അമലൂട്ടനും അനുക്കുട്ടിയും – 4 1

വല്ലവരുടേയുമോ??? ഞാനെൻ്റെ ഏട്ടൻ്റെ പ്രണയകഥയാണ് ചോദിച്ചത്……
ഏട്ടനത് പറയാൻ പറ്റില്ലെങ്കിൽ പറയണ്ട ഞാൻ ഫോൺ വെക്കുവാ…..

ഹാ…. നീ പെണങ്ങാതെടാ
ഞാൻ പറയാന്നേ…..

ആ…. എന്നാൽ വേഗം പറയൂ……

അമലൂട്ടാ……
അന്ന് ഞാനാദ്യമായ് സർവ്വീസിൽ കയറിയ സമയം….
എൻ്റെ ആദ്യത്തെ ഡ്യൂട്ടി അതും “കോഴിക്കോട് നിന്നും പേരാമ്പ്ര തച്ചൻകുന്ന് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സിൽ “….
വലിയ തിരക്കുകളൊന്നുമില്ലാത്ത ഒരു നാട്ടിൻപുറം …. “പുഴയും പാടവും ചെറിയ പീടികയുമൊക്കെയായ് കാണാൻ സുന്ദരമായൊരു ഗ്രാമപ്രദേശം “……
അതിലുപരി നല്ല സ്നേഹമുള്ള ജനങ്ങളും…..
അധികം ബസ്സ് സർവ്വീസില്ലാത്ത റൂട്ടായിരുന്നത്….. അവിടുള്ള ജനങ്ങളുടെ ആവശ്യപ്രകാരമായിരുന്നു രാവിലെയും വൈകുന്നേരവും ജോലി സമയം കണക്കാക്കി KSRTC സർവ്വീസ് നടത്തിയിരുന്നത്…. അങ്ങനെ ഞാൻ ജോലിയിൽ മുഴുകി മുന്നോട്ട് പോയ്ക്കൊണ്ടിരുന്ന സമയം……… സ്ഥിരമായ് “മീനാക്ഷി” എന്നൊരു പെൺകുട്ടി എൻ്റെ ബസ്സിൽ കയറുമായിരുന്നു…. കാണാൻ നല്ല ഭംഗയായിരുന്നവളെ “ഒരു തനി നാടൻ പെൺകുട്ടി “…..
നല്ല അടക്കവും ഒതുക്കവുമുള്ള സ്വഭാവക്കാരി……
കൊയിലാണ്ടിയിലുള്ള ഒരു സ്ഥാപനത്തിൽ തയ്യൽ പഠിച്ചോണ്ടിരിക്കുവായിരുന്നവൾ…..
ഞങ്ങൾ സ്ഥിരം കാണുവാൻ തുടങ്ങി …. പിന്നെ പതിയെ പതിയെ അവളുമായ് ഞാൻ സംസാരിച്ചു തുടങ്ങി….
മീനൂനോട് സംസാരിക്കുവാൻ നല്ല രസമായിരുന്നു…. “നാട്ടിൻപുറത്തിൻ്റെയാ നിഷ്ക്കളങ്കതയും ഭംഗിയും അവളുടെ വാക്കുകളിൽ പ്രകടമായിരുന്നു “……
എന്തോ എനിക്കവളെ ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിയാത്ത സ്ഥിതിയായ്……
ഓഫ് ഡ്യൂട്ടിയായാലും ഞാൻ വെറുതേ ബസ്സിൽ കയറും അവളെ കാണുവാൻ വേണ്ടിമാത്രം….
അവസാനം ഞാൻ എൻ്റെ ഇഷ്ടം മീനൂനേ അറിയിക്കുവാൻ തന്നെ തീരുമാനിച്ചു…..
ഒരു ദിവസം വൈകുന്നേരം അവൾ ബസ്സിൽ കയറിയതും…..
മീനൂന് നൽകിയ ടിക്കറ്റിൻ്റെ പുറകിൽ

” എനിക്ക് മീനുക്കുട്ടിയെ ഒരുപാടിഷ്ടമാണ്”…. “വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് ” എന്നെഴുതി ഞാനവളുടെ കയ്യിൽ കൊടുത്തു…..

അമ്പോ!!! what an idea Mr കാമുകൻ…..എന്നിട്ട് ബാക്കി പറ???

എന്നിട്ടെന്താ അവളത് കണ്ടു…. പക്ഷെ ഒന്നും തന്നെ മിണ്ടാതെ അവൾ പോയ്….
പിന്നീട് 3 ദിവസം അവൾ ബസ്സിൽ വന്നില്ല, ബസ്സിലെന്നല്ല അവൾ കയറുന്ന സ്റ്റോപ്പിൽ പോലും അവളെ കാണാൻ സാധിച്ചില്ല….
എനിക്കാണെങ്കിൽ അവളെ കാണാതെ ഒരു സമാധാനവും കിട്ടാതെയായ്…..
ഉണ്ണാനും ഉറങ്ങാനും സാധിക്കാത്ത അവസ്ഥ എന്നൊക്കെ കേട്ടിട്ടില്ലെ ഏതാണ്ടത് പോലെ…..
അത്രയേറെ ഞാനവളെ സ്നേഹിച്ചിരുന്നെന്ന് എനിക്ക് മനസ്സിലായ
നിമിഷമായിരുന്നത്….
മീനൂനെ കാണാതെയായപ്പോൾ ഞാൻ മനസ്സിലുറപ്പിച്ചു എല്ലാം എനിക്ക് നഷ്ടമായിരിക്കുന്നു….
ഇനി ഒരിക്കലും എൻ്റെ മുന്നിലവൾ വരില്ലായിരിക്കും…..

എന്നാൽ നാലാമത്തെ ദിവസം എന്നെ ഞെട്ടിച്ചുകൊണ്ട് മീനു വന്ന് ബസ്സിൽ കയറി…..
മൂന്ന് ദിവസത്തിന് ശേഷം മീനുക്കുട്ടിയെ കാണുവാൻ സാധിച്ച നിമിഷം ഞാനൊരുപാട് സന്തോഷിച്ചു….
വേഗം തന്നെ ടിക്കറ്റ് പ്രിൻ്റ് ചെയ്ത് അതിനു പുറകിൽ ‘sorry’ എന്നെഴുതി ഞാനവളുടെ കയ്യിൽ കൊടുത്തു……..
ഇനി ഞാൻ പ്രൊപ്പോസ് ചെയ്തതിൻ്റെ പേരിൽ അവൾ വരാതിരുന്നാൽ അതെനിക്കൊരുപാട് സങ്കടമായ്മാറും……
“അവളുടെയാ മുഖം എൻ്റെ ഹൃദയത്തിൽ അത്രയേറെ പതിഞ്ഞിരുന്നു”…..
‘എനിക്കവളെ വിവാഹം കഴിക്കാൻ സാധിച്ചില്ലെങ്കിലും….. ഒരു ദിവസംപോലും കാണാതിരിക്കാൻ കഴിയില്ലാത്ത അവസ്ഥയായ് മാറിയിരുന്നു’……..
മീനൂട്ടിയുടെ ശബ്ദം ഒന്ന് കേൾക്കുവാൻ വേണ്ടി ഞാൻ അക്ഷമനായ് അവളുടെ മുന്നിൽ തന്നെ നിന്നു, പക്ഷെ എന്നെ കണ്ടിട്ടും അവൾ ഒന്നും മിണ്ടിയില്ല…..
ഞാനാണേൽ എന്ത് പറയണമെന്ന് പോലുമറിയാത്ത അവസ്ഥയിലായിരുന്നു ….
അവസാനം ഞാൻ തന്നെ അവളോട് മിണ്ടുവാൻ തീരുമാനിച്ചു…..
ഒരു സ്റ്റാർട്ടിംഗ് കിട്ടുന്നതിനായ് മീനുക്കുട്ടിയോട് ഞാൻ പറഞ്ഞു…….
“മീനു ടിക്കറ്റ് ചാർജ് ഇതുവരെ തന്നില്ല”…..

Leave a Reply

Your email address will not be published. Required fields are marked *