വീണ്ടും ഞാൻ മിസ്സിൻ്റെ വാക്കുകളിലേയ്ക്ക് കാതോർത്തു….
അപ്പോൾ ആദ്യം നമുക്കൊന്ന് പരിചയപ്പെടാം …. എല്ലാരും അവരവരുടെ പേര്
ഒന്ന് പറഞ്ഞേ….
ഓരോരുത്തരേയും പരിചയപ്പെട്ട് മിസ്സ് ഞങ്ങളുടെ ബെഞ്ചിനരികിലെത്തി….
നിജൂനെ പരിചയപ്പെട്ടതിനുശേഷം എന്നെ നോക്കി പുഞ്ചിരിതൂകിക്കൊണ്ട് അനുമിസ്സ് ചോദിച്ചു……
” ഹലോ ഫാസ്റ്റ് പാസഞ്ചർ എന്താണ് താങ്കളുടെ പേര് “???…..
കൊച്ചുകുട്ടികളേപ്പോലെ ഓമനത്തം തുളുമ്പുന്ന മിസ്സിൻ്റെയാ മുഖം എൻ്റെ “ഹൃദയത്തിൽ പതിയുവാൻ തുടങ്ങി”….
‘പുഞ്ചിരി തൂകിയ കവിൾത്തടത്തിൽ മിന്നിമറയുന്ന നുണക്കുഴിയും’….. “കരിമഷിയിൽ ചാലിച്ചെഴുതിയ മാൻപേടമിഴികളും”….
‘സ്ഫടികം പോലെ തിളങ്ങുന്ന കൃഷ്ണമണിയും’….
“മഴവില്ല് പോലെ വളഞ്ഞ പുരികവും ” ….
‘ഇളം കാറ്റിലെന്നോണം മുന്നിലേക്ക് പറിനടക്കുന്ന മുടിയിഴകളും’…. “എൻ്റെ കല്യാണിയമ്മയുടേത് പോലുള്ള നിഷ്ക്കളങ്കമായ പുഞ്ചിരിയും ” ………..
എന്തോ….. എനിക്ക് അനുമിസ്സിൻ്റെ മുഖത്ത് നിന്നും മിഴികൾ എടുക്കുവാൻ സാധിക്കുന്നില്ല……
മാൻപേട മിഴികൾ കൊണ്ടുള്ള മിസ്സിൻ്റെയാ നോട്ടത്തിൽ അറിയാതെ ഞാനലിഞ്ഞുപോയ്…..
ക്ലാസ്സിലാണെന്നോ… മറ്റുകുട്ടികൾ ശ്രദ്ധിക്കുന്നുണ്ടെന്നോ ഒന്നും ഞാനറിഞ്ഞിരുന്നില്ല….
“താക്കോൽകൊണ്ടൊരു വാതിൽ തുറക്കുന്നതിനേക്കാൾ വേഗത്തിൽ പുഞ്ചിരികൊണ്ടൊരു ഹൃദയം കീഴടക്കാനാവുമെന്നത്” വളരെ ശരിയാണെന്ന് തോന്നിയ നിമിഷമായിരുന്നത്…..
താനെന്താടോ നിന്ന് സ്വപ്നം കാണുവാണോ??????
മിസ്സിൻ്റെയാ ചോദ്യമാണ് തിരികെ ബോധമണ്ഡലത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ട് വന്നത്…..
എന്താ മിസ്സേ????
ആഹാ…. അപ്പോൾ തൻ്റെ കണ്ണിനു മാത്രമല്ലല്ലെ കുഴപ്പമുള്ളത് …. ചെവിക്കും ഉണ്ടല്ലേ???
ഞാൻ…. ഞാൻ…. ഒന്നും കേട്ടില്ല……
എടോ തൻ്റെ പേരെന്താണ്????
പേര്…പേര് അമൽ…
മിസ്സിൻ്റെ ചോദ്യത്തിനു മുന്നിൽ പകച്ച്പോയ ഞാൻ ഒരുവിധം പറഞ്ഞൊപ്പിച്ചു….
ഹൊ!!! ഇത് പറയാനാണോ താനിത്രേം നേരം ആലോചിച്ച് നിന്നത്…. ആട്ടെ എവിടാ അമലിൻ്റെ വീട്?????
ഇവിടെ കൊയിലാണ്ടിയിലാണ്…..
മ്മ്….. അതേ ഇത്തിരി മയത്തിലൊക്കെ വന്നിടിക്കായിരുന്നൂട്ടോ….. ൻ്റെ കൈ വേദനിച്ചിട്ട് വയ്യാ…..
അൽപ്പം പതിഞ്ഞ സ്വരത്തിൽ മിസ്സ് എന്നോടായ് പറഞ്ഞു…..
സോറി മിസ്സേ….ഞാൻ കണ്ടില്ലായിരുന്നു…..
കണ്ടില്ലെന്നോ !!! അതു വെറുതേ????
അതേ മിസ്സേ…. ഞാനോടിവരുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് മുന്നിൽ മിസ്സിനെ കണ്ടത്….
ഒരു നിമിഷം എന്താ ചേയ്യേണ്ടതെന്നറിയാതെ ഞാനൊന്ന് പകച്ചുപോയി….
അതാ അങ്ങനെ സംഭവിച്ചത് ……
Extreemly Sorry…..
വിഷാദഭാവം നിറഞ്ഞൊരു മുഖത്തോട് കൂടി ഞാൻ പറഞ്ഞു……
അമലേ… ഞാൻ വെറുതേ പറഞ്ഞതാടോ….. എനിക്ക് മനസ്സിലായിരുന്നു താനറിയാതെയാണ് വന്നിടിച്ചതെന്ന്… അത്പോട്ടെ കുഴപ്പമൊന്നുമില്ല…..
എന്നാൽ താനിരുന്നോളൂ…
ഒരിക്കൽ കൂടി മിസ്സ് എന്നെ നോക്കി പുഞ്ചിരിച്ചശേഷം തിരിഞ്ഞു നടക്കുവാൻ തുടങ്ങി………
“സ്വപ്ന ലോകത്തെ ബാലഭാസ്കരനായ്” മിസ്സിൻ്റെ ചിരിയിലലിഞ്ഞു ഞാനവിടെ ഇരുന്നു……
ബെല്ലടിച്ചതും മിസ്സ് പോയതും ഞാനറിഞ്ഞതേയില്ല…..
ഹലോ… അമലേ….
ഒരു വിളികേട്ട് ഞാൻ നോക്കുമ്പോൾ അവിഞ്ഞൊരു ചിരിയും പാസ്സാക്കി എന്നെത്തന്നെ നോക്കി നിൽക്കുന്ന നിജുവിനെ യാണ് കാണുന്നത്….
നിനക്കിതെന്ത് പറ്റി??? “””കഞ്ചാവടിച്ച കുരങ്ങനെപ്പോലെ ഇളിച്ചോണ്ടിരിക്കുന്നു”””….
ഏയ്…. ഒന്നുമില്ലെടാ ഞാൻ വെറുതേ…….
വെറുതേയോ???? നിൻ്റെ മുഖം കണ്ടാലറിയാല്ലോ കാര്യമായ എന്തോ ആലോചനയിലായിരുന്നെന്ന്…. എന്താണ് മോനേ കാര്യം???….
സത്യമാടാ… ഒന്നുമില്ല…. എടാ നമുക്കൊന്ന് ഓഫീസ് വരെപോയാലോ?….
വിഷയം മാറ്റുന്നതിനു വേണ്ടി ഞാൻ നിജൂനോട് പറഞ്ഞു…..
അതെന്തിനാടാ ഓഫീസിൽ പോകുന്നത്????
എനിക്ക് ID കാർഡ് കിട്ടിയിട്ടില്ലെടാ…. അതൊന്ന് വാങ്ങാനാണ്…. ID കാർഡില്ലേൽ ST തരില്ലാന്ന് ബസ്സുകാർ പറഞ്ഞു…..
ആണോ…. എന്നാൽ വാ പോകാം….
നിജൂ നമുക്ക് ഈ അവറെന്താണ്????
