അമലൂട്ടനും അനുക്കുട്ടിയും – 4 1

ണിം…….. ബെൽ മുഴങ്ങിയതും …… അനുമിസ്സ് ക്ലാസ്സ് അവസാനിപ്പിച്ച് പോയി…..

നിജൂ വാടാ നമുക്കൊന്ന് പുറത്തേക്ക് പോകാം….

ഹേയ് …. ഞാനില്ലെടാ നീ പൊക്കോ എനിക്ക് ഇവിടെ കുറച്ച് പണിയുണ്ട്….
അവിഞ്ഞൊരു ചിരിയോട്കൂടി നിജു പറഞ്ഞു…..

പണിയോ ???എന്ത് പണി????

എടാ… ഐഷ ഇല്ലേ അവൾ ഇന്നലെ മുതൽ ചെറുതായിട്ട് കൊത്തുന്നുണ്ട് അവളെ ഒന്ന് സെറ്റ് ചെയ്യാനിരിക്കുവാ……

എടാ കോഴി…. നീ ആള് കൊള്ളാല്ലോ….
വെറും 3 ദിസംകൊണ്ട് നീ അവിടെക്കയറി കൊത്തിയോ?????

ചുമ്മാ ഒന്ന് ട്രൈ ചെയ്യുവാടാ “ഒത്താലൂട്ടി ഇല്ലേ ചട്ടി”……..
ഇങ്ങോട്ട് വരാൻ എന്തെങ്കിലും നേരമ്പോക്ക് വേണ്ടേ…….

ശരി ശരി നടക്കട്ടെ മോനേ……..

നിജുനെ നോക്കിയൊന്ന് ചിരിച്ചതിനുശേഷം ഞാൻ വെളിയിലേക്കിറങ്ങി നടന്നു………. ഡിപ്പാർട്ട്മെൻ്റിൻ്റെ വാതിൽക്കലേക്ക് എത്തിയതും അനുമിസ്സ് പുറത്തേക്ക് വരികയായിരുന്നു…..

അമലേ….. ഒന്നവിടെ നിന്നേ………

എന്താ മിസ്സേ???…..

താനെവിടെ പോകുവാ???….

ഏയ് എങ്ങോട്ടുമില്ല…. വെറുതേ ഒന്ന് നടക്കാനിറങ്ങിയതാ…..

മ്മ്….. ഫോട്ടോ കൊടുത്തോ ഫ്രയിം ചെയ്യാനായ്……

അത് ഇന്നലെത്തന്നെ കൊടുത്ത്……. ഇന്ന് വൈകുന്നേരം ചെയ്ത് തരാന്നാണ് പറഞ്ഞത്…..

ആണോ…. എന്താ ബർത്ത് ഡേ ആയിട്ട് പരിപാടി……..

ഏയ് അങ്ങനെ വല്യ പരിപാടിയായിട്ടൊന്നുമില്ല മിസ്സേ അമ്മയ്ക്ക് ചെറിയൊരു സർപ്രൈസ് കൊടുക്കണം……..
ഒരു ചെറിയ കേക്ക് മുറിക്കൽ പിന്നെ ഫോട്ടോയും ഒരു സാരിയും ഗിഫ്റ്റായ് നൽകുന്നു…….. അത്രേയുള്ളു……

സാരി കൊടുക്കുന്നുണ്ടോ??? എന്നിട്ട് സാരി വാങ്ങിയോ താൻ????

ഇല്ല മിസ്സേ….. ഇന്ന് വൈകുന്നേരം വാങ്ങാനിരിക്കുവാ…..
പക്ഷെ പ്രശ്നമെന്താന്ന് വെച്ചാൽ എനിക്ക് സാരി സെലക്ട് ചെയ്യാനൊന്നും അറിയില്ല……….
സങ്കടം നിറഞ്ഞൊരു മുഖഭാവത്തോടെ ഞാൻ പറഞ്ഞു……….

സാരി ഞാൻ സെലക്ട് ചെയ്ത് തന്നാൽ മതിയോ?????……..

മിസ്സ്….. മിസ്സ് വരുവോ….. എൻ്റെകൂടെ?????
തെല്ലൊന്നമ്പരന്നുകൊണ്ട് ഞാൻ ചോദിച്ചു……

വരണേൽ വരാം…. എനിക്ക് പ്രത്യേകിച്ച് പരിപാടിയൊന്നുമില്ല………

അടുത്ത മറുപടി മിസ്സിന് നൽകാൻ ഞാനൊട്ടും സമയം പാഴാക്കിയില്ല…..

എങ്കിൽ മിസ്സും വാ എൻ്റെ കൂടെ…. മിസ്സിനാവുമ്പോൾ നല്ല സെലക്ഷനുമുണ്ട്……..

വരാല്ലോ……. എവിടുന്നാ സാരിയെടുക്കാനുദ്ദേശിക്കുന്നത്????……..

എനിക്ക് ഇവിടങ്ങനെ പരിചയമൊന്നുമില്ല……. നിജാസുമായ് പോകാനായാണിരുന്നത്…..
ഇനിയിപ്പോ മിസ്സുണ്ടല്ലോ…..
മിസ്സിന് ഇഷ്ടമുള്ളടത്ത്ന്ന് വാങ്ങാം…………

മ്മ്…..എന്നാൽ കോളേജിനടുത്തായുള്ള “ആദീസിൽ ” കയറാം……. അവിടെ നല്ല സെലക്ഷനുണ്ട്…. ഞാനീ സാരി വാങ്ങിയതവിടുന്നാണ്…..

അതെയോ….. ഈ സാരി മിസ്സിന് നന്നായ് ചേരുന്നുണ്ട്…….

Thanku……. ഞാൻ വൈകുന്നേരം ലാബിലുണ്ടാവും ക്ലാസ്സ് കഴിയുമ്പോൾ നിങ്ങൾ അങ്ങോട്ട് വന്നാൽ മതി….

ശരി മിസ്സേ…….

മിസ്സ് ലാബിലേക്കായ് നടന്നകന്നു……

അനുഅമ്മയ്ക്ക് സാരി വാങ്ങുവാൻ എൻ്റെ കൂടെ മിസ്സും വരാന്ന് പറഞ്ഞിരിക്കുന്നു……..
“മിസ്സിൻ്റെയാ നോട്ടവും സംസാരവും ഓരോ നിമിഷവും എൻ്റെയുള്ളിൽ സന്തോഷത്തിൻ്റെ വേലിയേറ്റം സൃഷ്ടിക്കുന്നു”………. ഇനി മിസ്സിനോടെനിക്ക് തോന്നുന്നത് പ്രണയമാണോ??????
എയ് ഒരിക്കലുമല്ല…. “അവർ എൻ്റെ അധ്യാപികയാണ് “…… അങ്ങനൊരിക്കലും ചിന്തിച്ചുകൂടാ…… പിന്നെ ഇതെന്താണ്???? ഒരു പിടിയും കിട്ടുന്നില്ല…….. “അല്ലാത്തപ്പോൾ എന്നോട് സംസാരിക്കുന്ന എൻ്റെ മനസ്സ്പോലും ഒരക്ഷരം പറയുന്നില്ല”………………..

പിന്നീടുള്ള ഓരോ മണിക്കൂറും വളരെ അക്ഷമയോടെ ഞാൻ തള്ളിനീക്കി……….

3.30 ആയതും എൻ്റെ ഉള്ളിൽ സന്തോഷത്തിൻ്റെ പൂത്തിരികൾ കത്തുവാൻ തുടങ്ങി…….
സമയം പാഴാക്കാതെ ഞാൻ നിജുവിനെയും കൂട്ടി ലാബിനടുത്തേക്ക് നടക്കുവാൻ തുടങ്ങി……….

എടാ ഒന്ന് പതിയെ നടക്ക് നീയിതെങ്ങോട്ടാ റോക്കറ്റ് വിട്ടപോലെ???…..
ലാബിനടുത്തേക്കായ് വേഗത്തിൽ നടന്നുകൊണ്ടിരുന്ന എന്നോടായ് നിജു ചോദിച്ചു……..

ലാബിലേയ്ക്കാണെടാ………

ലാബിലേക്കോ ??? അതെന്തിനാ……. അപ്പോൾ അമ്മയ്ക്ക് സാരി മേടിക്കണ്ടേ???….

Leave a Reply

Your email address will not be published. Required fields are marked *