ഉടനെ ഞാൻ നുള്ളിയ കവിളിൽ തഴുകി കൊണ്ട് അവള്‍ സന്തോഷത്തോടെ ചിരിച്ചു. വണ്ടിയുടെ ഓട്ടോമാറ്റിക് ഗിയറില്‍ വച്ചിരുന്ന എന്റെ വലത് കൈ എടുത്ത് അവൾ ചുംബിച്ചിട്ട് അവള്‍ എന്റെ കൈയിനെ കുറച് സമയം പിടിച്ചിരുന്നു.
കുറെ കഴിഞ്ഞ് അവൾ എന്റെ കൈയിനെ വിട്ടു.
“നി അവള്‍ക്ക് കൊടുക്കുന്ന സ്നേഹം കണ്ടിട്ട് എനിക്ക് ശെരിക്കും അസൂയ തോന്നുന്നടാ….!” അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഓഹോ… നിനക്ക് എന്നെ കെട്ടണം എന്നുണ്ടോ?” തമാശയ്ക്ക് ഞാൻ ചോദിച്ചതും അവളുടെ ചുണ്ടില്‍ ഒരു കള്ളച്ചിരി തെളിഞ്ഞു.
“നിന്നെ കെട്ടണം എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല… പക്ഷേ നിന്റെ കൂടെ കിടക്കണം എന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു… ഇപ്പോഴും ആ ആഗ്രഹം ഉണ്ട്. നിനക്ക് ഇഷ്ട്ടം ആണെങ്കിൽ ഈ നിമിഷം പോലും ഞാൻ റെഡിയാണ്. അന്ന് എന്റെ മുഖത്ത് അറിയാതെ വന്നുപോയ ആ കുറ്റബോധത്തെ എന്നും ഞാൻ പഴിച്ചു കൊണ്ടിരിക്കുന്ന കാര്യം എനിക്കേ അറിയൂ. അന്ന് എന്നെ നി എല്ലാം ചെയ്തിരുന്നെങ്കില്‍ മതിയായിരുന്നു.” മറിയ നൊമ്പരപ്പെട്ടു.
പക്ഷേ ഒന്നും മിണ്ടാതെ ഞാൻ നേരെ നോക്കി വണ്ടി ഓടിച്ചു. അവളുടെ ഇഷ്ടത്തെ സാധിച്ചു കൊടുക്കണം എന്ന ചെറിയൊരു ആഗ്രഹം എന്റെ മനസ്സിന്റെ ഏതോ കോണില്‍ ഉണ്ടായിരുന്നു. പക്ഷേ പെട്ടന്ന് തന്നെ മറ്റേതോ ചിന്ത ആ ആഗ്രഹത്തെ നശിപ്പിച്ചു കളഞ്ഞു. എന്റെ മനസ്സിനെ എന്റെ തന്നെ നിയന്ത്രണത്തിലേക്കും കൊണ്ടുവന്നു.
അവളുടെ കൂടെ കിടക്കാന്‍ ഞാൻ ഒരുക്കമല്ല എന്ന് എന്റെ മുഖത്തീന്ന് അവൾ മനസ്സിലാക്കിയതും, ഒരു നെടുവീര്‍പ്പ് അവളില്‍ നിന്നുമുണ്ടായി.
“എന്തായാലും നിങ്ങൾ സന്തോഷമായി ജീവിച്ചാൽ മതി.” അവള്‍ ആശംസിച്ചു. “പിന്നേ യുണൈറ്റഡ് സ്റ്റേറ്റ്സിൽ സെറ്റിലായി കഴിഞ്ഞ്, ബിസിനസ്സ് തുടങ്ങി നിങ്ങൾ നല്ല നിലയിലേക്ക് വരുമെന്ന് എനിക്കറിയാം. അപ്പോ ഒരു ജോലി എനിക്കും തരുമോടാ?” പ്രതീക്ഷയോടെ അവള്‍ ചോദിച്ചു.
“തീർച്ചയായും തരാമെടി.” ചിരിച്ചു കൊണ്ട്, പക്ഷേ ആത്മാര്‍ത്ഥമായി തന്നെ ഞാൻ വാക്ക് കൊടുത്തു. മറിയ ചിരിച്ചു.
അങ്ങനെ നാല് മീറ്റിംഗ് കഴിഞ്ഞ് കൃത്യം അഞ്ച് മണിക്ക് ഞങ്ങൾ ഓഫീസ് പാർക്കിംഗിൽ എത്തി.
അഞ്ചന താഴേ തന്നെ ഉണ്ടായിരുന്നു. അവള്‍ പുഞ്ചിരിയോടെ എന്റെ വണ്ടിക്ക് അടുത്തായി വന്നു നിന്നതും മറിയ ഇറങ്ങി അവളെ കെട്ടിപിടിച്ചു. ഞാനും വണ്ടിയില്‍ നിന്നിറങ്ങി.
“നമ്മുടെ അവസാനത്തെ കൂടിക്കാഴ്ച ആയിരിക്കും ഇത്, അല്ലേ?” മറിയ അഞ്ചനയോട് ചോദിച്ചു.”
“ആയിരിക്കാം.” അവളില്‍ നിന്ന് അകന്നുമാറി കൊണ്ട് അഞ്ചന പറഞ്ഞതും സങ്കടത്തോടെ മറിയ കണ്ണ് തുടച്ചു.
എന്നിട്ട് മറിയ എന്റെ അടുത്തേക്ക് വന്ന് എന്നെ മുറുകെ കെട്ടിപിടിച്ചു. ഞാൻ അവളുടെ ചുമലില്‍ സ്നേഹത്തോടെ തഴുകി.
“നാളെയും മറ്റന്നാളും മീറ്റിംഗ് ഉള്ളതല്ലേ, ഞാനും വന്നോട്ടെ..?” മറിയ ചോദിച്ചു.
“വേണ്ട മറിയ. ഇന്ന് രാത്രി നിന്റെ ഭർത്താവ് വരുന്ന ദിവസം അല്ലേ. ശനിയും ഞായറും നിങ്ങൾ അടിച്ചുപൊളിക്ക്. കമ്പനി കാര്യങ്ങളെ ഞാൻ നോക്കിക്കോളും.”
മറിയ എന്നെ വിടാതെ കെട്ടിപിടിച്ചു വച്ചിരുന്നു.
അവസാനം അഞ്ചന അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങുന്നതും.. മറിയ എന്നെ വിട്ടു മാറി. എന്നിട്ട് എന്റെ രണ്ട് കവിളിലും കണ്ണിലും നെറ്റിയിലും ഉമ്മ തന്നിട്ട് തിരിഞ്ഞു നോക്കാതെ അവളുടെ വണ്ടി നോക്കി മറിയ നടന്നു.
അഞ്ചന വേഗം വന്ന് എന്റെ കയ്യില്‍ പിടിച്ചു കൊണ്ട് സങ്കടത്തോടെ മറിയ പോകുന്നതും നോക്കി നിന്നു. എനിക്കും നല്ല സങ്കടം തോന്നി.
ഒടുവില്‍ അവൾ പോയ ശേഷം ഞങ്ങളും ഫ്ലാറ്റിലേക്ക് വിട്ടു. പാർക്കിംഗിൽ എത്തിയപ്പോ പ്രഷോബ് ചേട്ടനും അയാളുടെ കാറിനെ പാർക്ക് ചെയ്യുന്നതാണ് ഞങ്ങൾ കണ്ടത്.
“ഹാ.. നിങ്ങളും എത്തിയല്ലോ….!” ചേട്ടൻ ചിരിച്ചു.
“നാളെ നിനക്ക് എത്ര മീറ്റിംഗ് ഉണ്ട്..?” പെട്ടന്ന് അയാള്‍ ഉത്സാഹത്തോടെ ചോദിച്ചു.
ഞാനും അവളുടെ കൂടെ നാട്ടില്‍ പോകുന്ന കാര്യം പ്രഷോബ് ചേട്ടന് അറിയില്ലായിരുന്നു. പക്ഷേ രാകേഷിന് കമ്പനിയെ കൈമാറുന്നത് കൊണ്ട് തിരക്ക് പിടിച്ച് ഞാൻ എല്ലാം ചെയ്യുന്നു എന്നാണ് പറഞ്ഞിരുന്നത്.
