അല്ലെടാ… കോ……. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് കിണിക്കാണ്ട്
നടക്കെടാ വേഗം…..
പരസ്പരം പരിഹസിച്ചുകൊണ്ട് ഞങ്ങൾ ക്യാൻ്റീനിൽ എത്തിച്ചേർന്നു…… അത്യാവശ്യം വലിയൊരു ക്യാൻ്റീൻ തന്നായിരുന്നു…..
ഊണും കോഴിക്കോടൻ സ്റ്റൈൽ അയല പൊരിച്ചതുംതും കഴിച്ച് ഞങ്ങൾ കൈ കഴുകുമ്പോഴാണ് ലഞ്ച് ബ്രേക്കിനുള്ള ബെൽ മുഴങ്ങുന്നത്…..
അര മണിക്കൂർ കൂടി വെയ്റ്റ് ചെയ്തശേഷം ഞാനും നിജുവും കൂടി വേണു സാറിനെ കാണുവാൻ ഡിപ്പാർട്ട്മെൻ്റിലേക്ക് കയറി…..
ഡോറിനരികിൽ വലത് വശത്തായ് ആദ്യം ഇരിക്കുന്നത് അനുപമമിസ്സാണ്…. എന്നെ കണ്ടതും മിസ്സിൻ്റെ മുഖത്ത് പുഞ്ചിരി വിടർന്നു…..
അതിനു പകരമെന്നോണം ഞാനും മിസ്സിനൊരു പുഞ്ചിരി സമ്മാനിച്ചു….
അനുമിസ്സിന് തൊട്ടടുത്തായ് തന്നെ ധന്യ മിസ്സുമുണ്ട്….. ഞങ്ങളെ കണ്ടതും മിസ്സിൻ്റെ മുഖത്തൊ പുച്ചഭാവം നിറഞ്ഞു….. രാവിലത്തെ സംഭവമായിരിക്കാം….
അധികനേരം അവരെ നോക്കി പുച്ചം എറ്റുവാങ്ങാതെ ഞങ്ങൾ നടന്ന് വേണുസാറിനടുത്തെത്തി….
സർ…..
ഇതാര് …. അമലോ…. രാവിലെ എന്നെ മാഷ് വിളിച്ചായിരുന്നു തന്നെ നന്നായ് നോക്കിക്കോണമെന്ന് പറഞ്ഞു…. തനിക്ക് ക്ലാസ്സൊക്കെ ഇഷ്ടമായോ????
ഇഷ്ടമായ് സാർ….
എന്താവശ്യമുണ്ടേലും പറയാൻ മടിക്കണ്ട കേട്ടോ…. രാധാകൃഷ്ണൻ മാഷിനേപ്പോലെ തന്നെ എന്നെയും കണ്ടോളൂ… ഇപ്പോൾ എന്താ വന്നത് ??? എന്തെങ്കിലും സഹായം വേണോ????
ID കാർഡ് കിട്ടി രജിസ്റ്ററിൽ നമ്പർ ആഡ് ചെയ്യാനായ് വന്നതാണ്….
ആണോ എങ്കിൽ കാർഡ് ഇങ്ങ് തരു…
വേണു സാർ എൻ്റെ കയ്യിൽ നിന്നും ID കാർഡ് വാങ്ങിയശേഷം അറ്റൻഡൻസ് രജിസ്റ്ററിൽ ID നമ്പറും രജിസ്റ്റർ നമ്പറും രേഖപ്പെടുത്തി കാർഡ് എൻ്റെ കൈകളിലേക്ക് തിരികെ നൽകി……….
ഹലോ…. ഒരു നിമിഷം എല്ലാ അധ്യാപകരും ഒന്ന് ഇവിടെ ശ്രദ്ധിക്കണേ….
വേണു സാർ എല്ലാരോടുമായ് പറഞ്ഞു…..
ദേ…. ഇതാണ് അമൽ…. എൻ്റെ സുഹൃത്ത് രാധാകൃഷ്ണൻ മാഷിൻ്റെ പ്രിയശിക്ഷ്യൻ…..
അമൽ ജനിച്ചതും വളർന്നതും നമ്മുടെ നാട്ടിലല്ല എറണാകുളത്താണ്….
ഇപ്പോൾ കൊയിലാണ്ടിയിലുള്ള അമ്മ വീട്ടിൽ നിന്നാണ് അമൽ പഠിക്കുന്നത്..
..
നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇതിൽ എന്താണിത്ര വല്യ കാര്യമെന്ന് എന്നാൽ ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ കേട്ട് കഴിയുമ്പോൾ നിങ്ങളുടെ എല്ലാ സംശയവും മാറും……
നമ്മുടെ ഫസ്റ്റ് ഇയർ ബാച്ചിൽ 98% മാർക്ക് വാങ്ങി +2 പാസ്സായ് വന്ന വിദ്യാർത്ഥിയാണ് അമൽ …..
ആ സ്കൂളിലെ തന്നെ ഒന്നാം റാങ്ക് കാരൻ…..
അമൽ കഴിഞ്ഞാൽ ഫസ്റ്റിയർ ബാച്ചിൽ രണ്ടാം സ്ഥാനത്ത് 95 % മാർക്കുമായ് “ആൻ മരിയയാണ്”….
ഇനി അമലിനെക്കുറിച്ച് പറയുകയാണെങ്കിൽ ഈ കാണുന്നതൊന്നുമല്ല ആള്……. പഠിപ്പിച്ചിരുന്ന അധ്യാപകർ പോലും അമലിൻ്റെ വലിയ ഫാനാണ്….
മാഷ് എന്നോട് പറഞ്ഞത് “അമൽ അസാദ്യമായ കഴിവുള്ളൊരു ചിത്രകാരനാണെന്നാണ് “….
‘വരക്കുന്ന ചിത്രങ്ങൾ കണ്ടാൽ ഏതൊരാളും നോക്കി നിന്നുപോകുമത്രേ,,, അവയ്ക്കെല്ലാം ജീവൻ ഉള്ളതായ് ഫീൽ ചെയ്യുമെന്ന്’….
നമ്മുടെ എല്ലാം ഭാഗ്യമാണ് അമൽ zoology ഡിപ്പാർട്ട്മെൻ്റിൽ തന്നെ എത്തിച്ചേർന്നത്…..
വേണുസാറിൻ്റെ വാക്കുകൾ ഇടയ്ക്കൊന്ന് മുറിഞ്ഞതും എല്ലാരേയും നോക്കി ഞാനൊന്ന് പുഞ്ചിരിച്ചു…. നിജുവാണെങ്കിൽ “തിളക്കം സിനിമയിലെ ചുരുട്ടടിച്ച് കിറുങ്ങിയ സലിം കുമാറിൻ്റെ അവസ്ഥയിലാണ് നിൽക്കുന്നത്”…….
അപ്പോൾ അമലേ “AII The Best “…..
ഇത്തവണ യൂണിവേഴ്സിറ്റിയിൽ തന്നെ ഒന്നാം റാങ്ക് നമുക്ക് വാങ്ങണം…. പOനത്തിലായാലും ചിത്രരചനയിലായാലും എന്ത് സഹായത്തിനും ഞങ്ങളെല്ലാരും തൻ്റെ കൂടെ ഉണ്ടാവും…..
Thank you sir….
Always welcome dear ….. എന്നാൽ അമൽ ക്ലാസ്സിലേക്ക് പൊക്കോളൂ……
വേണു സാറിനോട് യാത്രപറഞ്ഞിറങ്ങും വഴി ഞാൻ ഒന്ന് അനുപമ മിസ്സിനെ നോക്കി സാർ എന്നെക്കുറിച്ച് പറഞ്ഞത് കേട്ടിട്ട് കക്ഷിയുടെ മുഖത്ത് ആശ്ചര്യഭാവം നിറഞ്ഞ് നിൽക്കുകയാണ്…
ഡിപ്പാർട്ട്മെൻ്റിൽ നിന്നും പുറത്തേക്കിറങ്ങിയതും നിജു ആരോടൊന്നില്ലാതെ പറഞ്ഞു….
