അമലൂട്ടനും അനുക്കുട്ടിയും – 4 1

മ്മ്… മ്മ്…. അത് മനസ്സിലായ്….

എന്ത് മനസ്സിലായെന്ന്….

എടാ കോപ്പേ അവരെല്ലാം നിന്നെക്കുറിച്ചാണ് സംസാരിച്ചത്…..

എന്നെപ്പറ്റിയോ??? എന്ത്???

ഞാൻ വെറുതേ അവരോട് കമ്പനിയടിക്കാൻ പോയതാ അന്നേരം എല്ലാർക്കും നിന്നെപ്പറ്റി അറിയണം…
സുവോളജി ക്ലാസ്സിലെ ചുള്ളനല്ലേ നീയ്യ്…. നിന്നെപ്പറ്റി ഓരോ കാര്യങ്ങൾ അവർ ചോദിക്കാൻ തുടങ്ങി…. നീ എവിടെയാ പഠിച്ചത്???
നിൻ്റെ വീട് കൊയിലാണ്ടിയിലെവിടാണ്.???…
അവസാനം വേണു സാർ പറഞ്ഞ കാര്യം ഞാനങ്ങ് വെച്ച് കാച്ചിക്കൊടുത്തു… അതോടെ എല്ലാത്തിൻ്റെയും സകലമാന കിളിയുംപോയ്‌..
നീയൊരു ആർട്ടിസ്റ്റാണെന്ന് കൂടി അറിഞ്ഞപ്പോൾ മിക്കവർക്കും നിന്നെക്കൊണ്ടവരുടെ പടം വരപ്പിക്കണം….. ഞാനത് നിന്നോട് പറഞ്ഞ് റെഡിയാക്കിക്കൊടുക്കണം ഇതായിരുന്ന് ചർച്ചിച്ചത്….
പിന്നെ വേറൊരു കാര്യം എന്താന്ന് വെച്ചാൽ “നീയൊരു പഠിപ്പിസ്റ്റാണെന്നുള്ള കാര്യം ആൻമരിയ അറിഞ്ഞിട്ടുണ്ട് “……

“അടിപൊളി ബാ പോകാം”………

എങ്ങോട്ട്????

എങ്ങോട്ടുമില്ലെൻ്റെ പൊന്നേ …. അല്ല അവളിതെങ്ങനറിഞ്ഞു????

അത് ഞാൻ പറഞ്ഞു….

എടാ തെണ്ടീ നീ നൈസായിട്ട് പണിതല്ലേ….

ഏയ് പണിതതൊന്നുമല്ലെടാ ……..
ഞാൻ രാവിലെ അവരോട് സംസാരിച്ചിരിക്കുവായിരുന്നു അന്നേരമാണ് ആൻ മരിയ അവിടേക്ക് കയറി വന്നത്………
വന്നപാടെ അവളുടെ ഒരുമാതിരി മറ്റേടത്തെ ജാഡയും എല്ലാം കണ്ടപ്പോൾ എനിക്കങ്ങ് പൊളിഞ്ഞ്കയറി…..
പണ്ടേ അവളെ കാണുന്നതെനിക്ക് കലിയാണ് കൂടെ അവളുടെ ജാഡയും……..
പിന്നെ ഒന്നും നോക്കിയില്ല വേണു സാർ പറഞ്ഞ കാര്യങ്ങളെല്ലാം അവള് കേൾക്കാൻ വേണ്ടിത്തന്നെയങ്ങ് പറഞ്ഞു…..

അത് കേട്ടതും അവളുടെ മുഖം അത് നീ ഒന്ന് കാണേണ്ടതായിരുന്നു മോനെ…….
ഏതാണ്ട് “തീട്ടത്തിൽ ചവിട്ടിയ മതാമ്മയെപ്പോലെ ” …..

അല്ലെടാ നിനക്കത്കൊണ്ട് എന്താണ് കിട്ടിയത്????

“ആനന്ദം “….. “പരമമായ ആനന്ദം “………
നിനക്കറിയോ…. അവളുടെ വളിച്ചയാ മുഖം കണ്ടപ്പോൾ
“ബീമാ പള്ളീലെ പെരുന്നാൾ കൂടിയ സുഖമായിരുന്നെൻ്റെ മനസ്സിന് “…… അവളെ പൊളിച്ചടുക്കാൻ കിട്ടുന്ന ഒരവസരവും നിജു പാഴാക്കില്ല…..
പിന്നെ ഞാൻ പറഞ്ഞത് മറക്കണ്ട ഇനി ഏത് നിമിഷവും അവൾ വരും നിൻ്റെ മുന്നിൽ….

ഏയ്… അവൾ വരട്ടെടാ…. അത് നമുക്ക് അപ്പോൾ നോക്കാം…..
ഞാൻ നിന്നെ വിളിച്ചത് വേറൊരു കാര്യം പറയാനാണ്…..

എന്താടാ പറയ്….

എടാ വ്യാഴാഴ്ച എൻ്റെ അമ്മയുടെ പിറന്നാളാണ്…. ഇന്നാട്ടിൽ എത്തിയശേഷമുള്ള ആദ്യത്തെ പിറന്നാൾ അതുകൊണ്ട് അമ്മയ്ക്കൊരു നല്ല സർപ്രൈസ് കൊടുക്കണം………
നീ നല്ല ഐഡിയ വല്ലതുമുണ്ടേലൊന്ന് പറയ്…..

എടാ മണ്ടാ…. അതിന് നീ പ്രത്യേകിച്ചൊന്നും ചെയ്യണ്ട….
ബുധനാഴ്ച രാത്രി ഒരു 12 മണി കഴിയുമ്പോൾ അമ്മയെ ഉണർത്തുക എന്നിട്ട് നല്ല ചിരിച്ച മുഖത്തോട് കൂടി അമ്മയെ കെട്ടിപ്പിടിച്ച് ഒരു ” Happy birthday ” പറയുക… അത്രയും ചെയ്താൽ മതി……

എടാ അതല്ലെടാ…. കോഴിക്കോട്ട് വന്നിട്ടാദ്യമായാണ് അമ്മയുടെ പിറന്നാൾ വരുന്നത് നല്ലൊരു സർപ്രൈസ് നൽകണമെന്നുണ്ടെനിക്ക്….. നീ ഒരു വഴി പറഞ്ഞുതാ…….

മ്മ്…. എന്നാൽ നീ ഒരു കാര്യം ചെയ്യ് എതെങ്കിലുമൊരു ബേക്കറിയിൽ നിന്നും നല്ലൊരു കേക്ക് ഓർഡർ ചെയ്യ്…. അമ്മയ്ക്ക് ഗിഫ്റ്റ് നൽകാൻ ഒരു സാരിയും കൂടി വാങ്ങിക്കണം എന്നിട്ട് അമ്മ അറിയാതെ എല്ലാം സെറ്റ് ചെയ്ത് പിറ്റേ ദിവസം അമ്മയെ വിളിച്ച് കേക്ക് കട്ട് ചെയ്യ്…..

ഞാനും അത് ആലോചിച്ചതാണ് എന്നാലും അതിലും കുറച്ച്കൂടി ഓർത്തിരിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോടാ??……

നിജു അൽപ്പനേരം ആലോചിച്ചിട്ട് പറഞ്ഞു….

എടാ നീ ഒരു കഥ കേട്ടിട്ടുണ്ടോ “ചോക്ക് മലയുടെ മുകളിലിരിക്കുന്നയാൾ ചോക്ക് അന്വേഷിച്ചു പോയ കഥ ”

കേട്ടിട്ടുണ്ട്… എന്താടാ???

നിൻ്റെ കാര്യത്തിലത് കറക്ടാടാ….

എന്താടാ സംഭവം നീ ഒന്ന് തെളിച്ച് പറ…

എടാ മണ്ടാ…. നിനക്ക് ചിത്രം വരക്കാന്നുള്ള കഴിവുണ്ട് എന്തുകൊണ്ട് അമ്മയുടെ ചിത്രം വരച്ച് ഗിഫ്റ്റ് ചെയ്തൂട…..
അതിലും വലിയൊരു ഗിഫ്റ്റ് നൽകാനുണ്ടോ????

Leave a Reply

Your email address will not be published. Required fields are marked *