സോന പോയിക്കഴിഞ്ഞതും ശൗരി ആൽബർട്ടിനെ നോക്കി.
“എന്തുവാടാ നിനക്ക് സോന ചേച്ചിയെ കാണുമ്പൊ ഒരിളക്കം.. ആകെ ഒലിപ്പീരാണല്ലോ..”
ആൽബർട്ട് ഒന്ന് ചൂളി..
“നീ ചമ്മണ്ട..”
ആൽബർട്ട് അവനെ നോക്കിച്ചിരിച്ചു.
“മഞ്ഞ സാരിയിൽ സോന ചേച്ചി വരുന്ന കണ്ടാൽ ഞാനറിയാതെ നോക്കി നിന്ന് പോകും..”
“മതി സാഹിത്യം പറഞ്ഞത്…”
“എനിക്കൊക്കെ ഇങ്ങനെ നോക്കിയും പറഞ്ഞുമൊക്കെ വെള്ളമിറക്കാനല്ലെ പറ്റൂ ചേട്ടാ..”
“അതെന്താ നിനക്കൊന്ന് മുട്ടി നോക്കിക്കൂടെ..”
“അത്രേം ധൈര്യമൊന്നും എനിക്കില്ല..”
“ഞാൻ സഹായിക്കണോ.. ചെലവ് ചെയ്താൽ മതി..”
ആൽബർട്ട് പ്രതീക്ഷയോടെ അവനെ ഒന്ന് നോക്കി.
“അതൊക്കെ ചെയ്യാം..”
ആൽബർട്ടിന് സമ്മതമായിരുന്നു.
“എന്നാ നമുക്ക് ഒരീസം നോക്കാം..”
ആൽബർട്ട് തലയാട്ടി.
തനിക്ക് പോകാനുള്ള ബസ് വരുന്നത് കണ്ടതും ശൗരി അവനെ വിട്ടിട്ട് സ്റ്റോപ്പിലേക്ക് പോയി.
***** ***** *****
രാവിലത്തെ ട്യൂഷൻ കഴിഞ്ഞ് ഒൻപത് മണിയോടെ പതിവുള്ള പ്രാതൽ കഴിക്കുകയായിരുന്നു ആലീസ്. പുറത്തൊരു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടതും അവളെ ഒന്ന് വിറച്ചു. ജോസ് വന്നിരിക്കുന്നു.. ആലീസ് കഴിപ്പു തുടർന്നു. അൽപ്പം കഴിഞ്ഞതും അയാള് അകത്തേക്ക് വന്നു. അവളെ ഒന്ന് നോക്കിയിട്ട് കസേര വലിച്ചു അടുത്തായി ഇരുന്നു.
അവള് മിണ്ടാൻ പോയില്ല..
“എന്താണ് പിണക്കം മാറിയില്ലേ..”
അയാള് അനുനയത്തിൽ ചോദിച്ചു. അവള് മറുപടി പറഞ്ഞില്ല.
“എന്താ മിണ്ടാത്തത്..”
ജോസ് അവളുടെ കൈയ്യിൽ തോണ്ടി.
“ദേ സാറെ മേത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട..” അവൾ സ്വരം കടുപ്പിച്ചു.
അവള് ഇടഞ്ഞു നിൽക്കുകയാണന്ന് അയാൾക്ക് മനസ്സിലായി.
“ഞാൻ അന്നേരം ഒരു തമാശ പറഞ്ഞതിനാണോ..”
“നിങ്ങൾക്കത് തമാശയായിരിക്കും..എനിക്കങ്ങനെയല്ല. ഇനി മേലാൽ എൻ്റെ ദേഹത്ത് തൊട്ടുള്ള ഒരു പരിപാടിക്കും ഞാൻ നിന്ന് തരില്ല..അതിൻ്റെ പേരിൽ സാറെന്നെ പറഞ്ഞു വിട്ടാലും എനിക്കൊന്നുമില്ല..”
