എന്റെ ഡോക്ടറൂട്ടി – 19 13അടിപൊളി  

“”…നെനക്കെന്റോടെ മിണ്ടണോങ്കിൽ നീ വന്നുമിണ്ടണം… അല്ലാതെ ഞാനല്ല വരേണ്ടിയത്..!!”””_ ഇടയ്ക്കൊന്നു ശ്വാസംകിട്ടിയപ്പോൾ ഞാൻപറഞ്ഞു…

അതിനുടനേ;

“”…ഓഹ്.! അങ്ങനെ.! പെണ്ണൊക്കെ കിട്ട്യപ്പൊ നീ വല്യ കൊണാണ്ടറ്… ഞാന്നിന്റോടെവന്നു മിണ്ടണമല്ലേടാ നായേ..??”””_ എന്നുംചോദിച്ചവൻ എന്റെ കഴുത്തിലമർത്തിക്കൊണ്ടു തലപിടിച്ച് മീനാക്ഷീടെ തുടയിലിടിച്ചു…

അതോടെ മീനാക്ഷിയുടെ നിലവിളിയുച്ഛത്തിലായി;

“”…യ്യ്യോ.! ആരേലുമോടിവായോ.! ന്റെ… ന്റെ കാലുപോയേ..!!”””_ എന്നൊക്കെപ്പറഞ്ഞു തുടങ്ങിയയവൾ ഒടുക്കം;

“”…ചെറീമ്മേ… അമ്മേ… ഓടിവാ… ഓടിവാ… ന്നെ കൊല്ലുവാന്നേ..!!”””_ എന്നുവരെ പറഞ്ഞെത്തീതും ആദ്യം ചെറിയമ്മയും പിന്നെയമ്മയുമായി റൂമിലേയ്ക്കു കേറിവന്നു…

കാണുന്നതോ, കാലനക്കാനാകാതെ എഴുന്നേറ്റിരുന്നു നിലവിളിയ്ക്കുന്ന മീനാക്ഷിയേയും…

അപ്പോൾത്തന്നെ;

“”…എന്താ മോളേ..??”””_ ന്നും ചോദിച്ച് അകത്തേയ്ക്കു കേറിയ ചെറിയമ്മ അപ്പോഴാണ് മീനാക്ഷിയുടെ കാലിൽക്കിടക്കുന്ന എന്നേയും അവളുടെ കാലിലേയ്ക്ക് എന്നെവെച്ചമർത്തുന്ന ശ്രീയേയുംകാണുന്നത്…

ഉടനെ ചോദ്യംവന്നു;

“”… നെനക്കെന്താടാ ഇതിനുള്ളിൽ കാര്യം..??”””_ ന്ന്…

കേട്ടപാതി എന്റെ കഴുത്തിൽനിന്നും പിടിവിട്ടുകൊണ്ട് എന്നേയും പിടിച്ചെഴുന്നേൽപ്പിച്ചു പുറത്തേയ്ക്കുനടന്ന ശ്രീ ചെറിയമ്മയെനോക്കി;

“”…ചുമ്മാ..!!”””_ യെന്നു ചുമൽകൂച്ചിക്കൊണ്ടു മറുപടിപറയുമ്പോൾ ചിരിയടക്കാൻ ഞാൻ പാടുപെട്ടു…

അപ്പോഴും വിശ്വാസംവരാതെ ഞങ്ങളെനോക്കിയിരുന്ന മീനാക്ഷിയ്ക്ക് എന്താണ് നടന്നതെന്നുപോലും മനസ്സിലായ്ട്ടില്ലായ്രുന്നു…

പാവം… ഉണ്ടക്കണ്ണും മിഴിച്ച് നോക്കിയിരുന്ന അവളെയും ആക്കിച്ചിരിച്ചുകൊണ്ടു താഴേയ്ക്കിറങ്ങുമ്പോൾ തന്തപ്പടി പതിവിനു വിപരീതമായി ഹോളിലിരിയ്ക്കുന്നു…

ഞങ്ങളെക്കണ്ടതും അങ്ങേർ;

“”…ബാക്കിയുള്ളോരൊക്കെ എവിടെടാ..??”””_ ന്നൊരു ചോദ്യം…

അതിനുടനേ ശ്രീ മുകളിലേയ്ക്കുനോക്കി;

“”…അമ്മേ… വല്യമ്മേ… ഒന്നിങ്ങോട്ടുവന്നേ… ദേ വല്യച്ഛൻ വിളിയ്ക്കുന്നു..!!”””_ ന്നു വിളിച്ചുപറഞ്ഞതും,

“”…വരുമ്പോളെല്ലാരേം വിളിച്ചോ… ഒരു പ്രധാനപ്പെട്ട കാര്യമ്പറയാനുണ്ട്..!!”””_ എന്നു തന്തച്ചാരുതന്നെ കൂട്ടിച്ചേർക്കുവായ്രുന്നു…

ഇനി പുതിയതെന്തു മൈരാണോ വരാമ്പോണേന്നുള്ള സംശയത്തോടെ ഞാനങ്ങേരെത്തന്നെ നോക്കിനിൽക്കെ ബാക്കിയുള്ളവർ ചുറ്റും വന്നുകൂടുന്നതും ഞാനറിഞ്ഞു…

…തുടരും.!

❤️അർജ്ജുൻ ദേവ്❤️

Leave a Reply

Your email address will not be published. Required fields are marked *