അഞ്ചന ചേച്ചി – 8അടിപൊളി  

അങ്ങനെ പറഞ്ഞതും അവളെ എന്നില്‍ നിന്നും അടർത്തി മാറ്റിക്കൊണ്ട് അവളുടെ കണ്ണുകളില്‍ അദ്ഭുതത്തോടെ നോക്കി. കണ്ണീരിനിടയിലും നെഷിധ ചിരിച്ചു.

“എന്റെ മോളിനി കരയരുത്.” അവളുടെ കണ്ണുനീര്‍ കണ്ട് വിഷമത്തോടെ ഞാൻ പറഞ്ഞു.

“ഏട്ടനാണ് എന്നെ കരയിച്ചത്. അതുകൊണ്ട്‌ മര്യാദയ്ക്ക് എന്റെ കണ്ണുനീര്‍ എല്ലാം തുടച്ചു തന്നെ!” അവള്‍ കുസൃതിയോടെ പറഞ്ഞതും ചിരിച്ചുകൊണ്ട് ഞാൻ മുഖം തുടച്ചു കൊടുത്തു.

“പിന്നേ നാളെ തന്നെ എനിക്ക് നാട്ടില്‍ പോണം. അമ്മയോട് ഞാൻ സംസാരിക്കാം.” അവള്‍ പറഞ്ഞു.

“മോളെ.. അത്—”

“വേണ്ട.., ഒന്നും പറയണ്ട. അമ്മയോട് ഞാൻ സംസാരിക്കും. ചേച്ചിക്ക് ഡിവേർസ് കിട്ടിയ ഉടനെ നിങ്ങളുടെ വിവാഹവും ഉടനെ വേണം. പിന്നെ നിങ്ങൾ രണ്ടുപേരും ആഗ്രഹിച്ചത് പോലെ അമേരിക്കയിൽ തന്നെ പോണം. അവിടെ ബിസിനസ്സ് തുടങ്ങണം. ഇവിടത്തെ കാര്യങ്ങൾ രാകേഷ് നോക്കിക്കോളും.” അവള്‍ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞതും എനിക്കൊന്നും പറയാന്‍ തോന്നിയില്ല.

അതുതന്നെയായിരുന്നു എന്റെയും ആഗ്രഹം.

ഉടനെ അവള്‍ താഴെയിറക്കി ചെന്ന് മേശയിൽ നിന്നും അവളുടെ മൊബൈല്‍ എടുത്തുകൊണ്ട് വന്നിട്ട് ഒരു കുഞ്ഞിനെ പോലെ എന്റെ മടിയില്‍ ഇരുന്നു.

“എന്റെ ടിക്കറ്റ് ഇപ്പ തന്നെ ഏട്ടന്‍ ബുക്ക് ചെയ്തേ. മ്മ്.. പിടിക്ക്.” എന്റെ കൈയിൽ മൊബൈലിനെ തിരുകി കേറ്റി വച്ചിട്ട് എന്റെ അനിയത്തി ആജ്ഞാപിച്ചു.

എനിക്ക് ചിരിയും വന്നു.. വാത്സല്യവും തോന്നി. അങ്ങനെ ആ മൂന്ന്‌ മണിക്ക് തന്നെ, ഓൺലൈൻ വഴി എന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അവളുടെ ടിക്കറ്റ് ഞാൻ ബുക്ക് ചെയ്തു. ഉച്ചക്ക് പന്ത്രണ്ടര മണിക്കായിരുന്നു ഫ്ലൈറ്റ്.

അതുകഴിഞ്ഞ്‌ ഞങ്ങൾ കിടന്നുറങ്ങി. ***************

അടുത്ത ദിവസം രാവിലെ ആറ് മണിക്ക് ഉണര്‍ന്നപ്പോള്‍ നെഷിധ അടുത്തില്ലായിരുന്നു. ഹാളില്‍ ഭയങ്കര ചർച്ച നടക്കുന്നത് കേട്ടു. രാകേഷിന്റെ സംസാരവും കേള്‍ക്കാന്‍ കഴിഞ്ഞു. നെഷിധ അവനെ വിളിച്ചു വരുത്തിയെന്ന് മനസ്സിലായി.

ഞാൻ ബാത്റൂമിൽ പോയിട്ട് വന്നശേഷം ഹാളിലേക്ക് ചെന്നു. ഞാനും അഞ്ചനയും ആയിരുന്നു ചർച്ചാ വിഷയം.

അഞ്ചന മാത്രം ഒന്നും സംസാരിക്കാതെ ഒഴിഞ്ഞു നിന്നു. ബാക്കി മൂന്ന്‌ പേരും കാര്യമായി സംസാരിക്കുന്നതാണ് കേട്ടത്.

എന്നെ കണ്ടതും അഞ്ചന വേഗം കിച്ചനിലേക്ക് പോയി. പക്ഷേ മറ്റുള്ളവർ ഒരു പുഞ്ചിരി തന്നിട്ട് ചർച്ച തുടർന്നു. അല്‍പ്പം കഴിഞ്ഞ് അഞ്ചന ഒരു കപ്പ് കോഫിയുമായി വന്നു. അത് എന്റെ നേര്‍ക്ക് നീട്ടി. ആ കോഫീ ഞാൻ വാങ്ങി. എന്നിട്ട് ഞാനും അഞ്ചനയും മറ്റുള്ളവരിൽ നിന്നും അല്‍പ്പം മാറിയിരുന്നു.

“ഡിവേർസ് കിട്ടുന്ന അന്നുതന്നെ ഇവര്‍ നമ്മളെ കെട്ടിച്ച് വിടുമെന്നാ തോന്നുന്നത്.” ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു.

“അതെന്താ, അന്നുതന്നെ നീയെന്നെ കെട്ടില്ലേ?” അവളും ശബ്ദം താഴ്ത്തി സീരിയസ്സായി ചോദിച്ചു.

ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പ് ചർച്ച മതിയാക്കി രാകേഷ് ഞങ്ങളുടെ അടുത്തേക്ക് വന്നു.

“ചേച്ചിയെ ഞങ്ങൾ എല്ലാവർക്കും ഇഷ്ട്ടമ. നിങ്ങൾ കല്യാണം കഴിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. ഞാനും അമ്മയെ വിളിച്ച് സംസാരിക്കും.” രാകേഷ് അവളോട് പറഞ്ഞതും അവള്‍ നാണത്തോടെ എന്നെ നോക്കി. പക്ഷെ പെട്ടന്ന് തന്നെ ആ നാണം എന്തൊക്കെയോ സംശയമായി രൂപാന്തരപ്പെട്ടു.

“ശരി ഏട്ടാ, ഞാൻ നമ്മുടെ ഫ്ലാറ്റിലേക്ക് പോകുവാ. ഓഫീസിൽ പോണം.” അതും പറഞ്ഞ്‌ അവന്‍ മറിയയെ നോക്കി ചോദിച്ചു, “ചേച്ചി ഇന്ന് വരുമോ..?”

ഉടനെ മറിയ എന്നെ നോക്കി.

“നെഷിധയെ ഞങ്ങൾ എയർപോർട്ടിൽ വിട്ടേക്കാം. നിങ്ങൾ വെറുതെ ഓഫീസ് കാര്യങ്ങളെ മുടക്കേണ്ട.” ഞാൻ പറഞ്ഞതും എല്ലാവരും തലയാട്ടി.

“എങ്കി ഏട്ടന്റെ വണ്ടി ഞാൻ എടുക്കുന്നില്ല. മറിയയേച്ചി റെഡിയായിട്ട് എന്നെ പിക്ക് ചെയ്താ മതി.” അതും പറഞ്ഞ്‌ താക്കോൽ എനിക്ക് തന്നിട്ട് അവന്‍ പോയി.

“എന്നാ ഞങ്ങൾ ചെന്ന് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം.” മറിയയും അഞ്ചനയും ഒരുമിച്ച് പറഞ്ഞു. “പിന്നേ നെഷിധക്ക് എത്ര മണിക്കാ പോകേണ്ടത്.?” മറിയ ചോദിച്ചു.

“ഫ്ലൈറ്റ് 12:30ന്, പത്തു മണിക്കെങ്കിലും അവിടെ എത്തിക്കണം.” ഞാൻ പറഞ്ഞു.

ഉടനെ തലയാട്ടി കൊണ്ട്‌ അവർ മൂന്ന്‌ പേരും അടുക്കളയിലേക്ക് പോയി.

ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിച്ച ശേഷം, രാകേഷിന് ഒരു പാർസലുമായി മറിയ ഇറങ്ങി.

പിന്നേ നെഷിധ നാട്ടിലേക്ക് പോകുന്നുള്ളൂ ഒരുക്കം തുടങ്ങി. 9:30 ആയപ്പോ ഞങ്ങൾക്ക് എയർപോർട്ടിലേക്ക് വിട്ടു. വണ്ടി ഓടിക്കുന്നതിനിടയ്ക്ക് ഒരിക്കല്‍ ഉറക്കം തൂങ്ങിയതും അഞ്ചന എന്നെ ഉണര്‍ത്തി.

“നല്ല ക്ഷീണം ആണെങ്കിൽ നമുക്ക് ടാക്സി പിടിക്കാം ഏട്ടാ..!” നെഷിധ ആശങ്കയോടെ പറഞ്ഞു.

“വേണ്ട മോളെ.. ഇനി ഞാൻ ഉറങ്ങില്ല.” അതും പറഞ്ഞ്‌ വേഗം വിട്ടു.

അവർ രണ്ടുപേരും തുടര്‍ച്ചയായി എന്നോട് സംസാരിച്ചു കൊണ്ടിരുന്നു, ഞാൻ ഉറങ്ങി പോകും എന്ന പേടി കാരണം.

അവസാനം എയർപോർട്ടിൽ എങ്ങനെയോ എത്തി.

“പിന്നേ പോകുന്ന വഴിക്ക് തന്നെ ഏട്ടന്‍ പുതിയ ഫോൺ എടുക്കണേ…” എയർപോർട്ടിൽ വച്ച് നെഷിധ പറഞ്ഞു. “ചേച്ചിക്കും ഒരെണ്ണം വാങ്ങി കൊടുക്കാൻ മറക്കരുത്.” അവള്‍ ഓര്‍മ്മിപ്പിച്ചു. എന്നിട്ട് ഞങ്ങൾക്ക് ഓരോ ഉമ്മ തന്നിട്ട് അവള്‍ പോയി.

അവസാനം രണ്ടു പേര്‍ക്കു മൊബൈലും സിം കാർഡും വാങ്ങിച്ചു. ഉടനെ നെഷിധയ്ക്ക് വാട്സാപ്പിൽ പുതിയ നമ്പര്‍ അയച്ചും കൊടുത്തു.

ശേഷം ഉറക്കത്തെ എങ്ങനെയോ അകറ്റി നിര്‍ത്തി കൊണ്ട്‌ മറിയയുടെ വീട്ടിലേക്ക് എത്തിപ്പെട്ടു. അപ്പോഴേക്കും എന്റെ ക്ഷീണവും വര്‍ധിച്ചിരുന്നു.

ചെന്നതും ഡ്രെസ്സ് പോലും മാറ്റാതെ ഞാൻ പോയി കിടന്നു. അവള്‍ റൂമിന്റെ വാതില്‍ക്കല്‍ തന്നെ മടിയോടെ നിന്നു.

എനിക്ക് എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചത് പോലെ അവള്‍ ഭയക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു. അവളോട് ഞാൻ ആ പഴയ സ്നേഹം കാണിക്കുന്നില്ല എന്നത് പോലത്തെ ആശങ്കയും ഞാൻ ആ കണ്ണുകളില്‍ നിന്നും വായിച്ചു. അവളുടെ കണ്ണുകൾ പെട്ടന്ന് നിറയുന്നത് കണ്ടതും എന്റെ ഹൃദയത്തിൽ എവിടെയോ കോച്ചിപ്പിടിച്ചത് പോലെ തോന്നി. അത് പെട്ടന്ന് വലിഞ്ഞു മുറുകി.

ഉടനെ എന്റെ രണ്ട് കൈയും അവള്‍ക്ക് നേരെ നീട്ടേണ്ട താമസം, വിതുമ്പി കൊണ്ട്‌ അവള്‍ ഓടിവന്ന് എന്റെ മുകളില്‍ കിടന്നു.

“ആദ്യമെ എന്നെയും നിന്റെ കൂടെ കൂട്ടാതെ എന്തിനാ പോയി കിടന്നത്..?” വിതുമ്പി കൊണ്ട്‌ തന്നെ അവള്‍ ചോദിച്ചതും ഞാൻ ചിരിച്ചു.

“എന്റെ ചക്കര കുട്ടിക്ക് എന്താ പറ്റിയത്? ചെറിയ കാര്യങ്ങള്‍ക്ക് പോലും വല്ലാതെ വിഷമിക്കുന്നുണ്ടല്ലോ?”

ഉടനെ തല ഉയർത്തി അവളെന്നെ സങ്കടത്തോടെ നോക്കി.

“എന്നെ നിനക്ക് വേണ്ടെന്ന് തോന്നുന്നുണ്ടോ?” ഭീതിയോടെ അവള്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *