“”…പൊടാ നാറീ… ഇതതൊന്നുവല്ല… ഞാനേ… ഞാനൊരു നൊണപറഞ്ഞു; എന്റെകൈ ഫ്രാക്ച്ചേഡായീന്ന്… അയ്ന്റെയാ..!!”””_ അവള് കാര്യംപറഞ്ഞെങ്കിലും അതുമനസ്സിലാകാതെ
നോക്കുമ്പോൾ,
“”…എടാ… കോളേജിൽപോയിട്ട് കുറച്ചുദിവസായില്ലേ… അപ്പൊ ലീവെക്സ്റ്റെന്റുചെയ്യാൻ
വേറൊരുവഴീം കാണാഞ്ഞപ്പൊ ഞാനൊരു നൊണപറഞ്ഞതാ; എന്റെകൈ ഫ്രാക്ച്ചേഡായീന്ന്… ഇനിയിപ്പൊ പോകുമ്പോൾ കാണിയ്ക്കാനായൊരു
സർട്ടിഫിക്കറ്റ് മേടിയ്ക്കണം..!!”””_ മീനാക്ഷിവ്യക്തമാക്കി…
“”…എന്റെ പൊന്നുപുന്നാരമോളേ… എനിയ്ക്കറിയാൻ പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ, ഇങ്ങനെ നട്ടാക്കുരുക്കാത്ത നൊണപറയാൻ നെനക്കെങ്ങനെ പറ്റുന്നൂന്നാണ്… ക്ലാസ്സ്തുടങ്ങിയാ തിരിച്ചങ്ങോട്ടു പോയാപ്പോരേ..?? അതിനുനിന്റെ കയ്യൊടിഞ്ഞൂന്നൊക്കെ തള്ളണോ..??”””_ നീതിയ്ക്കോ ന്യായത്തിനോ നിരക്കാത്ത
പ്രവർത്തി ചെയ്തതുകൊണ്ടാവാം എനിയ്ക്കതങ്ങോട്ടംഗീകരിയ്ക്കാൻ സാധിച്ചില്ല…
“”…ഏയ്.! അതൊന്നുംസാരല്ല…
അതൊക്കെ സെറ്റാക്കാവുന്നതേയുള്ളൂ… അതോണ്ടൊരു രണ്ടൂസങ്കൂടെ കഴിഞ്ഞിട്ടുപോകാമേ..!!”””_ കൊഞ്ചിക്കൊണ്ട്
അവളതുപറഞ്ഞതും, അങ്ങോട്ടേയ്ക്കുവന്ന ജോക്കുട്ടനെക്കണ്ട്
നാവിന്റെതുമ്പിൽവന്ന
തെറിയെ ഉമിനീരിനൊപ്പം ഞാനങ്ങുവിഴുങ്ങി…
അവരിറങ്ങുവാണെന്നുകണ്ട് ചേച്ചിയുമങ്ങോട്ടുവന്നതേ ഞാൻതിരികെ അടുക്കളയിലേയ്ക്കുകേറി…
വീണ്ടും പണിതുടരുമ്പോൾ
അമ്മയും അങ്ങോട്ടേയ്ക്കെത്തിയിരുന്നു…
പിന്നെ ഞങ്ങളോരോന്നൊക്കെ സംസാരിച്ചുകൊണ്ടായി പണി…
ജോക്കുട്ടനേം മീനാക്ഷിയേംവിട്ടശേഷം ചേച്ചിയും ഞങ്ങൾക്കൊപ്പം കൂടുകയായ്രുന്നൂ…
അപ്പോഴേയ്ക്കുമെന്റെ നുറുക്കുപരിപാടീസെല്ലാം
കഴിഞ്ഞ് ഒരുരുളികഴുകി ഗ്യാസ്സടുപ്പിലേയ്ക്കുവെച്ചു…
ശേഷമതിലേയ്ക്ക് എണ്ണയൊഴിയ്ക്കുമ്പോൾ
ചേച്ചി, നുറുക്കുന്നതിൽനിന്ന് വലിയ
രണ്ടുപീസ് ഇറച്ചിക്കഷ്ണമെടുത്ത് അടുപ്പിലേയ്ക്കിട്ടു…
“”…അല്ല മോനേ…
വീട്ടിലെപ്പാചകോം നീതന്നെയാണോ..??”””_
ചൂടായ എണ്ണയിലേയ്ക്ക് കടുക്പൊട്ടിയ്ക്കാനിടുമ്പോൾ അമ്മതിരക്കി…
“”…വല്ലപ്പോഴും…
തോന്നുവാണേൽ
കൂടെക്കൂടും..!!”””_ കടുക്പൊട്ടുന്നതുംനോക്കി മറുപടികൊടുത്തപ്പോൾ അടുപ്പിനുള്ളിൽനിന്നും ഇറച്ചിയെടുത്തിരുന്നു ചേച്ചി…
പിന്നതിലേയ്ക്ക്
കുറച്ചുപ്പുകൂടിചേർത്ത് കഴിയ്ക്കാൻതരുമ്പോളാണ് ചുട്ടയിറച്ചിയുടെ
ടേസ്റ്ററിയുന്നതുതന്നെ…
ഇങ്ങനെ ചുട്ടുതിന്നുന്നതിന് ഇത്രേംടേസ്റ്റുണ്ടെന്ന് മീനാക്ഷി അറിഞ്ഞിരുന്നെങ്കി
ഇപ്പഴീ പതിനഞ്ചുകിലോയും അടുപ്പിനകത്തു കിടന്നേനെ…
പോരാത്തേനാ പാവം
ഫിറോസിക്കാടെ കണ്ണീരിന്റെശാപവും…
“”…ഉഫ്.! ജോക്കുട്ടനൊപ്പം പോയേക്കുവാ…
പോണപോക്കിലിനി എന്തൊക്കെ കാട്ടിക്കൂട്ടുന്നോ ആവോ..??”””_ കറിവേപ്പിലയും പിന്നാലേ നെടുകനേകീറിയ പച്ചമുളകുംചേർത്ത്, അതിലേയ്ക്കൊന്നു ചതച്ചശേഷം ഇഞ്ചിയുംവെളുത്തുള്ളിയും കുരുമുളകുംകൂടി വഴറ്റിയെടുക്കുമ്പോൾ ഞാൻ സ്വയംചോദിച്ചു…
ഉടനെ,
“”…കണ്ടോഅമ്മേ… കെട്ട്യോളങ്ങിറങ്ങീല,
അതിനുമുന്നേ ചിലർക്കൊക്കെ വേവലാതിതുടങ്ങി..!!”””_
ചേച്ചിയിട്ടൊരു കൊട്ടുംതന്നു…
“”…അതേ… ഞാനവൾടെ കാര്യമോർത്ത് വേവലാതിപൂണ്ടതല്ല… ഒരുനിമിഷം ഒന്നുമറിയാത്ത നിങ്ങടെകെട്ടിയോന്റെ നിഷ്കളങ്കമായ ആ മുഖമോർത്തുപോയി… പാവം..!!”””_ എന്നു മറുപടിപറഞ്ഞശേഷം,
…ഇന്നവന്റെ നിക്കറിൽ തൊളവീഴുമെന്നു മനസ്സിൽ കൂട്ടിച്ചേർക്കുവേംചെയ്തു…
“”…ഒന്നുചുമ്മാതിരി സിദ്ധൂ…
നീയങ്ങനെ മീനൂനെയിട്ട് കളിയാക്കണ്ട… അതൊരുപാവമാ… വല്യ ഡോക്ടറാണെന്നേയുള്ളൂ, അതിനലുവേം ഉലുവേം തിരിച്ചറിഞ്ഞൂടന്നേ..!!”””_ ചെറുതായി സ്ലൈസ്ചെയ്ത സവോള ഉരുളിയിലേയ്ക്കിട്ട് അതുവഴറ്റുന്നതുംനോക്കി
ചേച്ചിപറഞ്ഞതും,
“”…ഉലുവചിലപ്പോൾ തിരിച്ചറിയില്ലായ്രിയ്ക്കും… എന്നാലലുവ, അതേത് പട്ടീടെവായിലിരുന്നാലും
അവള്തിരിച്ചറിയും… എന്തേയ്..?? ബെറ്റുണ്ടോ..??””” _ ഞാനുംവിട്ടില്ല…
അതിനെന്റെമുഖത്തുനോക്കി ഒന്നുപല്ലുകടിച്ചെങ്കിലും ചേച്ചിയുമറിയാതെ
ചിരിച്ചുപോയി;
