“”…ആഹാ.! നിന്നിവടെല്ലാരും പടക്കോന്നാണോ വിളിയ്ക്കുന്നേ..??”””_ സംശയത്തോടെ ഞാൻ ചോദിച്ചതും അവളെന്നെ കത്തുന്നനോട്ടത്തോടെ തിരിഞ്ഞുനോക്കി…
ഉടനെ,
“”…നീയെന്നെ നോക്കിപ്പേടിപ്പിയ്ക്കാൻ ഞാനല്ല, ദേ… അവന്മാരു വിളിച്ചതാ..!!”””_ എന്നുത്തരവുംകൊടുത്തു…
അതോടെ അവള് അവന്മാരെയൊന്നു നോക്കിയശേഷം തിരിഞ്ഞുനടന്നു…
കൂട്ടത്തിൽ, പിറുപിറുക്കുമ്പോലെ എന്നോടു പറയുകേംചെയ്തു;
“”…ഞാൻ പറഞ്ഞില്ലേ, അന്നു ഹോസ്റ്റലീവെച്ചുണ്ടായ പ്രശ്നത്തിനുശേഷം പിള്ളേരങ്ങനെയൊക്കെയാ വിളിയ്ക്ക… ഇപ്പെല്ലാം ശീലമായി..!!”””_ തിരിഞ്ഞുനോക്കാതെ പറഞ്ഞുനടക്കുമ്പോൾ അവൾ പറഞ്ഞതിനെന്തു മറുപടി കൊടുക്കണമെന്ന് ആലോചിയ്ക്കുവായിരുന്നു ഞാൻ…
“”…കണ്ട ആണുങ്ങളെമൊത്തം കോളേജുഹോസ്റ്റലിൽ വിളിച്ചുകേറ്റിയ നിന്നെപ്പിന്നെ പതിവൃതേന്നു വിളിക്കും..!!”””_ എന്നുള്ള എന്റെ മറുപടിചെന്നതും അവളെന്നെ വീണ്ടും തിരിഞ്ഞുനോക്കീതാണ്…
പക്ഷേ അവളെന്തെങ്കിലും പറയുമുമ്പേ ആവന്മാർ ഓടിപ്പിടഞ്ഞുവന്നെന്നെ ബ്ലോക്കാക്കി…
ശേഷം;
“”…ഇവനെയല്ലേടാ അന്നു ഹോസ്റ്റലിൽകെട്ടിയിട്ടു തല്ലിയെന്നുപറഞ്ഞത്..?? എന്നിട്ടിതുവരെയായ്ട്ടും ഇവനെക്കളയാറായില്ലേ ഇവൾക്ക്..??”””_ എന്നൊരു ചോദ്യം…
അതിനുടനേ മീനാക്ഷി;
“”…സിത്തൂ… നീയിതൊന്നും കാര്യവാക്കണ്ട… വാ..!!”””_ എന്നുപറഞ്ഞെന്നെ വിളിച്ചതും അവന്മാരു വീണ്ടുമെന്നെതടഞ്ഞു;
“”…അന്നു ഹോസ്റ്റലിൽ കെട്ടിയിട്ടുതല്ലിയതിന്റെ ബാക്കി ഇവിടെവെച്ചായാൽ എങ്ങനുണ്ടാവും..??”””_ മറ്റൊരുത്തന്റെ ചോദ്യം…
അതിന്,
“”…അതു വളരെ നന്നായിരിയ്ക്കും… പിന്നൊരു വ്യത്യാസമുള്ളത്, അന്നെന്റെ കൈ കൂട്ടിക്കെട്ടിയിരുന്നു… ഇന്നതില്ല..!!”””_ അവന്റെ മുഖത്തുനോക്കി ആ മറുപടികൊടുത്തതും അവനൊന്നു പകയ്ക്കാണ്ടിരുന്നില്ല…
“”…എടീ മീനാച്ചീ… ഒരു കോളേജിക്കേറി അവടത്തെ പിള്ളേരോടിമ്മാതിരി വർത്താനംപറഞ്ഞാൽ രണ്ടുകാലിലു വീട്ടിപ്പോകൂലാന്നുള്ള സാമാന്യബോധമില്ലേടീ നിന്റെയീ മറ്റവന്..??”””_ അതിലൊരുത്തൻ മീനാക്ഷിയെനോക്കി ചോദിച്ചതും, അതിനവളെന്തേലും മറുപടി പറയുന്നതിനുമുന്നേ ഞാൻചാടിവീണു;
“”…അതേ… ഈ തല്ലുകൊള്ളുന്നതൊന്നും എനിയ്ക്കൊരു പുത്തരിയല്ല… അതോണ്ടതുപറഞ്ഞു പേടിപ്പിയ്ക്കേം വേണ്ട… പക്ഷേയൊന്ന്, ആറ്റിങ്ങൽജംഗ്ഷനിൽ കാലുകുത്താത്തവന്മാരു വേണം തല്ലാൻ… ഇല്ലേൽ, രണ്ടുകാലിൽ വീട്ടിപ്പോയാലും കുടുംബത്തുകേറി ഞാനത് വെട്ടിപ്പറിയ്ക്കും… സംശയമുള്ളവന്മാർക്ക് എന്നെ ഇവിടിട്ടടിയ്ക്കാം..!!”””_ പറഞ്ഞു തീരുന്നതിനുമുന്നേ കൂട്ടത്തിലുള്ള രണ്ടുമൂന്നെണ്ണത്തിന്റെ മുഖംവിളറുന്നതു ഞാൻകണ്ടു…
പിന്നെ ഞാൻ വിടോ..??
“”…അപ്പൊ ബ്രോ ആറ്റിങ്ങലാണല്ലേ, ബ്രോയുടെകാര്യത്തിൽ പെട്ടെന്നു തീർപ്പാക്കിത്തരാം..!!”””_ എന്നുകൂടിയായപ്പോൾ മെയ്ൻകക്ഷിയെ അവൻനിന്ന് ചുരണ്ടുന്നതുകണ്ടു…
അതുകൂടി കണ്ടിട്ടാവണം മീനാക്ഷി കേറിയിടപെട്ടത്;
“”…ഇതൊക്കെ കേട്ടതുംപോരാതെ ഇനി അവന്റെകയ്യീന്ന് തല്ലുംകൊണ്ടേ നീയൊക്കെ മാറുള്ളോ..?? മാറടാ വഴീന്ന്..!!”””_ എന്നൊന്നു ചീറുകകൂടി ചെയ്തിട്ട് അവളെന്റെ കയ്യുംപിടിച്ചുകൊണ്ട് മുന്നോട്ടുനടന്നു…
പക്ഷേ എന്തുകൊണ്ടോ, അന്നേരമെനിയ്ക്കവളുടെ കൈതട്ടാൻ തോന്നിയില്ല…
പകരം, ആ സമയം അവന്മാരോടങ്ങനെ പറയാൻ ഉപായം തോന്നിപ്പിച്ച ദൈവത്തിനു നന്ദിപറയാനേ കഴിഞ്ഞുള്ളൂ…
അല്ലായിരുന്നേൽ കണ്ട കോളേജിൽക്കിടന്ന് മീനാക്ഷിയുടെമുന്നിൽ ഇടികൊണ്ടു തൂറിമെഴുകേണ്ടിവരുന്ന അവസ്ഥ…
ഹൂ.! ഓർക്കാൻകൂടി വയ്യ.!
അങ്ങനെ ഞങ്ങൾ ഓഡിറ്റോറിയത്തിനകത്തു കേറി…
ആരൊക്കെയോ കുറച്ചുപേർ
അഭിസംബോധന ചെയ്തുകൊണ്ട് മുന്നിലെ പ്ലാറ്റ്ഫോമിൽലിരിയ്ക്കുന്നു…
ആ പ്ലാറ്റ്ഫോമിനെ ഫേസ്ചെയ്തിട്ടിരുന്ന കസേരകളിലായി പേരെന്റ്സുമുണ്ട്…
ഏറ്റവുംപിന്നിലെ സെപ്പറേഷൻചെയ്ത സീറ്റുകളിലായി പിള്ളേരും…
ഫുൾഎക്സിക്യൂട്ടീവ് ലുക്കിൽ വന്നിരിയ്ക്കുന്ന പേരെന്റ്സിനിടയിലേയ്ക്കു കട്ടക്കൂറ ഷർട്ടും ജീൻസുമിട്ട് ചെന്നുകേറാനൊരു ചടപ്പുതോന്നിയെങ്കിലും മീനാക്ഷി പിടിച്ചുവലിച്ച് അങ്ങോട്ടേയ്ക്ക് കയറ്റുകയായിരുന്നു…
