എന്റെ ഡോക്ടറൂട്ടി – 19 13അടിപൊളി  

കോളേജിലേയ്ക്കു വണ്ടികയറ്റിയതും ഒരക്ഷരം മിണ്ടാതിറങ്ങിപ്പോവുകേം ചെയ്തു…

വാതുറന്നാൽ തമ്മിലടിയും തെറിവിളിയുമായിരുന്നെങ്കിലും മീനാക്ഷി മിണ്ടാതെ നടന്നപ്പോൾ ചെറിയെന്തോ മിസ്സിങ്‌ ഫീലാകുന്നുണ്ടായിരുന്നു…

അടികൂടാൻ ഒരാളില്ലാത്തതിന്റെ കുറവ്…

അതുകൊണ്ടാവണം കോളേജുവിട്ടശേഷവും അന്നു ഞാനവളെ കാത്തുനിന്നത്…

എന്നാൽ അവളുവന്നുടൻ എന്നെക്കണ്ടതും;

“”…ഇന്നെന്തോപറ്റി പോയില്ലേ..??”””_ ന്നൊരാക്കിയ ചോദ്യമായിരുന്നു…

ഞാനതിനു മറുപടിയൊന്നും പറയാതെ വണ്ടി സ്റ്റാർട്ടുചെയ്തപ്പോൾ കക്ഷി മൊത്തത്തോടെന്നെ ചുഴിഞ്ഞുനോക്കി…

എന്നിട്ട്;

“”…ഒന്ന് എയറുവിടടാ… അല്ലേല് ശ്വാസംമുട്ടും..!!”””_ എന്നൊരു ഡയലോഗായിരുന്നു…

പിന്നെ വണ്ടിയ്ക്കു പിന്നിലേയ്ക്കു ചാടിക്കയറി…

“”…പാവം.! വെയ്റ്റ്ചെയ്ത് നിന്നതല്ലേ… ഒരുതാങ്ക്സ് വെച്ചോ..!!”””

“”…നീട്ടിവിരിച്ചിരിയ്ക്കുന്ന നിന്റെ തന്തയ്ക്കു കൊണ്ടോയ്ക്കൊട്…!!”””_

ശേഷം,

“”…നിന്റെയീ താങ്ക്സിനും മൈരിനും വേണ്ടിയൊന്നുമല്ല, ഇപ്പൊപ്പോയിക്കഴിഞ്ഞാ പിന്നെപ്പോ ഫ്രീയാവോന്നറിയാമ്പാടില്ല… ഇന്നലത്തെപ്പോലെ നിന്റെമറ്റേടത്തെ ജാഡ കാണാമ്മയ്യോത്തോണ്ടാ ഇവടത്തന്നെ നിന്നത്..!!”””_ വണ്ടി കോളേജുഗേറ്റിൽനിന്നും പുറത്തേയ്ക്കിറക്കിക്കൊണ്ടു ഞാൻമൊഴിഞ്ഞു…

അപ്പോൾ കോളേജുവിട്ടിറങ്ങി നടക്കുന്നതും ബസ്സുകാത്തു നിൽക്കുന്നതുമായ പിള്ളേരൊക്കെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു…

“”…ഉവ്വ.! എല്ലാം ഞാൻവിശ്വസിച്ചു..!!”””_ ആക്കിയൊരു ചിരിയോടെ അതുമ്പറഞ്ഞ് ബസ്സുകാത്തുനിന്ന ആരെയോ അവൾ കൈവീശിക്കാണിച്ചു…

അപ്പോൾ ഞാൻപറഞ്ഞത് ഇവൾക്കു വിശ്വാസമായില്ലേ..??
ഇനി ഞാൻ വേറെന്തേലുമുദ്ദേശിച്ചാണ് ഇവളെ കാത്തുനിന്നതെന്നിവൾ കരുതീട്ടുണ്ടാവോ..??

വീട്ടിലേയ്ക്കുള്ള യാത്രയിലുടനീളം അതായ്രുന്നെന്റെ മനസ്സുനിറയെ….

മീനാക്ഷിയെവീട്ടിലാക്കി ഗ്രൗണ്ടിലേയ്ക്കു പോകാനായി ഡ്രസ്സൊക്കെ മാറിയപ്പോൾ അവളും റൂമിലേയ്ക്കുകേറിവന്നു,

“”…ഹൊ.! എന്തായാലും വല്യൊരുപണി തീർന്നുകിട്ടി… സമാധാനം..!!”””_ എന്നു സ്വയംപറയുന്നപോലെ പറഞ്ഞു കട്ടിലിലേയ്ക്കു മലർന്നുകിടന്നു;

“”…ഇനിയൊരുരണ്ടൂസം ഫുൾറെസ്റ്റ്… കോളേജിലുമ്പോണ്ട… സ്വസ്ഥായ്ട്ടൊന്നുറങ്ങേഞ്ചെയ്യാം..!!”””_ കട്ടിലിൽ കിടന്നുരുണ്ടുകൊണ്ടവൾ കൂട്ടിച്ചേർത്തപ്പോൾ, മുടിയൊതുക്കിനിന്ന ഞാൻ കണ്ണാടിയിലൂടവളെ തറപ്പിച്ചുനോക്കി…

“”…ഡാ..!!”””_ പെട്ടെന്നാണ് ശ്രീയുടെ ശബ്ദംകേട്ടത്…

ഞാൻ വെട്ടിത്തിരിഞ്ഞു വാതിൽക്കലേയ്ക്കു നോക്കീതും അവൻ പാഞ്ഞകത്തേയ്ക്കു കേറിവന്നു…

അവന്റെയാ വരവുകണ്ട മീനാക്ഷിയുമൊന്നു പകച്ചുപോയി…

ഉടനെ കിടന്നുരുണ്ടപ്പോൾ മാറിപ്പോയ ചുരിദാർടോപ്പിനെ അഡ്ജസ്റ്റുചെയ്തു പിടിച്ചവൾ തുടകളെമറച്ചു…

“”…നെനക്കിവളെ കൂട്ടിക്കൊണ്ടുവരാൻ കാത്തിരിയ്ക്കുന്നതിനൊരു കുരുവുമില്ലല്ലേടാ മൈരേ..?? എന്നെ കാത്തുനിയ്ക്കാനാണ് നെനക്കു കടിയല്ലേ..??”””_ ചോദിച്ചുടൻ കരണംതീർത്തൊന്നു തന്നിട്ട് എന്നെവലിച്ചു കട്ടിലിലേയ്ക്കെറിഞ്ഞു…

ചെന്നുവീണത് കൃത്യം മീനാക്ഷിയുടെ മേലെയും…

അവളെയുംപിടിച്ച് കട്ടിലിലേയ്ക്കമർന്നപ്പോൾ പെണ്ണ് അടിയിൽക്കിടന്ന് പുളയുന്നുണ്ടായ്രുന്നു…

“”…ചോദിച്ചേനുത്തരമ്പറേടാ കോപ്പേ… എനിയ്ക്കെന്തേലും കുഷ്ടമുണ്ടോ..??എന്നെക്കൂടിക്കൂട്ടിയാൽ നെനക്കെന്താ..??””” _ ചോദിച്ചശേഷം വീണ്ടുമെന്നെ പിടിച്ചുയർത്തിയ അവൻ കഴുത്തിനുകുത്തിപ്പിടിച്ച് മീനാക്ഷിയുടെ തുടയുടെമേൽ വെച്ചമർത്തി…

“”…എടാ… കാല്… ന്റെ കാല്… ആഹ്..!!”””_ എന്നൊക്കെപ്പറഞ്ഞ് അവളുകരയാൻ തുടങ്ങിയെങ്കിലും ആരു മൈൻഡാക്കുന്നു..??

“”…നീ… നീ എന്നോടിത്രേംദിവസം പെണങ്ങി നടക്കാനൊക്കായോ..??”””_ എന്റെ കഴുത്തിൽവീണ്ടും വിരലമർത്തിക്കൊണ്ട് ചോദിച്ച ശ്രീ, മുഖമുയർത്തി മീനാക്ഷിയെ നോക്കിയശേഷം;

“”…നീയല്ലേടീ പറഞ്ഞുതിരിപ്പിച്ച് ഇവനെ എന്റോടെ മിണ്ടാതാക്കീത്..??”””_ എന്നു കൂട്ടിച്ചേർത്തപ്പോൾ,

“”…ഞാനാരോടും മിണ്ടരുതെന്നൊന്നും പറഞ്ഞിട്ടില്ല… നിങ്ങളുമിണ്ടുവോ മിണ്ടാണ്ടിരിയ്ക്കുവോ എന്തോ ആയ്ക്കോ… ആദ്യമെന്റെ കാലേന്നുമാറ് രണ്ടുങ്കൂടി… എനിയ്ക്ക് നോവുന്നു..!!”””_ അവൾ വേദന കടിച്ചമർത്തുന്ന സ്വരത്തോടെപറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *