അഞ്ചന ചേച്ചി – 8അടിപൊളി  

“അഞ്ചന മോളെ പോലത്ത പെണ്ണിനെ കെട്ടാന്‍ നിന്നോട് പറഞ്ഞപ്പോ, അവളെ തന്നെ നി പൊക്കി, അല്ലേടാ ഹമുക്കെ..?” മാമ ഉറക്കെ കളിയാക്കി കൊണ്ട്‌ പൊട്ടിച്ചിരിച്ചു.

അതുകേട്ട് അവിടെ കൂടിയിരുന്ന എല്ലാവരും ആർത്തുചിരിച്ചു.

“ഇവളാണ് എന്റെ ജീവിതത്തിലെ മാലാഖ. അതുകൊണ്ട്‌ ഇവളെ തട്ടിയെടുക്കേണ്ടി വന്നു.” ഇളിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞതും അഞ്ചന നാണത്തോടെ എന്നെ നുള്ളി.

“പിന്ന അഞ്ചന മോളുമായി എന്തോ നിനക്ക് ഉണ്ടെന്ന് ഞാൻ അന്നേ സംശയിച്ചിരുന്നു. എന്തായാലും നന്നായി. എനിക്ക് സന്തോഷമായി. നിങ്ങൾ ഒരിക്കലും വിട്ട് പിരിയരുത്. അങ്ങനെ വല്ലതും നടന്നാ നിന്ന ഞാൻ അടുപ്പില്‍ വച്ച് കത്തിക്കും.” അയാൾ ഭീഷണിപ്പെടുത്തിയതും ഒരു കൂട്ടച്ചിരി തന്നെ ഉയർന്നു.

ഇനി അഞ്ച് ദിവസം ഉണ്ട് ഞങ്ങളുടെ വിവാഹത്തിന്. അതിന് ശേഷം മാത്രമേ അവരൊക്കെ തിരികെ ദുബായിലേക്ക് പോകു. വിവാഹം ഞങ്ങളുടെ ഇടവകയിൽ നടത്താൻ തന്നെയാണ് തീരുമാനിച്ചത്‌.

അതുകൊണ്ട്‌ എൻഗേജ്മെന്റ്റിന് ശേഷം അഞ്ചനയും വീട്ടുകാരും ഇവിടെതന്നെ നിന്നാൽ മതിയെന്ന് അമ്മയും ഞാനും പറഞ്ഞതും അവരും സമ്മതിച്ചു. അവര്‍ക്ക് രണ്ടാം നിലയില്‍ എല്ലാം അറേഞ്ച് ചെയ്യാം എന്നും തീരുമാനമായി.

അങ്ങനെ പാര്‍ട്ടി കഴിഞ്ഞ് മറ്റുള്ളവരൊക്കെ പോയി. ഞങ്ങളുടെ രണ്ട് വീട്ടുകാരും, പിന്നെ മറിയ, തോമസ്, ഹരിദാസ്, പിന്നെ ബഷീര്‍ മാമ… ഇത്രയും പേരാണ് വീട്ടില്‍ അവശേഷിച്ചത്.

അദ്യം ഞാനും അഞ്ചനയും ചെന്ന് ഡ്രസ് മാറി വലിയ ഹാളിലേക്ക് തന്നെ തിരികെ വന്നു.

അഞ്ചന എന്റെ ഇടത് കൈ മുട്ടിന് മുകളിലായി അവളുടെ രണ്ടു കൈ കൊണ്ടും അടക്കി പിടിച്ചു കൊണ്ടാണ് നിന്നത്. എന്റെ കൈ അവളുടെ വലതു മാറിൽ അമർന്നിരുന്നു.

ഞങ്ങൾ പരസ്പ്പരം നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം ഹാളില്‍ കൂടിയിരുന്നവരുടെ ശ്രദ്ധയെ ഞങ്ങളിലേക്ക് ആകര്‍ഷിച്ചു.

ഉടനെ ഹാളില്‍ നിശബ്ദത നിറഞ്ഞതും ഞാൻ എല്ലാവരോടുമായി പറഞ്ഞു,

“വരുന്ന ഞായറാഴ്ച ഞങ്ങളുടെ വിവാഹം ആണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ നിങ്ങള്‍ക്ക് അറിയാത്ത ഒരു കാര്യത്തെ അറിയിക്കാനാണ് നിങ്ങളുടെ ശ്രദ്ധയെ ഇപ്പോൾ ഞങ്ങൾ ആകര്‍ഷിച്ചത്.”

ഉടനെ എന്റെ അമ്മ ഉള്‍പ്പടെ എല്ലാവരും ആകാംഷയോടെ കേള്‍ക്കാന്‍ റെഡിയായി നിന്നു.

“ഞായറാഴ്ച രാത്രി തന്നെ ഞങ്ങൾ അമേരിക്കയിലേക്ക് പോകും, അവിടെ വീട് പോലും ഞങ്ങൾ അറേഞ്ച് ചെയ്തു കഴിഞ്ഞു. ബിസിനസ്സ് തുടങ്ങാനുള്ള ഏര്‍പ്പാടുകൾക്ക് തുടക്കം കുറിച്ചും കഴിഞ്ഞു. വിസ നേരത്തെ കിട്ടി.. അതുപോലെ ടിക്കെറ്റും ബുക്ക് ചെയ്തു കഴിഞ്ഞു. ഇതൊരു യാത്ര പറച്ചില്‍ ആണെന്ന് എല്ലാവരും കൂട്ടിക്കോളു.. കാരണം ഞായറാഴ്ച വിവാഹം കഴിഞ്ഞാല്‍, തിരക്കുകൾക്കിടയിൽ എല്ലാവരോടും പറയാൻ കഴിഞ്ഞെന്ന് വരില്ല.” ഞാൻ പറഞ്ഞു നിർത്തിയും ഹാളാകെ കലപില ശബ്ദങ്ങള്‍ കൊണ്ട്‌ നിറഞ്ഞു.

“എടാ കഴുതേ! എന്തൊക്കെയാ നി പറയുന്നത്?” അമ്മ ചൂടായി. “വിവാഹം കഴിയുന്ന അന്നു തന്നെ നിങ്ങൾ യാത്ര തിരിക്കും എന്നോ?”

“ശെരിയാണ്. ഞങ്ങൾ രണ്ടു പേരും ഒരുമിച്ചെടുത്ത തീരുമാനമാണ്.” ഞാൻ പറഞ്ഞതും രണ്ട്‌ കുടുംബക്കാരും ചിന്താകുഴപ്പത്തോടെ ഞങ്ങളെ നോക്കി.

“അന്ന് എന്റെ വിവാഹം കഴിഞ്ഞ സമയത്തും ശേഷവും, ഇവിടെ നാട്ടില്‍ വച്ച് എനിക്ക് പ്രഷോബ് ചേട്ടൻ ദുരനുഭവങ്ങളെ മാത്രമേ സമ്മാനിച്ചിട്ടുള്ളു. അതിനേക്കാള്‍ കൂടുതലായി ദുബായില്‍ വച്ചും ഞാൻ അനുഭവിച്ചു. അതുകൊണ്ട്‌, എന്റെ വിവാഹ ജീവിതത്തിൽ ദുരനുഭവങ്ങളെ മാത്രം സമ്മാനിച്ച ഈ രണ്ട് നാടുകളില്‍ വച്ച് ഞങ്ങളുടെ ജീവിതത്തെ തുടങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ദയവായി ആരും ഞങ്ങളെ എതിര്‍ക്കരുത്. ഞങ്ങളുടെ അപേക്ഷയാണ്.” നിറഞ്ഞ കണ്ണുകളോടെ അഞ്ചന കൈകൂപ്പി.

അതോടെ എല്ലാ എതിര്‍പ്പുകളും അടങ്ങി. നെഷിധ ഓടിവന്ന് അഞ്ചനയെ കെട്ടിപിടിച്ചു. തൊട്ട് പിന്നാലെ എന്റെ അമ്മയും രാകേഷും, പിന്നെ അഞ്ചനയുടെ അച്ഛനും അമ്മയും എല്ലാം തിടുക്കത്തിൽ നടന്നു വന്നിട്ട് അവള്‍ക്കടുത്തായി നിന്നു.

നെഷിധ പെട്ടന്ന് അഞ്ചനയെ വിട്ടിട്ട് എന്റെ അടുത്തേക്ക് വന്നു. എന്റെ സൈഡിൽ നിന്നിട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ അവള്‍ നിന്നു.

“ആരും നിങ്ങളെ എതിർക്കില്ല മോളെ.” അവളുടെ പപ്പ അവൾടെ തലയില്‍ തഴുകി കൊണ്ട്‌ പറഞ്ഞു. “നിങ്ങളുടെ ജീവിതം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് പോലെ തന്നെ തുടങ്ങണം. ഞങ്ങൾ എല്ലാവരുടെ അനുഗ്രഹവും നിങ്ങള്‍ക്ക് ഉണ്ടാവും.”

ശേഷം അവളുടെ അമ്മയും അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ കുറെ നേരം കണ്ണീരോടെ നിന്നു. അവർ ഒന്നുംതന്നെ സംസാരിച്ചില്ല. അവസാനം നെറുകയില്‍ ഉമ്മ കൊടുത്തിട്ട് അവർ പുഞ്ചിരിച്ചു.

“നിങ്ങളുടെ ജീവിതത്തെ വളരെ ഭംഗിയായി തന്നെ തുടങ്ങണം. പക്ഷേ എപ്പോഴും ഞങ്ങളെയൊക്കെ കാണാനും വരണം. പിന്നെ നമ്മുടെ ചെറിയ കുടുംബത്തെ ഒരുപാട്‌ കുഞ്ഞുങ്ങള്‍ കൊണ്ട്‌ നിങ്ങൾ തന്നെ വലിയ കുടുംബമായി മാറ്റണം.”

“സാഹചര്യം കണ്ടത് പോലെ എല്ലാം നമുക്ക് നോക്കാം, അമ്മ.” നാണം മറച്ചു കൊണ്ട്‌ അവള്‍ പറഞ്ഞു.

ശേഷം അവളുടെ അച്ഛനും അമ്മയും എന്റെ അടുത്തേക്ക് വന്നു.

“നിങ്ങൾ രണ്ടു പേര്‍ക്കു ഞങ്ങളുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും. കഴിയുമ്പോൾ എല്ലാം നിങ്ങൾ നാട്ടിലേക്ക് വരണം.” അവർ രണ്ടുപേരും പറഞ്ഞു.

അങ്ങനെ ഓരോരുത്തരായി വന്ന് ഞങ്ങളോട് കുശലവും പറഞ്ഞ്‌ അനുഗ്രഹവും തന്നിട്ട് പോയി.

അവസാനമായി മറിയ വന്നു. എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ അവളെന്റെ കാതില്‍ പറഞ്ഞു, “നമ്മുടെ ഇടയില്‍ നടന്ന മറ്റേ കാര്യങ്ങൾ ഒക്കെ എന്റെ ഭര്‍ത്താവിനോട് ഞാൻ തുറന്നു പറഞ്ഞു. ആദ്യം അയാള്‍ക്ക് ദേഷ്യം തോന്നിയെങ്കിലും പിന്നീട്‌ എന്നോട് ക്ഷമിച്ചു.” ഞാൻ ഞെട്ടി പോയി. എന്നിട്ട് തോമസ് ചേട്ടൻ നില്‍ക്കുന്ന ഭാഗത്തേക്ക് ഞാൻ നോക്കി.

അയാള്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നതാണ് കണ്ടത്. പക്ഷേ എന്നോട് ദേഷ്യം ഒന്നും ഇല്ലായിരുന്നു. ആശ്വാസത്തോടെ ഞാൻ നോട്ടം മാറ്റി.

പെട്ടന്ന് അഞ്ചന അസൂയയോടെ ചുമച്ചതും ഒരു ചിരിയോടെ മറിയ എന്നെ വിട്ട് മാറി.

“നിന്റെ വിക്രമിനെ ഞാൻ കട്ടോണ്ട് പോവില്ലടി കള്ളി.” മറിയ ചിരിയോടെ പറഞ്ഞു, “പക്ഷേ അവന്റെ മതിപ്പിനെ അറിയാവുന്ന നി തമാശയ്ക്ക് പോലും അവനെ നോവിക്കരുത്. നി മുഖം ചുളിച്ചാൽ പോലും അവന്‍ തകർന്നു പോകും. എപ്പോഴും അത് മനസ്സിൽ ഇരിക്കട്ടെ.” മറിയ വളരെ ഗൗരവപൂര്‍വ്വം പറഞ്ഞിട്ട് എന്റെ കവിളിൽ ഉമ്മ തന്നിട്ട് അവളുടെ ഭർത്താവിന്റെ അടുത്തേക്ക് പോയി.

ഉടനെ അഞ്ചന എന്നെ വാത്സല്യപൂർവ്വം നോക്കി ചിരിച്ചു.

അവസാനം രാത്രി വൈകിയാണ് എല്ലാവരും അവരവരുടെ റൂമിലേക്ക് പോയത്.

എന്റെ അച്ഛന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞ്, രാകേഷും നെഷിധയും കൂടി ജനിച്ചതിന് ശേഷമാണ് ഈ വീടിനെ അച്ഛൻ പണിതത്.

Leave a Reply

Your email address will not be published. Required fields are marked *