അമലൂട്ടനും അനുക്കുട്ടിയും – 4

അമ്മേ…. ഫോട്ടോ മാത്രേ ഇഷ്ടായൊള്ളോ??? സാരി ഇഷ്ടായില്ലേ????

‘സാരിയും ഒത്തിരി ഇഷ്ടമായ് മോനേ’…. അമലൂട്ടന് സാരിയൊക്കെ സെലക്ട് ചെയ്യാനറിയാല്ലോ….

അമ്മേ…. “ഈ സാരി സെലക്ട് ചെയ്തത് ഞാനല്ല “…..

പിന്നെ … ആരാണ് ???

അത്…. അനുപമമിസ്സാണ്…..

മിസ്സോ????

അതെ ….. അനുമിസ്സാണ് എൻ്റെ കൂടെ വന്ന് സാരി സെലക്ട് ചെയ്ത് തന്നത്…… അമ്മയോട് ഒരു “Happy Birthday ” പറയാനും പറഞ്ഞു മിസ്സ്…

ആണോ….. എന്നാൽ നാളെ മിസ്സിനെ കാണുമ്പോൾ മോൻ ഒരു “Thanks ” പറയണം…. പിന്നെ ‘സാരി അമ്മയ്ക്ക് ഒരുപാടിഷ്ടമായെന്നും പറയണം’……

ശരിയമ്മേ….. ഞാൻ പറയാം….

എന്നാൽ വാ കിടക്കാം സമയം ഒരുപാടായ്….

“അമ്മേ…. ഞാനൊന്ന് അമ്മയുടെ മടിയിൽ കിടന്നോട്ടെ”????

അതിനെന്തിനാ മോനേ അനുവാദം ചോദിക്കുന്നത് “എനിക്ക് അമ്മയുടെ മടിയിൽ കിടക്കണമെന്ന് പറഞ്ഞാൽ പോരെ ” മോനല്ലാതെ വേറെ ആരാ അമ്മയുടെ മടിയിൽ കിടക്കാനുള്ളത്…..
വാ എൻ്റെ മോൻ…..

അമ്മേ….. മഹേഷച്ഛൻ്റെ വീട് എവിടാണ്????
അമ്മയുടെ മടിയിൽ കിടന്നുകൊണ്ട് ഞാൻ ചോദിച്ചു…..

അത് നാദാപുരത്താണ് മോനേ….. കേട്ടിട്ടുണ്ടോ ആ സ്ഥലത്തെപ്പറ്റി????

ഇല്ലമ്മേ…. എനിക്ക് ഇവിടത്തെ സ്ഥലങ്ങളൊന്നും അറിയില്ല……

മ്മ്…. ഇവിടുന്ന് കുറച്ച് ദൂരമുണ്ട്……

ഇവിടെ രാജുഅച്ഛനും വിലാസിനിയമ്മയും തനിച്ചായത് കൊണ്ടാണോ അമ്മ നാദാപുരത്തേക്ക് പോവാത്തത്????
എൻ്റെയാ ചോദ്യം അമ്മയുടെ കാതുകളിൽ എത്തിയതും അതുവരെയുണ്ടായിരുന്ന സന്തോഷ ഭാവം മാറി അമ്മയിൽ സങ്കടം നിഴലിക്കുവാൻ തുടങ്ങി……

അമ്മേ….. എന്തിനാ സങ്കടപ്പെടുന്നത്????

ഏയ് ഒന്നൂല്ല മോനേ…….

അല്ല എന്തോ ഉണ്ട്??? എന്താണേലും എന്നോട് പറയമ്മേ……

പറയാം മോനേ… എൻ്റെ മോനോട് എല്ലാം അമ്മ പറയാം…..

എങ്കിൽ പറയൂ…..

മോനേ…. എൻ്റെയും മഹേഷേട്ടൻ്റെയും ഒരു പ്രണയ വിവാഹമായിരുന്നു……
ഡിഗ്രി പഠനകാലം മുതലുള്ള പ്രണയമായിരുന്നു ഞങ്ങളുടേത്….
എന്നാൽ ഏട്ടൻ്റെ വീട്ടുകാർക്ക് എന്നെ മഹേഷേട്ടൻ വിവാഹം കഴിക്കുന്നതിനോട് യാതൊരു താൽപ്പര്യമില്ലായിരുന്നു…. “അവർ സാമ്പത്തികമായ് വളരെ ഉയർന്ന ഫാമിലിയായിരുന്നു “….
“ഞാനാണെങ്കിൽ ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയും “….. “പോരാത്തതിന് അന്യജാതിയും ”
അവസാനംഏട്ടൻ്റെ നിർബന്ധത്തിന് വഴങ്ങി അവർ വിവാഹത്തിന് സമ്മധിച്ചു…..
ഏട്ടന് ആർമിയിൽ ജോലി കിട്ടിക്കഴിഞ്ഞപ്പോൾ ഞങ്ങളുടെ വിവാഹവും നടന്നു…..
ലീവിന് ശേഷം മഹേഷേട്ടൻ മടങ്ങിപ്പോയ്ക്കഴിഞ്ഞപ്പോൾ മുതൽ ഞാനാ വീട്ടിൽ ശരിക്കും ഒറ്റപ്പെടുവാൻ തുടങ്ങി….
അവരാരും എന്നോട് സംസാരിക്കാറില്ലായിരുന്നു…….
“ഞങ്ങളുടെ വിവാഹം കഴിഞ്ഞ് 5 വർഷങ്ങൾ പിന്നിട്ടിട്ടും ഒരു കുഞ്ഞിനെ ദൈവം ഞങ്ങൾക്ക് തന്നില്ല”…… അതിനും അവർ എന്നെയാണ് കുറ്റപ്പെടുത്തിയിരുന്നത് ….
മഹേഷേട്ടൻ ലീവിന് വന്നപ്പോൾ ഞങ്ങൾ രണ്ടുപേരും കൂടി ആരും അറിയാതെ കണ്ണൂരുള്ളൊരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ടെസ്റ്റ് നടത്തുവാനായ് പോയ്……
ടെസ്റ്റ് ചെയ്ത് അതിൻ്റെ റിസൾട്ട് വന്ന് കഴിഞ്ഞപ്പോഴാണ് ഞാനറിയുന്നത് മോനേ “എനിക്കൊരിക്കലും ഒരമ്മയാവാൻ കഴിയില്ലെന്നത് ” …..
“ആ നിമിഷം ഞാനാകെ തകർന്നുപോയ്”….. ‘മഹേഷേട്ടൻ ഒരുപാട് ആശ്വാസവാക്കുകൾ പറഞ്ഞെങ്കിലും അതൊന്നിനും എന്നെ ആ ഒരവസ്ഥയിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞില്ല’…..
സങ്കടത്തോടെ അവിടെ നിന്നും വീട്ടിലേയ്ക്ക് മടങ്ങും വഴി എട്ടനെന്നോട് പറഞ്ഞു വീട്ടുകാർ ചോദിക്കുകയാണെങ്കിൽ “ഏട്ടനാണ് പ്രശ്നമെന്ന് പറഞ്ഞാൽ മതിയെന്ന്”…….

“ഞങ്ങളെ കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു”……
ഞങ്ങൾ ചെക്കപ്പ് നടത്തിയ ഹോസ്പിറ്റലിൽ മഹേഷേട്ടൻ്റെ അനുജൻ്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു…..
ഞങ്ങൾക്കറിയില്ലായിരുന്നു അയാളെ…..
അയാൾ ഇക്കാര്യം അനിയനെ വിളിച്ചു പറഞ്ഞു….
അനിയൻ വഴി വീട്ടുകാരെല്ലാരും അറിഞ്ഞു…..
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും എന്നോട് പറഞ്ഞു …..
“മഹേഷുമായുള്ള ബന്ധം വേർപിരിയണം ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്ത നിന്നെ ഞങ്ങൾക്ക് വേണ്ട”……..
‘മഹേഷിന് ഞങ്ങൾ വേറെ വിവാഹം ആലോചിക്കുവാൻ പോവുകയാണ്’…….
അവരുടെയാ വാക്കുകൾ “ചാട്ടുളിപോലെയെൻ്റെ നെഞ്ചിൽ തറച്ചു’……
ഒരു നിമിഷം ഞാൻ നിശ്ചലമായ്പ്പോയ്…. എന്ത് ചെയ്യണം എന്ത് പറയണമെന്നറിയാതെ ഞാൻ തളർന്നുപോയ്…..
എന്നാൽ ഇതെല്ലാമറിഞ്ഞ് മഹേഷേട്ടൻ അവരോടായ് പറഞ്ഞു……
“ഒരു കുഞ്ഞിന് ജന്മം നൽകാൻ സാധിച്ചില്ലെങ്കിലും എനിക്ക് അനുവിനോടുള്ള സ്നേഹത്തിന് ഒരു കുറവും വരില്ല”…… ഇവൾ എൻ്റെ ജീവനാണ്…..
“എൻ്റെ അനുവിനെ എന്നിൽ നിന്നും പിരിക്കാൻ നോക്കിയാൽ പിന്നെ മഹേഷ് എന്ന വ്യക്തി ജീവനോടെ ഉണ്ടാവില്ല”…..
നിങ്ങൾക്കെല്ലാം അനു ഒരു ബാധ്യതയായിരിക്കും….. “എന്നാൽ എനിക്ക് അങ്ങനെയല്ല “….
“എൻ്റെ ഭാര്യയാണ്”……
‘എൻ്റെ പ്രണയിനിയാണ്’…..
” അനുവിനെ മറന്നൊരു ജീവിതം ഒരിക്കലും എനിക്കുണ്ടാവില്ല “……….
“ഇനിയും അനുവിനെ ഞാൻ നിങ്ങളുടെ ഇടയിൽ നിർത്തുവാൻ ആഗ്രഹിക്കുന്നില്ല…. ചിലപ്പോൾ ഞാൻ പോയ്ക്കഴിയുമ്പോൾ നിങ്ങളെല്ലാരും കൂടി എൻ്റെ അനുവിനെ കൊല്ലാനും മടിക്കില്ല”…..
അനൂ ….വാ…. നമുക്ക് പോകാം……. ഇവരൊന്നും നമ്മുടെ ആരുമല്ല………
“അന്ന് എൻ്റെ കയ്യും പിടിച്ച് അവിടെ നിന്നും ഇറങ്ങിയതാ ഏട്ടൻ” പിന്നെ ഞങ്ങളവിടേക്ക് ഇന്നുവരെ പോയിട്ടില്ല…….

ഞങ്ങൾ ഇവിടെ എത്തിയ ശേഷം
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ മഹേഷേട്ടനോട് പറഞ്ഞു…..
ഏട്ടാ അവർ പറയുന്നതനുസരിക്കു…. ” എനിക്ക് ഒരിക്കലും ഏട്ടനൊരു കുഞ്ഞിനെ തരാൻ സാധിക്കില്ല”….. “എന്നെ മറന്നേക്കു”….
എന്നിട്ട് “മഹേഷേട്ടനെങ്കിലും സന്തോഷത്തോടെ ജീവിക്കു”……
മനസ്സ് നീറിയാണെങ്കിലും ഞാൻ എങ്ങനെക്കെയോ ഏട്ടനോട് പറഞ്ഞൊപ്പിച്ചു…..

എന്നാൽ ഏട്ടനെന്നെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു……
“എൻ്റെ അനുമോളെ ഉപേക്ഷിച്ച് മഹേഷിന് സന്തോഷത്തോടെ ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ “????
ഇപ്പ എന്താ പ്രശ്നം നമുക്കൊരു കുട്ടിയില്ല അതല്ലെ……
“ദേ ഞാൻ എൻ്റെ മോളുടെ മഹേഷ്മോനാണ്‌ “…..
“നീ എൻ്റെ അനുക്കുട്ടിയും “…….
‘ഇപ്പോൾ നമുക്ക് 2 കുട്ടികളെ കിട്ടിയില്ലേ’……
ഈ ജീവിതാവസാനം വരെ “നമുക്ക് നമ്മൾ മാത്രം മതി”……..
ഇനി ഒരിക്കലും എൻ്റെ അനുക്കുട്ടി സങ്കടപ്പെടരുത്……
“ഈ ഭൂമിയിൽ എന്തിൻ്റെ പേരിലായാലും എൻ്റെ അനുമോളെ ഞാൻ ഉപേക്ഷിക്കില്ല”……
ഇത് മഹേഷ് നൽകുന്ന വാക്കാണ് “……………….
മിഴിയിൽ നിന്നും ഉതിർന്ന കണ്ണുനീർ തുടച്ചുകൊണ്ട് അനുഅമ്മ സംസാരിച്ചു നിർത്തി….

ദൈവമേ!!! പ്രണയത്തിന് ഇത്രയും ശക്തിയുണ്ടോ????
‘എൻ്റെ പ്രദീപേട്ടാ….. പ്രണയത്തിന് നിങ്ങൾ നൽകിയ അർത്ഥ തലം അത്…. അതിതാണോ????
“ഒരിക്കലും തനിക്കൊരു കുഞ്ഞിന് ജന്മം നൽകാനാവില്ലെന്നറിഞ്ഞ് തകർന്ന മനസ്സുമായ് തന്നെ ഉപേക്ഷിച്ചോളാൻ പറയുന്ന അനു”…….

Leave a Reply

Your email address will not be published. Required fields are marked *