അമലൂട്ടനും അനുക്കുട്ടിയും – 4

അമ്മേ…. പുറത്ത് കിടക്കുന്ന കാറ് നമ്മുടെയാണോ????
ചായ കുടിക്കുന്നതിനിടയിൽ ഞാൻ അമ്മയോട് ചോദിച്ചു…..

അതേ മോനേ …. കഴിഞ്ഞ ലീവിന് വന്നപ്പോൾ ഏട്ടൻ വാങ്ങിയതാ….. ഇപ്പോൾ രണ്ട് മൂന്ന് ദിവസം കൂടുമ്പോൾ ഞാൻ സ്റ്റാർട്ട് ചെയ്തിടും…..

അപ്പോ അമ്മയ്ക്ക് ഓടിക്കാനൊന്നും അറിയില്ലേ????

ഏയ് ഇല്ല…. ഏട്ടൻ എന്നെ സ്റ്റാർട്ട് ചെയ്യുന്നത് പഠിപ്പിച്ചു തന്നായിരുന്നു…. അല്ലാതെ എനിക്ക് ഓടിക്കാനൊന്നും അറിയില്ല…..
അല്ല അമലൂട്ടന് ഡ്രൈവിംഗ് പഠിക്കാൽ മേലായിരുന്നോ…. എന്നാൽ നമുക്ക് ഇടയ്ക്കൊക്കെ പുറത്തേക്ക് പോകായിരുന്നു…. ഇവിടെ ടൗണിൽ ഏട്ടൻ്റെ ഒരു സുഹൃത്ത് ഡ്രൈവിംഗ് സ്കൂൾ നടത്തുന്നുണ്ട് ഞാൻ എട്ടനെക്കൊണ്ട് പറയിപ്പിക്കാം മോൻ പഠിക്കാൻ പോകുമോ???….

ഡബിൾ ഓക്കേ…. എൻ്റെ അനുഅമ്മ എന്ത് പറഞ്ഞാലും ഞാനനുസരിക്കും…
അമ്മയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു……

എന്നാൽ ഞാനിന്ന് ഏട്ടൻ വിളിക്കുമ്പോൾ പറയാം….

ശരിയമ്മേ…. ഞാനെന്നാൽ വീട്ടിലേക്ക് ചെല്ലട്ടെ….

അമലൂട്ടാ ഇപ്പോപോണോ??? അവിടിരിക്ക് കുറച്ചു കഴിഞ്ഞ് നമുക്കൊരുമിച്ച് പോകാം……

അമ്മേ…ഞാൻ കോളേജീന്ന് വന്ന വഴിയാണ് ഡ്രസ്സ്പോലും മാറിയിട്ടില്ല…..
ഒന്ന് കുളിക്കണം പിന്നെ മാഷിനെ വിളിക്കണം അതുകൊണ്ടാണ്….

മ്മ്…. എന്നാൽ ചെല്ല്… ഇവിടുത്തെ പണിയെല്ലാം കഴിയുമ്പോൾ ഞാൻ വരാം അവിടേക്ക്…..
പരിഭവം നിറഞ്ഞ മുഖത്തോട് കൂടി അമ്മ പറഞ്ഞു….

അയ്യേ…. എന്തിനാ കൊച്ചു കുട്ടികളെപ്പോലെ ഇങ്ങനെ പരിഭവപ്പെടുന്നത്….. ഞാൻ ദൂരെ എവിടേക്കും പോകുന്നില്ലല്ലോ….
അപ്പുറത്ത് തന്നെയില്ലേ…. അമലൂട്ടാന്നൊന്ന് ഉറക്കെ വിളിച്ചാലിങ്ങോടിയെത്തില്ലേ…..
അമ്മയുടെ കവിളിൽ വലിച്ച്കൊണ്ട് ഞാൻ പറഞ്ഞു…..

എന്നാലെ എൻ്റെ സുന്ദരിക്കുട്ടിയൊന്ന് പുഞ്ചിരിച്ചേ……

സ്നേഹത്തോടെയുള്ള എൻ്റെ സംസാരം കേട്ടതും അനുഅമ്മ ചിരിക്കുവാൻ
തുടങ്ങി………

ദേ…. ഈ ചിരിയാണ് അമ്മയുടെ മുഖത്തിന് ചേരുന്നത് ….
അതാണ് എനിക്കെന്നും കാണേണ്ടതും…. എന്നാൽ ഞാൻ ഇറങ്ങുവാട്ടോ….

ശരി മോനേ….
———————————————

തിരികെ വീട്ടിലേക്കെത്തി നല്ലൊരു കുളിയുമങ്ങ് പാസ്സാക്കി ഫോണുമെടുത്ത് കുളത്തിൻ്റെ കരയിലായിരുന്ന്….
മാഷിനേയും ജിതിനെയും വിളിച്ച് കോളേജിലെ വിശേഷങ്ങൾ പറഞ്ഞു അതിനു ശേഷം …..
പ്രദീപേട്ടൻ്റെ ഫോണിലേക്ക് വിളിച്ചു റിംഗ് ചെയ്ത് തീരും മുൻപ് ഏട്ടൻ ഫോണെടുത്തു…..

ഹലോ…. പ്രദീപേട്ടാ എവിടെയാണ്????

ഞാനിപ്പോൾ മോൻ്റെ നാട്ടിലുണ്ട്…. എറണാകുളത്ത്….

ഇന്ന് ഡ്യൂട്ടി ഉണ്ടായിരുന്നല്ലേ???

ഉണ്ടായിരുന്നെടാ…. അതിരിക്കട്ടെ എങ്ങനുണ്ടായിരുന്നു കോളേജിലെ ആദ്യ ദിവസം….

അടിപൊളിയായിരുന്നേട്ടാ….. എനിക്കിഷ്ടപ്പെട്ടു….

മ്മ്….മ്മ്…. കോളേജോ??? അതോ കൂടെയുള്ള മൊഞ്ചത്തികളേയോ????

എൻ്റെ പൊന്നേ ….
ദേ തുടങ്ങി…. നിങ്ങൾക്കിതല്ലാതെ വേറൊന്നും എന്നോട് പറയാനില്ലേ??? വെറുതേ എൻ്റെ “മനസ്സിലേക്ക് പ്രണയമെന്ന തീ കോരിയിടാനിറങ്ങിയിരിക്കുവാണ് “……

ആഹാ…. അപ്പോൾ “ആരെങ്കിലും തീ കോരിയിട്ടാൽ കത്താവുന്നതേയുള്ളൂ അമലിൻ്റെ മനസ്സ് “…..

എൻ്റെ പൊന്ന് മനുഷ്യാ… നിങ്ങളോട് എന്ത് പറഞ്ഞാലും മനസ്സിലാവില്ലേ??? അല്ല എന്നെ പ്രണയത്തിൽ കുരുക്കാൻ ഏട്ടനെന്താ ഇത്ര ഉത്സാഹം????

അതൊക്കെയുണ്ട് മോനേ…. എനിക്ക് മാത്രമല്ല നിൻ്റെ കാര്യത്തിൽ ഉത്സാഹം നമ്മുടെ ഫൈസിക്കുമുണ്ട്….

ആഹാ… അപ്പോൾ രണ്ടാളും കൂടി പ്ലാൻ ചെയ്തുള്ള അറ്റാക്കാണല്ലേ….
ഫൈസിക്കയെ ഒന്ന് കാണുന്നുണ്ട് ഞാൻ…

എന്തിനാ …. വളയ്ക്കാനുള്ള ടിപ്സിനാണോ?????
വളയ്ക്കാനോ??? ഇക്ക എന്താ വല്ല ഡോക്ടറുമാണോ ടിപ്സ് പറഞ്ഞ് തരാൻ???

അതേ മോനേ…. ഫൈസി നല്ലൊന്നാന്തരമൊരു Love Consultant ആണ്…
നിനക്ക് പ്രണയത്തെപ്പറ്റി എന്ത് സംശയമുണ്ടേലും ഓനോട് ചോദിച്ചാമതി …. എന്തിനും മറുപടി തരും ഫൈസി….
ഇനി കാണുമ്പോൾ ഓനെങ്ങനാ “ശഹാനയെ ” നിക്കാഹ് ചെയ്തേന്ന് നീ ചോദിച്ച് നോക്ക്….

ഹേ!!! അതിലെന്തോ കാര്യമായ സംഭവമുണ്ടല്ലോ????

ഉണ്ടന്നെ… നീ ഓനെ കാണുമ്പോൾ ചോദിച്ച്നോക്ക്…..

അത് ഞാൻ ചോദിച്ചോളാം…. അതിനുമുമ്പ് ഏട്ടനോട് ഞാനൊരു കാര്യം ചോദിക്കട്ടെ…….

മ്മ്…. ചോദിയ്ക്ക്…. ചോദിയ്ക്ക്……
ഫോണിലൂടെ ചിരിച്ചുകൊണ്ട് ഏട്ടൻ പറഞ്ഞു…..

ഏട്ടൻ എത്ര പേരെ പ്രണയിച്ചിട്ടുണ്ട്????
പ്രണയത്തെക്കുറിച്ചുള്ള നിങ്ങളുടെ ക്ലാസ്സ് കേട്ടിട്ട് ഏട്ടനൊരു “കൊച്ചു ശ്രീ കൃഷ്ണനായിരുന്നെന്നാണ് ” എനിക്ക് തോന്നുന്നത്……..

അമൽ മോനേ…. നിൻ്റെയീ ഏട്ടൻ “ജീവിതത്തിൽ ഒരു പെൺകുട്ടിയേ പ്രണയിച്ചിട്ടുള്ളു”…. “അവളാണിന്നെൻ്റെ കുട്ടികളുടെ അമ്മ”…. മനസ്സിലായോ എൻ്റെ അനിയന്?????

ഹേ!!! എടാ കള്ളക്കാമുകാ…. അതെങ്ങനെ ഒപ്പിച്ചു????

അതൊക്കെ ഒപ്പിച്ചു മോനേ…..

എന്നാലാ സ്റ്റോറിയൊന്ന് പറഞ്ഞേ…
എങ്ങനാണ് നിങ്ങൾ കണ്ട് മുട്ടിയത്??……

അയ്യേ….. നോക്കിക്കേ ചെക്കൻ്റെ ഒരാകാംക്ഷ…. അതുംവല്ലവരുടെയും പ്രണയകഥ കേൾക്കാൻ…..

വല്ലവരുടേയുമോ??? ഞാനെൻ്റെ ഏട്ടൻ്റെ പ്രണയകഥയാണ് ചോദിച്ചത്……
ഏട്ടനത് പറയാൻ പറ്റില്ലെങ്കിൽ പറയണ്ട ഞാൻ ഫോൺ വെക്കുവാ…..

ഹാ…. നീ പെണങ്ങാതെടാ
ഞാൻ പറയാന്നേ…..

ആ…. എന്നാൽ വേഗം പറയൂ……

അമലൂട്ടാ……
അന്ന് ഞാനാദ്യമായ് സർവ്വീസിൽ കയറിയ സമയം….
എൻ്റെ ആദ്യത്തെ ഡ്യൂട്ടി അതും “കോഴിക്കോട് നിന്നും പേരാമ്പ്ര തച്ചൻകുന്ന് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സിൽ “….
വലിയ തിരക്കുകളൊന്നുമില്ലാത്ത ഒരു നാട്ടിൻപുറം …. “പുഴയും പാടവും ചെറിയ പീടികയുമൊക്കെയായ് കാണാൻ സുന്ദരമായൊരു ഗ്രാമപ്രദേശം “……
അതിലുപരി നല്ല സ്നേഹമുള്ള ജനങ്ങളും…..
അധികം ബസ്സ് സർവ്വീസില്ലാത്ത റൂട്ടായിരുന്നത്….. അവിടുള്ള ജനങ്ങളുടെ ആവശ്യപ്രകാരമായിരുന്നു രാവിലെയും വൈകുന്നേരവും ജോലി സമയം കണക്കാക്കി KSRTC സർവ്വീസ് നടത്തിയിരുന്നത്…. അങ്ങനെ ഞാൻ ജോലിയിൽ മുഴുകി മുന്നോട്ട് പോയ്ക്കൊണ്ടിരുന്ന സമയം……… സ്ഥിരമായ് “മീനാക്ഷി” എന്നൊരു പെൺകുട്ടി എൻ്റെ ബസ്സിൽ കയറുമായിരുന്നു…. കാണാൻ നല്ല ഭംഗയായിരുന്നവളെ “ഒരു തനി നാടൻ പെൺകുട്ടി “…..
നല്ല അടക്കവും ഒതുക്കവുമുള്ള സ്വഭാവക്കാരി……
കൊയിലാണ്ടിയിലുള്ള ഒരു സ്ഥാപനത്തിൽ തയ്യൽ പഠിച്ചോണ്ടിരിക്കുവായിരുന്നവൾ…..
ഞങ്ങൾ സ്ഥിരം കാണുവാൻ തുടങ്ങി …. പിന്നെ പതിയെ പതിയെ അവളുമായ് ഞാൻ സംസാരിച്ചു തുടങ്ങി….
മീനൂനോട് സംസാരിക്കുവാൻ നല്ല രസമായിരുന്നു…. “നാട്ടിൻപുറത്തിൻ്റെയാ നിഷ്ക്കളങ്കതയും ഭംഗിയും അവളുടെ വാക്കുകളിൽ പ്രകടമായിരുന്നു “……
എന്തോ എനിക്കവളെ ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിയാത്ത സ്ഥിതിയായ്……
ഓഫ് ഡ്യൂട്ടിയായാലും ഞാൻ വെറുതേ ബസ്സിൽ കയറും അവളെ കാണുവാൻ വേണ്ടിമാത്രം….
അവസാനം ഞാൻ എൻ്റെ ഇഷ്ടം മീനൂനേ അറിയിക്കുവാൻ തന്നെ തീരുമാനിച്ചു…..
ഒരു ദിവസം വൈകുന്നേരം അവൾ ബസ്സിൽ കയറിയതും…..
മീനൂന് നൽകിയ ടിക്കറ്റിൻ്റെ പുറകിൽ

Leave a Reply

Your email address will not be published. Required fields are marked *