എന്നാൽ ശരിയെടോ നാളെ ഈ സമയത്ത് പോര് ഫ്രയിം ചെയ്ത് വെച്ചേക്കാം….
ശരിയേട്ടാ…..
ഞങ്ങൾ അവിടുന്ന് തിരിഞ്ഞ് നടന്നതും മഹേഷേട്ടൻ പിന്നിൽ നിന്നും നിജൂനോടായ് ചോദിച്ചു….
നിജൂ…. ഇത്തയുടെ wedding date എടുത്തോ???…..
ഇല്ല മഹേഷേട്ടാ….
ഒരു രണ്ട് മാസം താമസമുണ്ടാവും നിക്കാഹിന്…….
ആണോ….. എന്നാൽ ശരിയെടോ….
നാളെ വൈകിട്ട് എത്തിച്ചേക്കാം ആൽബം……..
ശരിയേട്ടാ…….
——————————————————–
നിജൂ മഹേഷേട്ടൻ എങ്ങനെയാടാ കോഴിക്കോട്ടെത്തിയത്???….
എടാ അത് കഴിഞ്ഞ “പ്രളയത്തിന് ഇവരുടെ പ്രദേശം മുഴുവൻ തകർന്നു പോയ്”…….. അതോടെ പുളളിയുടെ ഭാര്യയ്ക്കും കുട്ടിക്കും അവിടെ നിൽക്കുവാൻ പേടിയായ്…. “അതിനാൽ എല്ലാം വിറ്റ് പെറുക്കി ഉള്ള സമ്പാദ്യവുമായ് മഹേഷേട്ടൻ ചുരമിറങ്ങി “………
കോഴിക്കോട്ടുള്ള പുളളിയുടെ ഏതോ ചങ്ങാതി വഴി സ്റ്റുഡിയോയും വീടുമെല്ലാം സെറ്റ് ചെയ്തിവിടെ താമസമാക്കി…….
ഇപ്പോൾ കോഴിക്കോട്ടെ No 1 സ്റ്റുഡിയോയാണ് “മഹേഷ് ഭാവന “………
നിനക്കെങ്ങനാടാ മഹേഷേട്ടനെ പരിചയം????
അതോ….
കഴിഞ്ഞാഴ്ച ഉപ്പയുടെയും ഉമ്മയുടെയും 25-ാം വിവാഹ വാർഷികമായിരുന്നെടാ… ചെറിയൊരു ഫങ്ഷനുണ്ടായിരുന്നു അതിൻ്റെ ഫോട്ടോ എടുക്കാൻ വന്നത് മഹേഷേട്ടനാണ്……. അങ്ങനെയാണ് ഞാൻ പുള്ളിയെ പരിചയപ്പെടുന്നത്…. കാണുന്ന പോലല്ലെടാ ആള് നല്ല കമ്പനിയാണ്………
മ്മ്….നിജൂ നിനക്ക് സിസ്റ്ററുണ്ടോ???
ഉണ്ടെടാ….. ഇത്തയുടെ നിക്കാഹായിട്ടുണ്ട് ഇനി ഡേറ്റ് കൂടി എടുത്താൽ മതി….
ആണോ……
അതേടാ…. ഡേറ്റ് എടുക്കട്ടെ ഞാൻ വിളിക്കാം ഇത്തയുടെ നിക്കാഹ്…..
ശരിയെടാ….
അമലേ നീ എന്താടാ എപ്പോഴും എന്തൊക്കെയോ ചിന്തയിലാണല്ലോ???…മൗനമായ് മുന്നോട്ട് നടന്നുകൊണ്ടിരിക്കവെ നിജു ചോദിച്ചു….
ഏയ്….. അത് വേറൊന്നുമല്ലെടാ നമ്മുടെ മഹേഷേട്ടനെപ്പറ്റിയാണ്……
മഹേഷേട്ടനെപ്പറ്റിയോ??? എന്ത്????
അല്ലെടാ പുള്ളിയുടെ ഭാര്യ അങ്ങനെ പറഞ്ഞെന്നും പറഞ്ഞ് “മഹേഷേട്ടൻ സ്വന്തം
നാട് വിട്ട് ഇങ്ങോട്ട് വന്നില്ലേ “………
മോനേ അമലേ…..
ഈ വിവാഹം കഴിഞ്ഞ പുരുഷന്മാരെ സംബന്ധിച്ചടത്തോളം അവരുടെ ഏറ്റവും വലിയ വീക്ക് പോയിൻ്റാണ് ഭാര്യ…….
നിനക്കത് ഇപ്പോൾ മനസ്സിലാവില്ല…..
നീ ഒരു കാര്യംചെയ്യ്…… “വിവാഹം കഴിഞ്ഞൊരാളോട് പാതിരാത്രി ഏതെങ്കിലും സെമിത്തേരിയിൽപ്പോയ് മെഴുകുതിരി കത്തിച്ചിട്ട് വരാൻ പറ അയാളത് ധൈര്യസമേധം ചെയ്യും”…..
എന്നാൽ സ്വന്തം ഭാര്യയെ ധിക്കരിച്ച് എന്തെങ്കിലുമൊന്ന് ചെയ്യാൻ പറയാവോ??? “ഒരുത്തനും ധൈര്യപ്പെടില്ല”….. അതാണ് പറയുന്നത് വിവാഹം എന്നതൊരു “കുടുക്കാണ് ഒരിക്കലും അഴിയാത്തൊരു കുടുക്ക് “…….
“താലിച്ചരടിൽ കിടന്ന് ചാടിക്കളിക്കാനാണ് നമ്മുടെയൊക്കെ യോഗം “…….
ഒരു നെടുവീർപ്പോടുകൂടി നിജു സംസാരിച്ച് നിർത്തി…..
നിജൂ നിൻ്റെ വർത്തമാനം കേട്ടിട്ട് നീ വിവാഹം കഴിച്ച പോലുണ്ടല്ലോ???? എന്തോ എനിക്ക് നീ പറയുന്നത് പോലൊന്നും തോന്നുന്നില്ല “എല്ലാർക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട് “……
ശരിയാ…നിനക്കിപ്പോൾ അങ്ങനൊന്നും തോന്നില്ല… കാരണം “നിൻ്റെ പ്രായമ താണ്”…..
നിൻ്റെ വിവാഹമൊന്ന് കഴിയട്ടേ…..
” അവൾ വരച്ച വരയിൽ നിന്ന് നീ പെടുക്കുന്നത് കാണാം “……
അന്നേ മനസ്സിലാവു നിനക്ക് ഈ നിജാസ് പറഞ്ഞത് ശരിയായിയിരുന്നെന്ന്…..
“വിവാഹം”….. അതും എനിക്ക് അല്ലെ…. ഒന്ന് പോയേടാ……
അയ്യോ…. ഞാനത് മറന്ന് പോയ് നീ “ക്രോണിക്ക് ബാച്ചിലറിലെ സത്യപ്രദാപനായിരുന്നല്ലോ “……… പണ്ടെങ്ങാണ്ടോ ഒരു തേപ്പ് കിട്ടിയെന്നും പറഞ്ഞ് ജീവിതത്തിലിനിയൊരു പെണ്ണ് വേണ്ടെന്ന് ശപഥവും ചെയ്ത് നടക്കുന്നു……..
ഇതു പോലായിരുന്നു സത്യപ്രദാപനും….. “അവസാനം എന്ത് പറ്റി പുള്ളിയെ രംഭ വന്നങ്ങ് കൊത്തിക്കൊണ്ട് പോയ് “…..
‘അത് പോലൊരു രംഭ നിൻ്റെ ജീവിതത്തിലും വരും’
നീ നോക്കിക്കോ അന്ന് നിനക്ക് മനസ്സിലാവും എല്ലാം…….
നിജുവിൻ്റെ സംസാരം കേട്ട് ചിരിക്കുവാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു …..
ഇവനോട് എങ്ങനെ കാര്യങ്ങൾ പറഞ്ഞൊന്ന് മനസ്സിലാക്കും….. എനിക്കെന്തോ വലിയ തേപ്പ് കിട്ടിയെന്നാണ് മച്ചാൻ വിചാരിച്ചിരിക്കുന്നത് …..
കാണുന്ന പോലെ ഈ തടി മാത്രേ ഉള്ളു ആളൊരു പാവമാണ്….. കോഴിക്കോട്ടുകാരുടെ യാ സ്നേഹം അവനിലും പ്രകടമാണ്………..
