവള്‍ക്ക് മുകളില്‍ അമർന്ന് കിടന്നു കൊണ്ട്‌ ഞാൻ ചോദിച്ചു. എന്നിട്ട് അവൾടെ കവിളിനെ ഇറുമ്പിക്കുടിക്കാൻ ഒന്ന് ശ്രമിച്ചു.

അവള്‍ പെട്ടന്ന് ശബ്ദം താഴ്ത്തി ചിരിച്ചു. ഞാൻ ചെയ്തത് ഇഷ്ടപ്പെട്ടത് പോലെ എന്റെ മുടിയില്‍ അവള്‍ തഴുകി. എന്നിട്ട് ചുണ്ടില്‍ ഉമ്മ തന്നിട്ട് എന്റെ മുഖം പിടിച്ച് അവളുടെ കഴുത്തിലേക്ക് അമർത്തി വച്ചു.

“ഞാൻ പറഞ്ഞത് സത്യമാണ് മോനു.” എന്റെ കാതില്‍ അവള്‍ കുറുകിയതും ആത്മ തൃപ്തിയോടെ ഞാൻ ഞങ്ങളുടെ മുന്നോട്ടുള്ള ജീവിത കാര്യങ്ങളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി.

“നെഷിധ ഉണരും മുന്‍പ് ഞാൻ പോട്ടെ..?” അവള്‍ ചോദിച്ചതും ഞാൻ താഴേ ഊർന്ന് ബെഡ്ഡിൽ കിടന്നു.

“ഞാൻ ചോദിച്ച ഉടനെ എന്റെ മുകളില്‍ നിന്ന് ഇങ്ങനെ മാറേണ്ട കാര്യം ഇല്ലായിരുന്നടാ കള്ള കണ്ണാ..” എന്റെ ചെവിയില്‍ അവളുടെ നിരാശ അറിയിച്ചു. “എന്തായാലും നമുക്ക് പിന്നെ കാണാം.” അതും പറഞ്ഞ്‌ അവള്‍ ശബ്ദമുണ്ടാക്കാതെ എഴുനേറ്റ് പോയി.

ഞാൻ മലര്‍ന്നുകിടന്ന് മുകളില്‍ നോക്കി പുഞ്ചിരിച്ചു.

“ഏട്ടാ..!” പെട്ടന്ന് നെഷിധ എണീറ്റിരുന്നിട്ട് എന്നെ നോക്കി വിളിച്ചതും ഹൃദയത്തിലേക്ക് മിന്നല്‍പിണര്‍ പാഞ്ഞത് പോലെ ഞാൻ പിടഞ്ഞു പോയി.

ഇവള്‍ ഉറങ്ങിയില്ലായിരുന്നോ? ഞങ്ങൾ സംസാരിച്ചതെല്ലാം നെഷിധ കേട്ടുവോ? അവളെന്നെ കുറ്റപ്പെടുത്തും എന്ന ഭയം എനിക്കുണ്ടായി. അവളെന്നെ വെറുക്കുന്നുമെന്നും ഭയന്നു. ഉടനെ ഞാനും എണീറ്റിരുന്നു.

“നിങ്ങൾ രണ്ടുപേരും സ്നേഹത്തില്‍ ആയിരുന്നോ?” അവളുടെ ചോദ്യത്തിൽ കുറ്റപ്പെടുത്തൽ ഇല്ലായിരുന്നു.

എങ്ങനെ മറുപടി കൊടുക്കണം എന്നറിയാതെ ഞാൻ അറച്ചിരുന്നു. അത് മനസ്സിലായതും നെഷിധ എഴുനേറ്റ് ചെന്ന് വാതിൽ പൂട്ടിയിട്ട് ലൈറ്റ് ഓണക്കി. എന്നിട്ട് എനിക്ക് അഭിമുഖമായി ഇരുന്ന ശേഷം എന്റെ കൈകളെ കവര്‍ന്നെടുത്തു.

“ആവശ്യമില്ലാതെ ഏട്ടനെയോ ചേച്ചിയേയോ ഞാൻ കുറ്റപ്പെടുത്തില്ല, പ്രോമിസ്. നിങ്ങൾ തമ്മില്‍ എന്താണെന്ന് എന്നോട് പറയ്… ഒന്നും ഒളിപ്പിക്കാതെ പറയണം.” അനുകമ്പയോടെ അവള്‍ പറഞ്ഞു.

“എങ്ങനെ തുടങ്ങണം എന്നറിയില്ല…” ഞാൻ പിന്നെയും മടിച്ചു.

“എവിടെ നിന്ന് തുടങ്ങിയാലും കുഴപ്പമില്ല…. പക്ഷേ സംഭവിച്ച എല്ലാ കാര്യങ്ങളും ഏട്ടൻ പറഞ്ഞാൽ മാത്രം മതി. അതിൽ നിന്നൊക്കെ കാര്യങ്ങളെ ഞാൻ മനസ്സിലാക്കി എടുത്തോളാം. അതുകഴിഞ്ഞ്‌ നമുക്ക് നോക്കാം, എന്താണ് വേണ്ടതെന്ന്.” അവൾ എന്തോ തീരുമാനിച്ചുറച്ചത് പോലെ പറഞ്ഞു.

എന്റെ നെഞ്ചോട് ചേര്‍ത്ത് കൊണ്ടു നടന്ന എന്റെ നെഷിധ.. അവളെ വെറും കുഞ്ഞായിട്ടാണ് ഈ നിമിഷം വരെ കരുതിയിരുന്നത്. പക്ഷേ എത്ര വളര്‍ന്നു പോയെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഈ ലോകത്ത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. പക്ഷേ നെഷിധ എന്നെ കുറ്റപ്പെടുത്തിയാൽ എനിക്ക് താങ്ങാന്‍ കഴിയില്ല.

ആ ഒരു ഭയത്തോടെയാണ് ഞാൻ തുടങ്ങിയത്‌. എന്റെ എല്ലാ കാര്യങ്ങളെയും ഒളിവ്മറവ് കൂടാതെ അവളോട് ഞാൻ പറഞ്ഞു. എന്റെ എല്ലാ വികാരങ്ങളേയും എന്റെ മനസ്സിൽ നിന്നും അവള്‍ക്ക് തുറന്നു കാട്ടി. ഞാൻ അനുഭവിച്ച എല്ലാ വേദനകളേയും… ഞാൻ മാനസികമായി നേരിട്ടതും, കടന്നുപോയതുമായ എല്ലാ കാര്യങ്ങളേയും ഇഴ തെറ്റാതെ അവളോട് പറഞ്ഞു. ഞാനും അഞ്ചനയും തമ്മില്‍ എങ്ങനെ ആയിരുന്നു എന്ന പൂര്‍ണ സത്യങ്ങളേയും ഞാൻ ബോധിപ്പിച്ചു. എനിക്കും മറിയയ്ക്കുമിടയിൽ സംഭവിച്ച കാര്യങ്ങളെ പോലും ഞാൻ മറച്ചു വച്ചില്ല… ഒഴിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം.

ഇപ്പോഴാണ്, അന്ന് മറിയ അഞ്ചനയോട് ഞങ്ങളുടെ കാര്യത്തെ പറഞ്ഞു പോയതെങ്ങനെ എന്ന് മനസിലായത്. അവളെ കുറ്റപ്പെടുത്തിത് ഓര്‍ത്ത് എനിക്ക് വിഷമം തോന്നി. അവളുടെ അന്നത്തെ അവസ്ഥ എങ്ങനെയായിരുന്നുവെന്ന് ഇപ്പോൾ എനിക്കും മനസ്സിലായി. മറിയയോട് ക്ഷമ ചോദിക്കണമെന്ന് ഞാൻ തീരുമാനിച്ചു.

അവസാനം എന്റെ മനസ്സിലുള്ള എല്ലാ കാര്യങ്ങളേയും നെഷിധയോട് പറഞ്ഞു കഴിഞ്ഞ ശേഷം ഞാൻ മൗനമായി ബെഡ്ഡിൽ തന്നെ നോക്കിയിരുന്നു.

കാര്യങ്ങൾ പറയാൻ തുടങ്ങിയ നിമിഷം തൊട്ട് നെഷിധയുടെ മുഖത്ത് നോക്കാതെ ബെഡ്ഡിൽ തന്നെ നോക്കിയിരുന്നാണ് ഞാൻ സംസാരിച്ചത്. എല്ലാ പറഞ്ഞു കഴിഞ്ഞിട്ടും അവളുടെ മുഖത്തേക്ക് നോക്കാൻ ഭയമായിരുന്നു… അവളുടെ കുറ്റപ്പെടുത്തുന്ന നോട്ടത്തെ നേരിടാന്‍ കഴിയില്ല.

അവസാനം അവൾ കരയുന്ന ശബ്ദം കേട്ടാണ് വിരണ്ടു പോയി ഞാൻ നോക്കിയത്.

ഞാൻ നോക്കിയതും അവൾ വേഗം എന്റെ തുടകൾക്കിടയിലേ ബെഡ്ഡിൽ മുട്ടുകുത്തി നിന്നിട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കരഞ്ഞു.

“മോൾക്ക് എന്നോട് വെറുപ്പാണോ…?” മുടിയില്‍ തഴുകി കൊണ്ട്‌ സങ്കടത്തോടെ ഞാൻ ചോദിച്ചു.

“വേറെ ആളിന്റെ ഭാര്യയായിരുന്ന അഞ്ചന ചേച്ചിയോട് ഏട്ടന് സ്നേഹം തോന്നിയത്‌ തെറ്റാണ്….!” നെഷിധ കുറ്റപ്പെടുത്തിയതും ഞാൻ തളര്‍ന്നു.

“ഏതു സ്നേഹത്തിന്റെ പുറത്തായാലും അഞ്ചന ചേച്ചിയോട് ശാരീരികമായി അങ്ങനെയൊക്കെ ചെയ്തതും തെറ്റ് തന്നെയാ…!” അവള്‍ പിന്നെയും കുറ്റപ്പെടുത്തി.

വേദനയില്‍ എന്റെ മനസ്സും ഹൃദയവും പിടച്ചു.

“പക്ഷേ ഏട്ടനെ ഇനി ഞാൻ കുറ്റം പറയില്ല. ചേച്ചിയേയും ഞാൻ കുറ്റം പറയില്ല…. മനുഷ്യ മനസ്സുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.” പെട്ടന്ന് അവളെന്നെ ആശ്വസിപ്പിച്ചു. “ഏട്ടന്‍ അഞ്ചന ചേച്ചിയെ കെട്ടണം, അതാണ് എനിക്ക് പറയാനുള്ളത്.”

Leave a Reply

Your email address will not be published. Required fields are marked *