അമലൂട്ടനും അനുക്കുട്ടിയും – 4 1

അമലേ….. ഒരു നിമിഷം ഒന്ന് നിന്നേ…….
അനുമിസ്സിൻ്റെ പിന്നിൽ നിന്നുമുള്ള വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കി……..

പറയാതിരിക്കാൻ പറ്റില്ലെടോ…….
വേണു സാർ പറഞ്ഞത് പോലെ….. അസാദ്യ കഴിവാട്ടോ തനിക്ക്…..
താൻ വരച്ച ചിത്രം എനിക്ക് ഒരുപാടിഷ്ടമായ്…… എനിക്കെന്നല്ല കാണുന്ന ഏതൊരാൾക്കും ഇഷ്ടമാവും…..

വീണ്ടും ആ ചുണ്ടുകളിൽ എൻ്റെ മനസ്സിൽ പതിഞ്ഞയാ പുഞ്ചിരി വിരിഞ്ഞു……..
ഒന്നും പറയാതെ ഞാനാ ചിരിയിൽ അലിഞ്ഞ് നിൽക്കുകയാണ്…….
മുല്ലമൊട്ടുകൾ പോലുള്ള പല്ലുകൾ കാട്ടി പുഞ്ചിരിക്കുന്ന അനുമിസ്സ്…… ഹൊ!!! ദൈവമേ……….

അമലേ…. താനെന്താ ആലോചിക്കുന്നത്????
ചിന്തയിൽ മുഴുകിയിരുന്ന എന്നെ വിളിച്ചുണർത്തുന്നപോലെ മിസ്സിൻ്റെ ചോദ്യമുയർന്നു……

ഏയ് ഒന്നുമില്ല മിസ്സേ…. ഞാൻ വെറുതേ………

വെറുതെയോ???…. ഇന്നലെ മുതൽ സ്വപ്ന ലോകത്തിലാണല്ലോ താൻ……….
എന്താ ഇതിനും മാത്രം ആലോചിച്ച് കൂട്ടുന്നത്????………

എയ് ഒന്നുമില്ല മിസ്സേ…

മ്മ്……..ശരി എന്നാൽ പൊക്കോളു….

Thanku miss…..

ലാബിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ എൻ്റെ മനസ്സിനോട് ഞാനൊരുപാട് ചോദ്യങ്ങൾ ചോദിച്ചിരുന്നു ……..
പക്ഷെ ആ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ എൻ്റെ മനസ്സിന് സാധിച്ചില്ല എന്നതാണ് സത്യം………….
വെറും രണ്ട് ദിവസംകൊണ്ട് തന്നെ സെൻ്റ് മേരീസിലെ ലൈഫ് എന്നിൽ ചെറിയ ചെറിയ മാറ്റങ്ങൾ സമ്മാനിച്ചു തുടങ്ങിയിരുന്നു……….

ക്ലാസ്സ് കഴിഞ്ഞ് ബൽ മുഴങ്ങിയതും….
നിജു എന്നെയും കൂട്ടി ടൗണിലേക്ക് നടന്നു……….

“മഹേഷ് ഭാവന ” എന്ന സ്റ്റുഡിയോയുടെ മുന്നിലെത്തിയപ്പോഴാണ് ഞങ്ങൾ നിന്നത്…..

അമലേ…. ഇതാണ് ഞാൻ പറഞ്ഞ സ്റ്റുഡിയോ….
നമ്മുടെ സ്വന്തം മഹേഷേട്ടൻ്റെ സ്റ്റുഡിയോ….
നീയാ ചിത്രം ഇങ്ങ് തന്നേര് …..
നിജുവിൻ്റെ കൈകളിലേയ്ക്ക് ഞാൻ വരച്ച ചിത്രം നൽകിയശേഷം ഞങ്ങളിരുവരും പതിയെ സ്റ്റുഡിയോയുടെ അകത്തേക്ക് കയറി…………
സ്റ്റുഡിയോയുടെ ഉള്ളിൽ നിൽക്കുന്നയാളെക്കണ്ടപ്പോൾ ഞാനതിശയത്തോടെ നോക്കി നിന്നു പോയ്!!!…..

എടാ നിജു ഇത് മറ്റേ “സൗമ്യ ചേച്ചിയുടെ തേപ്പ് കാരനല്ലെ”????

മിണ്ടാതിരിയെടാ…. അത് തന്നെയാള്….

ഈ പുള്ളിയെന്താടാ ഇവിടെ????….

പറയാം …. നീയൊന്നടങ്ങ്……….
മഹേഷേട്ടാ……

ഹാ…. ഇതാര് നിജുവോ….
ആൽബം വാങ്ങാനിറങ്ങിയതാണോ???
അത് നാളെ വൈകിട്ടേകിട്ടു ഞാൻ വീട്ടിലേക്കെത്തിച്ചേക്കാം…..

ഏട്ടാ …. ഞാനതിനു വന്നതല്ല….

പിന്നെ????

ദേ ഈ ഫോട്ടോ ഒന്ന് ഫ്രയിം ചെയ്ത് തരണം….
നാളെ ഈ സമയത്ത് കിട്ടുകയും വേണം അർജൻ്റാണ്…..

എടോ നാളെത്തേക്ക് റെഡിയാവില്ലെടോ… ഇത് കണ്ടോ ഒരുപാട് ഫ്രയിം വർക്ക് ചെയ്ത് തീരാനുണ്ട്….
ഇപ്പോൾ ഭയങ്കര തിരക്കാണ് ….
രണ്ട് ദിവസായ് നമ്മുടെ പയ്യൻ ലീവാണ്……
അതുകൊണ്ട് എല്ലാ കാര്യവും ഞാൻ തന്നെ ചെയ്യണം അതാണ്………

മഹേഷേട്ടാ പ്ലീസ്…. ഇതിത്തിരി അർജൻ്റാണ്….
നാളെ ഇവൻ്റെ അമ്മയുടെ പിറന്നാളാണ് അമ്മയ്ക്ക് ഗിഫ്റ്റ് കൊടുക്കാനാണ്…..
എങ്ങനേലും നാളത്തേക്കിത് സെറ്റാക്കിത്തരണം….

പിറന്നാൾ ഗിഫ്റ്റ് കൊടുക്കാനാണല്ലേ…. എങ്കിൽ ശരിയെടോ …..
നാളെ വൈകുന്നേരത്തിനുള്ളിൽ എങ്ങനേലും ചെയ്ത് തരാം ഞാൻ…..
നിജു ഈ പടം ആരാണ് വരച്ചത്????……

ഇവൻ തന്നെയാ വരച്ചത്…
എങ്ങനുണ്ട് മഹേഷേട്ടാ????……

അടിപൊളിയായിട്ടുണ്ടെടോ നല്ല കഴിവാട്ടോ തനിക്ക്….
എന്താ ചങ്ങായീടെ പേര്????

അമൽ….

അമലേ… ഞാൻ മഹേഷ്…. ഇടുക്കിക്കാരനാണ് ഇപ്പോൾ ഇവിടാണ് താമസം…..
പിന്നെ ഈ ഫോട്ടോയിൽ എന്തെങ്കിലും എഴുതുന്നുണ്ടോ???? പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട്…..

ഉണ്ട്….

എന്നാൽ വേഗം എഴുതിത്തന്നോളൂ ഫ്രയിം ചെയ്ത് കഴിഞ്ഞാൽ പിന്നത് നടക്കില്ല……..
മഹേഷേട്ടൻ ചിത്രം തിരികെ എൻ്റെ കൈകളിലേയ്ക്ക് തന്നു…….
ബാഗിൽ നിന്നും ഞാൻ പേനയെടുത്ത് ചിത്രത്തിന് താഴത്തായ്
” എൻ്റെ അനുഅമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ”
“ഒത്തിരി സ്നേഹത്തോടെ അമ്മയുടെ സ്വന്തം അമലൂട്ടൻ” എന്നെഴുതി മഹേഷേട്ടനെ ഏൽപ്പിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *