“നമുക്ക് ശരിയാക്കാം ചേച്ചീ.. ഞാനല്ലേ പറയുന്നത്..”
“എന്നാലും ആ കൊച്ചൻ്റെ കയ്യീന്ന് എങ്ങനാ കാശ് വാങ്ങിക്കുന്നതെന്നോർത്തിട്ട്..”
സോന അവൻ്റെ അരികിലിരുന്നു
“അതോർത്ത് വിഷമിക്കണ്ട ചേച്ചീ.. അവൻ്റെ വീട്ടിൽ ഒരു ബാഗ് നിറയെ സ്വർണവള ഇരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. എനിക്ക് തോന്നുന്നത് ഒരു നൂറു പവനെങ്കിലും കാണുമെന്നാ..”
“നൂറു പവനോ..”
അവളുടെ കണ്ണ് മിഴിഞ്ഞു പോയി..
“പിന്നില്ലാതെ..”
“അവരു പെന്തിക്കോസിൽ ചേർന്നില്ലേടാ.. അപ്പൊ വളയോക്കെ വെറുതെ ഇരുന്നു പോകുമല്ലോ.. ഇടാനും പറ്റില്ല..”
“ചേച്ചി അവനെ ഒന്നു സോപ്പിട്ടു നോക്കിയാൽ അതീന്നു നമുക്ക് കുറച്ച് വളയൊപ്പിക്കാം..”
ശൗരി തന്ത്രപൂർവ്വം കാര്യമവതരിപ്പിച്ചു.
“സോപ്പിടാനോ.. എനിക്ക് മനസിലായില്ല..”
“ചേച്ചി അവൻ്റെ അടുത്ത് ഒന്ന് കമ്പനിയടിച്ചു നിന്നാൽ മതി.. പൊട്ടനാ.. ഓരോ ദിവസവും വേണേൽ ഓരോ വള കൊണ്ട് വന്നു തരും..”
സോന അവനെ നോക്കിച്ചിരിച്ചു.
“എങ്കിൽ ഞാൻ പോകുവാ.. ഇപ്പോത്തന്നെ പോയി ഒപ്പിക്കാൻ നോക്കാം..”
“ഇപ്പോഴോ.. സന്ധ്യയായില്ലേ.. ഇന്നിനി വേണ്ട..”
അവള് പറഞ്ഞെങ്കിലും അവൻ സമ്മതിച്ചില്ല.
“നാളത്തേക്ക് ചിലപ്പോ ആ ചൂടങ്ങ് പോയിക്കിട്ടും..”
ശൗരി എഴുന്നേറ്റു.
സോനയും ഒപ്പം എഴുന്നേറ്റു..
“എടാ എല്ലാം സൂക്ഷിച്ചു വേണേ.. വേറാരും അറിയല്ലേ..”
ഇറങ്ങാൻ നേരം സോന അവനെ ഓർമ്മിപ്പിച്ചു.
ശൗരി അവളെ നോക്കി തലകുലുക്കി.
ശൗരി നേരെ പോയത് വീട്ടിലേക്കാണ്. ഒരു വള ഭദ്രമായി വീട്ടിൽ വെച്ചിട്ട് അര മണിക്കൂർ കഴിഞ്ഞ് അവൻ തിരികെ സോനയുടെ വീട്ടിലേക്ക് ചെന്നു. അവള് അടുക്കളയിൽ നിൽക്കുന്നത് അവൻ ജനാലയിലൂടെ കണ്ടിരുന്നു.
“സോനേച്ചി.. ഇത് ഞാനാ..”
അടുക്കള ജനൽ തുറന്ന് ശൗരി അവളെ വിളിച്ചു. അവള് അടുക്കള വാതിൽ തുറന്നു.
