“നിന്നെ ഒരുപാട് ഞാൻ മിസ് ചെയ്തു..” അവള്‍ ശബ്ദം താഴ്ത്തി എന്റെ ചുണ്ടിനോട് പരാതി പറഞ്ഞു. അവളുടെ നനുത്ത ചുണ്ടുകള്‍ എന്റെ ചുണ്ടിന്റെ സ്വാദ് പരീക്ഷിക്കും പോലെ മേഞ്ഞു നടന്നു.
“ഞാനും…!” അതും പറഞ്ഞ് അവളുടെ ചുണ്ടില്‍ എന്റെ ചുണ്ടിനെ അമർത്തി പിടിച്ചതും അവള്‍ ശബ്ദമില്ലാതെ മുത്തി. ഉടനെ ഞാൻ അവളുടെ മുഖമെല്ലാം ഉമ്മ വച്ചു.
“മോനു…!!” പെട്ടന്നവൾ എന്റെ മുഖത്തിനെ പിടിച്ചു വച്ചിട്ട് എന്റെ കാതില്‍ പറഞ്ഞു, “ശബ്ദം ഉണ്ടാക്കല്ലെ, നെഷിധ ഉണരും.” അവള്‍ ചെറുതായി കിതച്ചുകൊണ്ട് പറഞ്ഞതും എന്റെ ആവേശത്തെ ഞാൻ അടക്കി.
എന്നിട്ട് അവളെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ ചെവിയില്‍ എന്റെ ചുണ്ട് ചേര്‍ത്തു ഞാൻ കിടന്നു.
“പിന്നേ ഇവിടത്തെ നമ്മുടെ പ്രശ്നങ്ങൾ ഒക്കെ എല്ലാ ന്യൂസ് ചാനലിലുകളിലും വന്നു, അല്ലേ?” ഞാൻ ചോദിച്ചതും അവള്‍ മൂളി. “നമ്മുടെ വക്കീല്‍ കാര്യങ്ങൾ എല്ലാം മൂവ് ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ പ്രശ്നങ്ങൾ നടന്നത് ഇപ്പൊ ലോകം മുഴുവനും അറിഞ്ഞു കഴിഞ്ഞു. ശെരിക്കും അത് ഗുണമാണ് ചെയ്തത്. ഇപ്പൊ ഞാനും പ്രഷോബ് ചേട്ടനും നാട്ടില്‍ നേരിട്ട് പോകാതെ തന്നെ, മറ്റൊരു മാനദണ്ഡങ്ങളും ഇല്ലാതെ തന്നെ… പ്രതേക പരിഗണനയിൽ മാക്സിമം രണ്ടാരാഴ്ച കൊണ്ട് ഞങ്ങളുടെ ഡിവേർസ് ശരിയായി കിട്ടുമെന്ന് വക്കീല്‍ ഉറപ്പ് തന്നിട്ടുണ്ട്.” അഞ്ചന പറഞ്ഞത് കേട്ട് എന്റെ ഹൃദയത്തിൽ അനുഭവപ്പെട്ടു കൊണ്ടിരുന്ന വലിഞ്ഞു മുറുകൽ മാറി. ഇതുവരെ ഇല്ലായിരുന്ന എന്തോ ഒരു സ്വാതന്ത്രം എന്റെ ഹൃദയത്തിന് കിട്ടിയത് പോലെ ഫീൽ ചെയ്തു. മനസ്സിനും ശരീരത്തിനും ഭാരം കുറഞ്ഞ് ഞാൻ പറന്നു നടക്കുന്നത് പോലെ തോന്നി.
എല്ലാ ഭയവും വേദനകളും മാറി എന്റെ ഹൃദയം അതിന്റെ യഥാര്‍ത്ഥ ഗതിയിലേ താളത്തിലേക്ക് മടങ്ങിയിരുന്നു.
“സത്യമാണോ പറഞ്ഞത്..?!” അവളെ മുറുകെ കെട്ടിപിടിച്ച് ഉരുണ്ട് അവള്‍ക്ക് മുകളില്‍ അമർന്ന് കിടന്നു കൊണ്ട് ഞാൻ ചോദിച്ചു. എന്നിട്ട് അവൾടെ കവിളിനെ ഇറുമ്പിക്കുടിക്കാൻ ഒന്ന് ശ്രമിച്ചു.
അവള്‍ പെട്ടന്ന് ശബ്ദം താഴ്ത്തി ചിരിച്ചു. ഞാൻ ചെയ്തത് ഇഷ്ടപ്പെട്ടത് പോലെ എന്റെ മുടിയില്‍ അവള്‍ തഴുകി. എന്നിട്ട് ചുണ്ടില്‍ ഉമ്മ തന്നിട്ട് എന്റെ മുഖം പിടിച്ച് അവളുടെ കഴുത്തിലേക്ക് അമർത്തി വച്ചു.
“ഞാൻ പറഞ്ഞത് സത്യമാണ് മോനു.” എന്റെ കാതില്‍ അവള്‍ കുറുകിയതും ആത്മ തൃപ്തിയോടെ ഞാൻ ഞങ്ങളുടെ മുന്നോട്ടുള്ള ജീവിത കാര്യങ്ങളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി.
“നെഷിധ ഉണരും മുന്‍പ് ഞാൻ പോട്ടെ..?” അവള്‍ ചോദിച്ചതും ഞാൻ താഴേ ഊർന്ന് ബെഡ്ഡിൽ കിടന്നു.
“ഞാൻ ചോദിച്ച ഉടനെ എന്റെ മുകളില്‍ നിന്ന് ഇങ്ങനെ മാറേണ്ട കാര്യം ഇല്ലായിരുന്നടാ കള്ള കണ്ണാ..” എന്റെ ചെവിയില്‍ അവളുടെ നിരാശ അറിയിച്ചു. “എന്തായാലും നമുക്ക് പിന്നെ കാണാം.” അതും പറഞ്ഞ് അവള്‍ ശബ്ദമുണ്ടാക്കാതെ എഴുനേറ്റ് പോയി.
ഞാൻ മലര്‍ന്നുകിടന്ന് മുകളില്‍ നോക്കി പുഞ്ചിരിച്ചു.
“ഏട്ടാ..!” പെട്ടന്ന് നെഷിധ എണീറ്റിരുന്നിട്ട് എന്നെ നോക്കി വിളിച്ചതും ഹൃദയത്തിലേക്ക് മിന്നല്‍പിണര്‍ പാഞ്ഞത് പോലെ ഞാൻ പിടഞ്ഞു പോയി.
ഇവള്‍ ഉറങ്ങിയില്ലായിരുന്നോ? ഞങ്ങൾ സംസാരിച്ചതെല്ലാം നെഷിധ കേട്ടുവോ? അവളെന്നെ കുറ്റപ്പെടുത്തും എന്ന ഭയം എനിക്കുണ്ടായി. അവളെന്നെ വെറുക്കുന്നുമെന്നും ഭയന്നു. ഉടനെ ഞാനും എണീറ്റിരുന്നു.
“നിങ്ങൾ രണ്ടുപേരും സ്നേഹത്തില്‍ ആയിരുന്നോ?” അവളുടെ ചോദ്യത്തിൽ കുറ്റപ്പെടുത്തൽ ഇല്ലായിരുന്നു.
എങ്ങനെ മറുപടി കൊടുക്കണം എന്നറിയാതെ ഞാൻ അറച്ചിരുന്നു. അത് മനസ്സിലായതും നെഷിധ എഴുനേറ്റ് ചെന്ന് വാതിൽ പൂട്ടിയിട്ട് ലൈറ്റ് ഓണക്കി. എന്നിട്ട് എനിക്ക് അഭിമുഖമായി ഇരുന്ന ശേഷം എന്റെ കൈകളെ കവര്‍ന്നെടുത്തു.
“ആവശ്യമില്ലാതെ ഏട്ടനെയോ ചേച്ചിയേയോ ഞാൻ കുറ്റപ്പെടുത്തില്ല, പ്രോമിസ്. നിങ്ങൾ തമ്മില്‍ എന്താണെന്ന് എന്നോട് പറയ്… ഒന്നും ഒളിപ്പിക്കാതെ പറയണം.” അനുകമ്പയോടെ അവള്‍ പറഞ്ഞു.
