“”…എന്റെ സിദ്ധൂ… നിന്നെത്തേച്ചിട്ടുപോയവളെ പരിചയപ്പെടണോന്ന് ഞാനുമൊന്നു കരുതീരുന്നതാ… പക്ഷേ, ഇപ്പൊത്തോന്നുന്നു വേണ്ടീരുന്നില്ലാന്ന്… ഇതുപോലുള്ളേന്റെയൊക്കെ പിന്നാലെ നടക്കാൻ നാണവില്ലേടാ നിനക്ക്..?? ഛെ..!!”””_ അവളു തലയിൽ കൈവെച്ചതു പറഞ്ഞപ്പോൾ സംഗതിയെനിയ്ക്കുമങ്ങട് ഹരംകേറി…
“”…ഇനീപ്പതു പറഞ്ഞിട്ടുകാര്യവില്ല… കഴിഞ്ഞതുകഴിഞ്ഞു..!!”””_ പോകുന്നിടംവരെ പോട്ടേന്നുകരുതി ഞാനുമവൾക്കു ബാക്അപ്പ്ചെയ്യാൻ തീരുമാനിച്ചതും,
“”…എടാ… എന്നാലുമിത്രേം ശോകംപിടിച്ചൊരു പെണ്ണിനെയൊക്കെ നിനക്കെങ്ങനെയാടാ ഇഷ്ടായേ..?? ഇച്ചിച്ചി ബേ..!!”””_ ലെക്ഷ്മിയെ ചൂണ്ടി അങ്ങനെപറഞ്ഞ് മീനാക്ഷി ഓക്കാനിച്ചപ്പോൾ, ലെക്ഷ്മിയാണോ അതോ അവൾടെശവമാണോ എന്റെമുന്നിൽ നിൽക്കുന്നത് എന്നെനിയ്ക്കു സംശയമില്ലാതില്ലായ്രുന്നു…
“”…ഓ.! നീയാര്..?? ഭൂലോകരംഭയോ..?? എന്തായാലും നിന്നെക്കാളും കൊള്ളാമിവള്..!!”””_ ലെക്ഷ്മിയ്ക്കു സപ്പോർട്ടായി കൂടെനിന്നവൾ പറഞ്ഞതും,
“”…എന്നിട്ടു കുട്ടീടെ സ്പെക്സെവിടാ..?? കണ്ണുപിടിയ്ക്കുന്നില്ലേൽ അതെടുത്തുവെയ്ക്ക് കുട്ടീ..!!”””_ എന്നതിനു റിപ്ലൈയുംകൊടുത്തു മീനാക്ഷിയെന്റെ നേരേതിരിഞ്ഞു…
എന്നിട്ട്;
“”…ഇതേതാടാ..??”””_ ന്ന് ആ പറഞ്ഞവളെ ചൂണ്ടിയൊരുചോദ്യം…
അതിന്;
“”…അതു കാര്യവാക്കണ്ട… കുരയ്ക്കത്തേയുള്ളൂ…
കടിയ്ക്കാനുള്ള പല്ല് പണയത്തിലാ..!!”””_ ഞാനും വിട്ടില്ല…
ഉടനെ മീനാക്ഷി നിന്നൊറ്റച്ചിരി…
എന്നിട്ടു ചോദിച്ചു;
“”…അതെന്താ സ്വർണ്ണംകെട്ടീതാണോ..??”””
“”…ഈ മഞ്ഞനിറത്തിലുള്ളതൊക്കെ സ്വർണ്ണമാവോ..??”””_ എന്റെ തിരിച്ചുള്ളയാ ചോദ്യംകൂടിയായപ്പോൾ മീനാക്ഷി വീണ്ടുംനിന്നു പൊട്ടിച്ചിരിയ്ക്കാൻ തുടങ്ങി…
“”…വാടീ… പോവാം..!!”””_ കേട്ടുമുഴുത്തപ്പോൾ ലെക്ഷ്മി കൂട്ടുകാരികളേയും വിളിച്ചിട്ടവിടെനിന്നും വലിയാനൊരുങ്ങി…
എന്നിട്ടും മീനാക്ഷിവിട്ടില്ല;
“”…ഇവന്റേന്ന് ഓസ്സിനു കുറേത്തിന്നില്ലേ… അതൊക്കെ റീഫണ്ട് ചെയ്തിട്ടു പോയാമതി..!!”””_ എന്നായി അവൾ…
…അയ്യേ.! ഇവളെന്നെക്കാളും കൂതറയായ്രുന്നോന്നു തോന്നിപ്പോയ നിമിഷം…
ഞാനവളെ തുറിച്ചുനോക്കുമ്പോൾ കക്ഷി കൈയുംനീട്ടി നിൽക്കുവായ്രുന്നു കാശുമേടിയ്ക്കാൻ…
“”…അതൊന്നുമ്മേണ്ടടീ… കഴിഞ്ഞില്ലേ… നീ തല്ക്കാലംപോകാൻ നോക്ക്..!!”””_ അവളെ പറഞ്ഞുവിടാനുള്ള ധൃതിയിൽ ഞാൻപറഞ്ഞു…
ഇനിയും അവളവിടെനിന്നാൽ അന്നുതിന്നതുവരെ വിരലിട്ടു കക്കിപ്പിയ്ക്കാനുമാ സാധനം മടിയ്ക്കില്ലല്ലോ…
“”…ഓ.! നെനക്കുവേണ്ടേ വേണ്ട… അപ്പൊ ഞാമ്പോണു… വൈകുന്നേരം കാത്തുനിയ്ക്കോലോ ല്ലേ..??”””_ തിരിഞ്ഞുപോകാനായി ചെരിഞ്ഞുകൊണ്ടവൾ ആക്കിയചിരിയോടെ ചോദിച്ചതും കോപ്പത്തി മുതലെടുക്കുവാന്നെനിയ്ക്കു ബോധ്യപ്പെട്ടു…
അവളുമാരുടെ മുന്നില്
എതിരുപറയത്തില്ലെന്നു മീനാക്ഷിയ്ക്കറിയാം…
അതാണാ ചിരിയുടെയർത്ഥം…
എന്നാലും;
“”…എനിയ്ക്കു നേരത്തേപോണം… നീ ബസ്സേലങ്ങു വാ..!!”””_ ന്നു പറഞ്ഞൊഴിവാകാൻ ശ്രെമിച്ചെങ്കിലും ഏറ്റില്ല…
“”…എനിയ്ക്കിവടന്നു ബസ്സേലു വരാനറിയില്ലടാ… അതോണ്ടല്ലേ… പ്ളീസ്സ്… ന്റെ ചക്കര നിയ്ക്കണേടാ..!!”””_ എന്നെനോക്കി പറഞ്ഞുകൊണ്ടവൾ റിവേഴ്സിൽ നടന്നപ്പോൾ, ഇതൊക്കെ ലെക്ഷ്മിയും മറ്റവളുമാരും കേൾക്കുന്നുണ്ടല്ലോന്നുള്ള കിരുകിരുപ്പ് എനിയ്ക്കുമുണ്ടായി….
“”…കാത്തുനിൽക്കാനൊന്നും പറ്റില്ല… വേണേല് കളികഴിഞ്ഞുവരാം… ഇറങ്ങിനിന്നാ മതി..!!”””_ മറുപടിപറഞ്ഞ് തിരിഞ്ഞുനടക്കുമ്പോൾ ലക്ഷ്മിയേയും കൂടെനിന്നവളുമാരേം ഒന്നു തുറിച്ചുനോക്കാനും ഞാൻമറന്നില്ല…
സത്യത്തിൽ അന്നാദ്യമായി മീനാക്ഷിയുടെയാ ചൊറിസ്വഭാവവും ലുക്കും കൊണ്ടെനിയ്ക്ക് ഉപയോഗമുണ്ടായി…
അത്രയുംനാൾ കാണുന്നിടത്തൊക്കെയിട്ട് കളിയാക്കുവേം കുത്തുവാക്കുകൾ പറഞ്ഞ് ചിരിയ്ക്കുകയും ചെയ്തിരുന്ന ലക്ഷ്മിയ്ക്കും ടീംസിനും ഇങ്ങനൊരടി, അതവരു സ്വപ്നത്തിൽ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല…
പ്രണയംനടിച്ചു കൂടെനടന്ന് അവനെ പരമാവധി പൊളന്നുതിന്നിട്ട് ഒടുക്കം ഞാൻനിന്നെന്റെ ബെസ്റ്റുഫ്രണ്ടായ്ട്ടേ കണ്ടിട്ടുള്ളൂന്നു പറഞ്ഞുപോയവൾക്കു തിരിച്ചൊന്നു കൊട്ടിവിടാൻ മീനാക്ഷിവേണ്ടിവന്നു…
എനിയ്ക്കൊട്ടും ദഹിയ്ക്കാത്ത അവൾടെ സ്വഭാവംവേണ്ടിവന്നു…
