അമലൂട്ടനും അനുക്കുട്ടിയും – 4 1

മ്മ്…. എന്നാൽ നീ ഒരു കാര്യം ചെയ്യ് എതെങ്കിലുമൊരു ബേക്കറിയിൽ നിന്നും നല്ലൊരു കേക്ക് ഓർഡർ ചെയ്യ്…. അമ്മയ്ക്ക് ഗിഫ്റ്റ് നൽകാൻ ഒരു സാരിയും കൂടി വാങ്ങിക്കണം എന്നിട്ട് അമ്മ അറിയാതെ എല്ലാം സെറ്റ് ചെയ്ത് പിറ്റേ ദിവസം അമ്മയെ വിളിച്ച് കേക്ക് കട്ട് ചെയ്യ്…..

ഞാനും അത് ആലോചിച്ചതാണ് എന്നാലും അതിലും കുറച്ച്കൂടി ഓർത്തിരിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോടാ??……

നിജു അൽപ്പനേരം ആലോചിച്ചിട്ട് പറഞ്ഞു….

എടാ നീ ഒരു കഥ കേട്ടിട്ടുണ്ടോ “ചോക്ക് മലയുടെ മുകളിലിരിക്കുന്നയാൾ ചോക്ക് അന്വേഷിച്ചു പോയ കഥ ”

കേട്ടിട്ടുണ്ട്… എന്താടാ???

നിൻ്റെ കാര്യത്തിലത് കറക്ടാടാ….

എന്താടാ സംഭവം നീ ഒന്ന് തെളിച്ച് പറ…

എടാ മണ്ടാ…. നിനക്ക് ചിത്രം വരക്കാന്നുള്ള കഴിവുണ്ട് എന്തുകൊണ്ട് അമ്മയുടെ ചിത്രം വരച്ച് ഗിഫ്റ്റ് ചെയ്തൂട…..
അതിലും വലിയൊരു ഗിഫ്റ്റ് നൽകാനുണ്ടോ????

‘അത് ശരിയാണ് ഞാൻ അത്രയും ചിന്തിച്ചില്ല എന്നതാണ് സത്യം’ ….
നിജൂ… വെറുതേ പേപ്പറിൽ വരച്ചു നൽകിയാൽ അതിനൊരു സുഖമുണ്ടാവില്ലെടാ???

നീ ആദ്യം വരക്കെടാ ബാക്കി ഞാൻ ചെയ്തോളാം ……
ഇന്ന് വൈകുന്നേരത്തിനുള്ളിൽ വരച്ച് തന്നാൽ നാളെ വൈകുന്നേരത്തിനുള്ളിൽ ഫോട്ടോ ഫ്രയിം ചെയ്ത് നിൻ്റെ കയ്യിൽ തന്നിരിക്കും നിജു….
നിൻ്റെ കൈ കൊണ്ട് വരച്ച ചിത്രത്തിൻ്റത്രേം വലിയ സർപ്രൈസ് അമ്മയ്ക്ക് നൽകാനില്ല…..

നിജു പറഞ്ഞത് ശരിയാണ്…….
ഞാനൊരു ചിത്രകാരനാണെന്നുള്ള കാര്യം അനുഅമ്മയ്ക്ക് അറിയില്ലായിരിക്കാം….. അങ്ങനാണേൽ ഇതിലും വലിയൊരു സർപ്രൈസ് എൻ്റെ അമ്മയ്ക്ക് നൽകുവാനില്ല……
കൂടുതലൊന്നും ചിന്തിക്കാതെ പുറത്തെ സ്റ്റോഴ്സിൽ നിന്നും പേപ്പർ വാങ്ങി ക്ലാസ്സിലെത്തി ബുക്കിനുള്ളിൽ പേപ്പർ വച്ച് അമ്മയുടെ ചിത്രം വരയ്ക്കുവാൻ തുടങ്ങി ധന്യാമിസ്സിൻ്റെ ക്ലാസ്സിലും ബോട്ടണി ക്ലാസ്സും കൊണ്ട് ഏകദേശം വരച്ച് തീർത്തു….. മൂന്നാമ്മത്തെ ഹവർ അനുപമ മിസ്സ് ക്ലാസ്സിലെത്തി പഠിപ്പിക്കുവാൻ തുടങ്ങി….
അതൊന്നും ശ്രദ്ധിക്കാതെ ഞാൻ ചിത്രരചനയിൽ മുഴുകിയിരുന്നു… എന്നാൽ അനുമിസ്സ് എൻ്റെ പ്രവർത്തികൾ ഓരോന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്നത് ഞാനറിഞ്ഞിരുന്നില്ല…..
ചിത്രം വരച്ച് പൂർത്തിയായതും ലഞ്ച്ബ്രേക്കിനായുള്ള ബൽ മുഴങ്ങി ………….
ബുക്ക് അടച്ചതിനു ശേഷം ഞാൻ മുഖമുയർത്തി നോക്കുമ്പോൾ അനുമിസ്സ് എൻ്റടുത്തേക്ക് എത്തിക്കഴിഞ്ഞിരുന്നു…..
വേഗന്ന് തന്നെ എൻ്റെ ബുക്ക് എടുത്ത ശേഷം മിസ്സ് എന്നോടായ് പറഞ്ഞു….
“താൻ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ലാബിൽ വന്നെന്നെ കാണണം”……..
അത്രയും പറഞ്ഞശേഷം എന്നെ നോക്കി ദേഷ്യപ്പെട്ട് കൊണ്ട് മിസ്സ് തിരിഞ്ഞു നടന്നു……..

അമലേ…. പണിയായോ????
മിസ്സ് പൊക്കിയത് കണ്ട് നിജു ചോദിച്ചു…..

അറിയില്ല….. നീ ഒന്ന് പറയണ്ടായിരുന്നോടാ മിസ്സ് എന്നെ ശ്രദ്ധിക്കുന്ന കാര്യം….

അതിന് ഞാനറിഞ്ഞോ അവർ നിന്നെയാണ് ശ്രദ്ധിക്കുന്നതെന്ന്….

ഇനി എന്ത് ചെയ്യും????….

എന്ത് ചെയ്യാൻ…..
നീ എന്തിനാ പേടിക്കുന്നത് അമ്മയുടെ ചിത്രമല്ലെ വരച്ചത് …..
നീ മിസ്സിനോട് കാര്യം പറഞ്ഞാൽമതി അവർക്ക് മനസ്സിലാവും…….

ശരി…..

അര മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ മിസ്സിനെ കാണുന്നതിനായ് ലാബിലേക്ക് നടന്നു…..
ലാബിന് വാതിൽക്കലെത്തിയശേഷം അകത്തേക്ക് നോക്കുമ്പോൾ
ഞാൻ വരച്ച ചിത്രത്തിലേക്ക് തന്നെ നോക്കിയിരിക്കുന്ന അനുമിസ്സിനെയാണ് കാണുന്നത് ….
പതിയെ നടന്ന് ഞാൻ മിസ്സിനടുത്തെത്തി….
മിസ്സേ…..

ആ….എത്തിയോ താൻ….
അമലേ തനിക്ക് ചിത്രം വരക്കാനൊക്കെ നല്ല കഴിവുണ്ടെടോ…. പക്ഷെ അത് ചെയ്യേണ്ടത് പഠിപ്പിക്കുന്ന സമയത്തല്ല ഫ്രീ ടൈം കിട്ടുമ്പോഴാണ് ….. പഠിപ്പിക്കുന്ന സമയത്ത് ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കണം….. അല്ലാതിതുപോലെ പടം വരച്ച് കളിക്കരുത്…..
ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മായ്ച്ചുകൊണ്ട് ഒരു കപട ദേഷ്യത്തോട് കൂടി മിസ്സ് പറഞ്ഞു……..

അത് മിസ്സേ…..ഞാൻ….
ഞാൻ……

എന്താടോ നിന്ന് വിക്കുന്നത്…. പറയൂ…. ഇതാരെയാ ഈ വരച്ചുവെച്ചിരിക്കുന്നത്????……

അത്…..അതെൻ്റെ “അനുഅമ്മയെയാണ്”…..
ഈ വരുന്ന വ്യാഴാഴ്ച അമ്മയുടെ പിറന്നാളാണ് മിസ്സേ….
അതിന് ഗിഫ്റ്റ് നൽകാൻ വേണ്ടി വരച്ചതാ ഞാൻ……. ദയനീയമായൊരു ഭാവത്തോട് കൂടി മിസ്സി നോട് ഞാൻ മറുപടി പറഞ്ഞു…..

ഗിഫ്റ്റ് നൽകാനോ എങ്ങനെ????

ഫോട്ടോ ഫ്രയിം ചെയ്ത് …..
നിജാസാണ് പറഞ്ഞത്….
ഇന്ന് പടം വരച്ച് നൽകിയാൽ നാളെ വൈകുന്നേരത്തിനുള്ളിൽ ഫ്രയിം ചെയ്ത് തരാന്ന് ……
അതാ ഞാൻ പെട്ടെന്ന് തന്നെ വരച്ചത്….

മ്മ്…… അമ്മയെ അത്രയ്ക്കിഷ്ടണോ അമലിന്?????

അതേ മിസ്സേ….. ഒരുപാടിഷ്ടമാണ്…..

ആണോ…..
എന്നാൽ ശരിയെടോ താൻ ക്ലാസ്സിലേക്ക് പൊക്കോളൂ….
ദാ ഇത് കൂടെ എടുത്തോളൂ…..
വരച്ച ചിത്രം തിരികെ നൽകിക്കൊണ്ട് മിസ്സ് പറഞ്ഞു……

ശരി മിസ്സേ……
ഒരു ചിരിയോട് കൂടി ചിത്രവും കൈകളിലെടുത്ത് ഞാൻ പതിയെ തിരിഞ്ഞു നടന്നു…..

അമലേ….. ഒരു നിമിഷം ഒന്ന് നിന്നേ…….
അനുമിസ്സിൻ്റെ പിന്നിൽ നിന്നുമുള്ള വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കി……..

പറയാതിരിക്കാൻ പറ്റില്ലെടോ…….
വേണു സാർ പറഞ്ഞത് പോലെ….. അസാദ്യ കഴിവാട്ടോ തനിക്ക്…..
താൻ വരച്ച ചിത്രം എനിക്ക് ഒരുപാടിഷ്ടമായ്…… എനിക്കെന്നല്ല കാണുന്ന ഏതൊരാൾക്കും ഇഷ്ടമാവും…..

വീണ്ടും ആ ചുണ്ടുകളിൽ എൻ്റെ മനസ്സിൽ പതിഞ്ഞയാ പുഞ്ചിരി വിരിഞ്ഞു……..
ഒന്നും പറയാതെ ഞാനാ ചിരിയിൽ അലിഞ്ഞ് നിൽക്കുകയാണ്…….
മുല്ലമൊട്ടുകൾ പോലുള്ള പല്ലുകൾ കാട്ടി പുഞ്ചിരിക്കുന്ന അനുമിസ്സ്…… ഹൊ!!! ദൈവമേ……….

അമലേ…. താനെന്താ ആലോചിക്കുന്നത്????
ചിന്തയിൽ മുഴുകിയിരുന്ന എന്നെ വിളിച്ചുണർത്തുന്നപോലെ മിസ്സിൻ്റെ ചോദ്യമുയർന്നു……

ഏയ് ഒന്നുമില്ല മിസ്സേ…. ഞാൻ വെറുതേ………

വെറുതെയോ???…. ഇന്നലെ മുതൽ സ്വപ്ന ലോകത്തിലാണല്ലോ താൻ……….
എന്താ ഇതിനും മാത്രം ആലോചിച്ച് കൂട്ടുന്നത്????………

എയ് ഒന്നുമില്ല മിസ്സേ…

മ്മ്……..ശരി എന്നാൽ പൊക്കോളു….

Thanku miss…..

ലാബിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ എൻ്റെ മനസ്സിനോട് ഞാനൊരുപാട് ചോദ്യങ്ങൾ ചോദിച്ചിരുന്നു ……..
പക്ഷെ ആ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ എൻ്റെ മനസ്സിന് സാധിച്ചില്ല എന്നതാണ് സത്യം………….
വെറും രണ്ട് ദിവസംകൊണ്ട് തന്നെ സെൻ്റ് മേരീസിലെ ലൈഫ് എന്നിൽ ചെറിയ ചെറിയ മാറ്റങ്ങൾ സമ്മാനിച്ചു തുടങ്ങിയിരുന്നു……….

ക്ലാസ്സ് കഴിഞ്ഞ് ബൽ മുഴങ്ങിയതും….
നിജു എന്നെയും കൂട്ടി ടൗണിലേക്ക് നടന്നു……….

“മഹേഷ് ഭാവന ” എന്ന സ്റ്റുഡിയോയുടെ മുന്നിലെത്തിയപ്പോഴാണ് ഞങ്ങൾ നിന്നത്…..

അമലേ…. ഇതാണ് ഞാൻ പറഞ്ഞ സ്റ്റുഡിയോ….
നമ്മുടെ സ്വന്തം മഹേഷേട്ടൻ്റെ സ്റ്റുഡിയോ….
നീയാ ചിത്രം ഇങ്ങ് തന്നേര് …..
നിജുവിൻ്റെ കൈകളിലേയ്ക്ക് ഞാൻ വരച്ച ചിത്രം നൽകിയശേഷം ഞങ്ങളിരുവരും പതിയെ സ്റ്റുഡിയോയുടെ അകത്തേക്ക് കയറി…………
സ്റ്റുഡിയോയുടെ ഉള്ളിൽ നിൽക്കുന്നയാളെക്കണ്ടപ്പോൾ ഞാനതിശയത്തോടെ നോക്കി നിന്നു പോയ്!!!…..

Leave a Reply

Your email address will not be published. Required fields are marked *