അമലൂട്ടനും അനുക്കുട്ടിയും – 4

ID കാർഡ് കിട്ടി രജിസ്റ്ററിൽ നമ്പർ ആഡ് ചെയ്യാനായ് വന്നതാണ്….

ആണോ എങ്കിൽ കാർഡ് ഇങ്ങ് തരു…

വേണു സാർ എൻ്റെ കയ്യിൽ നിന്നും ID കാർഡ് വാങ്ങിയശേഷം അറ്റൻഡൻസ് രജിസ്റ്ററിൽ ID നമ്പറും രജിസ്റ്റർ നമ്പറും രേഖപ്പെടുത്തി കാർഡ് എൻ്റെ കൈകളിലേക്ക് തിരികെ നൽകി……….

ഹലോ…. ഒരു നിമിഷം എല്ലാ അധ്യാപകരും ഒന്ന് ഇവിടെ ശ്രദ്ധിക്കണേ….
വേണു സാർ എല്ലാരോടുമായ് പറഞ്ഞു…..

ദേ…. ഇതാണ് അമൽ…. എൻ്റെ സുഹൃത്ത് രാധാകൃഷ്ണൻ മാഷിൻ്റെ പ്രിയശിക്ഷ്യൻ…..
അമൽ ജനിച്ചതും വളർന്നതും നമ്മുടെ നാട്ടിലല്ല എറണാകുളത്താണ്….
ഇപ്പോൾ കൊയിലാണ്ടിയിലുള്ള അമ്മ വീട്ടിൽ നിന്നാണ് അമൽ പഠിക്കുന്നത്..
..
നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇതിൽ എന്താണിത്ര വല്യ കാര്യമെന്ന് എന്നാൽ ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ കേട്ട് കഴിയുമ്പോൾ നിങ്ങളുടെ എല്ലാ സംശയവും മാറും……
നമ്മുടെ ഫസ്റ്റ് ഇയർ ബാച്ചിൽ 98% മാർക്ക് വാങ്ങി +2 പാസ്സായ് വന്ന വിദ്യാർത്ഥിയാണ് അമൽ …..
ആ സ്കൂളിലെ തന്നെ ഒന്നാം റാങ്ക് കാരൻ…..
അമൽ കഴിഞ്ഞാൽ ഫസ്റ്റിയർ ബാച്ചിൽ രണ്ടാം സ്ഥാനത്ത് 95 % മാർക്കുമായ് “ആൻ മരിയയാണ്”….

ഇനി അമലിനെക്കുറിച്ച് പറയുകയാണെങ്കിൽ ഈ കാണുന്നതൊന്നുമല്ല ആള്……. പഠിപ്പിച്ചിരുന്ന അധ്യാപകർ പോലും അമലിൻ്റെ വലിയ ഫാനാണ്….
മാഷ് എന്നോട് പറഞ്ഞത് “അമൽ അസാദ്യമായ കഴിവുള്ളൊരു ചിത്രകാരനാണെന്നാണ് “….
‘വരക്കുന്ന ചിത്രങ്ങൾ കണ്ടാൽ ഏതൊരാളും നോക്കി നിന്നുപോകുമത്രേ,,, അവയ്ക്കെല്ലാം ജീവൻ ഉള്ളതായ് ഫീൽ ചെയ്യുമെന്ന്’….
നമ്മുടെ എല്ലാം ഭാഗ്യമാണ് അമൽ zoology ഡിപ്പാർട്ട്മെൻ്റിൽ തന്നെ എത്തിച്ചേർന്നത്…..

വേണുസാറിൻ്റെ വാക്കുകൾ ഇടയ്ക്കൊന്ന് മുറിഞ്ഞതും എല്ലാരേയും നോക്കി ഞാനൊന്ന് പുഞ്ചിരിച്ചു…. നിജുവാണെങ്കിൽ “തിളക്കം സിനിമയിലെ ചുരുട്ടടിച്ച് കിറുങ്ങിയ സലിം കുമാറിൻ്റെ അവസ്ഥയിലാണ് നിൽക്കുന്നത്”…….

അപ്പോൾ അമലേ “AII The Best “…..
ഇത്തവണ യൂണിവേഴ്സിറ്റിയിൽ തന്നെ ഒന്നാം റാങ്ക് നമുക്ക് വാങ്ങണം…. പOനത്തിലായാലും ചിത്രരചനയിലായാലും എന്ത് സഹായത്തിനും ഞങ്ങളെല്ലാരും തൻ്റെ കൂടെ ഉണ്ടാവും…..

Thank you sir….

Always welcome dear ….. എന്നാൽ അമൽ ക്ലാസ്സിലേക്ക് പൊക്കോളൂ……

വേണു സാറിനോട് യാത്രപറഞ്ഞിറങ്ങും വഴി ഞാൻ ഒന്ന് അനുപമ മിസ്സിനെ നോക്കി സാർ എന്നെക്കുറിച്ച് പറഞ്ഞത് കേട്ടിട്ട് കക്ഷിയുടെ മുഖത്ത് ആശ്ചര്യഭാവം നിറഞ്ഞ് നിൽക്കുകയാണ്…
ഡിപ്പാർട്ട്മെൻ്റിൽ നിന്നും പുറത്തേക്കിറങ്ങിയതും നിജു ആരോടൊന്നില്ലാതെ പറഞ്ഞു….

അടിപൊളി….. നല്ല ആളിൻ്റടുത്താ രാവിലെ സ്റ്റഡി ക്ലാസ്സ് എടുത്തത്…. വെറുതേ ധന്യ മിസ്സിൻ്റെ വായിലിരിക്കുന്നതും കേട്ട്…. ഇപ്പ ഞാനാരായ്….

നിജുവിൻ്റെ വാക്കുകൾക്ക് ഒരു ചിരി മാത്രമായിരുന്നെൻ്റെ മറുപടി….

എടാ നീ എന്താ രാവിലെ വീടെവിടാന്ന് ചോദിച്ചപ്പോൾ കൊയിലാണ്ടീലാന്ന് പറഞ്ഞത്??? നിൻ്റെ വീട് എറണാകുളത്തല്ലേ????…

അതേ എറണാകുളത്താണെടാ…
പക്ഷെ ഞാനിപ്പോൾ കോഴിക്കോട്ടല്ലേ നിൽക്കുന്നത് അതുകൊണ്ടാ അങ്ങനെ പറഞ്ഞത്…. അതുമല്ല ഇനി ഞാനൊരിക്കലും എറണാകുളത്തേക്ക് പോകില്ലെടാ…. ഇവിടെ തന്നായിരിക്കും…..

അതെന്താടാ????

എല്ലാം പറയാമെടാ ഇപ്പോളല്ല പിന്നെ…. ഒരുപാടുണ്ട് പറയാൻ….
മ്മ്….എറണാകുളത്തെവിടാടാ നിൻ്റെ വീട് “കടവന്ത്രയിലാണോ “????

അല്ലെടാ…. ‘പാലാരിവട്ടത്താണ് ‘….

ആണോ….ഞാനോർത്ത് “കടവന്ത്രയിലായിരിക്കുമെന്ന് “…..

അതെന്താ നീ കടവന്ത്രയിലാണോന്ന് ചോദിച്ചത്???
നിനക്ക് അറിയുമോ ആ സ്ഥലം???
അവിടെ വന്നിട്ടുണ്ടോ നീ????

കൊള്ളാം അറിയുവോന്നോ….. “കടവന്ത്രയും അവിടുള്ളൊരു ഇക്കയേയും അറിയാത്ത മലയാളികളുണ്ടോ”????

‘ഇക്കയോ ‘??? ഏത് ഇക്ക????

എടാ മ്മടെ “റഷീദിക്കാ” ….
നീ കേട്ടിട്ടില്ലേ ഇക്കയെപ്പറ്റി????
“ഇക്ക കേരളം മുഴുവൻ ഫേമസല്ലെ”…..

ഏയ് എനിക്ക് മനസ്സിലായില്ലെടാ…. എവിടെ ഫോട്ടോ വല്ലതുമുണ്ടോ നിൻ്റെ കയ്യിൽ????

ഫോട്ടോ ഒന്നുമില്ലെടാ…. പക്ഷെ ഇക്കയുടെ സംഭാഷണം ഞാൻ വേണമെങ്കിൽ അനുകരിച്ച് കാണിക്കാം….
അതു കേട്ടാൽ നിനക്ക് മനസ്സിലാവും ഇക്കയെ….
എൻ്റെ മുഖത്തേക്ക് നോക്കി ഒരളിഞ്ഞ ചിരിയോട് കൂടി നിജു പറഞ്ഞു….

ശരി… എന്നാൽ നീ അനുകരിക്ക്…. കേട്ടിട്ടുണ്ടോന്ന് ഞാൻ പറയാം…….

ഹലോ…. “ഞമ്മട പേര് റഷീദ് “…. ‘മോനാ കടബന്ത്രേല് റീച്ചാർജ് ചെയ്യാൻ ബന്നപ്പ മോനെ ഞമ്മള്കണ്ട് ‘…. “ഇക്കാക്ക് പെര്ത്തിഷ്ടായി “…. “””ശൂടാബണ്ട പുള്ളേ”””…..
‘ഇക്ക പൊറോട്ടേം എറച്ചീം ബാങ്ങിത്തരാം’…. “””മൻസനല്ലേ പുള്ളേ”””…..

എടാ ഇത് ഞാനെവിടെയോ കേട്ടിട്ടുള്ള…….
“പ്പ”….. ‘പരട്ട മൈരേ ‘….. കണ്ട “കുണ്ടന്മാരേ” അറിയുമോന്നാണോടാ നാറീ നീ എന്നോട് ചോദിച്ചത്….

എൻ്റെ ചീറൽ കണ്ട് നിജു ചിരിക്കുവാൻ തുടങ്ങി……

നീ ഇക്കാന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി വല്ല “സാമൂഹ്യ പ്രവർത്തകരുമായിരിക്കുമെന്ന് “….. ഇത് ഒരു മാതിരി…..

‘ശൂടാബല്ലേ പുള്ളേ ഞമ്മളൊരു തമാശ പറഞ്ഞേണ് ‘….

അവൻ്റ വളിച്ച കോമഡി……

ഹാ…. ഇയ്യത് വിടടോ…. എന്ത് മനസനാടോയ്യ്….
അതൊക്കെപ്പോട്ടെ ഞാൻ നിന്നോട് സീര്യസ്സായ് ഒരു കാര്യം പറയാം…..

എന്ത് കാര്യം???

അത് വേറൊന്നുമല്ലെടാ …. ആൻമരിയ ഇല്ലേ അവളെ നീ ഒന്ന് സൂക്ഷിച്ചോണം….

ഹേ…. അതെന്താടാ!!!

അമൽ മോനെ….. “അഹങ്കാരത്തിനും കുശുമ്പിനും കയ്യും കാലും വെച്ചതാണ് ആൻമരിയ”…… തന്നെക്കാൾ നന്നായ് പഠിക്കുന്ന ഒരാൾ ക്ലാസ്സിൽ ഉണ്ടെന്നറിഞ്ഞാൽ അവൾ അവളുടെ തനിക്കൊണം കാട്ടിത്തുടങ്ങും…..

എന്താടാ???…. എനിക്കൊന്നും മനസ്സിലാവുന്നില്ല…..

എടാ ഞങ്ങൾ ഒരുമിച്ചാണ് +2 പഠിച്ചത് …..
ഇവളെക്കാൾ ബ്രില്യൻ്റായ “ജയകൃഷ്ണൻ” എന്നൊരു സ്റ്റുഡൻ്റ് ഉണ്ടായിരുന്നു ഞങ്ങളുടെ ക്ലാസ്സിൽ……
+1 ലെ റിസൾട്ട് വന്നപ്പോൾ ജയകൃഷ്ണനായിരുന്നു ക്ലാസ്സിലെ ടോപ്പ്…. എന്നാൽ അത് ഈ “പൂതനക്ക് പിടിച്ചില്ല”… “അവനെ പൊട്ടിക്കാൻ വേണ്ടി പ്രണയ നാടകം കളിച്ച മുതലാണ് ആൻമരിയ “…. അവളുടെ സൗന്ദര്യത്തിൽ ചെക്കൻ മയങ്ങിപ്പോയ്….. അവസാനം +2 വിലെ റിസൾട്ട് വന്നപ്പോൾ “ആൻമരിയ സ്കൂളിലെ റാങ്ക് ഹോൾഡറുമായ്” …..
അങ്ങനെ ചെക്കന് ഒന്നാന്തരമൊരു തേപ്പും കൊടുത്തിട്ടാണവൾ ഇവിടെ വന്നിരിക്കുന്നത്….. “പOനത്തിലാണേലും സൗന്ദര്യത്തിലാണേലും അവളേക്കാൾ മുന്നിൽ ഒരാൾ വരുന്നത് അവൾക്ക് ഇഷ്ടമാവില്ല” ….
പിന്നെ കാശിൻ്റെ ചെറിയൊരു കുത്തിക്കഴപ്പും അവൾക്കുണ്ട്..
നീ നോക്കിക്കോ അവൾ നമ്മുടെ കൂടെയുള്ള ഒരു പെൺകുട്ടികളോടും അധികം കമ്പനിയുണ്ടാവില്ല….
എന്തായാലും % വെച്ച് നോക്കിയാൽ നീ അവളേക്കാൾ ഒരുപടി മുന്നിലാണ്……..
ഫസ്റ്റ് സെമസ്റ്റർ റിസൾട്ട് വന്നു കഴിയുമ്പോൾ നിന്നെ പൊട്ടിക്കാൻ അടുത്ത പ്രണയനാടകവുമായ് നിൻ്റെ മുന്നിലും അവൾ അവതരിക്കും…..

Leave a Reply

Your email address will not be published. Required fields are marked *