അഞ്ചന ചേച്ചി – 8അടിപൊളി  

അതുകൊണ്ടാവും താഴാതെ നിലയില്‍ നാല് ബെഡ്റൂം കെട്ടാന്‍ അച്ഛൻ പ്ലാൻ ചെയ്തത്. പക്ഷേ ആദ്യം ഒറ്റ നിലയുള്ള വീടിനെ ആണ്‌ കെട്ടിയത്. പിന്നെ ഞങ്ങൾ കുട്ടികൾ കുറച്ചൊക്കെ വളര്‍ന്ന ശേഷമാണ് രണ്ടാമത്തെ നിലയും വന്നത്. അതിൽ രണ്ട് ബെഡ്റൂം ഉണ്ട്.

അതുകൊണ്ട്‌ ആറ് ബെഡ്റൂം ഉള്ളതുകൊണ്ട് ഇപ്പോൾ ഉള്ള എല്ലാവർക്കും താമസിക്കാന്‍ അത്ര പ്രശ്നം ഇല്ലായിരുന്നു.

മറിയയും ഭർത്താവിനും രണ്ടാം നിലയില്‍ തന്നെ റൂം കൊടുത്തിരുന്നു. അതുപോലെ മുകളില്‍ തന്നെ അഞ്ചനയുടെ അച്ഛനും അമ്മയും കിടന്നു.

താഴെ അമ്മ ഒരു റൂമിലും, അഞ്ചനയും നെഷിധയും മറ്റൊരു റൂമിലും കിടന്നു.

പക്ഷേ ബഷീര്‍ മാമയും ഹരിദാസ് ചേട്ടനും അവരവരുടെ ഭാര്യയും മക്കളെയും കാണാന്‍ പോയി. വിവാഹത്തിന് ഫാമിലിയെ കൊണ്ടു വരാൻ പറഞ്ഞിട്ടാണ് അവരെ ഞങ്ങൾ യാത്രയാക്കിയത്.

അതുകൊണ്ട്‌ എന്റെ റൂം എനിക്കും രാകേഷിന് അവന്റെ മുറിയും കിട്ടി.

അന്ന് പാതിരാത്രി കഴിഞ്ഞ് അഞ്ചന എന്റെ റൂമിൽ വന്ന് എന്റെ കൂടെയാണ് കിടന്നത്. പക്ഷേ ഞങ്ങൾ വെറുതെ കെട്ടിപിടിച്ചു ഉറങ്ങുക മാത്രമാണ് ചെയ്തത്. അതിരാവിലെ അവൾ എഴുനേറ്റ് പോകുകയും ചെയ്തു. അടുത്ത ദിവസങ്ങളിലും അങ്ങനെ തന്നെ ഞങ്ങൾ ഉറങ്ങി.

അവസാനം വിവാഹ ദിവസവും വന്നു. അന്നത്തെ ദിവസം എന്റെയും അവളുടേയും മുഖത്ത് നിന്നും പുഞ്ചിരി മാറിയതേയില്ല. ഞാനും അവളും സ്വര്‍ഗത്തില്‍ ആയിരുന്നത് പോലെ അനുഭവപ്പെട്ടു.

അവളുടെ കഴുത്തിൽ താലി ചാർത്തിയ ആ നിമിഷം പള്ളിയിലുള്ള എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്‌ അഞ്ചന എന്നെ കെട്ടിപിടിച്ച് എന്റെ ചുണ്ടില്‍ തന്നെ മുത്തി. ഞാനും എല്ലാം മറന്ന് അവളുടെ ചുണ്ടില്‍ മുത്തി. പള്ളിയിലെ അച്ഛൻ ഉള്‍പ്പടെ എല്ലാവരും ഒരു നിമിഷത്തേക്ക് സ്തംഭിച്ചു പോയിരുന്നു. അവസാനം പള്ളിയിലെ അച്ഛൻ പുഞ്ചിരിച്ചു കൊണ്ട്‌ പൂജ പിന്നെയും തുടർന്നു.

“വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നാണ് നമ്മുടെ വിശ്വസം.” അവസാനം പൂജ കഴിഞ്ഞ് പള്ളീലച്ചൻ മൈക്കിലൂടെ പറഞ്ഞു. “എന്നാൽ ഇന്നാണ് സ്വര്‍ഗത്തില്‍ വച്ച് വിവാഹം നടന്നതായി എനിക്ക് അനുഭവപ്പെട്ടത്. അഞ്ചനയും വിക്രവും പരസ്പ്പരം എല്ലാം മറന്ന് പ്രകടിപ്പിച്ച ആ സ്നേഹം തന്നെയാണ് ഇവരുടെ സ്വര്‍ഗം. അവരുടെ ജീവിതത്തെ എല്ലാ ദൈവങ്ങളും അനുഗ്രഹിക്കട്ടെ.” അച്ഛൻ പറഞ്ഞു നിർത്തിയതും ഞങ്ങളുടെ ചെവി പൊട്ടുന്ന തരത്തിലാണ് കരഘോഷം ഉയർന്നത്.

അവസാനം വിവാഹ വിരുന്നും കഴിഞ്ഞ് ഉച്ച കഴിഞ്ഞാണ് വീട്ടില്‍ എത്തിയത്. പക്ഷേ അത് കഴിഞ്ഞ് ഒന്നിനും സമയം ഇല്ലായിരുന്നു. ഏഴ് മണിക്ക് ഫ്ലൈറ്റ് ആയിരുന്നു. നാല്‌ മണിക്ക് എങ്കിലും എയർപോർട്ടിൽ എത്തണം. അങ്ങനെ എല്ലാവരോടും ഞങ്ങൾ യാത്ര പറഞ്ഞു.

ഞങ്ങളുടെ വീട്ടുകാർ എല്ലാവരും എയർപോർട്ടിൽ ഞങ്ങള്‍ക്കൊപ്പം വന്നു. മറിയ, തോമസ്, മാമ, ഹരിദാസും വന്നിരുന്നു. എല്ലാ മുഖത്തും വിഷമം മാത്രം നിറഞ്ഞു നിന്നു.

എന്നെയും അഞ്ചനയേയും ഒരുമിച്ച് കെട്ടിപിടിച്ചു കൊണ്ടാണ് നെഷിധ ആദ്യം കരഞ്ഞത്. അവസാനം എന്നെ മാത്രം കെട്ടിപിടിച്ചു കൊണ്ട്‌ അവള്‍ കുറെ കരഞ്ഞു. അവളെ ആശ്വസിപ്പിച്ച ശേഷം ഞങ്ങൾ പിന്നെയും യാത്ര പറഞ്ഞു കൊണ്ട്‌ അകത്തേക്ക് നടന്നു.

ബോര്‍ഡിംഗ് പാസ് എടുത്ത് സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഞങ്ങൾ ഡിപ്പാർച്ചർ ലോബിയയിൽ ചിരിച്ച് സംസാരിച്ച് കൊണ്ടിരുന്നു. കുറച് കഴിഞ്ഞ് അഞ്ചന ബാത്റൂമിൽ പോയിട്ട് വരാമെന്ന് പറഞ്ഞിട്ട് പോയി.

അന്നേരം എനിക്കൊരു കോൾ വന്നു.

നാട്ടിലെ നമ്പര്‍ ആയിരുന്നു, സേവ് ചെയ്യാത്ത നമ്പറും. ഞാൻ എടുത്തു.

‘വിക്രം..!!’ ഫോണിലൂടെ ഒഴുകിയെത്തിയ ശബ്ദം കേട്ട് ഞാൻ വിറങ്ങലിച്ചു നിന്നു.

‘പ്രഷോബ് ചേട്ടൻ..!!’ എന്റെ നാവ് താനെ ചൊല്ലി.

എന്റെ മനസ്സിലൂടെ ആയിരം ചിന്തകൾ കുഴഞ്ഞു മറിഞ്ഞു. ഭയം നിറഞ്ഞു. കാരണം ഇല്ലാതെ സങ്കടം വന്നു.. വേദനയും ദേഷ്യവും എല്ലാം മനസ്സിൽ തിളച്ചു.

‘എന്റെ ആശംസകളെ നിങ്ങള്‍ക്ക് ഞാൻ നേരുന്നു, വിക്രം…!!’ അയാളുടെ ആശംസ കേട്ട് ഞാൻ ശെരിക്കും ഞെട്ടി.

‘ചേട്ടാ..!!’ എന്താണ് പറയേണ്ടത് എന്നറിയാതെ ഞാൻ കുഴങ്ങി.. അതുകൊണ്ട്‌ വെറുതെ നിന്നു.

‘നിയമ വിരുദ്ധമായി വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ട്‌, വ്യഭിചാര കുറ്റം, ഭാര്യയെ വഞ്ചിച്ചു ദ്രോഹിച്ചു എന്ന കുറ്റത്തിന് ശിക്ഷയും പിഴയും കോടതി വിധിച്ചു. പിന്നെ എന്റെ കൂട്ടുകാര്‍ക്ക് എംബസ്സിയിൽ പിടിപാട് ഉണ്ടായിരുന്നത് കൊണ്ട്‌ എംബസ്സി ഇടപെട്ട് ഞങ്ങളെ ദുബായില്‍ നിന്നും രക്ഷിച്ചു.. വെറും പിഴ മാത്രം അടയ്ക്കേണ്ടി വന്നു. പക്ഷേ ഇനി ഞങ്ങൾ അഞ്ച് പേര്‍ക്കും യുഎയി യിൽ കാല് കുത്താൻ കഴിയില്ല.. ബാൻ കിട്ടി.’

അയാള്‍ പറഞ്ഞത് കേട്ട് എനിക്ക് ചെറിയൊരു വിഷമം തോന്നിയെങ്കിലും അയാളോടുള്ള ദേഷ്യവും വെറുപ്പും മാറിയിരുന്നില്ല.

‘ഇപ്പൊ എന്തിനാ വിളിച്ചത്? എന്റെ ഈ നമ്പര്‍ എങ്ങനെ കിട്ടി?’ ഞാൻ ചോദിച്ചു.

‘അഞ്ചനയുടെ അച്ഛനെ ഞാൻ വിളിച്ചിരുന്നു. ആദ്യമൊന്നും എന്നോട് സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല. പക്ഷേ ആരെയും ഉപദ്രവിക്കാനല്ല ക്ഷമ ചോദിക്കാന്‍ ആണെന്ന് പറഞ്ഞതും എനിക്ക് പറയാനുള്ളത് അദ്ദേഹം കേട്ടു. എന്റെ ആവശ്യപ്രകാരം നിന്റെ നമ്പറും തന്നു.’

ഞാൻ ഒന്നും മിണ്ടാതെ നിന്നത് കൊണ്ട്‌ അയാള്‍ തുടർന്നു.

‘എന്റെ കണ്ണിന് ഒരു ഓപറേഷന് ചെയ്യേണ്ടി വന്നു… കണ്ണ് വേഗം ശെരിയാവും. പിന്നെ എന്റെ അവിടെയുള്ള നിന്റെ ചവിട്ട്, അതൊരു ആറ് മാസം എങ്കിലും കഴിയണം, പഴയ നിലയിലേക്ക് ആവാന്‍. പക്ഷേ കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് ഡോക്ടർ ഉറപ്പ് തന്നിട്ടുണ്ട്.’

അയാള്‍ പറഞ്ഞു. അപ്പോഴും ഞാൻ മിണ്ടാതെ തന്നെയാ നിന്നത്.

‘എന്തായാലും അതൊക്കെ പോട്ടെ. ചിലപ്പോ ഇങ്ങനെയൊക്കെ സംഭവിച്ചത് കൊണ്ടാവാം എനിക്ക് ചെറിയ കുറ്റബോധം ഉണ്ടാവാന്‍ കാരണമായത്. അഞ്ചനയോട് ഞാൻ കാണിച്ചു കൂട്ടിയ എല്ലാ കാര്യത്തിനും എനിക്കിപ്പോ കുറ്റബോധമുണ്ട്.’ അയാൾ അങ്ങനെ പറഞ്ഞതും എനിക്ക് ആശ്ചര്യം തോന്നി.

‘പക്ഷേ എന്റെ ജീവിത ശൈലി ഒരിക്കലും മാറില്ല, വിക്രം..’ അയാള്‍ പറഞ്ഞു. ‘എനിക്കതിന് കഴിയില്ല. പെണ്ണും കള്ളും എപ്പോഴും എന്റെ ജീവിതത്തിൽ ഉണ്ടാവും. ശെരിക്കും പറഞ്ഞാൽ ഒരു ഭാര്യ ഇല്ലാത്ത ജീവിതമാണ് എനിക്ക് വേണ്ടിയിരുന്നത് എന്ന സത്യത്തെ ഇപ്പോളാണ് മനസ്സിലാക്കിയത്.’ കുറ്റസമ്മതം നടത്തും പോലെ അയാൾ പറഞ്ഞു.

‘ഇപ്പോൾ ഭാര്യ എന്ന ശല്യം ഇല്ലാത്തത് കൊണ്ട്‌ ഞാൻ സ്വതന്ത്രനായത് പോലെ തോന്നുന്നു. ഏത് പെണ്ണിന്റെ കൂടെയും എന്റെ ഇഷ്ട്ടം പോലെ നടക്കാൻ കഴിയും.’ അയാൾ ആശ്വാസത്തോടെയാണ് പറഞ്ഞത്.

ഒന്നും പറയാന്‍ ആഗ്രഹം ഇല്ലാത്തത് കൊണ്ട്‌ ഞാൻ ഒന്നും പറയാൻ പോയില്ല.

Leave a Reply

Your email address will not be published. Required fields are marked *