അപ്പോൾ സമയം രാത്രി ഏഴു മണി ആയിരുന്നു.
അവിടുന്നു പുറപ്പെടുമ്പോൾ ആ വഴിയിൽ അവരെ കാത്തിരുന്ന അപകടത്തെ കുറിച്ച് അവർക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു. അന്നു രാത്രി ഭരങ്ങാനം കാഞ്ഞിരപ്പള്ളി റോഡ് പതിവിലും വിജനമായിരുന്നു.
തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകത്തിൻ്റെ ഭീതി ആ വഴിയിലൊക്കെ തളം കെട്ടി നിൽക്കുന്ന പോലെ. അവരുടെ കാർ ഭരണങ്ങാനം പിന്നിട്ട് കുറച്ചു ദൂരം പോകവെ വഴിയിൽ വച്ച് അവരെ ഒരു ബൈക്ക് യാത്രികൻ തടഞ്ഞു. ജംഗ്ഷനിൽ പോലീസും പ്രധിഷേധക്കാരും തമ്മിൽ സംഘർഷം നടക്കുകാണെന്നും പൈക റോഡ് വഴി ഇപ്പോ പോവുന്നത് അപകടമാണെന്നു അയാൾ അവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു.
എന്നാൽ അതു വകവെക്കാതെ അവർ മുന്നോട്ടു തന്നെ പോയി. എന്നാൽ അധികം മുന്നോട്ടു പോവുന്നതിനു മുന്നെ തന്നെ അവർക്ക് ബൈക്ക് റാലിയായി വന്ന പ്രധിഷേധക്കാരെ അഭിമുഖീകരിക്കേണ്ടി വന്നു. അവരെ കണ്ട ഉടനെ തന്നെ ആന്റോ കാർ റിവേർസ് എടുത്തു. കാർ തിരിക്കുമ്പോഴേക്കും അവർ അടുത്തെത്തിയിരുന്നു.
“അടിക്കെടാ..കത്തിക്കെടാ” എന്ന് ആക്രോശിച്ചുകൊണ്ട് അക്രമികൾ കാറിനടുത്തേക്ക് പാഞ്ഞടുത്തു കണ്ട് നൈന ഞെട്ടി വിറച്ചു. എന്നാൽ ആന്റോ മനോധൈര്യം കൈവിട്ടില്ല. റബ്ബർ തോട്ടത്തിൻ്റെ നടുവിലെ വിജനമായ റോഡിലൂടെ അവൻ കാർ അതിവേഗം മുന്നോട്ടു പായിച്ചു.
കുറച്ചു ദൂരം മുന്നോട്ടു പോകവെ ആന്റോ പെട്ടന്നു കാർ റബ്ബർ തോട്ടത്തിലേക്കു വെട്ടിച്ചു ഇടതു ഭാഗത്തെ ഒരു ഇടറോഡിലേക്ക് കയറ്റി തോട്ടത്തിനുള്ളിലേക്ക് കയറിപോയി.
ഈ വഴി വന്നാ മതിയെന്നു മമ്മി പറയാനുണ്ടായ കാരണം അപ്പോഴാണ് ആന്റോയ്ക്ക് മനസിലായത്. ഇടമറ്റം മീനച്ചിൽ ഭാഗങ്ങളിൽ എല്ലാം അവർക്ക് റബ്ബർ എസ്റ്റേറ്റുകൾ ഉണ്ടായിരുന്നു. അതിലൊന്നിലെ എസ്റ്റേറ്റിലേക്കാണ് ആന്റോ കാർ ഓടിച്ചു കയറ്റിയത്.
എസ്റ്റേറ്റിലെ ഫാം ഹൗസിൽ ജോലിക്കാർ ആരെങ്കിലും ഉണ്ടാവുമെന്ന് ആന്റോ കരുതിയത്. എന്നാൽ അവിടെ ആരും ഇല്ലായിരുന്നു. ഫാം ഹൗസ് പൂട്ടിയിരുന്നു. പക്ഷേ കാറിൻ്റെ ഡാഷ് ബോർഡ് തുറന്നപ്പോൾ ഫാം ഹൗസിൻ്റെ സ്പെയർ കീ കിട്ടി.
അവർ രണ്ടു പേരും ഫാം ഹൗസ് തുറന്നു അകത്തു കയറി. തൽകാലത്തേക്ക് ഈ രാത്രി ഇവിടെ കഴിച്ചു കൂടാമെന്ന് അവർ തീരുമാനിച്ചു.
ഫാം ഹൗസിൽ അത്യാവിശ്യ സൗകര്യങ്ങൾ ഒഴികെ ഒന്നുമില്ലായിരുന്നു. തോട്ടത്തിലേക്ക് ആവശ്യമായ സാധനങ്ങൾ സൂക്ഷിക്കുന്ന സ്റ്റോറൂമും പണിക്കാരുടെ വിശ്രമമുറിയും ഒരു ചെറിയ അടുക്കളയുമാണ് അവിടെ ഉണ്ടായിരുന്നത്.
ആന്റോ അടുക്കളയിൽ പോയി കട്ടൻ കാപ്പിയുണ്ടാക്കി നൈനയ്ക്കും കൊടുത്തു. നടന്ന സംഭവങ്ങൾ അപ്പോൾ തന്നെ രണ്ടു വീട്ടിലേക്കും വിളിച്ച് പറഞ്ഞു. രണ്ടുപേരും ഇപ്പോൾ ഫാം ഹൗസിൽ സുരക്ഷിതരാണെന്നും നാളെ രാവിലെ എത്തിക്കോളാമെന്നും അവരെ അറിയിച്ചു.
പതിയെ ആണെങ്കിലും മുന്നെ നടന്ന സംഭവത്തിൻ്റെ ഷോക്കിൽ നിന്നും നൈന വിമുക്തയായി. അവിടെ കിടക്കാനായി ആകെ ഉണ്ടായിരുന്ന കട്ടിൽ നൈനയ്ക്ക് കൊടുത്ത് ആന്റോ താഴെയൊരു പഴയ തുണി വിരിച്ചു കിടന്നു.
സുന്ദരിയായ ഒരു പെൺകുട്ടിയോപ്പം ഒരു മുറിയിൽ ഒറ്റയ്ക്ക് കിടക്കുകയാണെന്ന വിചാരമൊന്നും ആ സമയത്ത് ആന്റോയ്ക്ക് മനസിൽ ഉണ്ടായിരുന്നില്ല. ഈ സമയത്ത് നൈനയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതാണ് തൻ്റെ കടമയെന്ന് ആന്റോയ്ക്ക് പൂർണ ബോധ്യമുണ്ടായിരുന്നു.
അന്നു രാത്രി അവർ എപ്പോഴോ ഉറങ്ങിപ്പോയി.
പിറ്റേ ദിവസം പുലർച്ചെ ആന്റോയ്ക്ക് ഉറക്കം തെളിയുമ്പോൾ സിമന്റു തറയിലെ തണുപ്പ് അവൻ്റെ ദേഹത്തേക്ക് അരിച്ചു കയറുന്നുണ്ടായിരുന്നു. ഉറക്കം അത്ര ശരിയായിട്ടില്ല.
സമയം ആറുമണി ആവുന്നേ ഉള്ളൂ. ജനൽപാളിയിലൂടെ അകത്തത്തെയിയ പുറത്തെ ബൾബിൻ്റെ മങ്ങിയ വെളിച്ചത്തിൽ അവൻ ഉറങ്ങിക്കിടക്കുന്ന നൈനയെ കണ്ടു.
അപ്പൊഴാണ് താൻ എവിടെയാണെന്നുള്ള ബോധം ഉണ്ടായത്. ഒരു സുന്ദരിയുടെ കൂടെ ഒരു രാത്രി മുഴുവൻ ഒറ്റയ്ക്ക് കഴിഞ്ഞിട്ടും ഒന്നും സംഭവില്ലെന്ന കാര്യം അവൻ ഓർത്തു. അതും താൻ അത്രയേറെ ആഗ്രഹിച്ച ഒരു പെണ്ണിനെ. പക്ഷേ ഇങ്ങനെ ഒരവസ്ഥ അല്ലായിരുന്നെങ്കിൽ എന്ന അവൻ ആഗ്രഹിച്ചു പോയി.
