…ഈശ്വരാ.!
ഇവറ്റോളെല്ലാംകൂടെന്നെ അടുക്കളയിലെ നാലുചുവരുകൾക്കുള്ളിൽ തളച്ചിടോന്നുള്ള പേടിയായ്രുന്നു…
“”…ആഹാ.! ഇന്നെല്ലാങ്കൂടി അടുക്കളയ്ക്കിട്ട് പണികൊടുക്കാൻതന്നാണോ ഉദ്ദേശം..??”””_
അപ്പോളങ്ങോട്ടേയ്ക്കു
കേറിവന്ന ജോക്കുട്ടൻ ഞങ്ങൾക്കിട്ടൊരു കൊട്ടുതന്നതും,
“”…അതിനു നെനക്കെന്താ..??
നീയോ ഇങ്ങോട്ടേയ്ക്കു
കേറുന്നില്ല… എന്നിട്ട്
കേറുന്നവരെക്കൂടി കളിയാക്കിയാലുണ്ടല്ലോ, മേടിയ്ക്കുമെന്റെ
പൊന്നുമോൻ..!!”””_
അമ്മ ടെററായി…
കേട്ടതും ചേച്ചിയും മീനാക്ഷിയുംകൂടി അമർത്തിച്ചിരിയ്ക്കാനും തുടങ്ങി…
“”…ഓഹ്.!
നെങ്ങളെന്താന്നുവെച്ചാ ആയിക്കോളിൻ… ഞാനിറങ്ങുവാ… ഓരോ പാചകസിമ്പങ്ങൾ വന്നേക്കുന്നു..!!”””_ കൊതികുത്തിപ്പറഞ്ഞുകൊണ്ട് അവൻതിരിഞ്ഞതും അമ്മയുടെമുഖത്തും
ചിരിവീണു…
“”…മീനൂ… നീയവന്റടുക്കെ സെർട്ടിഫിക്കറ്റിന്റെ കാര്യമ്പറഞ്ഞോ..??”””_ ജോക്കുട്ടനെ കളിയാക്കിച്ചിരിയ്ക്കുന്നതിനിടയിൽ ചേച്ചിതിരക്കി…
അതിനവളില്ലെന്നു ചുമൽകൂച്ചിയതും,
“”…എന്നിട്ട് നീയിവടിരുന്ന് കിണിയ്ക്കുന്നോ..??
പോയ്‌പ്പറേടീ..!!”””_
ന്നൊന്നു വിരട്ടി…
ശേഷം,
“”…ജോക്കുട്ടാ… ഡാ… ഒന്നിങ്ങുവന്നേ..!!”””_ ന്നവർ നീട്ടിവിളിയ്ക്കുവേം ചെയ്തു…
അതിന്,
“”…എന്താടീ..??”””_ ന്നും
ചോദിച്ചവൻ തിരികെവന്നു…
“”…അതോ…
അതീപ്പെണ്ണിനെന്തോ പറയാനുണ്ടെന്ന്..!!”””_ ചേച്ചി മീനാക്ഷിയെച്ചൂണ്ടി…
“”…മ്മ്മ്..?? എന്താ മീനൂ..??”””
“”…അതേ… അതെനിയ്ക്കൊരു മെഡിയ്ക്കൽ സെർട്ടിഫിക്കേറ്റ് വേണായ്രുന്നു…
തിരികെപ്പോകുമ്പോൾ സബ്മിറ്റ്ചെയ്യണം… അതിന്…”””_ അവൾ അവനെനോക്കി…
“”…മെഡിക്കൽ സർട്ടിഫിക്കറ്റോ..?? എന്തിന്..??”””_ എന്റെയുള്ളിലുയർന്ന അതേചോദ്യം തന്നെയാണ് ജോക്കുട്ടനിൽനിന്നും വന്നത്…
പക്ഷേ അതിന്,
“”…കപ്യാരോട് മണിയടിയ്ക്കാൻ പറഞ്ഞാൽ മണിയടിച്ചാ മതി… കുർബാനചൊല്ലാൻ നിയ്ക്കണ്ടാ… ഇയാളെക്കൊണ്ട് നടക്കുവോ ഇല്ലയോന്ന് പറ..!!”””_ എന്നൊരടിയായിരുന്നു ചേച്ചി…
“”…ഓ.! അതിനിപ്പെന്താ
നമുക്കൊപ്പിയ്ക്കാലോ… ഞാനിന്നുതന്നെ പോയേക്കാം… പോരേ..??”””_
തിരിച്ചവൻചോദിച്ചതും മീനാക്ഷി പുഞ്ചിരിച്ചു…
“”…എന്നാ നീകൂടി വാടാ…
നമുക്കൊന്നു
കറങ്ങിയേച്ചുവരാം..!!”””_
അവനെന്നെ കൂട്ടുവിളിച്ചു…
ഉടനെ,
“”…നെനക്കെന്താടാ..??
അവനവടൊരു
ജോലിചെയ്യുന്നത് കണ്ടൂടേ..??”””_ ന്നൊന്നുചാടിയ ചേച്ചി,
“”…ഒരുകാര്യഞ്ചെയ്,
മീനുകൂടി ചെല്ല്… എന്നിട്ടതിങ്ങ് കയ്യോടെ മേടിച്ചിട്ടുപോര്..!!”””_ മീനാക്ഷിയെനോക്കി അതുകൂട്ടിച്ചേർത്തതും അവൾ തിരിഞ്ഞെന്നെനോക്കി;
ഞാനെന്തേലും
ഉടക്കൊണ്ടാക്കോന്നു പേടിച്ചിട്ടാവോവോ…
“”…നീയവനെ
നോക്കുവൊന്നുമ്മേണ്ട…
പോയ്‌ട്ട് വാ…
അപ്പോഴേയ്ക്കും
നമ്മളിതു റെഡിയാക്കാം..!!”””_ ചേച്ചിയൊന്നാക്കി
ചിരിയ്ക്കുകകൂടി ചെയ്തതും പിന്നൊന്നും
പറയാൻനിൽക്കാതെ
മീനാക്ഷിയിറങ്ങി
റൂമിലേയ്ക്കുനടന്നു…
പിന്നാലെ ജോക്കുട്ടനുംപോയപ്പോൾ ഇവൾക്കെന്തിനായിപ്പോ
മെഡിയ്ക്കൽസർട്ടിഫിയ്ക്കറ്റെന്ന ചിന്തയിലായ്രുന്നൂ ഞാൻ…
ഇനിയിന്നലെ ഞാനെന്തങ്കിലും ചെയ്‌തോന്നറിയാനാവോ..?? ആചിന്ത
മനസ്സിലേയ്ക്കുവന്നതും എന്റെ മുഖമൊന്നുകടുത്തു…
“”…അമ്മേ… അമ്മേ..!!”””_ ചേച്ചി അമ്മയെ ചുരണ്ടി…
അതിന്,
“”…എന്താടീ..??”””_ ന്നമ്മ തിരിച്ചുചോദിച്ചതും,
“”…നമ്മടെമുന്നില് ചിലരൊക്കേതുനേരോം തല്ലുംവഴക്കുവൊക്കെയാ…
എന്നാ ഒന്നിനെയടുത്തൂന്ന്
പറഞ്ഞുവിട്ടപ്പൊ
ചിലരുടെയൊക്കെ മുഖംവാടിയതുകണ്ടോ..??”””_ ചേച്ചിയെന്നെ വൃത്തിയായ്ട്ടൊന്നുകൊട്ടി…
അതിനൊന്നു ചിരിച്ചയമ്മ,
“”…അതുപിന്നെ
സ്നേഹോള്ള കെട്ട്യോനും കെട്ട്യോളുമാകുമ്പോൾ അങ്ങനൊക്കെത്തന്നാടീ… പിന്നിക്കാര്യത്തിൽ നീയുമത്ര മോശോന്നുവല്ലല്ലോ..!!”””_ ഒന്നുനിർത്തിയശേഷം,
“”…കേട്ടോമോനേ,
ജോക്കുട്ടനൊന്നു
വരാൻവൈകിയാൽ
ഗെയ്റ്റിന്റമുന്നിൽപ്പോയി
വായുംപൊളിച്ചു നിൽക്കുന്നോളാ ഇപ്പൊനിങ്ങളെ കളിയാക്കുന്നേ..!!”””_ അമ്മ കൂട്ടിച്ചേർത്തു…
