അഞ്ചന ചേച്ചി – 8അടിപൊളി  

“മോനു…” നന്നായി കുതിച്ചു കൊണ്ടവൾ വിളിച്ചു. “എന്താ ചക്കരെ..?” എന്റെ കിതപ്പും അടങ്ങിയിരുന്നില്ല.

ഞങ്ങളുടെ ഹൃദയം ഇപ്പോളും മാരത്തൺ ഓടിക്കൊണ്ടിരുന്നു.

“എന്റെ മോന്‍ ക്ഷീണിച്ചു പോയോ..?” എന്റെ മുഖത്തിലെ വിയർപ്പിനെ തുടച്ചു തന്ന്‌ കൊണ്ട്‌ അവള്‍ ചോദിച്ചു. “ഞാനും ശെരിക്കും തളര്‍ന്നു.. കൈയും കാലും എല്ലാം വിറയ്ക്കുന്നു.” നാണത്തോടെ അവൾ ചിരിച്ചു.

“ഇങ്ങനെ ദിവസവും കളിച്ചാല്‍ നമ്മുടെ ഹൃദയം ഇറങ്ങിയോടും..!” ഒരു ചിരിയോടെ പറഞ്ഞിട്ട് ഞാനും അവളുടെ മുഖവും കഴുത്തും എല്ലാം തുടച്ചു കൊടുത്തു.

ഞാൻ തുടച്ചു കൊടുത്തത് അവള്‍ക്ക് ഇഷ്ട്ടപ്പെട്ടു. അവള്‍ സ്നേഹത്തോടെ എന്റെ കണ്ണില്‍ ഉമ്മ വച്ചിട്ട് എന്റെ കഴുത്തിൽ മുഖം ചേര്‍ത്തു കിടന്നു.

“നിന്നോട് ഒരു കാര്യം പറയാനുണ്ട് മോനു.” “എന്റെ കുഞ്ഞ് വാവ പറയ്.” കളിയാക്കി ഞാൻ പറഞ്ഞതും അവള്‍ ചിരിച്ചു. “ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആയപ്പോ ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവാത്തതിന്‍റെ കാരണം അറിയാൻ പരിശോധന നടത്തിയിരുന്നു. അതിൽ ഞങ്ങൾ രണ്ടു പേര്‍ക്കും പ്രശ്നമുണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത്. ട്രീറ്റ്മെന്റ് എടുത്താൽ എല്ലാം ശെരിയാവും എന്നും ഡോക്ടര്‍ ഉപദേശിച്ചു. പക്ഷേ ചേട്ടന് ഇഷ്ടമല്ലായിരുന്നു… കുട്ടികൾ വെറും ശല്യമെന്നാ പറഞ്ഞത്. പിന്നെ ചേട്ടനോട് എനിക്ക് വലിയ സ്നേഹവും താല്‍പര്യവും ഇല്ലായിരുന്നത് കൊണ്ട്‌ ആദ്യമൊക്കെ പ്രശ്നം ഇല്ലായിരുന്നു. എന്നാൽ എന്റെ നശിച്ച ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കടന്നു വന്നാൽ കുറച്ചെങ്കിലും എനിക്ക് സന്തോഷം കിട്ടുമെന്ന് തോന്നിയിരുന്നു. പക്ഷേ ഒരു ട്രീറ്റ്മെന്റിനും ഞാൻ പോകരുതെന്ന് ചേട്ടൻ കര്‍ശനമായി വിലക്കിയത് കൊണ്ട്‌ എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്തായാലും അത് നന്നായി എന്നാണ്‌ നിന്റെ സ്നേഹം കിട്ടാന്‍ തുടങ്ങിയപ്പോൾ എനിക്ക് തോന്നിയത്‌. ഇനി ചികിത്സ നടത്തി എന്റെ ചക്കരയുടെ കുഞ്ഞുങ്ങളേ എനിക്ക് പേറിയാൽ മതി.” അവള്‍ പറഞ്ഞിട്ട് എന്റെ ചുണ്ടില്‍ മുത്തി.

“നമുക്ക് ചികിത്സ നടത്താം മോളു.” സന്തോഷത്തോടെ ഞാൻ പറഞ്ഞു.

“പിന്നേ ഒരു കാര്യം കൂടിയുണ്ട്. അതിനെ ഓര്‍ത്തു എപ്പോഴും പേടിയാണ് തോന്നാറുള്ളത്.” അവള്‍ അല്‍പ്പം ആശങ്കയോടെ പറഞ്ഞു. “എന്തു കാര്യം? എന്റെ ചക്കര എന്നെ ടെൻഷൻ അടിപ്പിക്കാതെ വേഗം പറയ്.” “എന്നോടുള്ള സ്നേഹം നിനക്ക് വറ്റി പോകുമോ എന്ന ഭയം… ഏതെങ്കിലും സാഹചര്യത്തില്‍ നി എന്നെ വെറുക്കുമെന്ന ഭയം… തമാശയ്ക്ക് എങ്കിലും എന്നെയും പ്രഷോബ് ചേട്ടനേയും കൂട്ടി എന്തെങ്കിലും പറയുമെന്ന പേടി… പിന്നെ, നിന്റെ ഭാര്യയായി ഒരു കന്യകയെ നിനക്ക് കിട്ടിയില്ല എന്ന് എപ്പോഴെങ്കിലും തോന്നല്‍ ഉണ്ടായി എന്നെ നി വെറുക്കുമെന്ന ഭീതി. ഈ ചിന്തകൾ ഒക്കെ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു!” അവൾ സങ്കടത്തോടെ പറഞ്ഞു. “അങ്ങനെ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ ഇപ്പോഴേ വിക്രം എന്നെ കളഞ്ഞിട്ട് പൊയ്ക്കോ.” അത്രയും സങ്കടപ്പെട്ടു പറഞ്ഞിട്ട് എന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ എന്റെ മുകളില്‍ നിന്നിറങ്ങി ബെഡ്ഡിൽ അങ്ങോട്ട് തിരിഞ്ഞു കിടന്നു.

“എഡി ചക്കരെ… നി എന്തൊക്കെയാ പറഞ്ഞ്‌ കൂട്ടിയത്?” എന്റെ ഹൃദയം തകർന്ന് പോയിരുന്നു.

എന്നിട്ട് പിന്നില്‍ നിന്നും അവളെ കെട്ടിപിടിച്ചു. പക്ഷേ അവള്‍ അനങ്ങാതെ കിടന്നു.

“ഇങ്ങനത്തെ വൃത്തികെട്ട ചിന്തകൾ എനിക്കുണ്ട് എന്നാണോ നി കരുതുന്നത്.?” വേദനയോടെ ഞാൻ ചോദിച്ചതും അവളൊന്നു വിരണ്ടു.

“എന്റെ ചക്കര കുട്ടി ഇങ്ങനെ കിടന്നാ എനിക്ക് സങ്കടം സഹിക്കില്ല.” വിഷമത്തോടെ ഞാൻ പറഞ്ഞു. “ഞാൻ ഒരിക്കലും നിന്നെ വാക്കുകള്‍ കൊണ്ടു പോലും നോവിക്കില്ല. ഒരു തരത്തിലും ഞാൻ നിന്നെ വേദനിപ്പിക്കില്ല. നിന്റെ മനസ്സ് വേദനിക്കുമ്പോ എന്റെ പ്രാണൻ പൊടിയുമെടി പോന്നു വാവേ. ഈ ജന്മത്ത് നിന്നെ സ്നേഹിച്ചു പോലും എനിക്ക് മതിയാവില്ല.. പിന്നെയെങ്ങനെ ഞാൻ നിന്നെ വേദനിപ്പിക്കും?” അവസാനത്തെ വാക്കുകള്‍ പറയുമ്പോ എന്റെ വാക്കുകൾ ഇടറി പോയിരുന്നു.

പെട്ടന്ന് അവള്‍ എന്റെ നേര്‍ക്ക് തിരിഞ്ഞു കിടന്നിട്ട് എന്നെ കെട്ടിപിടിച്ചു.

“എനിക്ക് ഇപ്പഴാ സമാധാനമായത്…! അറിയാതെ പോലും ഏതെങ്കിലും കുത്തുവാക്കുകളെ നി എന്നോട് പറഞ്ഞാല്‍ എന്റെ ജീവൻ നഷ്ടമായി പോകുമെന്ന എന്റെ പേടി.”

“നിന്നോട് കുത്തുവാക്കുകൾ പറയുന്നതിനു മുന്‍പ് എന്റെ നാവിനെ ഞാൻ കടിച്ചു മുറിക്കും.” ഞാൻ പറഞ്ഞു.

“അതിനു മുന്‍പ് നിന്റെ നാവിനെ ഞാൻ കടിച്ചെടുക്കും.” അവള്‍ വാശിയോടെ പറഞ്ഞു.

ഉടനെ ഞങ്ങൾ ഒരുമിച്ച് പൊട്ടിച്ചിരിച്ചു. ***************

അങ്ങനെ പാര്‍ട്ടി ദിവസവും വന്നു. ഞാനും അഞ്ചനയും വിവാഹിതരാവാൻ പോകുന്ന കാര്യത്തെ ഞങ്ങൾ എല്ലാവരെയും അറിയിച്ചു. പാര്‍ട്ടി നല്ലത് പോലെ അവസാനിക്കുകയും ചെയ്തു.

അവസാനം രണ്ട് ദിവസം കൂടി നിന്നിട്ട് ഞാനും അഞ്ചനയും നാട്ടിലേക്ക് പോകാൻ ദുബായ് എയർപോർട്ടിൽ എത്തി.

“നമുക്കിനി എന്നെങ്കിലും കാണാം.” എന്നും പറഞ്ഞ്‌ മറിയ ഞങ്ങളെ കെട്ടിപിടിച്ച് ഉമ്മയും തന്നാണ് എയർപോർട്ടിൽ വച്ച് യാത്ര പറഞ്ഞത്.

“നിങ്ങടെ വിവാഹത്തിന് മുമ്പ് ഞാനെത്താം.” രാകേഷും ഞങ്ങളോട് യാത്ര പറഞ്ഞു. ശേഷം അവർ രണ്ടുപേരും പോയി.

ഒടുവില്‍ ഞങ്ങൾ നാട്ടിലും എത്തി.

നാട്ടില്‍ എത്തി പതിനൊന്നാം ദിവസം ഡിവേർസ് കിട്ടിയതോടെ എല്ലാ കാര്യങ്ങളും ചടപടാന്ന് നടന്നു.

ഡിവേർസ് കിട്ടിയതിന്‍റെ മൂന്നാം ദിവസം തന്നെ ഞങ്ങളുടെ എൻഗേജ്മെന്റ്റും നടന്നു. അതിന്‌ രണ്ടു ദിവസത്തിന് മുന്‍പ് രാകേഷ് കുറച്ചുപേരെ കൂട്ടിക്കൊണ്ടു വന്നിരുന്നു. മറിയയും ഭർത്താവ് തോമസും, ഹരിദാസ് ചേട്ടനും, പിന്നെ ബഷീര്‍ മാമ… ഇത്രയും പേരാണ് അവന്റെ കൂടെ വന്നത്. പക്ഷേ ഹോട്ടലിനെ നോക്കാന്‍ ആള് വേണം എന്നത് കൊണ്ട്‌ മുസ്തഫ ചേട്ടനെ മാമ കൊണ്ട് വന്നില്ല.

എല്ലാവർക്കും എന്റെ വീട്ടില്‍ തന്നെ സൗകര്യം ഒരുക്കി കൊടുത്തിരുന്നു.

എന്റെ വീട്ടില്‍ തന്നെ പാര്‍ട്ടി നടന്നു കൊണ്ടിരുന്നു. ഞങ്ങൾ വേണ്ടപ്പെട്ടവരെ മാത്രമാണ്‌ വിളിച്ചിരുന്നത്.. പിന്നെ അയല്‍വാസികളും ഉണ്ടായിരുന്നു.

ഒരു സ്കൈ ബ്ലൂ എൻഗേജ്മെന്റ്റ് ഗവുൺ അണ് അഞ്ചന ധരിച്ചിരുന്നത്. അതിൽ അവളെ കാണാന്‍ ശെരിക്കും മാലാഖയെ പോലെതന്നെ തോന്നിച്ചു. ഞാനും അവള്‍ക്ക് മാച്ചിന് ത്രീ-പീസ് സ്കൈ ബ്ലൂ സ്യൂട്ട് ആണ്‌ ഇട്ടിരുന്നത്. എല്ലാം അഞ്ചനയുടെ സെലക്ഷന്‍ ആയിരുന്നു.

ഞാനും അഞ്ചനയും കൈയും പിടിച്ചു കൊണ്ട്‌ പാര്‍ട്ടി നടക്കുന്നതിന്റെ ഇടയിലൂടെ ഓരോരുത്തരെയും കണ്ടു സംസാരിച്ച് നീങ്ങി കൊണ്ടിരുന്നു. നെഷിധ എന്റെ അടുത്ത കൈയും പിടിച്ച് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അതുപോലെ മറിയയും തോമസും ഞങ്ങളുടെ കൂടേ തന്നെ നടന്നു. രാകേഷ് അവന്റെ കൂട്ടുകാരുടെ കൂടെ നിന്നു. അവര്‍ക്കൊപ്പം ഹരിദാസ് ചേട്ടനും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *