അമലൂട്ടനും അനുക്കുട്ടിയും – 4

എൻ്റെ പേര് “അൻസിയാ”…… സ്നേഹമുള്ളവർ എന്നെ ” അൻസൂന്ന് ” വിളിക്കും….. അമലൂട്ടനും എന്നെ അങ്ങനെ വിളിച്ചാൽ മതി…… ഇത്തേന്നൊന്നും വിളിക്കണ്ട…….

അത്….. എന്നേക്കാൾ പ്രായക്കൂടുതലായത് കൊണ്ടാണ് ഞാനങ്ങനെ വിളിച്ചത്…..

അതിന്‌ എനിക്കൊരുപാട് പ്രായമൊന്നുമില്ലെടോ….. തന്നെക്കാൾ ഒരു മൂന്നോ നാലോ വയസ് കൂടുതൽ കാണും….. അത് കാര്യമാക്കണ്ട….. അമലൂട്ടൻ എന്നെ “അൻസൂന്ന് ” വിളിച്ചാൽ മതി ….. അതാണെനിക്കിഷ്ടം…

ആണോ….. എന്നാലിനി മുതൽ അങ്ങനെ വിളിക്കാം…… അതിരിക്കട്ടെ “അമലൂട്ടനെന്ന ” പേര് അമ്മയാണോ പറഞ്ഞു തന്നത്????

ഏയ് അല്ല…..
എനിക്ക് അങ്ങനെ വിളിക്കണമെന്ന് തോന്നി….. എന്താ ഇഷ്ടായില്ലേ അങ്ങനെ വിളിച്ചത്???

എയ്‌….. അതോണ്ടല്ല…. അത് എൻ്റെ അമ്മ വിളിക്കുന്ന പേരാണ്….
പിന്നെ അങ്ങനെ വിളിക്കുന്നത് എന്നെ അടുത്തറിയാവുന്നവരാണ്…….

ആണോ….എന്നാൽ ഇനിമുതൽ ഞാനും “അമലൂട്ടാന്നേ” വിക്കൂ….
വശ്യമായൊരു ചിരിയോട് കൂടി അൻസു പറഞ്ഞു…….

ഇവരിതെന്താണ് എപ്പോഴും എന്നെക്കാണുമ്പോൾ “വല്ലാത്തൊരു നോട്ടവും ചിരിയും” എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ഫീൽ ചെയ്യുന്നുണ്ട്……

എന്താ അമലൂട്ടാ ആലോചിക്കുന്നത്?????

ഹേയ്…… ഒന്നൂല്ല….
അൻസൂൻ്റെ കുട്ടിയുടെ പേരെന്താണ്????

അവൻ്റെ പേര് “അമീർ ” എന്നാണ്…. വീട്ടിൽ “അക്കൂന്ന് ” വിളിക്കും……

മ്മ്‌….. അക്കു എഴുന്നേറ്റില്ലേ????

എഴുന്നേറ്റു അവൻ ഉമ്മയുടെ കൂടെയാണ്…. ഞാനാ മീൻകാരനെ നോക്കി നിൽക്കുവായിരുന്നു…..

ആണോ…..ഈ വീട്ടിൽ ആരൊക്കെയുണ്ട്????

ഇവിടിപ്പോൾ ഞാനും അക്കുവും ഹസ്ബൻ്റിൻ്റെ ഉമ്മയും മാത്രമേയുള്ളു…… ഇക്കയും ഉപ്പയും കുവൈത്തിലാണ്…….

അതെയോ….. എന്നാൽ ശരി അൻസൂ ഞാൻ അമ്പലത്തിലേക്ക് പോകുവാ സമയം വൈകി അമ്മ വേഗം വരണമെന്ന് പറഞ്ഞതാ എന്നോട്……

എങ്കിൽ അമലൂട്ടൻ പോയ് വരു……..
അൻസൂനോട് യാത്ര പറഞ്ഞ് അമ്പലത്തിലേക്കുള്ള എൻ്റെ യാത്ര തുടർന്നു….. മറവിലേയ്ക്ക് തിരിയുന്നതിന്നു മുൻപ് ഞാനൊന്ന് തിരിഞ്ഞുനോക്കി………
അൻസു ഇപ്പോഴും എന്നെത്തന്നെ നോക്കി നിൽക്കുകയാണ്……. അവളുടെയാ നോട്ടം എവിടെയൊക്കെയോ തറക്കുന്നത് പോലെ……

മനസ്സിനെ ശാന്തമാക്കിക്കൊണ്ട് ഞാൻ തേവരുടെ നടയിൽ നിന്നു ……
നിവേദ്യപൂജയ്ക്കായ നടയടിച്ചിരിക്കുകയാണ്……..
തൊഴുത് കഴിഞ്ഞ് ഞാൻ പ്രസാദവും വാങ്ങി തിരിഞ്ഞതും മുന്നിൽ ധന്യാമിസ്സ് നിൽക്കുന്നു……

അമലേ….. താനെന്താടോ ഇവിടെ?????

എൻ്റെ വീട് ഇവിടാണ് മിസ്സേ…….

അതെയോ……

മ്മ്…. മിസ്സിൻ്റെ വീട് ഇവിടെ അടുത്താണോ????

അല്ലെടോ ഇവിടുന്ന് ഒരു 3 Km ഉണ്ട്…..
ഞാൻ മിക്കവാറും ഇവിടെ എല്ലാ ആഴ്ചയിലും വരാറുണ്ട് ……

ആണോ….
മിസ്സ് എങ്ങനാ തനിച്ചാണോ വന്നത്????

അല്ലെടോ അച്ഛനും അമ്മയും മോളുമുണ്ട്…. അവർ തൊഴുത് പുറത്തിറങ്ങി കുഞ്ഞിൻ്റെ പേരിൽ ഒരു അർച്ചനയുണ്ടായിരുന്നു ഞാനതിൻ്റെ പ്രസാദം വാങ്ങുന്നതിനായ് നിന്നതാണ്……..

അതെയോ….മിസ്സിന് തിരക്കുണ്ടോ???

ഏയ് ….. എന്താ ചോദിച്ചേ????

അങ്ങനെയെങ്കിൽ എൻ്റെ വീട്ടിൽ കയറിയിട്ട് പോകാം….

അതിനെന്താ കയറാല്ലോ…..
ഞാൻ പ്രസാദമൊന്ന് വാങ്ങിക്കോട്ടെ….

ശരി….. ..

പ്രസാദം വാങ്ങിയ ശേഷം ഞങ്ങളൊരുമിച്ച് മിസ്സിൻ്റെ കാറിൽ എൻ്റെ വീട്ടിലേക്ക് യാത്രയായ്…….

കുഞ്ഞിന് ഇപ്പോൾ എത്ര വയസ്സായ് മിസ്സേ????
ഡ്രൈവ് ചെയ്തിരുന്ന ധന്യ മിസ്സിനോടായ് ഞാൻ ചോദിച്ചു……

അവൾക്കിപ്പോൾ 2 വയസ്സു കഴിഞ്ഞു…..
ഭയങ്കര വാശിക്കാരിയാണ് അമലേ……..

അതിന് നീ മോശമായിരുന്നോ ധന്യേ …… പിൻ സീറ്റിലിരുന്ന മിസ്സിൻ്റെ അമ്മ പറഞ്ഞു…….

ഞാനത് കേട്ട് മിസ്സിനെ നോക്കിയൊന്ന് ചിരിച്ചു…….

അമ്മ വെറുതേ പറഞ്ഞതാ അമലേ……

മ്മ്…. അത് മനസ്സിലായ്……..
മിസ്സേ ദേ അതാണ് എൻ്റെ വീട് വണ്ടി അകത്തേക്ക് കയറ്റിക്കോളൂ ……….
എന്നെ നോക്കി ഉമ്മറത്തിരിക്കുന്ന അനുഅമ്മ കാണുന്നത് വീട്ട് വാതിൽക്കലേക്ക് കയറി വരുന്ന മിസ്സിൻ്റെ കാറാണ്……….

എല്ലാവരും കാറിൽ നിന്നുമിറങ്ങി………

ധന്യാ മിസ്സേ……. ഇതാണെൻ്റെ അനുഅമ്മ………

അമ്മേ…… ഇതാണ് ധന്യാമിസ്സ്…..
കോളേജിൽ എന്നെ പഠിപ്പിക്കുന്ന അധ്യാപികയാണ് ………

അതെയോ…. എല്ലാരും കയറി വരൂ……..
അമലൂട്ടാ നീ ഇവരെ അകത്തേക്കിരുത്ത് അമ്മ ചായ എടുത്തിട്ട് വരാം………

ശരിയമ്മേ…….

“അമലൂട്ടനോ “….. ആ പേര് കൊള്ളാല്ലോടോ…. എല്ലാരും അങ്ങനാണോ അമലിനെ വിളിക്കുന്നത്?????

ഏയ്….. അത് അമ്മ വിളിക്കുന്ന പേരാണ്….
മിസ്സേ എന്നാൽ വാ നമുക്ക് അകത്തേക്കിരിക്കാം ……

വീടിനകത്ത് കയറിയതും അതിശയത്തോടെ മിസ്സ് എന്നോട് ചോദിച്ചു…….

അമലേ….. ഇതാണോ തൻ്റെ വീട് !!!!!!

അതെ ……

Wow!!!! “എന്ത് ഭംഗിയാടോ തൻ്റെ വീടിന് “……
എനിക്ക് ഇതുപോലത്തെ ട്രഡീഷണൽ വീടുകൾ ഭയങ്കര ഇഷ്ടമാണ് …….

അതേയോ…….

മ്മ്….. അമലേ ഞാനൊരഭിപ്രായം പറഞ്ഞോട്ടെ?????

അതിനെന്തിനാ മിസ്സേ അനുവാദമൊക്കെ ചോദിക്കുന്നത് മിസ്സ് പറഞ്ഞോളൂ…….

ഈ ഭിത്തി ഇങ്ങനെ പെയിൻ്റടിച്ചിടാതെ താനിതിൽ വല്ല ആർട്ട് വർക്കുകൾ ചെയ്യൂ…..
“രാധാമാധവ കഥയൊക്കെ “വരച്ചാൽ നല്ല ഭംഗിയായിരിക്കും…….

ആണോ…… എന്നാൽ ഞാനൊന്ന് ശ്രമിച്ചുനോക്കാം മിസ്സേ……

ദാ….. എല്ലാരും ചായ കുടിക്ക്…..
ചായയും പലഹാരവുമായ്അമ്മ ഹാളിലേക്ക് എത്തി ……
മോളുറങ്ങിയെങ്കിൽ സോഫയിലേയ്ക്ക് കിടത്തിക്കോളു അമ്മേ……
അനുഅമ്മ മിസ്സിൻ്റെ അമ്മയോടായ് പറഞ്ഞു……..

അത് കുഴപ്പമില്ല മോളേ അവൾ മടിയിൽ കിടന്നോട്ടെ…… ഇനി എടുത്താൽ അലമ്പിടും അവൾ അതാണ്……

അമലിൻ്റെ അച്ഛൻ എന്തിയേ ????
ചായ കുടിക്കുന്നതിനിടയിൽ മിസ്സ് ചോദിച്ചു…….

‘ഒരു നിമിഷം എൻ്റെ മുഖത്ത് വിഷാദഭാവം നിറഞ്ഞു’…… “രാജീവ് അച്ഛൻ്റെ മുഖം മനസ്സിലേക്ക് ഓടിയെത്തി”…….

ചേട്ടൻ “ആർമ്മിയിലാണ്” മിസ്സേ……..
എൻ്റെ മുഖഭാവം മനസ്സിലാക്കിയ അനുഅമ്മ മിസ്സിനോടായ് പറഞ്ഞു……..

അതേയോ…… ഇപ്പോഴെവിടാണ് ജോലിചെയ്യുന്നത്????

പഞ്ചാബിലാണ്………

മിസ്സേ ഇവിടെ മനോഹരമായ വേറൊരു സ്ഥലമുണ്ട് …..
എൻ്റെ കൂടെ വാ കാണിച്ചു തരാം……..
മിസ്സിനെയും കൂട്ടി ഞാൻ ആമ്പൽക്കുളത്തിനു അരികിലേക്ക് ചെന്നു………….

ആമ്പൽക്കുളം കണ്ടതും മിസ്സിൻ്റെ മുഖം “ആമ്പൽപ്പൂവിടരുന്നത് പോലെ സന്തോഷത്താൽ വിടർന്നു”……….

അമലേ…….. എന്താ ഞാനീ കാണുന്നത്….. ഹൊ!!! എന്ത് ഭംഗിയാടോ ഇവിടം
ഒരു “സ്വർഗ്ഗത്തിലേക്ക് പ്രവേശിച്ച പോലുണ്ട്” ഭയങ്കര “ആമ്പിയൻസ്”……..
‘സത്യം പറഞ്ഞാൽ ഇവിടുന്ന് പോവാനേ തോന്നുന്നില്ല’……
ഒരുപാടിഷ്ടമായ് തൻ്റെ വീട്………

മിസ്സിൻ്റയാ വാക്കുകൾക്ക് നല്ലൊരു ചിരിയിലൂടെയാണ് ഞാൻ മറുപടി നൽകിയത്……….

“മിസ്സിന് ആമ്പൽപ്പൂ വേണോ “??????

വേണം എന്നുണ്ട് ……. എന്നാലും വേണ്ടെടോ….. “അതൊരിക്കലും പൊട്ടിക്കരുത് “……
‘ആമ്പൽപ്പൂ കുളത്തിൽ നിൽക്കുന്നത് കാണാനാണ് ഭംഗി നമ്മുടെ കൈകളിലേക്കെത്തിയാൽ അതിന് ഭംഗി കാണില്ല”…………..

Leave a Reply

Your email address will not be published. Required fields are marked *